ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ഭീകരർ സൈക്കിൾ തിരഞ്ഞെടുക്കുന്നു’ എന്ന പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ്. ‘സൈക്കിളിന്റെ ചക്രം കർഷകരെ | Akhilesh Yadav | Narendra Modi | Samajwadi Party | Samajwadi Party symbol | Cycle | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ഭീകരർ സൈക്കിൾ തിരഞ്ഞെടുക്കുന്നു’ എന്ന പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ്.

‘സൈക്കിളിന്റെ ചക്രം കർഷകരെ വയലുകളുമായി ബന്ധിപ്പിക്കുന്നു. സമൃദ്ധിയുടെ അടിത്തറ പാകുന്നു. സൈക്കിൾ പെൺമക്കളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നു. സൈക്കിള്‍ പണപ്പെരുപ്പം തൊട്ടുതീണ്ടാതെ മുന്നോട്ട് കുതിക്കുന്നു. സൈക്കിൾ സാധാരണക്കാരന്റെ സവാരിയാണ്. ഗ്രാമീണ ഇന്ത്യയുടെ അഭിമാനമാണ്. സൈക്കിളിനെ അപമാനിക്കുന്നത് രാജ്യത്തെയാകെ അപമാനിക്കുന്നത് പോലെയാണ്’– അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

ADVERTISEMENT

2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയിൽ 49 പേർ ശിക്ഷിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സമാജ്‌വാദി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിനെ ഭീകരരുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പരാമർശങ്ങൾ നടത്തിയത്. ചില രാഷ്ട്രീയ പാർട്ടികൾ ഭീകരരോട് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്നും അഹമ്മദാബാദിൽ ആദ്യം നടന്ന സ്ഫോടനത്തിൽ ബോംബുകൾ സൈക്കിളിലാണ് സൂക്ഷിച്ചിരുന്നതെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

English Summary: "Insult To Cycle Insult To Nation": Akhilesh Yadav Slams PM's Bomb Dig