തിരുവനന്തപുരം∙ വർക്കല ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിനു സമീപത്തെ വീടിനു തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ആദ്യം വീട്ടുമുറ്റത്തെ ബൈക്ക് കത്തുന്നതാണ് കണ്ടതെന്നു അയൽവാസികൾ. വർക്കല ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വർക്കല ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിനു സമീപത്തെ വീടിനു തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ആദ്യം വീട്ടുമുറ്റത്തെ ബൈക്ക് കത്തുന്നതാണ് കണ്ടതെന്ന് അയൽവാസികൾ. വർക്കല ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ (64), ഭാര്യ ഷേർളി (53), മരുമകൾ അഭിരാമി (24), ഇളയമകൻ അഹിൽ (25), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മകൻ നിഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ ഒന്നരയ്ക്കുശേഷം ബൈക്ക് കത്തുന്നത് കണ്ടപ്പോൾ അയൽവാസികൾ നിഹുലിനെ ഫോണിൽ വിളിച്ചു. ഫോൺ എടുത്ത നിഹുൽ എവിടെയാണ് തീ കത്തുന്നതെന്ന് ചോദിച്ചു. വീടിന്റെ മുന്നിലാണെന്നു പറഞ്ഞപ്പോൾ ഫോൺ കട്ടു ചെയ്തു. പിന്നീട് രണ്ടു മിനിട്ടിനുശേഷം വീണ്ടും വിളിച്ചു. അപ്പോൾ നിഹുൽ ഫോൺ എടുത്തില്ല. നാട്ടുകാരും പൊലീസും എത്തി തീ അണയ്ക്കാൻ തുടങ്ങുന്നതിനിടെ പിൻവശത്തെ വാതിലിലൂടെയാണ് നിഹുൽ പുറത്തെത്തിയത്. അവശനിലയിലായിരുന്ന നിഹുലിനെ ഉടനെ ആശുപത്രിയിലേക്കു മാറ്റി.

ADVERTISEMENT

വീട്ടിൽ അടുത്ത ദിവസങ്ങളിലായി അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്ന് വീട്ടുജോലിക്കാരി മിനി മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലെ മുറികൾക്കെല്ലാം ശക്തിയുള്ള പൂട്ടുകളാണ്. എല്ലാ മുറികളിലും എസി ഉണ്ട്. എസി ഓൺചെയ്താൽ പുറത്തെ ശബ്ദം ഒന്നും കേൾക്കില്ല. പലപ്പോഴും മുറി തുറക്കാൻ ഫോൺ വിളിച്ചാണ് പറയുന്നതെന്നും മിനി പറഞ്ഞു.

ഷോട്ട് സർക്യൂട്ടാണോ അപകടകാരണം എന്നറിയാൻ കൂടുതൽ പരിശോധനകൾ നടത്തണമെന്ന് ഫയർഫോഴ്സ് ടെക്നിക്കൽ ഡയറക്ടർ പറഞ്ഞു. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. ശരീരത്തിൽ കാര്യമായ പൊള്ളലില്ല. വീടിന്റെ ഹാളിലെ കർട്ടനുകളും സോഫയും ടിവിയുമെല്ലാം പൂർണമായി കത്തിയതായും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ഫൊറൻസിക് സംഘവും ഫയർഫോഴ്സും ഇലക്ട്രിക്കൽ ഇൻസ്പകട്രേറ്റും പരിശോധന നടത്തുന്നുണ്ട്. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ യഥാർഥ കാരണം മനസ്സിലാക്കാൻ കഴിയൂ എന്ന് ജില്ലാ കലക്ടർ പറഞ്ഞു. നിലവിൽ സംശയങ്ങളൊന്നും ഇല്ലെന്നും പരിശോധനകൾ നടക്കുകയാണെന്നും ഐജി ആർ.‌നിശാന്തിനി പറഞ്ഞു.

Content Highlights: Varkala House Death, Death, Fire