ആലപ്പുഴ∙.നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിലെ വോട്ടുചോർച്ച എങ്ങും ചർച്ചയായില്ലെന്ന് കായംകുളം എംഎൽഎ യു. പ്രതിഭ. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർU. Prathibha, CPM, Kerala Politics, Kayamkulam constituency, Alappuzha, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙.നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിലെ വോട്ടുചോർച്ച എങ്ങും ചർച്ചയായില്ലെന്ന് കായംകുളം എംഎൽഎ യു. പ്രതിഭ. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവ്വസമ്മതരാണെന്നും ഇത്തരക്കാർ ഒരുകാലത്ത് ചവറ്റുകൊട്ടയിലാകുമെന്നും കാലം കണക്ക് ചോദിക്കുമെന്നും  ഫെയ്സ്ബുക് കുറിപ്പിൽ യു. പ്രതിഭ പറഞ്ഞു. സിപിഎം ഏരിയാ കമ്മിറ്റിക്കെതിരെയും യു. പ്രതിഭ വിമർശനം ഉയർത്തി. 

തന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണെന്നും പ്രതിഭ ആരോപിച്ചു. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് വിശ്വസിക്കുന്നില്ലെന്നും അമ്പലപ്പുഴ തിരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ലെന്നും ഏറ്റവും കൂടുതൽ വോട്ട്ചോർന്നുപോയത് കായംകുളത്തു നിന്നാണെന്നും പ്രതിഭ ആരോപിക്കുന്നു.

ADVERTISEMENT

2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ മെമ്പറായിപ്രവർത്തനം ആരംഭിച്ച തനിക്ക് ഇന്നും എന്നും തന്റെ പാർട്ടിയോട് ഇഷ്ടമാണെന്നും കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും ഫെയ്സ്ബുക് കുറിപ്പിൽ യു. പ്രതിഭ ഓർമപ്പെടുത്തുന്നു. 

English Summary: Controversy arises over the Fb post of U. Prathibha