ഇംഫാൽ∙ എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മണിപ്പുരിൽ അസാധ്യമായത് സാധ്യമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ ‘ഇരട്ട എൻജിൻ’ PM Modi,N Biren Singh,Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction , Manipur Election Prediction 2022 , Manipur Election Result , Manipur Election Seats.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഫാൽ∙ എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മണിപ്പുരിൽ അസാധ്യമായത് സാധ്യമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ ‘ഇരട്ട എൻജിൻ’ സർക്കാർ മണിപ്പുരിന് അടുത്ത 25 വർഷത്തേക്ക് ശക്തമായ അടിത്തറ പാകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ മണ്ഡലമായ ഹിൻഗാങ്ങിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 

മണിപ്പുരിൽ സമാധാനവും സഹവർത്തിത്വവും പുലരാൻ ബിജെപി വീണ്ടും അധികാരത്തിൽ വരേണ്ടത് അനിവാര്യതയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.  ഉപരോധങ്ങളിൽ നിന്നും ബന്ദുകളിൽ നിന്നും മണിപ്പുരിനെ മോചിപ്പിച്ചത് ബിജെപിയാണ്. വടക്കുകിഴക്കൻ സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളോ പ്രശ്നങ്ങളോ മനസ്സിലാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ADVERTISEMENT

മണിപ്പുർ ഇന്ത്യയുടെ ശക്തികേന്ദ്രമാണെന്നു ബിജെപി തിരിച്ചറിയുകയും ആ തിരിച്ചറിവിനെ പരിപോഷിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംസ്‌കാരത്തെ കോൺഗ്രസ് പരിഹസിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ മണിപ്പുരിൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുമങ്കിലും ഇത്രയും നാൾ സംസ്ഥാനത്തെ അവഗണിക്കുകയും മുഖംതിരിക്കുകയുമാണ് ചെയ്തിരുന്നത്. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൈവരിച്ച സ്ഥിരതയും സമാധാനവും ഉറപ്പു വരുത്തണമെങ്കിൽ ഇനിയും ബിജെപിക്ക് അവസരം ലഭിക്കേണ്ടതുണ്ട്. കോൺഗ്രസ് മണിപ്പുരിനെ വിഭജിക്കുകയും രാഷ്ട്രീയം കളിക്കുകയും ചെയ്തു. ഇംഫാല്‍ താഴ്‌വരകളിലും സമതലങ്ങളിലും വസിക്കുന്ന മണിപ്പുരികളും പര്‍വതമേഖലകളില്‍ താമസിക്കുന്ന നാഗാ,കുക്കി ഗോത്രജനതയും തമ്മിൽ സമാധാനവും സഹവർത്തിത്വവും ഉറപ്പിക്കാൻ കഴിഞ്ഞത് ബിജെപിയുടെ വിലമതിക്കാനാകാത്ത നേട്ടം തന്നെയാണ്.

ADVERTISEMENT

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ചെറുവിരൽ അനക്കാൻ കോൺഗ്രസ് തയാറായിരുന്നില്ല. കിഴക്കൻ ഏഷ്യയിലെ ഏറ്റവും തിരക്കുള്ള വ്യാപാര കേന്ദ്രമായി മണിപ്പുർ മാറുന്ന കാലം വിദൂരമല്ലെന്നും മോദി പറഞ്ഞു. മണിപ്പുർ രൂപികൃതമായിട്ട് 5 പതിറ്റാണ്ടുകൾ പൂർത്തിയായി കഴിഞ്ഞു. ഈ കാലയളവിൽ നിരവധി സർക്കാരുകൾക്ക് നിങ്ങൾ സാക്ഷ്യം വഹിച്ചു.

പതിറ്റാണ്ടുകളുടെ കോൺഗ്രസ് ഭരണം അസമത്വവും അരാജകത്വവും മാത്രമാണ് സമ്മാനിച്ചത്. എന്നാൽ ബിജെപി സർക്കാർ മണിപ്പുരിന്റെ വികസനത്തിനും ഭാവിക്കും വേണ്ടിയാണ് നിലകൊണ്ടത്, നിങ്ങൾ നല്ല ഭരണവും സദുദ്ദേശ്യവും കണ്ടു, മണിപ്പുരിനെ വികസനത്തിലേക്കും സുസ്ഥിരതയിലേക്കും കൈപിടിക്കാൻ ബിജെപിയെ അധികാരത്തിൽ എത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ADVERTISEMENT

English Summary: Manipur will become important centre for East Asia: PM Modi