അഞ്ചില്‍ നാലും സ്വന്തമാക്കി ബിജെപി; ഒരിടത്ത് എഎപി: തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ 5–1ന് ജയിച്ച് ബിജെപി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ | Uttar Pradesh Assembly Elections Results 2022 | Punjab Assembly Election Results 2022 | Goa Assembly Election Results 2022 | Manipur Assembly Elections Results 2022 | Uttarakhand Assembly Elections Results 2022 | Manorama News

ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ 5–1ന് ജയിച്ച് ബിജെപി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ഫലമാണു പുറത്തുവന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ബിജെപി ഭരണം നിലനിർത്തി; പഞ്ചാബിൽ എഎപി അട്ടിമറി ജയം സ്വന്തമാക്കി.
ഒടുവിൽ ലഭ്യമായ ഫലമനുസരിച്ച്, ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി സഖ്യം 261 സീറ്റുകളാണു നേടിയത്. ശക്തമായ മത്സരം കാഴ്ചവച്ച സമാജ്‌വാദി പാർട്ടി (എസ്‌പി) 138 സീറ്റ് നേടി. എസ്‌പിക്ക് 86 സീറ്റുകൾ അധികം കിട്ടിയപ്പോൾ ബിജെപിക്കു കുറഞ്ഞത് 62 സീറ്റ്. കഴിഞ്ഞ തവണത്തേതിൽനിന്ന് 18 സീറ്റ് നഷ്ടപ്പെട്ട് ബിഎസ്‌പി ഒരു സീറ്റിലൊതുങ്ങി. 5 സീറ്റുകൾ കൈമോശം വന്ന കോൺഗ്രസിന്റെ സമ്പാദ്യം 2 സീറ്റാണ്.
കടുത്ത മത്സരം നടന്ന പഞ്ചാബിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ചായിരുന്നു എഎപി മുന്നേറ്റം. ആകെയുള്ള 117 സീറ്റുകളിൽ 92 ഇടത്താണ് എഎപിയുടെ വിജയം. ഇതോടെ, ഡൽഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആം ആദ്മി പാർട്ടി അധികാരം പിടിച്ചു. ഭരണകക്ഷിയായ കോൺഗ്രസ് 19 സീറ്റിലൊതുങ്ങി; കഴിഞ്ഞ തവണത്തേതിൽനിന്നു നഷ്ടമായത് 59 സീറ്റ്. 11 സീറ്റ് നഷ്ടപ്പെട്ട് ശിരോമണി അകാലിദൾ 8 സീറ്റിലും ഒരു സീറ്റ് നഷ്ടപ്പെട്ട ബിജെപി സഖ്യം 2 സീറ്റിലുമാണു ജയിച്ചത്.
70 മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡിലും ബിജെപിക്കാണു വിജയം. 48 സീറ്റുകളാണു ബിജെപിയുടെ കൈവശമുള്ളത്. 18 സീറ്റിലാണു കോൺഗ്രസ് മുന്നിൽ. ബിജെപിക്ക് 9 സീറ്റ് കുറഞ്ഞപ്പോൾ കോൺഗ്രസിന് 7 സീറ്റ് കൂടി. ബിഎസ്പി രണ്ടു സീറ്റ് സ്വന്തമാക്കി. മണിപ്പുരിൽ ആകെയുള്ള 60 സീറ്റുകളിൽ 29 എണ്ണം നേടിയാണു ബിജെപി വിജയമുറപ്പിച്ചത്; കൂടിയത് 8 സീറ്റ്. കോൺഗ്രസിനെ മറികടന്ന് എൻപിപി 9 സീറ്റുകൾ നേടി; കൂടിയത് 5. കഴിഞ്ഞ തവണത്തേക്കാൾ 22 സീറ്റ് നഷ്ടപ്പെട്ട കോൺഗ്രസിന്റെ സമ്പാദ്യം 6 സീറ്റ്. ജെഡിയു ആറിടത്തും മറ്റുള്ളവർ 10 സീറ്റിലും ജയിച്ചു.
ഗോവയിൽ ആകെയുള്ള 40 സീറ്റുകളിൽ 19 സീറ്റുകൾ നേടിയാണ് ബിജെപി മുന്നിലെത്തിയത്; കൂടിയത് 6 സീറ്റ്. കയ്യിലുണ്ടായിരുന്ന 8 സീറ്റ് നഷ്ടപ്പെട്ട കോൺഗ്രസിനു കിട്ടിയത് 12 മണ്ഡലം. അക്കൗണ്ട് തുറന്ന എഎപിക്ക് 3 സീറ്റ് കിട്ടി. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷണമുള്ള ഈ തിരഞ്ഞെടുപ്പുകൾ ബിജെപിക്ക് വലിയ ആത്മവിശ്വാസമാണു പകരുന്നത്. പ്രവർത്തനരീതി അടിമുടി മാറ്റിയാലേ രക്ഷയുള്ളൂവെന്നതാണു കോൺഗ്രസ് മനസ്സിലാക്കേണ്ട പാഠം.
English Summary: Election Results 2022 LIVE Updates: BJP wins in UP, Gao, Uttarakhand and Manipur; AAP wins in Punjab