2015ലാണ് ‘കെൻ ഫോങ്’ എന്ന അപരനാമത്തിൽ എൻഎസ്ഇയിൽ നടക്കുന്ന കോ–ലൊക്കേഷൻ തട്ടിപ്പ് സംബന്ധിച്ച അജ്ഞാത കത്തുകൾ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ക്ക് ലഭിക്കുന്നത്. ഇതിന്റെ പകർപ്പ് മണിലൈഫ് എന്ന ധനകാര്യപ്രസിദ്ധീകരണത്തിനും അയച്ചിരുന്നു. കത്തിനെക്കുറിച്ച് മണിലൈഫ് പ്രതികരണം ആരാഞ്ഞെങ്കിലും മേധാവിയായ ചിത്രയടക്കം ഒന്നും മിണ്ടിയില്ല. കത്ത് പൂർണരൂപത്തിൽ പ്രസിദ്ധീകരിച്ചതോടെ... NSE Chitra Ramakrishna

2015ലാണ് ‘കെൻ ഫോങ്’ എന്ന അപരനാമത്തിൽ എൻഎസ്ഇയിൽ നടക്കുന്ന കോ–ലൊക്കേഷൻ തട്ടിപ്പ് സംബന്ധിച്ച അജ്ഞാത കത്തുകൾ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ക്ക് ലഭിക്കുന്നത്. ഇതിന്റെ പകർപ്പ് മണിലൈഫ് എന്ന ധനകാര്യപ്രസിദ്ധീകരണത്തിനും അയച്ചിരുന്നു. കത്തിനെക്കുറിച്ച് മണിലൈഫ് പ്രതികരണം ആരാഞ്ഞെങ്കിലും മേധാവിയായ ചിത്രയടക്കം ഒന്നും മിണ്ടിയില്ല. കത്ത് പൂർണരൂപത്തിൽ പ്രസിദ്ധീകരിച്ചതോടെ... NSE Chitra Ramakrishna

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2015ലാണ് ‘കെൻ ഫോങ്’ എന്ന അപരനാമത്തിൽ എൻഎസ്ഇയിൽ നടക്കുന്ന കോ–ലൊക്കേഷൻ തട്ടിപ്പ് സംബന്ധിച്ച അജ്ഞാത കത്തുകൾ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ക്ക് ലഭിക്കുന്നത്. ഇതിന്റെ പകർപ്പ് മണിലൈഫ് എന്ന ധനകാര്യപ്രസിദ്ധീകരണത്തിനും അയച്ചിരുന്നു. കത്തിനെക്കുറിച്ച് മണിലൈഫ് പ്രതികരണം ആരാഞ്ഞെങ്കിലും മേധാവിയായ ചിത്രയടക്കം ഒന്നും മിണ്ടിയില്ല. കത്ത് പൂർണരൂപത്തിൽ പ്രസിദ്ധീകരിച്ചതോടെ... NSE Chitra Ramakrishna

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 2011ൽ മണിപ്പാൽ ടി.എ. പൈ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പ്രഭാഷണ പരമ്പരയിൽ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) സ്ഥാപക എംഡിയായ ആർ.എച്ച് പാട്ടീലിന്റെ വാക്കുകൾ കടമെടുത്ത് ചിത്ര രാമകൃഷ്ണ ഇങ്ങനെ പറഞ്ഞു–‘സ്റ്റോക് എക്സ്ചേഞ്ചിലെ ജീവനക്കാരായ ഞങ്ങൾ അംപയർമാരെ പോലെയാണ്, എല്ലാവർക്കും തുല്യഅവസരവും സുതാര്യതയും ഉറപ്പാക്കി സ്ഥാപനത്തിന്റെ വിശ്വാസ്യത പടുത്തുയർത്തുകയാണ് ദൗത്യം. ഹർഷദ് മേത്തയുടെ കുപ്രസിദ്ധമായ കുംഭകോണം, ഓഹരി രംഗത്തിനേൽപിച്ച മുറിവുകളുണക്കാനുള്ള ശ്രമങ്ങളാണ് എൻഎസ്ഇയിൽ ഞങ്ങൾ ചെയ്യുന്നത്’. ഓഹരി ബ്രോക്കർമാരല്ല, പകരം നിക്ഷേപകരാണ് ഈ പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ചിത്ര അന്നു പറഞ്ഞു.

എന്നാൽ പിന്നീടുള്ള ചരിത്രം മറ്റൊന്നായിരുന്നു, അംപയറായി കളി നിരീക്ഷിക്കേണ്ട ചിത്രയും സംഘവും കളിക്കാരായി പിച്ചിലിറങ്ങി. അത് ഹർഷദ് മേത്തയുടേതുപോലെ ഇന്ത്യയെ ഇളക്കിമറിച്ച മറ്റൊരു കുംഭകോണമായി. നിക്ഷേപകരാണ് പരമപ്രധാനമെന്നു പറഞ്ഞ ചിത്രയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയപ്പോൾ, അതേ നിക്ഷേപകർക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായതെന്ന് ഡൽഹി സിബിഐ കോടതിയും വ്യക്തമാക്കി. ഒടുവിൽ അറസ്റ്റിലുമായി. ചാർട്ടേഡ് അക്കൗണ്ടന്റായി കരിയർ തുടങ്ങിയ ചിത്ര ഐഡിബിഐ ബാങ്കിൽ നിന്നാണ് 1992ൽ എൻഎസ്ഇയുടെ സ്ഥാപക അംഗങ്ങളിലൊരാളായത്. രാജ്യത്തെ ഏറ്റവും വലിയ ഓഹരി കൈമാറ്റ സംവിധാനമായ എൻഎസ്ഇയുടെ എംഡി സ്ഥാനത്തു നിന്നുള്ള ചിത്രയുടെ വീഴ്ച അത്രമേൽ നാടകീയമായിരുന്നു.

ADVERTISEMENT

‘കെൻ ഫോങ്ങും മാനനഷ്ടവും’

2015ലാണ് ‘കെൻ ഫോങ്’ എന്ന അപരനാമത്തിൽ എൻഎസ്ഇയിൽ നടക്കുന്ന കോ–ലൊക്കേഷൻ തട്ടിപ്പ് സംബന്ധിച്ച അജ്ഞാത കത്തുകൾ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ക്ക് ലഭിക്കുന്നത്. ഇതിന്റെ പകർപ്പ് മണിലൈഫ് എന്ന ധനകാര്യപ്രസിദ്ധീകരണത്തിനും അയച്ചിരുന്നു. കത്തിനെക്കുറിച്ച് മണിലൈഫ് പ്രതികരണം ആരാഞ്ഞെങ്കിലും മേധാവിയായ ചിത്രയടക്കം ഒന്നും മിണ്ടിയില്ല. കത്ത് പൂർണരൂപത്തിൽ പ്രസിദ്ധീകരിച്ചതോടെ മണിലൈഫിനെതിരെ എൻഎസ്ഇ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

ചിത്ര രാമകൃഷ്ണ

എന്നാൽ കേസ് പരിഗണിച്ച കോടതി എൻഎസ്ഇയ്ക്കെതിരെയാണ് നടപടിയെടുത്തത്. കേസ് നടത്തിപ്പിന്റെ ചെലവായി 3 ലക്ഷം രൂപ മണിലൈഫിനും 47 ലക്ഷം രൂപ പിഴയായി പാവപ്പെട്ടവരുടെ ചികിത്സയ്ക്കായി 2 ആശുപത്രി ട്രസ്റ്റുകൾക്കും എൻഎസ്ഇ നൽകണമെന്നും ഉത്തരവിട്ടു! ചുരുക്കത്തിൽ 100 കോടി തേടിപ്പോയ എൻഎസ്ഇക്ക് 50 ലക്ഷം രൂപ അങ്ങോട്ടു കൊടുക്കേണ്ടിവന്നു. അതോടെ മാനനഷ്ടക്കേസും പിൻവലിച്ച് എൻഎസ്ഇ തടിതപ്പി.

62 ബ്രോക്കർമാർക്ക് മെച്ചം!

ADVERTISEMENT

സ്നാപ്ഷോട്ട്, ടിക് ബൈ ടിക് എന്നിങ്ങനെ 2 തരത്തിലാണ് (സ്ട്രീം) വിപണിഡേറ്റ എൻഎസ്ഇ പുറത്തുവിടുന്നത്. ടിവി ചാനലുകൾ, ചെറുകിട ബ്രോക്കർമാർ തുടങ്ങിയവർ സ്നാപ്ഷോട്ട് ഉപയോഗിക്കുമ്പോൾ മില്ലിസെക്കൻഡ് വ്യത്യാസത്തിലുള്ള ഡേറ്റ വരെ ലഭ്യമാക്കുന്ന ടിക് ബൈ ടിക് (ടിബിടി) സ്ട്രീമാണ് വലിയ ബ്രോക്കർമാർ ഉപയോഗിക്കുന്നത്. ഇതിനായി എക്‌സ്‌ചേഞ്ചിന്റെ പരിസരത്തുതന്നെ വൻകിട ബ്രോക്കർമാർക്ക് അവരുടെ സിസ്റ്റം/സെർവർ സ്‌ഥാപിക്കാൻ സൗകര്യം നൽകുന്നതാണ് കോ–ലൊക്കേഷൻ രീതി. ഇതുവഴി അവരുടെ ക്ലയന്റുകൾക്ക് അതിവേഗം വിപണിഡേറ്റ നൽകി ഓഹരിക്രയവിക്രയം നടത്താൻ അവസരമൊരുക്കിക്കൊടുക്കും.

പല രാജ്യങ്ങളിലും സ്റ്റോക് എക്സ്ചേഞ്ചുകൾക്ക് കോ–ലൊക്കേഷൻ രീതിയുണ്ട്. എന്നാൽ കെൻ ഫോങ്ങിന്റെ കത്തനുസരിച്ച് എൻഎസ്ഇ ചില ബ്രോക്കർമാർക്ക് ഹിതകരമല്ലാത്ത മുൻഗണന നൽകി. സെബിയുടെ അനുമതിയില്ലാതെയാണ് കോ–ലൊക്കേഷൻ രീതി എൻഎസ്ഇ തുടങ്ങിയത്. മറ്റെല്ലാ ബ്രോക്കർമാർക്കും കമ്പനിയുടെ പ്രൈമറി സെർവറിലേക്കാണ് ലോഗിൻ നൽകിയിരുന്നതെങ്കിൽ അതിന്റെ ബാക്കപ്–സെർവറിലേക്കാണ് ഇഷ്ടക്കാർക്ക് പ്രവേശനം നൽകിയത്. ഏൺസ്റ്റ് ആൻഡ് യങ്, ഡെലോയിറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ ഫൊറൻസിക് പരിശോധനയിൽ 62 ബ്രോക്കർമാർക്കാണ് എൻഎസ്ഇ മുൻഗണന നൽകിയതെന്ന് കണ്ടെത്തി.

ചിത്ര രാമകൃഷ്ണ

ഇതിലൂടെ ഏറ്റവുമധികം കോടികൾ കൊയ്തത് ഒപിജി സെക്യൂരിറ്റീസ് എന്ന സ്ഥാപനമാണ്. ആഡ്രോയിറ്റ് ഫിനാൻഷ്യൽ സർവീസസ്, സിൽവർ സ്ട്രീം ഇക്വിറ്റീസ് എന്നിവയ്ക്കു പിഴശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. 2018ൽ സിബിഐ അന്വേഷണം തുടങ്ങിയ കേസിൽ ചിത്ര അറസ്റ്റിലായത് കഴിഞ്ഞ ദിവസം മാത്രം. സംഭവത്തിൽ എൻഎസ്ഇയ്ക്ക് ഐപിഒയിൽനിന്ന് ആറു മാസത്തെ വിലക്ക് സെബി ഏർപ്പെടുത്തി. എൻഎസ്‌ഇയ്ക്ക് 624.89 കോടി രൂപ പിഴയുമിട്ടു. ഒരു സ്‌റ്റോക് എക്‌സ്‌ചേഞ്ച് അവിഹിത ഏർപ്പാടിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നതു ലോകത്തുതന്നെ അത്യപൂർവമായിരുന്നു.

എൻഎസ്‌ഇയുടെ ചീഫ് എക്‌സിക്യുട്ടിവ് ഓഫിസർമാരായിരുന്ന രവി നാരായൺ, ചിത്ര രാമകൃഷ്‌ണ എന്നിവർ കൈപ്പറ്റിയ വേതനത്തിന്റെ 25% തിരിച്ചടയ്‌ക്കണമെന്നും സെബി നിർദേശിച്ചു. ഇതിനെതിരെ ഇവർ നൽകിയ അപ്പീലിൽ സെക്യൂരിറ്റീസ് അപ്പലറ്റ് ട്രിബ്യൂണൽ (എസ്എടി) ഇതുവരെ വിധി പറഞ്ഞിട്ടില്ല. 2015 ജൂണിൽ റിസർവ് ബാങ്ക് പുറത്തിറക്കിയ സാമ്പത്തിക സ്ഥിരത റിപ്പോർട്ടിൽ ഓഹരിമേഖലയിലെ തെറ്റായ പ്രവണതകളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പുണ്ടായിരുന്നു.

ADVERTISEMENT

റിപ്പോർട്ടിലെ വരികളിങ്ങനെ–'The concerns emanating from rapid rise in algorithm trading in recent years highlight the need for caution for India's securities markets, while measures have been taken to address the same. Significant steps have been taken to tighten the regulations dealing with illegal money-raising activities and insider trading, and also to strengthen the risk management systems at depositories.'

മില്ലിസെക്കൻഡുകൾക്ക് കോടികളുടെ മൂല്യം

ട്രാൻസ്മിഷൻ കൺട്രോൾ പ്രോട്ടോക്കോൾ/ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ടിസിപി/ഐപി) എന്ന പഴയ രീതിയാണ് കോ–ലൊക്കേഷൻ സംവിധാനത്തിൽ എൻഎസ്ഇ ഉപയോഗിച്ചിരുന്നത്. ആദ്യം ലോഗിൻ ചെയ്യുന്നവർക്ക് കൂടുതൽ മെച്ചം ലഭിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം. എൻഎസ്ഇയിലെ ജീവനക്കാരുടെ സഹായത്തോടെ ലോഗിൻ ആരംഭിക്കുന്ന സമയം മുൻകൂട്ടി മനസ്സിലാക്കിയവർ നേട്ടമുണ്ടാക്കി. ലോകത്തെ മറ്റെല്ലാ എക്സ്ചേഞ്ചുകളും ഈ സംവിധാനമായിരുന്നില്ല ഉപയോഗിച്ചിരുന്നത്. എല്ലാ ഉപയോക്താക്കൾക്കും ഒരേ സമയത്തു തന്നെ വിവരം നൽകുന്ന മൾട്ടികാസ്റ്റ് എന്ന സംവിധാനമായിരുന്നു ബാക്കിയുള്ള സ്ഥലങ്ങളിലുണ്ടായിരുന്നത്.

ചിത്ര രാമകൃഷ്ണ

2010ൽ യാതൊരു വിധ മുന്നൊരുക്കങ്ങളോ സെബിയിൽനിന്നുള്ള മുൻകൂർ അനുമതിയോ ഇല്ലാതെയാണ് കോ–ലൊക്കേഷൻ സംവിധാനം എൻഎസ്ഇ ആരംഭിക്കുന്നത്. ഒട്ടേറെ സുരക്ഷാപിഴവുകൾ ഈ സംവിധാനത്തിനുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. പല സെർവറുകളിലും ലോഡ് വ്യത്യസ്തമായിരിക്കും. ഹൈ ഫ്രീക്വൻസി ട്രേഡിങ്ങിൽ ലോ‍ഡ് കുറഞ്ഞ സെർവറിൽ കണക്‌ഷൻ ലഭിച്ചാൽ വേഗം കൂടുമെന്നതാണ് മെച്ചം. ചുരുക്കത്തിൽ ലോഡ് കുറഞ്ഞ സെർവർ ഏതെന്ന് ജീവനക്കാരുടെ സഹായത്തോടെ ഒരു കമ്പനിക്ക് അറിയാനായാൽ മറ്റുള്ളവരേക്കാൾ മേൽക്കൈ നേടാനാകും. മില്ലിസെക്കൻഡുകൾ നേരത്തേ ലഭിക്കുന്ന അപ്ഡേറ്റുകൾ പോലും കോടിക്കണക്കിനു രൂപയുടെ ലാഭം നൽകുമെന്നു വ്യക്തം.

ഉദാഹരണത്തിന് ആദ്യ സെർവറിൽ 20 ഉപയോക്താക്കളും രണ്ടാമത്തേതിൽ 50 പേരുമുണ്ടെന്നു കരുതുക. തിരക്കു കുറഞ്ഞ ഒന്നാം സെർവറിൽ ലോഗിൻ ചെയ്യുന്നയാൾക്ക് ട്രേഡിങ് വേഗത്തിൽ പൂർത്തിയാക്കാം. ഒപിജി സെക്യൂരിറ്റീസ് കമ്പനിയുടെ ഉടമയായ സഞ്ജയ് ഗുപ്ത ഈ പിഴവുകളെല്ലാം ദുരുപയോഗം ചെയ്തതായി ‘കെൻ ഫോങ്’ എന്ന വിസിൽ ബ്ലോവറുടെ കത്തിൽ പറയുന്നു. 2013–14 കാലയളവിൽ ഒപിജിയുടെ ലാഭം കുതിച്ചുകയറി. 2017ൽ ഒപിജി ഉടമയുടെ വീട്ടിൽ നടത്തിയ ആദായവകുപ്പ് നികുതി റെയ്ഡിൽ 11 കോടി രൂപ കണ്ടെത്തിയിരുന്നു.

ഒംനെസിസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ രണ്ടാമത്തെ വലിയ ഓഹരിനിക്ഷേപം നടത്തിയത് എൻഎസ്ഇ ആയിരുന്നു. സെർവർ ക്രമീകരണം ഒംനെസിസിന് കൃത്യമായി അറിയാമായിരുന്നു. ഇക്കാരണത്താൽ ഒപിജി സെക്യൂരിറ്റീസ് ഒംനെസിസിലെ നാഗഭൂഷൺ ഭട്ടിനെ ജോലിക്കെടുത്തു. ഇങ്ങനെയാണ് സെർവർ ലോഡ് അടക്കമുള്ള വിവരങ്ങൾ ഒപിജി അറിഞ്ഞിരുന്നതെന്ന് സെബി അവരുടെ റിപ്പോർട്ടിൽ പറയുന്നു.

നാഷനൽ സ്റ്റോക് എക്‌സ്ചേഞ്ച്

എൻഎസ്ഇ ഡേറ്റാസെന്ററിലെ ഒരു ജീവനക്കാരനുമായി ധാരണയിലായിക്കൊണ്ട് സെർ‌വർ പ്രവർത്തനം ആരംഭിക്കുന്ന സമയം അടക്കം ഒപിജി മനസ്സിലാക്കിക്കൊണ്ടിരുന്നു. 20 മുതൽ 50 മില്ലിസെക്കൻഡ് മുൻപേ വിവരം ലഭ്യമായാൽ കോടിക്കണക്കിന് രൂപയാണ് ബ്രോക്കർ കമ്പനിക്ക് ലാഭമായി ലഭിക്കുക. കോ–ലൊക്കേഷൻ സംവിധാനം രൂപപ്പെടുത്തിയ ചീഫ് ടെക്നോളജി ഓഫിസർ രവി ആപ്തെ രാജിവച്ച ശേഷം ഇതിനെ വിശേഷിപ്പിച്ചത് എൻഎസ്ഇയുടെ ‘നിർവാണ’ എന്നായിരുന്നു!

കെൻ ഫോങ് തുറന്നുവിട്ട ഭൂതം

ആനന്ദ് സുബ്രഹ്മണ്യൻ എന്ന വ്യക്തിയുടെ അനധികൃത നിയമനവും അജ്ഞാതനായ ‘ഹിമാലയൻ യോഗി’യും ചിത്രയും തമ്മിലുള്ള ഇ മെയിലുകളും പുറത്തുവന്നത് കോ–ലൊക്കേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ്. ഹിമാലയൻ യോഗിയെന്ന പേരിൽ ചിത്രയ്ക്ക് മെയിൽ അയച്ചിരുന്നത് ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസറായിരുന്ന ആനന്ദ് തന്നെയെന്നാണ് സിബിഐയുടെ പക്ഷം. കോ–ലൊക്കേഷൻ തട്ടിപ്പിലും ആനന്ദ് പ്രതിയാണ്.

സ്ഥാനക്കയറ്റം, സ്ഥലംമാറ്റം ഉൾപ്പെടെ എൻഎസ്ഇ സംബന്ധിച്ച എല്ലാ നിർണായക തീരുമാനങ്ങളും ചിത്ര എടുത്തിരുന്നത് ഈ മെയിലുകൾ അനുസരിച്ചായിരുന്നു. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ആനന്ദ് സുബ്രഹ്മണ്യൻ സർവാധികാരിയായിരുന്നിട്ടും നിയമനം ‘സെബി’യിൽ നിന്ന് മറച്ചുവയ്ക്കാൻ ചിത്ര രാമകൃഷ്ണയ്ക്ക് തന്ത്രം മെനഞ്ഞുനൽകിയതും ‘ഹിമാലയൻ യോഗി’യായിരുന്നു. പിടി മുറുകുമെന്നായതോടെയാണ് പ്രതിവർഷം 10.5 കോടിയെന്ന കൂറ്റൻ ശമ്പളപ്പാക്കേജ് ഉപേക്ഷിച്ച് ചിത്ര 2016 ഡിസംബറിൽ എൻഎസ്ഇ വിടുന്നത്.

ആനന്ദ് സുബ്രഹ്മണ്യൻ (ചുവന്ന വൃത്തത്തിൽ), ചിത്ര രാമകൃഷ്ണ.

സ്റ്റോക് എക്സ്ചേഞ്ചുകളുടെ തലപ്പത്തുള്ളവരെ ‘കീ മാനേജ്മെന്റ് പഴ്സനേൽ’ (കെഎംപി) ആയി കണക്കാക്കി വിപണി നിയന്ത്രണ ഏജൻസിയായ സെബിയെ അറിയിച്ചിരിക്കണമെന്നാണ് ചട്ടം. ഇവരുടെ ശമ്പളം ഉൾപ്പെടെയുള്ള വിവരങ്ങളും സെബി അറിഞ്ഞിരിക്കണം. ഒരു യോഗ്യതയുമില്ലാതെ തലപ്പെത്തെത്തിയ തന്നെ കെഎംപി ആക്കിയാലുള്ള അപകടം തിരിച്ചറിഞ്ഞാകണം, ഹിമാലയൻ യോഗിയുടെ ഐഡിയിലൂടെ ഇത് നേരിടാനുള്ള തന്ത്രം ആനന്ദ് ചിത്രയ്ക്കു പറഞ്ഞുകൊടുത്തു.

2013 ഏപ്രിൽ 1 മുതൽ ചീഫ് സ്ട്രാറ്റജിക് ഓഫിസറായിരുന്ന ആനന്ദിനെ 2015ൽ എൻഎസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസറും എംഡിയുടെ ഉപദേശകനുമായി ഉയർത്തണമെന്ന നിർദേശം ‘യോഗി’യുടേതായിരുന്നു. 2015ൽ ആനന്ദിനെ സുപ്രധാന ചുമതല ഏൽപിക്കുന്നത് സംബന്ധിച്ച് ഉപദേശം തേടിയപ്പോഴാണ് കെഎംപി സംബന്ധിച്ച പ്രശ്നം ‘യോഗി’ ചൂണ്ടിക്കാട്ടുന്നത്. ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസർ എന്ന പദവി പോലും ‘യോഗി’യാണ് നിർദേശിച്ചത്. 2015 ഓഗസ്റ്റ് 11ലെ ഡയറക്ടർ ബോർഡ് യോഗത്തിൽ, എംഡിയായ ചിത്രയുടെ അതേ അധികാരങ്ങളാണ് ആനന്ദിന് നൽകിയത്. എന്നിട്ടും സെബിയെ ഇക്കാര്യം എൻഎസ്ഇ അറിയിച്ചില്ല.

English Summary: Mysterious Himalayan Yogi and the Rise and Fall of NSE's Chitra Ramakrishna