സുരക്ഷയൊരുക്കുന്ന സിആർപിഎഫുകാരോടു പറയുന്നതിനു പകരം അയാൾ വാഹനത്തിന്റെ ഡ്രൈവറോടു മുന്നോട്ടെടുക്കാൻ പറയുന്നു. പെട്ടെന്നു വണ്ടി ഇളകിയപ്പോൾ ആശയക്കുഴപ്പത്തിലായ പ്രിയങ്ക സെക്യൂരിറ്റി ഓഫിസറോട് എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുന്നു. സിആർപിഎഫുകാർ ഡ്രൈവറുടെ അടുത്തേക്ക് ചാടിയെത്തുന്നു. ചില്ല് അടിച്ചുപൊളിക്കുന്ന ചുറ്റിക പോലുള്ള ഉപകരണം പ്രയോഗിക്കുന്നതിനു മുൻപേ ഡ്രൈവർ ചില്ലു താഴ്ത്തി.. Priyanka Gandhi Campaign

സുരക്ഷയൊരുക്കുന്ന സിആർപിഎഫുകാരോടു പറയുന്നതിനു പകരം അയാൾ വാഹനത്തിന്റെ ഡ്രൈവറോടു മുന്നോട്ടെടുക്കാൻ പറയുന്നു. പെട്ടെന്നു വണ്ടി ഇളകിയപ്പോൾ ആശയക്കുഴപ്പത്തിലായ പ്രിയങ്ക സെക്യൂരിറ്റി ഓഫിസറോട് എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുന്നു. സിആർപിഎഫുകാർ ഡ്രൈവറുടെ അടുത്തേക്ക് ചാടിയെത്തുന്നു. ചില്ല് അടിച്ചുപൊളിക്കുന്ന ചുറ്റിക പോലുള്ള ഉപകരണം പ്രയോഗിക്കുന്നതിനു മുൻപേ ഡ്രൈവർ ചില്ലു താഴ്ത്തി.. Priyanka Gandhi Campaign

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരക്ഷയൊരുക്കുന്ന സിആർപിഎഫുകാരോടു പറയുന്നതിനു പകരം അയാൾ വാഹനത്തിന്റെ ഡ്രൈവറോടു മുന്നോട്ടെടുക്കാൻ പറയുന്നു. പെട്ടെന്നു വണ്ടി ഇളകിയപ്പോൾ ആശയക്കുഴപ്പത്തിലായ പ്രിയങ്ക സെക്യൂരിറ്റി ഓഫിസറോട് എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുന്നു. സിആർപിഎഫുകാർ ഡ്രൈവറുടെ അടുത്തേക്ക് ചാടിയെത്തുന്നു. ചില്ല് അടിച്ചുപൊളിക്കുന്ന ചുറ്റിക പോലുള്ള ഉപകരണം പ്രയോഗിക്കുന്നതിനു മുൻപേ ഡ്രൈവർ ചില്ലു താഴ്ത്തി.. Priyanka Gandhi Campaign

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ നഗരത്തിനു മീതെ സൂര്യൻ ചാഞ്ഞു തുടങ്ങിയിട്ടുണ്ട്. ലക്നൗ നഗരപ്രാന്തത്തിലെ ബാലാഗഞ്ച് റൗണ്ട് എബൗട്ടിനടുത്ത് വലിയൊരു ജനക്കൂട്ടമുണ്ട്. ഒരു കൊച്ചു സ്റ്റേജും അതിനടുത്ത് ഒരു കാരവനും. ആ വാഹനത്തിന്റെ മുകളിലും കയറിനിന്നു പ്രസംഗിക്കാനും സൗകര്യമുണ്ട്. യുപി തിരഞ്ഞെടുപ്പു നാലാം ഘട്ടത്തിന്റെ പ്രചാരണം തീരാൻ ഇനി മണിക്കൂറുകളേ ബാക്കിയുള്ളൂ. കോൺഗ്രസുകാരുടെ ‘ദീദി’ വരുന്നുണ്ട്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണമാണ്. 

ആറു മണിക്കു പ്രചാരണം തീരും. അഞ്ചരയായിട്ടും പ്രിയങ്ക എത്തിയിട്ടില്ല. രാവിലെ പത്തിരുപത് കിലോമീറ്റർ അപ്പുറത്ത് ചിൻഹട്ട് ബസാറിൽ റോഡ് ഷോയുണ്ടായിരുന്നു. അതു കഴിഞ്ഞ് മറ്റു രണ്ടിടങ്ങളിലെ പ്രസംഗം കൂടി കഴിഞ്ഞാണ് പ്രിയങ്ക വരുന്നത്. വേദിയിൽ പ്രസംഗിക്കുന്നയാൾ അണികൾക്ക് ആവേശം കൂട്ടാൻ ‘ഇതാ ദീദി വന്നു കഴിഞ്ഞു’ എന്ന് ഇടയ്ക്കിടെ പറയുന്നുണ്ട്. ‘രണ്ട് മിനിറ്റിനുള്ളിൽ’ എത്തുമെന്ന് പറയാൻ തുടങ്ങിയിട്ടുതന്നെ അരമണിക്കൂർ കഴിഞ്ഞു. കിലോമീറ്ററുകൾക്കപ്പുറത്തുള്ള ‘ദീദി’യുടെ ചെവിട്ടിലെത്തും വിധം തൊണ്ടപൊട്ടി മുദ്രാവാക്യം വിളിക്കണമെന്ന് നേതാക്കൾ പറയുന്നുണ്ട്. നേതാവു വരട്ടെ, എന്നിട്ടാവാം എന്ന മട്ടിലാണ് സ്ത്രീകളടക്കമുള്ള കേൾവിക്കാർ. 

ഉത്തര്‍ പ്രദേശിലെ ബാലാഗഞ്ചില്‍ പ്രചരണം നടത്തുന്ന യുപിയുടെ ചുമതലയുള്ള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചിത്രം: രാഹുൽ ആർ.പട്ടം/ മനോരമ
ADVERTISEMENT

പെൺകുട്ടിയാണ് പോരാടും...

കോൺഗ്രസിന്റെ കൊടികൾക്കിടയിൽ പിങ്ക് നിറത്തിലുളള കൊടികളുമുണ്ട്. പ്രിയങ്കയുടെ ‘ലഡ്കി ഹും ലഡ് സക്തി ഹും’ (പെൺകുട്ടിയാണ് പോരാടും) ക്യാംപെയിനിന്റെ കൊടിയാണ്. അതിന്റെ കട്ടൗട്ടുകളുമായും ചില സ്ത്രീകൾ നിൽക്കുന്നുണ്ട്. കട്ടൗട്ടിലെ ചിത്രത്തിലുള്ള പോസ്റ്റർ ഗേൾ വന്ദന മൗര്യയും മറ്റു രണ്ടു വനിതാ നേതാക്കളും കഴിഞ്ഞയാഴ്ചകളിൽ ബിജെപിയിൽ ചേർന്നു. എന്നാലും ചിത്രത്തിൽ മാറ്റമില്ല. പോരാട്ടങ്ങൾ അവസാനിക്കുന്നില്ലല്ലോ!

ബക്ഷി കാ താലാബ്‌ മണ്ഡലത്തിലെ ചിൻഹട്ടിൽ പ്രചരണം നടത്തുന്ന പ്രിയങ്ക ഗാന്ധി. ചിത്രം: രാഹുൽ ആർ.പട്ടം/ മനോരമ

ഒടുവിൽ ആവേശക്കടലിളക്കി പ്രിയങ്കയെത്തി. അത്രയും നേരം സമീപത്തെ റൗണ്ട് എബൗട്ടിൽ നിറഞ്ഞൊഴുകിയ ട്രാഫിക് നിശ്ചലമായി. ബസുകളിൽനിന്ന് തലകൾ പുറത്തേക്കു നീണ്ടു. വേദിയിലേക്കു കയറാതെ കാരവന്റെ വശത്തെ ഏണിയിലൂടെ പ്രിയങ്ക വാഹനത്തിനു മുകളിലെത്തി. കുശലം പറഞ്ഞുകൊണ്ടു പ്രസംഗം തുടങ്ങിയപ്പോഴേക്ക് പ്രിയങ്കയുടെ അനുയായി സംഘത്തിലൊരാൾക്ക് നേതാവിന്റെ തല മുകളിലെ ഇലക്ട്രിക് ലൈനിൽ തട്ടുമോ എന്ന് ആശങ്ക. 

ബക്ഷി കാ താലാബ്‌ മണ്ഡലത്തിലെ ചിൻഹട്ടിൽ പ്രചരണം നടത്തുന്ന പ്രിയങ്ക ഗാന്ധി. ചിത്രം: രാഹുൽ ആർ.പട്ടം/ മനോരമ

സുരക്ഷയൊരുക്കുന്ന സിആർപിഎഫുകാരോടു പറയുന്നതിനു പകരം അയാൾ വാഹനത്തിന്റെ ഡ്രൈവറോടു മുന്നോട്ടെടുക്കാൻ പറയുന്നു. പെട്ടെന്നു വണ്ടി ഇളകിയപ്പോൾ ആശയക്കുഴപ്പത്തിലായ പ്രിയങ്ക സെക്യൂരിറ്റി ഓഫിസറോട് എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുന്നു. സിആർപിഎഫുകാർ ഡ്രൈവറുടെ അടുത്തേക്ക് ചാടിയെത്തുന്നു. ചില്ല് അടിച്ചുപൊളിക്കുന്ന ചുറ്റിക പോലുള്ള ഉപകരണം പ്രയോഗിക്കുന്നതിനു മുൻപേ ഡ്രൈവർ ചില്ലു താഴ്ത്തി മുകളിൽ നിന്നു പറഞ്ഞതാണെന്നു പറയുന്നു. അപ്പോഴേക്ക് ഓഫിസർമാരിലൊരാൾ താക്കോൽ ഊരിയെടുത്തു. 

ബക്ഷി കാ താലാബ്‌ മണ്ഡലത്തിലെ ചിൻഹട്ടിൽ പ്രചരണം നടത്തുന്ന പ്രിയങ്ക ഗാന്ധി. ചിത്രം: രാഹുൽ ആർ.പട്ടം/ മനോരമ
ADVERTISEMENT

പ്രിയങ്ക പ്രസംഗം തുടങ്ങി. റോഡിനിരുവശത്തുമുള്ള കടകളുടെ പേരെടുത്തു പറഞ്ഞ് പ്രിയങ്ക ചോദിക്കുന്നു: നിങ്ങൾക്ക് പഴയ പോലെ കച്ചവടം കിട്ടുന്നുണ്ടോ? ‘ഇല്ല’ എന്നു ചിലർ വിളിച്ചു പറഞ്ഞു. ‘നിങ്ങളുടെ വൈദ്യുതി ബില്ലിൽ എന്തെങ്കിലും ഇളവു കിട്ടിയോ? കൊറോണക്കാലത്ത് എന്തെങ്കിലും ആനുകൂല്യം കിട്ടിയോ?’ ‘ഇല്ല’ എന്നു തന്നെ ഉത്തരം. അതോടെ കത്തിക്കയറുന്നു, പ്രിയങ്ക. നേരത്തേ നേതാക്കൾ ആമുഖ ഭാഷണത്തിൽ പറഞ്ഞതു പോലെ ‘ പുതിയ ഇന്ദിരാഗാന്ധി’യുടെ ആവേശ പ്രസംഗം. 

കുംഭമാസ നിലാവു പോലെയാണ് ഭാവങ്ങൾ മാറുന്നത്. പരിഹാസ ശരങ്ങളുതിർക്കുമ്പോൾ മുഖത്തു വിരിയുന്ന ചിരി വിമർശനങ്ങളിലേക്കും സ്ത്രീകൾക്കും ദലിതർക്കും നേരിടേണ്ടി വരുന്ന പീഡനങ്ങളിലേക്കും കടക്കുമ്പോൾ രൗദ്രഭാവത്തിനു വഴിമാറുന്നു. മൊഴികൾ തീഷ്ണമാകുന്നു. മിഴികളിൽ നിശ്ചയ ദാർഢ്യം സ്ഫുരിക്കുന്നു. ഗ്യാസ് തന്നവർ അതു വീണ്ടും നിറയ്ക്കാൻ പണം തന്നോയെന്നും, സൗജന്യ റേഷൻ തന്നുവെന്ന് അവകാശപ്പെടുന്നവർ അതു പാചകം ചെയ്യാൻ എണ്ണയ്ക്കും മറ്റും വിലകുറച്ചോയെന്നും പ്രിയങ്ക ചോദിക്കുന്നു. ഹാത്രസും ഉന്നാവുവും ഓർമിപ്പിക്കുന്നു. 

70 വർഷം കോൺഗ്രസ് ഒന്നും ചെയ്തില്ലെങ്കിൽ പിന്നെ ഇപ്പോൾ നിങ്ങളെടുത്തു വിൽക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ആരു കൊണ്ടുവന്നതാണ്? ലക്നൗവിലെ എയിംസും വിമാനത്താവളവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരു കൊണ്ടുവന്നതാണ്..?

70 വർഷം കോൺഗ്രസ് ഒന്നും ചെയ്തില്ലെങ്കിൽ പിന്നെ ഇപ്പോൾ നിങ്ങളെടുത്തു വിൽക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ആരു കൊണ്ടുവന്നതാണെന്ന് കേന്ദ്രത്തോടു ചോദിക്കുന്നു. ലക്നൗവിലെ എയിംസും വിമാനത്താവളവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരു കൊണ്ടുവന്നതാണെന്നു യോഗി ആദിത്യനാഥിനോടും ചോദ്യമുണ്ട്. കൃത്യം ആറിന് ചോദ്യങ്ങളും പ്രസംഗങ്ങളും അവസാനിച്ച് വാഹനത്തിനു മുകളിൽനിന്ന് ചാടിയിറങ്ങി പ്രിയങ്ക മടങ്ങുകയാണ്.

ബക്ഷി കാ താലാബ്‌ മണ്ഡലത്തിലെ ചിൻഹട്ടിൽ പ്രചരണം നടത്തുന്ന യുപിയുടെ ചുമതലയുള്ള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചിത്രം: രാഹുൽ ആർ.പട്ടം/ മനോരമ

ആൾക്കൂട്ടമൊഴിഞ്ഞിട്ടും കാരവൻ റോഡിലുണ്ട്. എടുക്കാൻ പൊലീസ് പറയുമ്പോൾ ഡ്രൈവർ കൈ മലർത്തുന്നു. നേരത്തേ താക്കോൽ ഊരിയെടുത്ത സുരക്ഷാ ഉദ്യോഗസ്ഥൻ പ്രിയങ്കയുടെ വാഹനവ്യൂഹത്തിനൊപ്പം പോയി. പൊലീസുകാരൻ അയാളുടെ വഴിക്കു പോയപ്പോൾ മേൽപോട്ടു നോക്കി നിൽക്കുന്നു, ഡ്രൈവർ. 

ADVERTISEMENT

‘ആരാണ് നിന്നെ അയച്ചത്’?

രാവിലെ ചിൻഹട്ട് ബസാറിലെ റോഡ് ഷോയ്ക്കും നല്ല ജനക്കൂട്ടമുണ്ടായിരുന്നു. പെൺകുട്ടികളുടെ ശാക്തീകരണ ക്യാംപെയ്നിന്റെ പിങ്ക് ബാൻഡ് അണി‍ഞ്ഞാണ് പ്രിയങ്ക യുപിയിലെത്തുന്നത്. കെട്ടുകണക്കിന് ബാൻഡുകൾ റോഡരികിൽ നിൽക്കുന്ന സ്ത്രീകൾക്ക് എറിഞ്ഞു കൊടുക്കുന്നുണ്ട്. അവർ തിരിച്ച് പുഷ്പവർഷം നടത്തുന്നു. ഇടയ്ക്ക് ഒരു തിരിവിൽ റോഡരികിൽ നിൽക്കുന്ന ആജാനുബാഹുവെങ്കിലും കാലു നിലത്തുറയ്ക്കാത്ത മനുഷ്യൻ ‘ഗാന്ധി കുടുംബം രാജ്യദ്രോഹി’കളാണെന്ന് വിളിച്ചു പറയുന്നു. കോൺഗ്രസുകാർ അയാളുടെ അടുത്തെത്തുന്നതിനു മുൻപേ യുപി പൊലീസ് അയാളെ പൊക്കിയെടുത്ത് വാനിനുള്ളിലേക്ക് എറിയുന്നു. 

ബക്ഷി കാ താലാബ്‌ മണ്ഡലത്തിലെ ചിൻഹട്ടിൽ പ്രചരണം നടത്തുന്ന പ്രിയങ്ക ഗാന്ധി പെൺകുട്ടികളുടെ ശാക്തീകരണ ക്യാംപിന്റെ പിങ്ക് ബാൻഡുകൾ ജനങ്ങൾക്കിടയിലേക്ക് എറിയുന്നു. ചിത്രം: രാഹുൽ ആർ.പട്ടം/ മനോരമ

‘ആരാണ് നിന്നെ അയച്ചത്’ എന്ന് ഓഫിസർ പല്ലുകടിച്ചു ചോദിക്കുന്നുണ്ട്. ക്യാമറകളുള്ളതിനാലാവാം കൈക്രിയകൾ അവിടെയുണ്ടായില്ല. വഴിയോരത്തു കൊടിയും പിടിച്ചു നിൽക്കുന്ന കണ്ണുകളിൽ പീള കെട്ടിയൊരു 93കാരനുണ്ട്. മെയ്കു സിങ്. പണ്ടേക്കു പണ്ടേ കോൺഗ്രസുകാരനാണ്. നെഹ്റുവിന്റെ കൊച്ചുമകളെ കാണാൻ വന്നതാണ്. വാക്കുകൾ കൂട്ടിച്ചൊല്ലാൻ വിഷമിക്കുന്ന മെയ്കുവിനു പകരം സംസാരിക്കുന്നത് ഭാര്യ രമാദേവിയാണ്. 

‘എല്ലാവരും വന്ന് ഓരോന്നൊക്കെ പറഞ്ഞിട്ടു പോകും. പക്ഷേ കാര്യമായ മെച്ചമൊന്നും ജീവിതത്തിലില്ലെന്നാണ് അവർ പറയുന്നത്. ചിൻഹട്ട് ഉൾപ്പെട്ട ബക്ഷി കാ താലാബ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ലാലൻ കുമാർ സിങ് സഹായിക്കാറുണ്ട്’. അതിന്റെ നന്ദി കാണിക്കാൻ കൂടിയാണ് മക്കളും കൊച്ചുമക്കളുമൊക്കെയായി പ്രിയങ്കയുടെ റോഡ് ഷോ കാണാൻ വന്നിരിക്കുന്നത്.

യുപിയിൽ കോൺഗ്രസിന്റെ അടിത്തറ എത്രത്തോളം ബാക്കിയുണ്ട് എന്നതിന്റെ ലിറ്റ്മസ് ടെസ്റ്റ് കൂടിയാണ് യുപിയിൽ നടക്കുന്നത്. 400ലേറെ സീറ്റുകളിൽ പാർട്ടി മൽസരിക്കുന്നുണ്ട്. അഖിലേഷ് യാദവിനെതിരെയുള്ള സ്ഥാനാർഥിയെ പിൻവലിച്ചിട്ടുമുണ്ട്. കഴിഞ്ഞ തവണ മഹാസഖ്യത്തിൽ മത്സരിച്ചിട്ടും 7 സീറ്റാണു കിട്ടിയത്. അതിൽ 2 പേർ ബിജെപിയിലേക്കും ഒരാൾ സമാ‌ജ്‌വാദി പാർട്ടിയിലേക്കും പോയി. രാഹുൽ ഗാന്ധി ഇത്തവണ പ്രചാരണത്തിന് യുപിയിൽ എത്തിയിട്ടില്ല. പ്രിയങ്ക ഒരാളുടെ ചുമതലയെന്ന മട്ടിലാണോ നേതാക്കൾ തിരഞ്ഞെടുപ്പു പ്രചാരണത്തെ കാണുന്നതെന്ന് പുറത്തു നിന്നു കാണുന്നവർക്ക് സംശയം തോന്നിയേക്കാം. 

സംശയം വേണ്ടെന്നും പാർട്ടിയുടെ താഴേത്തട്ടിലുള്ള പ്രവർത്തകർ വരെ സജീവമായി രംഗത്തുണ്ടെന്നും യുപി പിസിസി പ്രസിഡന്റ് അജയ് കുമാർ ലല്ലുവടക്കമുള്ളവർ പറയുന്നുണ്ട്. പ്രിയങ്കയുടെ പരിപാടികളിൽ രാത്രി വരെ കാത്തു നിൽക്കുന്നവർ കോൺഗ്രസിന്റെ ശക്തിയുടെ തെളിവാണെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. സ്ത്രീകൾക്കിടയിൽ വിലക്കയറ്റമടക്കമുളള വിഷയങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഫലമാണ് ആൾക്കൂട്ടമെന്നും അവർ കരുതുന്നുണ്ട്. ആൾക്കൂട്ടമൊക്കെ വോട്ടായി മാറുമോ എന്നറിയാൻ പക്ഷേ മാർച്ച് 10നു ഫലം വരണം.

English Summary: Reporter's Diary from Uttar Pradesh with Congress Leader Priyanka Gandhi