ഇടക്കാലത്ത് കൂടംകുളം ശാന്തമായതാണ്. അതിനിടെയാണു പുതിയ പ്രശ്നം. ആണവനിലയത്തിൽ വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിച്ച ആണവ ഇന്ധനം ശേഖരിക്കാനുള്ള അനുമതി കൂടി കൂടംകുളത്തിനു നൽകിയിരിക്കുകയാണിപ്പോൾ. ഇതു തമിഴ്നാടിന്റെ മാത്രമല്ല, കേരളത്തിന്റെയും നെഞ്ചിടിപ്പേറ്റുന്ന പ്രതിസന്ധിയാണു ..Kudankulam, Kudankulam Reactor, Manorama Online

ഇടക്കാലത്ത് കൂടംകുളം ശാന്തമായതാണ്. അതിനിടെയാണു പുതിയ പ്രശ്നം. ആണവനിലയത്തിൽ വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിച്ച ആണവ ഇന്ധനം ശേഖരിക്കാനുള്ള അനുമതി കൂടി കൂടംകുളത്തിനു നൽകിയിരിക്കുകയാണിപ്പോൾ. ഇതു തമിഴ്നാടിന്റെ മാത്രമല്ല, കേരളത്തിന്റെയും നെഞ്ചിടിപ്പേറ്റുന്ന പ്രതിസന്ധിയാണു ..Kudankulam, Kudankulam Reactor, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടക്കാലത്ത് കൂടംകുളം ശാന്തമായതാണ്. അതിനിടെയാണു പുതിയ പ്രശ്നം. ആണവനിലയത്തിൽ വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിച്ച ആണവ ഇന്ധനം ശേഖരിക്കാനുള്ള അനുമതി കൂടി കൂടംകുളത്തിനു നൽകിയിരിക്കുകയാണിപ്പോൾ. ഇതു തമിഴ്നാടിന്റെ മാത്രമല്ല, കേരളത്തിന്റെയും നെഞ്ചിടിപ്പേറ്റുന്ന പ്രതിസന്ധിയാണു ..Kudankulam, Kudankulam Reactor, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കൂടംകുളം ആണവനിലയത്തിന്റെ (കെഎൻപിപി) മുന്നിൽ നിന്നു നേരെയൊരു വര വരച്ചാൽ നേരെയെത്തുക തിരുവനന്തപുരത്താണ്. കഷ്ടിച്ച് 110 കിലോമീറ്റർ ദൂരം. അതായത്, ആണവനിലയത്തിൽ എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങളുണ്ടായാൽ 623 കിലോമീറ്റർ ദൂരത്തുള്ള തമിഴ്നാടിന്റെ തലസ്ഥാനത്തേക്കാൾ ഏറ്റവും കൂടുതൽ ബാധിക്കുക കേരളത്തിന്റെ തലസ്ഥാനത്തെയായിരിക്കുമെന്നു ചുരുക്കം. കൂടംകുളം വിരുദ്ധ പ്രക്ഷോഭം കേരളത്തിൽ ശക്തമാകാനും കാരണം മറ്റൊന്നല്ല. തിരുനെൽവേലി ജില്ലയിലെ ഈ ആണവനിലയത്തിന്റെ സുരക്ഷ സംബന്ധിച്ച ചർച്ചകൾ ഇന്നും സജീവമാണ്, കേരളത്തിലും തമിഴകത്തും. 

കൂടംകുളം ആണവനിലയത്തിനു സമീപത്തെ കാഴ്‌ച. ചിത്രം: AP

കടല്‍ത്തീരത്തു സ്ഥാപിച്ച ആണവനിലയം സൂനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ താങ്ങാൻ കെൽപുള്ളതാണോ എന്ന ചോദ്യവും നേരത്തേ ഉയർന്നിരുന്നു. ആണവനിലയത്തിന്റെ ഏതാനും കിലോമീറ്റര്‍ മാറി ജനവാസമുണ്ടെന്നതും ഭീതിയേറ്റുന്നു. ഇടക്കാലത്ത് കൂടംകുളം ശാന്തമായതാണ്. അതിനിടെയാണു പുതിയ പ്രശ്നം. ആണവനിലയത്തിൽ വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിച്ച ആണവ ഇന്ധനം ശേഖരിക്കാനുള്ള അനുമതി കൂടി കൂടംകുളത്തിനു നൽകിയിരിക്കുകയാണിപ്പോൾ. ഇതു തമിഴ്നാടിന്റെ മാത്രമല്ല, കേരളത്തിന്റെയും നെഞ്ചിടിപ്പേറ്റുന്ന പ്രതിസന്ധിയാണു സൃഷ്ടിക്കുകയെന്ന് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ പറയുന്നു.

ADVERTISEMENT

കൂടംകുളത്തെ ‘അപകടകാരി’

1988ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചോവും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരമാണ് കൂടംകുളവുമായി ബന്ധപ്പെട്ട ആദ്യ നയരേഖ രൂപപ്പെടുന്നത്. 2001ൽ വിശദമായ പദ്ധതിരേഖയിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. 2002 മേയിൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. റഷ്യൻ സാങ്കേതിക സഹായത്തോടെയാണ് 13,000 കോടി രൂപ ചെലവിൽ കൂടംകുളത്ത് ആണവോർജ നിലയം നിർമിച്ചത്. 6 റിയാക്ടറുകളിൽ 1, 2 യൂണിറ്റുകൾ ഇതിനകം കമ്മിഷൻ ചെയ്തു, 3, 4 എണ്ണം നിർമാണത്തിലാണ്, 5, 6 യൂണിറ്റുകൾ ഇനിയും സ്ഥാപിക്കാനുണ്ട്. 

കൂടംകുളം ആണവനിലയം.

1996ൽ തുടങ്ങിയതാണ് ഇപ്പോൾ നടക്കുന്ന കൂടംകുളം പദ്ധതി. റഷ്യൻ റിയാക്ടറുകളാണ് ഉപയോഗിക്കുന്നത്.  ഇന്ധനം പൂർണമായി ഇറക്കുമതി ചെയ്യണം. സംപുഷ്ട യുറേനിയം ആണ് ഇവിടെ ഇന്ധനമായി ഉപയോഗിക്കുന്നത്. ആണവബോംബ് നിർമാണത്തിന് ഉപയോഗിക്കാനാവുന്നതാണ് ഇത്. അതിനാൽത്തന്നെ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വസ്തുക്കളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നതും. എന്നാൽ കൂടംകുളത്ത് കൃത്യമായ സുരക്ഷയോടെയാണ് ഇവ സംരക്ഷിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്.

ഇന്ധനം റഷ്യയെടുക്കില്ല, ഇന്ത്യയിൽത്തന്നെ!

ADVERTISEMENT

കൂടംകുളം ആണവനിലയത്തിൽ ഉപയോഗിച്ച ആണവ ഇന്ധനം (Spent nuclear fuel– എസ്എൻഎഫ്) റഷ്യയിലേക്കു തിരികെ കൊണ്ടു പോകുമെന്നായിരുന്നു ആദ്യ കരാർ. എസ്‌എൻഎഫ് സംഭരിക്കുന്നതിനുള്ള സംവിധാനം 2022 ഏപ്രിലോടെ ഏർപ്പെടുത്തണമെന്നു ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനോട് (എൻപിസിഐഎൽ) 2018ൽ സുപ്രീകോടതി നിർദേശിക്കുകയും ചെയ്തു. എഎഫ്ആർ അഥവാ Away from Reactor Facility എന്നാണ് ഈ സംഭരണ സംവിധാനത്തിന്റെ പേര്. 

കൂടംകുളം ആണവനിലയത്തിന്റെ ദൃശ്യം. ചിത്രം: AP

എന്നാൽ റഷ്യയിലേക്കു കൊണ്ടുപോകാതെ, കൂടംകുളം പ്ലാന്റിന്റെ സമീപത്തു തന്നെ ഇന്ധനം സൂക്ഷിക്കാനാണ് ഇപ്പോൾ എൻപിസിഐഎൽ അനുമതി നൽകിയിരിക്കുന്നത്. കടലിനോടു ചേർന്നുള്ള കൂടംകുളത്ത് ആണവ മാലിന്യം സൂക്ഷിക്കുന്നതു സുരക്ഷിതമല്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സൂനാമിയോ മറ്റോ ഉണ്ടായാൽ പ്രശ്നം രൂക്ഷമാകുമോയെന്ന ചോദ്യവും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ എൻപിസിഐഎൽ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിക്കഴിഞ്ഞു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.

കൂടംകുളത്ത് ഉപയോഗിച്ച ഇന്ധനം ഒന്നുകിൽ റഷ്യയിലേക്കു തിരികെ കൊണ്ടു പോകണം. അല്ലെങ്കിൽ മനുഷ്യവാസമില്ലാത്ത ഒരിടത്ത് ആഴത്തിൽ (Deep Geologic Repository) സ്ഥിരമായി സൂക്ഷിക്കണം. പൊതുജനങ്ങളുടെ സുരക്ഷയെ മാനിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം പരിഗണിക്കണം...

അപകടമുണ്ടായാൽ 200 കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ സുരക്ഷിതരാക്കണം. 70 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവരെ മുഴുവൻ ഒഴിപ്പിക്കണം. 15, 20 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണം; മിനുറ്റുകൾക്കകമെന്നുതന്നെ പറയാം. അപകടമുണ്ടായാൽ ചികിത്സ, മറ്റു നാശങ്ങൾ, ഭൂമിക്കുണ്ടാവുന്ന നാശം ഇതൊന്നും കണക്കു കൂട്ടാൻ പോലും കഴിയില്ലെന്നു കൂടംകുളം ആണവ വിരുദ്ധ പ്രവർത്തകർ പറയുന്നു. 

കേരളം പേടിക്കണോ...?

ADVERTISEMENT

കൂടംകുളം ആണവനിലയം തിരുവനന്തപുരത്തിന് വലിയ അപകടസാധ്യതയാണു സൃഷ്ടിക്കുന്നതെന്നും നിലയത്തിൽ സ്‌ഫോടനമുണ്ടായാൽ തിരുവനന്തപുരത്തെ ജനങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്നും വിശാഖപട്ടണം ഗീതം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഡയറക്ടർ ടി. ശിവജി റാവു നേരത്തേത്തന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അപകടസമയത്ത് തെക്കു കിഴക്ക് നിന്ന് കാറ്റ് വീശിയാൽ തിരുവനന്തപുരം നഗരം ഉൾപ്പെടെ ഉയർന്ന തോതിൽ ആണവമലിനീകരണത്തിനു വിധേയമാകും. ലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ വീട് ഉപേക്ഷിച്ചു പോകേണ്ടി വരും.

സ്റ്റാലിന്റെ കത്ത്.

പ്രദേശം ആണവവിമുക്തമാക്കി തിരികെ മടങ്ങണമെങ്കിൽ 10 വർഷമെങ്കിലുമെടുക്കും. തമിഴ്‌നാട്ടിലും സമാനമായ അവസ്ഥയുണ്ടാകാം. നിശ്ചിത ദിശയിൽ കാറ്റ് വീശുകയാണെങ്കിൽ നഗരപ്രദേശങ്ങളായ തിരുനെൽവേലി, പാളയംകോട്ട എന്നിവിടങ്ങളിൽ നാശനഷ്ടമുണ്ടാകുമെന്നും ഡോ. റാവു വ്യക്തമാക്കിയിട്ടുണ്ട്. കൂടംകുളത്തെ, തമിഴ്‌നാട്ടിനു മുകളിലെ അണുബോംബ് എന്നാണ് തന്റെ ബ്ലോഗിൽ ശിവാജി റാവു വിശേഷിപ്പിച്ചതുതന്നെ.

‍‍‍ശ്രീലങ്ക ഭീഷണിയാകുമോ..?

ശ്രീലങ്കയിൽ ചൈനയുടെ സാന്നിധ്യം വർധിക്കുന്നതാണു നിലവിലെ ആശങ്കയ്ക്ക് കാരണം. ശ്രീലങ്ക ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമായിരുന്ന കാലത്തോളം സ്ഥിതി വ്യത്യസ്തമായിരുന്നു. പക്ഷേ, ഇപ്പോൾ അവിടെ ചൈനയുടെ സാന്നിധ്യം വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കൂടംകുളം സ്ഥിതി ചെയ്യുന്ന രാധാപുരം നിയമസഭാ മണ്ഡലത്തിലെ എംഎൽഎ കൂടിയായ തമിഴ്നാട് നിയമസഭാ സ്പീക്കർ എ.അപ്പാവു ചൂണ്ടിക്കാട്ടുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ തമിഴ്‌നാട്ടിലെ എല്ലാ തെക്കൻ ജില്ലകളെയും കേരളത്തിന്റെ തെക്കൻ ഭാഗങ്ങളെയും അതു ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 

കൂടംകുളം സമരനാളുകളിലെ, 2012ലെ, ചിത്രം: AFP PHOTO

ആണവ മാലിന്യങ്ങൾ കർണാടകയിലെ കോലാർ സ്വർണഖനികളിലെ ഉപയോഗിക്കാത്ത ഖനികളിലേക്കോ രാജസ്ഥാനിലെ താർ മരുഭൂമിയിലേക്കോ മാറ്റണമെന്നുമാണ് ആവശ്യം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൈദ്യുതി ഉൽപാദിപ്പിക്കുന്ന, കെകെഎൻപിപിയുടെ യൂണിറ്റ് ഒന്നിലും രണ്ടിലും ചെലവഴിച്ച ഇന്ധനം എവിടെയാണ് സംഭരിച്ചിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. 

ദക്ഷിണ ഗ്രിഡിന്റെ ഊർജം

2013 ഒക്‌ടോബർ 22 മുതൽ ദക്ഷിണ ഗ്രിഡിലേക്ക് വൈദ്യുതി നൽകാൻ തുടങ്ങിയ പവർ പ്ലാന്റിനെ കേരളവും ആശ്രയിക്കുന്നുണ്ട്. 6 യൂണിറ്റുകളിൽ നിന്നായി 6000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു നിലവിൽ പ്ലാന്റിന്റെ ലക്ഷ്യം. ഇപ്പോൾ 2000 മെഗാവാട്ട് ഉൽപാദിപ്പിക്കുന്ന രണ്ട് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ‌റഷ്യൻ സ്റ്റേറ്റ് കമ്പനിയായ ആറ്റംസ്ട്രോയ് എക്‌സ്‌പോർട്ടാണ് കൂടംകുളം ആണവോർജ്ജ പദ്ധതിക്കായി എൻപിസിഐഎല്ലിന് സാങ്കേതിക സഹായം നൽകുന്നത്.  

2016ൽ നിർമാണം ആരംഭിച്ച 3, 4 റിയാക്ടറുകളിൽനിന്ന് അടുത്ത വർഷം മുതൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ തുടങ്ങും. ഇത് ഗ്രിഡിലേക്ക് 2000 മെഗാവാട്ട് വരെ കൂടുതൽ വൈദ്യുതി ലഭ്യമാക്കും. നിലവിൽ കേരളത്തിന് 266 മെഗാവാട്ട് വൈദ്യുതിയാണു കൂടംകുളത്തു നിന്നു ലഭിക്കുന്നത്. തമിഴ്നാടിനു 925 മെഗാവാട്ടും കർണാടകയ്ക്ക് 442 മെഗാവാട്ടും പുതുച്ചേരിക്ക് 67 മെഗാവാട്ടും കൂടംകുളം നൽകുന്നു. 300 മെഗാവാട്ട് വിതരണം ചെയ്യുന്നില്ല. 

English Summary: There is a New Concern on Kudankulam Nuclear Reactor, the Storage of Spent Nuclear Fuel