ഒമിക്രോൺ നാച്ചുറൽ വാക്സീനോ? കോവിഡ് ഭേദമായാലും ശരീരത്തിൽ സംഭവിക്കുന്നതെന്ത്?
‘ഒമിക്രോൺ ഒരാശ്വാസമാണ്. അതു നാച്ചുറൽ വാക്സീനാണ്. വന്നുപോയാൽ കുത്തിവയ്പെടുക്കാതെ തന്നെ വാക്സീനേക്കാൾ മെച്ചപ്പെട്ട പ്രതിരോധം കിട്ടും...’ എന്നിങ്ങനെ വ്യത്യസ്ത വാദങ്ങൾ വാട്സാപ് സന്ദേശങ്ങളായി പറന്നു നടക്കുന്ന കാലമാണിത്. എന്നാൽ എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യം? ഒമിക്രോൺ ബാധിച്ചത് നല്ലതിനാണോ, അതോ..? Omicron . Covid19
‘ഒമിക്രോൺ ഒരാശ്വാസമാണ്. അതു നാച്ചുറൽ വാക്സീനാണ്. വന്നുപോയാൽ കുത്തിവയ്പെടുക്കാതെ തന്നെ വാക്സീനേക്കാൾ മെച്ചപ്പെട്ട പ്രതിരോധം കിട്ടും...’ എന്നിങ്ങനെ വ്യത്യസ്ത വാദങ്ങൾ വാട്സാപ് സന്ദേശങ്ങളായി പറന്നു നടക്കുന്ന കാലമാണിത്. എന്നാൽ എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യം? ഒമിക്രോൺ ബാധിച്ചത് നല്ലതിനാണോ, അതോ..? Omicron . Covid19
‘ഒമിക്രോൺ ഒരാശ്വാസമാണ്. അതു നാച്ചുറൽ വാക്സീനാണ്. വന്നുപോയാൽ കുത്തിവയ്പെടുക്കാതെ തന്നെ വാക്സീനേക്കാൾ മെച്ചപ്പെട്ട പ്രതിരോധം കിട്ടും...’ എന്നിങ്ങനെ വ്യത്യസ്ത വാദങ്ങൾ വാട്സാപ് സന്ദേശങ്ങളായി പറന്നു നടക്കുന്ന കാലമാണിത്. എന്നാൽ എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യം? ഒമിക്രോൺ ബാധിച്ചത് നല്ലതിനാണോ, അതോ..? Omicron . Covid19
‘ഒമിക്രോൺ ഒരാശ്വാസമാണ്. അതു നാച്ചുറൽ വാക്സീനാണ്. വന്നുപോയാൽ കുത്തിവയ്പെടുക്കാതെ തന്നെ വാക്സീനേക്കാൾ മെച്ചപ്പെട്ട പ്രതിരോധം കിട്ടും...’ എന്നിങ്ങനെ വ്യത്യസ്ത വാദങ്ങൾ വാട്സാപ് സന്ദേശങ്ങളായി പറന്നു നടക്കുന്ന കാലമാണിത്. കോവിഡിലെ അപകടംപിടിച്ച ശ്വാസകോശ പ്രശ്നങ്ങൾ ഒമിക്രോൺ വഴി ബഹുഭൂരിപക്ഷത്തിനും ഉണ്ടായില്ലെന്നതു പരിഗണിക്കുമ്പോൾ ഒമിക്രോൺ നാച്ചുറൽ വാക്സീനാണല്ലോ എന്ന ആശ്വാസം സ്വാഭാവികമാണ്.
എന്നാൽ, ഒമിക്രോൺ വഴിയുള്ള കോവിഡ് ബാധയും തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളും കൂടുതൽ ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നൽകുന്നത്. അത്തരം കോവിഡാനന്തര പ്രശ്നങ്ങളെ ലോങ് കോവിഡ് എന്നാണ് വിളിക്കുന്നത്. കോവിഡ് വന്നുപോയി ഏതാനും ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം പ്രത്യക്ഷപ്പെടുകയും കുറച്ചുകാലത്തേക്കു നിലനിൽക്കുകയും ചെയ്യാവുന്ന അനുബന്ധ ആരോഗ്യപ്രശ്നങ്ങളാണിത്. എന്തുകൊണ്ട് ലോങ് കോവിഡ് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്?
കരുതലെടുക്കേണ്ട ‘ലോങ് കോവിഡ്’
ലോങ് കോവിഡ് പ്രശ്നങ്ങൾ കോവിഡിന്റെ തുടക്കം മുതൽ തന്നെയുണ്ട്. പലതരം പ്രശ്നങ്ങൾ, പല രീതിയിൽ ബാധിക്കുന്നതു കൊണ്ടുതന്നെ കോവിഡാനന്തര ചികിത്സ എന്നതിനെ ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പും ആരോഗ്യവിദഗ്ധർ നൽകിയിരുന്നു. എന്നാൽ, ഒമിക്രോണിൽ നിന്നു പ്രശ്നങ്ങളുണ്ടാകുമെന്നതു തികച്ചും അപ്രതീക്ഷിതമാണ്.
ശ്വാസകോശത്തെ ഗൗരവമായി ബാധിക്കുന്നില്ലെന്നതിനാലായിരുന്നു ഈ ധാരണ ശക്തമായത്. എന്നാൽ, പുതിയ പഠനങ്ങൾ പ്രകാരം, ശ്വാസതടസ്സം മുതൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വരെ ലോങ് കോവിഡായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോവിഡ് നെഗറ്റീവായി മൂന്നു മാസത്തിനു ശേഷമാണ് ഇത്തരം ലോങ് കോവിഡ് ലക്ഷണങ്ങൾ സാധാരണ പ്രത്യക്ഷപ്പെടുകയെന്ന് ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കൽ ലീഡും എപ്പിഡെമിയോളജിസ്റ്റുമായ മരിയ വാൻ കെർക്കോവ് പറയുന്നു.
എത്ര പേർക്കു വരാം, എത്രത്തോളം?
കോവിഡ് ബാധിതരിലെ മൂന്നിലൊന്ന് ആളുകൾക്കും ‘ലോങ് കോവിഡ്’ വരാമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇതിന്റെ തീവ്രത ഏറിയും കുറഞ്ഞുമിരിക്കും. തളർച്ച, ശ്വാസതടസ്സം, മാനസികമായ ക്ഷീണവും ആശയക്കുഴപ്പവും നമ്മുടെ തിരിച്ചറിയൽ കഴിവുകളെ തടസ്സപ്പെടുത്തുന്ന ബ്രെയിൻ ഫോഗ് എന്ന അവസ്ഥ, ഉത്കണ്ഠ, പേശികളിലെയും സന്ധികളിലെയും വേദന, ചുമ, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ് തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. കോവിഡ് ബാധിച്ചു ആശുപത്രിയിലാകുന്നവർക്കാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതെന്നാണ് തുടക്കത്തിൽ കരുതപ്പെട്ടതെങ്കിലും നേരിയ വൈറസ് ബാധയുള്ളവരിലും അപൂർവമായി ലോങ് കോവിഡ് ബാധിക്കാമെന്നു പഠനങ്ങൾ തെളിയിക്കുന്നു.
എന്താകാം കാരണം?
ചില നിഗമനങ്ങൾ മാത്രമാണ് ഇതേക്കുറിച്ചുള്ളത്. കോവിഡ് ബാധയെ തുടർന്നു രോഗപ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന കുറവാണ് പ്രധാന കാരണമായി പറയുന്നത്. കോവിഡ് ബാധയ്ക്കു ശേഷവും ശരീരത്തിൽ തുടരുന്ന വൈറസ് ഭാഗങ്ങൾ വീണ്ടും സജീവമാകുന്നതിന്റെ (റീആക്ടിവേഷൻ) തുടർച്ചയാകാം. ഇപ്പോഴും ആധികാരിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാക്സീനുകൾക്ക് ലോങ് കോവിഡിന്റെ തീവ്രത കുറയ്ക്കാൻ കഴിയുമെന്നത് പഠനവിധേയമാക്കുന്നുണ്ട്. വാക്സീനെടുത്ത ശേഷം കോവിഡ് വരുന്നവരിൽ ലോങ് കോവിഡ് ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ കഴിയുമെന്ന് ഒരുവിഭാഗം പറയുന്നു. ഏതായാലും ഇക്കാര്യങ്ങളിൽ വിശദ പ്രതികരണത്തിനു ലോകാരോഗ്യ സംഘടന തയാറായിട്ടില്ല.
ആറു മാസത്തിനുള്ളിൽ പരിഹാരം സാധ്യമോ?
ഒമിക്രോണിനു മുൻപുള്ള കൊറോണ വകഭേദങ്ങൾ വഴി കോവിഡ് പിടിപെട്ടവരിലും ലോങ് കോവിഡ് പ്രശ്നങ്ങൾ വ്യാപകമായിരുന്നു. പലരിലും പല തരത്തിലായിരുന്നു ലക്ഷണങ്ങൾ. ഇന്ത്യയിലും സ്ഥിതി ഗുരുതരമായിരുന്നുവെന്ന് തെളിയിക്കുന്ന കണക്കുകൾ ആശുപത്രികളിലുണ്ട്. കഴിഞ്ഞദിവസം പുറത്തുവന്ന അനൗദ്യോഗിക സർവേകളിലൊന്നിൽ പങ്കെടുത്ത 65% ആളുകൾക്കും ലോങ് കോവിഡ് പ്രശ്നമുള്ള ഒന്നോ അതിൽ കൂടുതൽ ആളുകളെയോ നേരിട്ടറിയാം. എന്നാൽ, ഇതിലെ ആശ്വാസകരമായ കാര്യം ഇത്തരം പ്രശ്നങ്ങൾ 82% പേരിലും 6 മാസത്തിനുള്ളിൽ തന്നെ മാറി എന്നതാണ്. ആറു ശതമാനം ആളുകളിൽ ആറു മുതൽ ഒരു വർഷം വരെയെടുത്തു ലോങ് കോവിഡ് പ്രശ്നം പരിഹരിക്കപ്പെടാൻ. എന്നാൽ, 8% പേരിൽ ഇപ്പോഴും തീർന്നിട്ടില്ല അനുബന്ധ പ്രശ്നങ്ങൾ.
കുട്ടികളിലും ലോങ് കോവിഡ്?
വിരലിലെണ്ണാവുന്ന പഠനങ്ങളേ നടന്നിട്ടുള്ളൂവെങ്കിലും മുതിർന്നവർക്ക് എങ്ങനെയാണോ അതുപോലെത്തന്നെയാണ് കുട്ടികളിലെയും സ്ഥിതിയെന്നാണ് പഠനങ്ങളിലുള്ളത്. കോവിഡിന്റെ പുതിയ തരംഗത്തിൽ പല രാജ്യങ്ങളിലും ചെറിയ കുട്ടികളിൽ കോവിഡ് കേസുകളുടെ എണ്ണം നേരിയ തോതിൽ കൂടിയിട്ടുണ്ട്. പലയിടത്തും കുട്ടികൾക്ക് വാക്സീൻ ലഭിക്കാത്തതാണ് ഇതിനു കാരണമായി പറയുന്നത്.
കേരളം നൽകിയ മുന്നറിയിപ്പ്
കഴിഞ്ഞവർഷം ജൂണിൽ കേരള ആരോഗ്യവകുപ്പു പുറത്തിറക്കിയ മാർഗരേഖ ലോങ് കോവിഡ് പഠനത്തിൽ സുപ്രധാനമാണ്. കോവിഡ് വിട്ടുമാറിയ 10 പേരിൽ നാലാഴ്ചയ്ക്കുള്ളിൽ ക്ഷയരോഗം സ്ഥിരീകരിച്ചുവെന്നായിരുന്നു കേരളം റിപ്പോർട്ട് ചെയ്തത്. കോവിഡിനെ തുടർന്നു ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കു ചുമയും മറ്റും നിലനിൽക്കുമെന്നതിനാൽ ക്ഷയരോഗ ലക്ഷണങ്ങളും കോവിഡ് ലക്ഷണങ്ങളും തിരിച്ചറിയാൻ കഴിയില്ലെന്ന പ്രശ്നമുണ്ട്. രണ്ടും ഒരുപോലെ ഇരിക്കുമെന്നതിനാൽ പലരും കോവിഡിനെ തുടർന്നുള്ള പ്രശ്നമെന്ന നിലയിൽ ഇവയെ അവഗണിക്കാനാണ് സാധ്യത. ഇതു സ്ഥിതി ഗുരുതരമാക്കും.
കോവിഡിനെ തുടർന്നു ശരീരത്തിന്റെ പ്രതിരോധവ്യൂഹത്തിലുണ്ടാക്കുന്ന വിള്ളൽ, വിശേഷിച്ചും സ്റ്റിറോയ്ഡ് ഉൾപ്പെടെ മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം വഴിയുള്ളത്, ടിബി ബാക്ടീരിയയെ വീണ്ടും സജീവമാക്കാമെന്നതാണ് കേരള സർക്കാർ നൽകിയ മുന്നറിയിപ്പ്. ഒമിക്രോൺ വഴിയുള്ള കോവിഡ് ബാധയിൽ പലർക്കും ദീർഘനാൾ ചുമ നിലനിൽക്കുന്നതിനാൽ ടിബി പരിശോധന കൂടി നടത്തി സുരക്ഷിതത്വം ഉറപ്പാക്കണമെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയവും നൽകിയിട്ടുണ്ട്.
കോവിഡിനു ശേഷം എന്തു ചെയ്യണം?
കോവിഡ് ബാധയെ തുടർന്നുള്ള നാളുകളിൽ ഹൃദയ സംബന്ധമായ കരുതലും കൂടുതൽ ആവശ്യമാണെന്ന് തെളിയിക്കുന്നതാണ് പുതിയ പഠനങ്ങൾ. ഹൃദയസ്തംഭനം, പക്ഷാഘാതം തുടങ്ങിയവ വരാൻ സാധാരണ ആളുകൾക്കുള്ളതിനേക്കാൾ റിസ്ക് ആണ് കോവിഡ് പിടിപെട്ടവരില്ലെന്നു വാഷിങ്ടൺ സർവകലാശാലയിലെ സിയാദ് അൽഅലെയുടെ നേതൃത്വത്തിൽ നടന്ന പഠനം വ്യക്തമാക്കുന്നു. നേരിയ കോവിഡ് ബാധയുള്ളവരും ഇത്തരം പ്രശ്നങ്ങളെ നിസ്സാരമായി കാണരുതെന്നാണ് മുന്നറിയിപ്പ്.
ലോങ് കോവിഡ് പ്രശ്നങ്ങളുള്ളവരുടെ പരിചരണത്തിന് പല രാജ്യങ്ങളിലും ‘റീഹാബിലിറ്റേഷൻ പ്രോഗ്രാമുകൾ’ സജീവമാണ്. ഇന്ത്യയിൽ വൻകിട സ്വകാര്യ ആശുപത്രികൾ വൻ ഫീസ് ഈടാക്കി ഇത്തരം തുടർപരിചരണവും ശ്രദ്ധയും വാഗ്ദാനം ചെയ്യുന്നുണ്ട്. സർക്കാർ തലത്തിൽ ഇത്തരം പോസ്റ്റ്് കോവിഡ് ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും അവയുടെ പ്രവർത്തനം എത്ര ഫലപ്രദമാണെന്ന കാര്യത്തിൽ ആരോഗ്യവിദഗ്ധർക്കു പോലും സംശയമുണ്ട്. കോവിഡിനു മുൻപു തന്നെ പലതരം ആരോഗ്യപ്രശ്നങ്ങളുള്ള, റിസ്ക് വിഭാഗത്തിൽപെടുന്ന ആളുകൾ കോവിഡ് ബാധിച്ചാൽ കൂടുതൽ ജാഗ്രതയെടുക്കണം.
ലോങ് കോവിഡ് ഒഴിവാക്കാനാകുമോ?
വൈറസ് ബാധ ശരീരത്തിലെ ആന്തരികാവയവങ്ങളെയും കോശവ്യൂഹത്തെയും എങ്ങനെയെല്ലാം ബാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഭാവിയിൽ ഇവ എങ്ങനെ പ്രശ്നമാകുമെന്നതിന്റെ അടിസ്ഥാനം. അതേസമയം, ലോങ് കോവിഡ് പ്രശ്നങ്ങൾ ജീവൻ തന്നെ അപകടത്തിലാക്കുന്ന സ്ഥിതി അപൂർവമെന്ന് വിദഗ്ധർ പറയുന്നു. പലതും കൃത്യമായ ശ്രദ്ധയും പരിചരണവും കൊണ്ടു മാറ്റിയെടുക്കാവുന്നതേയുള്ളു. എന്നാൽ, എങ്ങനെ ലോങ് കോവിഡ് ഒഴിവാക്കാമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമുള്ളു, കോവിഡ് തന്നെ വരാതെ നോക്കുക. സാമൂഹിക അകലം, മാസ്ക്, വ്യക്തി ശുചിത്വം എന്നിവ തന്നെയാണ് ഇപ്പോഴും പ്രധാന പ്രതിരോധ മാർഗം. പിന്നെ, കൃത്യസമയത്തു പൂർണ ഡോസ് വാക്സീനെടുക്കുകയെന്നതും പ്രധാനം.
English Summary: What is Long Covid? How it may Affect People? An Analysis