ആദിവാസികൾക്ക് മോശം വീട്, എച്ച്ആർഡിഎസിന് എതിരെ കേസ്; ‘കോടികളുടെ തട്ടിപ്പിൽ അന്വേഷണം’
ഒറ്റപ്പാലം ∙ ആദിവാസികളുടെ പേരിൽ എൻജിഒകൾ നടത്തുന്ന ഫണ്ട് വിനിയോഗത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന എസ്‌സി, എസ്ടി കമ്മിഷൻ. HRDS, SC-ST Commission, Politics, Investigation,Swapna Suresh, Manorama News

ഒറ്റപ്പാലം ∙ ആദിവാസികളുടെ പേരിൽ എൻജിഒകൾ നടത്തുന്ന ഫണ്ട് വിനിയോഗത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന എസ്‌സി, എസ്ടി കമ്മിഷൻ. ആരെയും കണക്ക് ബോധിപ്പിക്കാതെ പലരും കോടികളുടെ തട്ടിപ്പാണ് നടത്തുന്നത്. ആദിവാസി മേഖലകളിൽ സാമൂഹിക സേവനം നടത്തുന്ന എച്ച്ആർഡിഎസിനെതിരെ കമ്മിഷൻ കേസെടുത്തതില്‍ രാഷ്ട്രീയമില്ലെന്നും അംഗം എസ്.അജയകുമാര്‍ പറഞ്ഞു.
നിരവധി ആദിവാസി സംഘടനകളാണ് എച്ച്ആര്‍ഡിഎസിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത വീടുകള്‍ നിര്‍മിച്ച് നല്‍കി. സഹായം വാഗ്ദാനം ചെയ്ത് നിരവധി കുടുംബങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചു. ആദിവാസികളുടെ ഭൂമി പാട്ടത്തിനെടുത്ത് നിര്‍മാണ പ്രവര്‍ത്തനത്തിന് നീക്കമുണ്ടായി.
ഇത്തരത്തില്‍ പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് കമ്മിഷന്റെ ഇടപെടല്‍. സംഘടനയ്ക്ക് ലഭിക്കുന്ന കോടികളുടെ കണക്കില്‍ വ്യക്തത വരുത്തണം. ഇക്കാര്യങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തി അന്വേഷണം ആവശ്യപ്പെടുമെന്നും അജയകുമാര്‍ പറഞ്ഞു.
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയതിലൂടെ വാർത്താപ്രാധാന്യം ലഭിച്ച എച്ച്ആര്‍ഡിഎസിനെതിരെ കഴിഞ്ഞദിവസം പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ കേസെടുത്തിരുന്നു. ഇതില്‍ രാഷ്ട്രീയമുണ്ടെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സമാനരീതിയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ എന്‍ജിഒകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം എസ്‍സി, എസ്ടി കമ്മിഷന്‍ ഉന്നയിക്കുന്നത്.
English Summary: The SC-ST Commission has said that there is no politics in the investigation against HRDS