ആലപ്പുഴ∙ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഖേദപ്രകടനം നടത്തിയ ശേഷം സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു.പ്രതിഭ എംഎൽഎ. പാർട്ടി നേതൃത്വത്തിനെതിരായ കുറിപ്പ് വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നുവെന്ന് പ്രതിഭ പുതിയ കുറിപ്പിൽ പറഞ്ഞു. U Prathiba, Social media account, Facebook post, Controversy post, CPM, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഖേദപ്രകടനം നടത്തിയ ശേഷം സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു.പ്രതിഭ എംഎൽഎ. പാർട്ടി നേതൃത്വത്തിനെതിരായ കുറിപ്പ് വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നുവെന്ന് പ്രതിഭ പുതിയ കുറിപ്പിൽ പറഞ്ഞു. മറ്റുള്ളവർക്ക് വിഷമമുണ്ടാക്കിയതിൽ വ്യക്തിപരമായി ദുഃഖമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും അവർ കുറിച്ചു. കുറച്ചുകാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും പ്രതിഭ അറിയിച്ചിരുന്നു. തുടർന്നാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പ്രതിഭ ഡീ ആക്ടിവേറ്റ് ചെയ്തത്.

കായംകുളത്ത് വോട്ട് ചോർന്നെന്നും അതു പാർട്ടി അന്വേഷിച്ചില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞ നേതാക്കൾ സർവസമ്മതരായി തുടരുന്നു എന്നുമാണ് ഫെയ്സ്ബുക്കിൽ പ്രതിഭ കുറിച്ചത്. കായംകുളം ഏരിയ കമ്മിറ്റിക്കും സിപിഎം നേതൃത്വത്തിലുള്ള കായംകുളം നഗരസഭാ ഭരണത്തിനും എതിരെ അതിൽ പരാമർശങ്ങളുണ്ട്. ഇതേത്തുടർന്നാണ് ജില്ലാ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്.

ADVERTISEMENT

വിശദീകരണം നൽകിയില്ലെങ്കിൽ സംഘടനാ നടപടിയുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെ തന്നെ പ്രതിഭ ഖേദപ്രകടനം നടത്തിയത്. വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് കുറിപ്പിട്ടതെന്നും ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ പാർട്ടിക്ക് അപ്രിയവും അഹിതവുമായി ഒന്നും ഉണ്ടാകില്ലെന്നും അവർ കുറിച്ചു. തുടർന്നാണ് സോഷ്യൽ മീഡിയ ഉപേക്ഷിച്ചത്.

English Summary: U Prathiba removed her social media account.