‘വ്യാജ’ വിഡിയോ: ഹരീഷ് റാവത്തും കോൺഗ്രസും മാപ്പു പറയണം: ഉത്തരാഖണ്ഡ് ബിജെപി
ഡെറാഡൂൺ∙ ഇന്ത്യൻ സേനയുടെ വേഷത്തിലുള്ള ഒരാള്‍ പോസ്റ്റൽ ബാലറ്റിൽ തിരിമറി നടത്തുന്നതായി തോന്നിപ്പിക്കുന്ന ‘വ്യാജ’ വിഡിയോ പങ്കുവച്ച സംഭവത്തിൽ, Uttarakhand, BJP, Congress, Manorama News

ഡെറാഡൂൺ∙ ഇന്ത്യൻ സേനയുടെ വേഷത്തിലുള്ള ഒരാള്‍ പോസ്റ്റൽ ബാലറ്റിൽ തിരിമറി നടത്തുന്നതായി തോന്നിപ്പിക്കുന്ന ‘വ്യാജ’ വിഡിയോ പങ്കുവച്ച സംഭവത്തിൽ, കോൺഗ്രസ് മാപ്പു പറയണമെന്നു സംസ്ഥാന ബിജെപി ഘടകം.
‘കോൺഗ്രസ് പ്രചരിപ്പിക്കുന്ന വിഡിയോ പിതോരഗഡ് ജില്ലയിലെ ഒരു സൈനിക യൂണിറ്റിൽനിന്നും ഉള്ളതല്ലെന്ന് കുമയൂൺ റെജിമെന്റ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
ഇക്കാര്യത്തിൽ ഇപ്പോൾ സേനതന്നെ വിശദീകരണവുമായി എത്തി. തെറ്റായ പ്രചാരണത്തിലൂടെ സേനയെ അപകീർത്തിപ്പെടുത്താനാണു കോൺഗ്രസ് ശ്രമിച്ചത്. അവർ മാപ്പു പറയണം’– സംസ്ഥാന ബിജെപി ഘടകം ആവശ്യപ്പെട്ടു.
പിതോരഗഡ് ജില്ലയിലെ ദിദിഹാത് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി, ജില്ലയിലെ ഒരു സേനാ യൂണിറ്റിൽ വോട്ടിങ് തിരിമറി നടന്നതായി ആരോപിച്ച് പൊലീസിൽ പരാതിയും നൽകിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഉൾപ്പെടെയുള്ളവർ വോട്ടിങ് തിരിമറി ആരോപിച്ച് വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്തു.
English Summary: Uttarakhand BJP Asks Congress To Apologise Over 'fake' Video Shared By Harish Rawat