ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിൽ (പഞ്ചാബ്,ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ) പ്രധാന കോൺഗ്രസ് നേതാക്കളെ അയച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തൂക്കുസഭയോ കൂട്ടുകക്ഷി സഭയോ ഉയരുന്ന സാഹചര്യത്തിൽ എങ്ങനെ പാർട്ടിക്ക് അധികാരം നേടാമെന്ന് നിർദേശം നൽകാനാണ് നേതാക്കൾക്ക് ചുമതല നൽകിയിരിക്കുന്നത്...Goa Polls

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവയിൽ സംഭവിച്ച അബദ്ധം ആവർത്തിക്കാതിരിക്കാൻ മുൻകരുതലുമായി കോൺഗ്രസ്. അന്ന് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറു പാർട്ടികളുടെ പിന്തുണ നേടാതിരുന്നതും എംഎൽഎമാർ പാർട്ടി ഒഴിഞ്ഞു ബിജെപിയിൽ ചേരുകയും ചെയ്‌തതോടെ കോൺഗ്രസിന് അധികാരം നേടാനായില്ല.

ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിൽ (പഞ്ചാബ്,ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ) പ്രധാന കോൺഗ്രസ് നേതാക്കളെ പ്രത്യേക ചുമതലകൾ നൽകി അയച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഈ നേതാക്കൾക്ക് പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം നൽകി. തൂക്കുസഭയോ കൂട്ടുകക്ഷി സഭയോ ഉയരുന്ന സാഹചര്യത്തിൽ പാർട്ടിക്ക് എങ്ങനെ അധികാരം നേടാമെന്ന് നിർദേശം നൽകാനാണ് നേതാക്കൾക്ക് ചുമതല നൽകിയത്. ഇതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യോഗങ്ങൾ സംഘടിപ്പിക്കുകയും കോൺഗ്രസ് സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തതായാണ് റിപ്പോർട്ട്.

ADVERTISEMENT

2017ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിൽ 17 ഇടത്ത് കോൺഗ്രസ് വിജയിച്ചു ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 13 സീറ്റുകളിൽ വിജയിച്ച ബിജെപി ചെറിയ പാർട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അധികാരം നേടി. രണ്ടു വർഷങ്ങൾ കഴിഞ്ഞു 15 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെ കോൺഗ്രസ് ഗോവയിൽ തകരുകയായിരുന്നു.

English Summary: Before Election Results, Congress' New Plan To Avoid 2017 Goa Blunder