‘പത്തര’ മുഖ്യമന്ത്രിയിൽനിന്ന് പത്തരമാറ്റ് ജയം; യുപിയിൽ മോദി-യോഗി ഡബിള്‍ എൻജിൻ ഹിറ്റ്
ഇന്നും രഹസ്യമാണ്, എങ്ങനെയാണ് യോഗിയെന്ന പേരിലേക്ക് മോദിയും അമിത് ഷായും എത്തിച്ചേർന്നതെന്ന്. ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടലിലാണ് യോഗി മുഖ്യമന്ത്രിയായതെന്ന വാദത്തിനാണ് പ്രചാരമേറെ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉടുപ്പും തയ്പിച്ചിരുന്ന പലരെയും സംസ്ഥാന–കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം നൽകി ബിജെപി ‘ആശ്വസിപ്പിച്ചു’. പ്രതിപക്ഷമാകട്ടെ കിട്ടിയ അവസരം മുതലെടുത്തു– യുപിയിൽ പത്തര മുഖ്യമന്ത്രിമാരുണ്ടെന്നായിരുന്നു..
ഇന്നും രഹസ്യമാണ്, എങ്ങനെയാണ് യോഗിയെന്ന പേരിലേക്ക് മോദിയും അമിത് ഷായും എത്തിച്ചേർന്നതെന്ന്. ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടലിലാണ് യോഗി മുഖ്യമന്ത്രിയായതെന്ന വാദത്തിനാണ് പ്രചാരമേറെ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉടുപ്പും തയ്പിച്ചിരുന്ന പലരെയും സംസ്ഥാന–കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം നൽകി ബിജെപി ‘ആശ്വസിപ്പിച്ചു’. പ്രതിപക്ഷമാകട്ടെ കിട്ടിയ അവസരം മുതലെടുത്തു– യുപിയിൽ പത്തര മുഖ്യമന്ത്രിമാരുണ്ടെന്നായിരുന്നു..
ഇന്നും രഹസ്യമാണ്, എങ്ങനെയാണ് യോഗിയെന്ന പേരിലേക്ക് മോദിയും അമിത് ഷായും എത്തിച്ചേർന്നതെന്ന്. ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടലിലാണ് യോഗി മുഖ്യമന്ത്രിയായതെന്ന വാദത്തിനാണ് പ്രചാരമേറെ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉടുപ്പും തയ്പിച്ചിരുന്ന പലരെയും സംസ്ഥാന–കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം നൽകി ബിജെപി ‘ആശ്വസിപ്പിച്ചു’. പ്രതിപക്ഷമാകട്ടെ കിട്ടിയ അവസരം മുതലെടുത്തു– യുപിയിൽ പത്തര മുഖ്യമന്ത്രിമാരുണ്ടെന്നായിരുന്നു..
ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ യോഗി ആദിത്യനാഥിന് 26 വയസ്സ്. 12–ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു യോഗി. 1998ലെ ആ വിജയത്തിനു പിന്നാലെ തുടർച്ചയായി അഞ്ചു തവണ ഗോരഖ്പുർ മണ്ഡലത്തിൽ യോഗി വെന്നിക്കൊടി പാറിച്ചു. ഈ 24 വർഷക്കാലം എംപിയായിരുന്നപ്പോഴും നേരിടാത്തത്ര വെല്ലുവിളികളായിരുന്നു ഇക്കഴിഞ്ഞ അഞ്ചു വർഷം യോഗിക്ക് യുപി മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് നേരിടേണ്ടി വന്നത്. തീവ്ര ഹിന്ദുത്വത്തിന്റെ വക്താവെന്ന വിശേഷണത്തിനിടയിലും വികസനം മുൻനിർത്തിയായിരുന്നു ഇത്തവണ യോഗി വോട്ടു ചോദിച്ചത്. ബിജെപി പ്രതീക്ഷകളും പ്രചാരണതന്ത്രങ്ങളും തെറ്റിയില്ല, തുടർച്ചയായ രണ്ടാം തവണയും വൻ ഭൂരിപക്ഷത്തോടെ യുപിയിൽ അധികാരത്തിലെത്തി റെക്കോർഡിടുമ്പോൾ, ആ വിജയത്തിന്റെ അമരത്ത് യോഗിയെന്ന പേര് തിളങ്ങി നിൽക്കുന്നു.
2021ലെ കണക്കനുസരിച്ച് 20 കോടിയിലേറെയാണ് യുപിയിലെ ജനസംഖ്യ. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഒരു രാജ്യമായി കണക്കാക്കിയാൽ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള10 രാജ്യങ്ങളിൽ ഒന്നാകും യുപി. ആ കൂറ്റൻ ജനപിന്തുണയോടെയുള്ള ജയം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നൽകുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല–വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇനി ആശങ്കകളില്ലാതെ ബിജെപിക്കു സ്ഥാനാർഥിയെ നിർത്താം. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ട് യുപിയിൽനിന്നാണ്. 403 നിയമസഭാ സീറ്റുകൾ, 100 ലെജിസ്ലേറ്റിവ് കൗൺസിൽ സീറ്റ്, 80 ലോക്സഭാ എംപിമാർ, 31 രാജ്യസഭാ എംപിമാർ എന്നിവരാണ് യുപിയിൽനിന്നുള്ളത്. അതിൽ പ്രധാനപ്പെട്ട നിയമസഭാ സീറ്റുകളിൽ 245-275 എണ്ണമാണ് (അന്തിമ കണക്കല്ല) യോഗിയുടെ നേതൃത്വത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തിലേക്കുളള സ്വപ്നങ്ങളും ഇനി ബിജെപിക്ക് യുപിയിലെ സീറ്റുകളുടെ ബലത്തിൽ നെയ്തു തുടങ്ങാം. അഞ്ചു വർഷം പൂർണമായി ഭരണം തികച്ച ഒരു സർക്കാർ ചരിത്രത്തിലാദ്യമായാണ് യുപിയിൽ തുടർച്ചയായി വീണ്ടും അധികാരത്തിലേറുന്നത്. അധികാരത്തിലുള്ള പല സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ചപ്പോൾ ഉത്തർപ്രദേശിൽ മോദിക്ക് യോഗിയിൽ പൂർണവിശ്വാസമായിരുന്നു. വലുപ്പത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ സംസ്ഥാനമായ യുപിയിൽ ജയിച്ചതോടെ ഇനി യോഗിയെ കേന്ദ്രീകരിച്ച ചർച്ചകൾക്കും പുതിയ ദിശ കൈവരും. ബിജെപിയുടെ മറ്റേതൊരു കേന്ദ്ര നേതാവിനേക്കാളും ഒരു പടി മുന്നിലായിരിക്കും ഇനി മുതൽ ഈ നാൽപത്തിയൊൻപതുകാരന്റെ സ്ഥാനം. മോദി കഴിഞ്ഞാൽ അടുത്ത പ്രധാനമന്ത്രി മോദിയാകുമെന്ന ചർച്ച നേരത്തേത്തന്നെ ശക്തമായിരുന്നുവെന്നതും ഇതോടൊപ്പം കൂട്ടിച്ചേർത്തു വായിക്കണം.
ഇന്നും രഹസ്യമാണ് ആ തീരുമാനം!
പാർട്ടിക്കാര്യം വീട്ടുകാര്യം പോലെത്തന്നെയാണ് യോഗിക്ക്. 2017ൽ ലെജിസ്ലേറ്റിവ് കൺസിൽ അംഗമായിരിക്കെ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വരവ്. അന്നു ബിജെപി നേതാക്കൾ ഉൾപ്പെടെ സംശയിച്ചു. ‘ഇതെങ്ങനെ ശരിയാകും?’ ആകെയുള്ള 403ൽ 312 സീറ്റെന്ന കൂറ്റൻ ഭൂരിപക്ഷത്തോടെയായിരുന്നു 2017ലെ ബിജെപി ജയം. പാർട്ടിയുടെ ഏറ്റവും തലമുതിർന്ന നേതാക്കളിലൊരാളായ മനോജ് സിൻഹ, അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യ എന്നിവരുടെ പേരുകളായിരുന്നു അന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറ്റവുമധികം പറഞ്ഞു കേട്ടത്. എന്നാൻ മനോജിനെ കാത്തിരുന്നത് കേന്ദ്ര മന്ത്രിസ്ഥാനമായിരുന്നു. മൗര്യയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും നൽകി. അപ്പോഴും യോഗി ആദിത്യനാഥെന്ന പേര് ആരും കേട്ടില്ല, നരേന്ദ്ര മോദി പ്രഖ്യാപിക്കും വരെ.
ഇന്നും രഹസ്യമാണ്, എങ്ങനെയാണ് യോഗിയെന്ന പേരിലേക്ക് മോദിയും അന്നത്തെ പാർട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും എത്തിച്ചേർന്നതെന്ന്. ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടലിലാണ് യോഗി മുഖ്യമന്ത്രിയായതെന്ന വാദത്തിനാണ് പ്രചാരമേറെ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉടുപ്പും തയ്പിച്ചിരുന്ന പലരെയും സംസ്ഥാന–കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം നൽകി ബിജെപി ‘ആശ്വസിപ്പിച്ചു’. പ്രതിപക്ഷമാകട്ടെ കിട്ടിയ അവസരം മുതലെടുത്തു– യുപിയിൽ പത്തര മുഖ്യമന്ത്രിമാരുണ്ടെന്നായിരുന്നു പ്രധാന ആരോപണം. പ്രതിപക്ഷം കളിയാക്കിയ ആ ‘അര മുഖ്യമന്ത്രി’ യോഗിയായിരുന്നു. യോഗി മുഖ്യമന്ത്രിയായി തിളങ്ങുമോയെന്നു സംശയിക്കാൻ കാരണങ്ങളേറെയായിരുന്നു. അതിലൊന്ന് ഇന്നേവരെ സംസ്ഥാനത്തോ കേന്ദ്രത്തിലോ ഒരു മന്ത്രിസ്ഥാനം പോലും വഹിച്ചിട്ടില്ലാത്ത ഒരാൾ എങ്ങനെ മുഖ്യമന്ത്രി സ്ഥാനം കൈകാര്യം ചെയ്യുമെന്ന ചോദ്യമായിരുന്നു.
തുടക്കം പിഴച്ചു, പക്ഷേ...
2017 വരെ യോഗി വഹിച്ച ഏറ്റവും സുപ്രധാന സ്ഥാനം എന്നത് ശ്രീ ഗോരഖ്നാഥ് മഠത്തിന്റെ അധിപസ്ഥാനം എന്നതാണ്. ഹിന്ദു യുവവാഹിനി എന്ന യുവസംഘത്തിന്റെ തലപ്പത്തും അദ്ദേഹമുണ്ടായിരുന്നു. എന്നാൽ മൃദു ഹിന്ദുത്വത്തിന്റെ പേരിൽ ബിജെപിയെ പരിഹസിക്കുക പോലും ചെയ്ത പാരമ്പര്യമുള്ളതായിരുന്നു ഹിന്ദു യുവവാഹിനി. ഇതൊന്നും പക്ഷേ യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിക്കുന്നതിൽ മോദിക്കു മുന്നിലെ തടസ്സമായില്ല. ഒരുപക്ഷേ ആ തീവ്ര ഹിന്ദുത്വ നിലപാട് യുപിയിൽ ഗുണം ചെയ്യുമെന്ന് കാലേക്കൂട്ടിത്തന്നെ ബിജെപി–ആർഎസ്എസ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുമുണ്ടാകാം. ഭരണത്തിലേറി വൈകാതെതന്നെ അതിന്റെ തെളിവുകളും യോഗി നൽകിത്തുടങ്ങി.
ലവ് ജിഹാദിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചായിരുന്നു തുടക്കം. പ്രണയത്തിന്റെ പേരിലുള്ള മതപരിവർത്തനത്തിനെതിരെയും അദ്ദേഹം ഓർഡിനൻസ് വാളെടുത്തു. സംസ്ഥാനത്ത് ആന്റി റോമിയോ സ്ക്വാഡുകളുണ്ടാക്കി. പശുക്കടത്തു തടയാൻ നടപടി വന്നു. സംസ്ഥാനത്തെമ്പാടും ഗോശാലകള്‍ പണിതു. എന്നാൽ ഭരണത്തിൽ മുന്നോട്ടു പോകാനുള്ള യഥാർഥ വഴി ഇതൊന്നുമല്ലെന്ന് യോഗിക്ക് മനസ്സിലാക്കിക്കൊടുക്കുന്നതായിരുന്നു 2018ലെ ഗോരഖ്പുർ ഉപതിരഞ്ഞെടുപ്പ്.
കാൽനൂറ്റാണ്ട്, വൻ ഭൂരിപക്ഷത്തോടെ യോഗി ജയിച്ചു വന്നിരുന്ന മണ്ഡലം ബിജെപിയുടെ കൈവിട്ടു പോയി. 21,801 വോട്ടിന് ബിജെപി സ്ഥാനാർഥി ഉപേന്ദ്ര ദത്ത് ശുക്ലയെ തോൽപിച്ചത് എസ്‌പിയുടെ പ്രവീൺ കുമാർ നിഷാദ്. അത് യോഗിക്കുള്ള വലിയ മുന്നറിയിപ്പായിരുന്നു. ‘ഹിന്ദുത്വ’ മോഡൽ ഫലം ചെയ്തില്ലെന്ന സൂചന ലഭിച്ചതോടെ കേന്ദ്രത്തിൽനിന്നുൾപ്പെടെ യോഗിക്ക് നിർദേശം ലഭിച്ചു–‘വികസനത്തിലേക്ക് മാറുക.’ അതിനു പൂർണ പിന്തുണയും കേന്ദ്ര സർക്കാർ ഉറപ്പു നൽകി. ആ നിര്‍ദേശം അതേപടി അനുസരിച്ചതിന്റെ ഫലം തൊട്ടടുത്ത വർഷം യോഗിക്ക് ലഭിച്ചു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഗോരഖ്പുരില്‍ ബിജെപി സ്ഥാനാര്‍ഥി രവീന്ദ്ര ശുക്ല ജയിച്ചത് 7.17 ലക്ഷത്തിന്റെ റെക്കോർഡ് വോട്ടിനായിരുന്നു!
ഡബിൾ എൻജിന്റെ ബലം
വികസനത്തിന് യുപിയിലേതു പോലെ ‘ഡബിൾ എൻജിൻ’ സർക്കാർ വേണം എന്നായിരുന്നു പല തിരഞ്ഞെടുപ്പു യോഗങ്ങളിലും മോദി പറഞ്ഞിരുന്നത്. യോഗിയാകട്ടെ യുപിയിൽ അതിന് ഏറെ പ്രചാരം നൽകുകയും ചെയ്തു. പാവപ്പെട്ടവർക്ക് ഭക്ഷ്യവിതരണത്തിനാണെങ്കിലും വാക്സീൻ നൽകാനാണെങ്കിലും, ഏറ്റവും കാര്യക്ഷമമായ പ്രവർത്തനം നടക്കണമെങ്കിൽ കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സർക്കാർതന്നെ വേണമെന്നായിരുന്നു ‘ഡബിൾ എൻജിൻ’ കൊണ്ട് മോദി ഉദ്ദേശിച്ചത്. കോവിഡ്‌കാലത്ത് യുപിയുടെ സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞെന്ന റിപ്പോർട്ടുകൾക്കിടയിലും പാവപ്പെട്ടവർക്ക് സർക്കാർ സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കി. കേന്ദ്ര പദ്ധതികളിലൂടെ ഒട്ടേറെ സൗജന്യങ്ങളും അനുവദിച്ചു.
എന്തുകൊണ്ട് ബിജെപിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന ചോദ്യത്തിന് ഒരിക്കൽ യോഗി നൽകിയ ഉത്തരം, ‘ബിജെപി എന്താണോ ജനങ്ങൾക്കു വാഗ്ദാനം ചെയ്തത് അതെല്ലാം നൽകി’ എന്നതായിരുന്നു. വാഗ്ദാനം നൽകിയതിനുമപ്പുറം എന്നായിരുന്നു യുപിയിലെ അവരുടെ പ്രചാരണ തന്ത്രം. എസ്‌പിയുടെ ഭരണകാലത്ത് നൽകിയതുമായി താരതമ്യം ചെയ്ത് അഖിലേഷ് യാദവിനെയും ആക്രമിക്കാൻ യോഗി മടിച്ചില്ല. ‘അഖിലേഷിന്റെ കാലത്ത് 18,000 വീടുകൾക്കാണ് അനുമതി നൽകിയത്. പക്ഷേ ഒരെണ്ണം പോലും നിർമിച്ചില്ല. 43 ലക്ഷം നിർധന കുടുംബങ്ങൾക്കാണ് ബിജെപി സർക്കാർ വീടു വച്ചു നൽകിയത്.
സംസ്ഥാനത്തെ 2.61 കോടി വീടുകളിൽ ശുചിമുറി സൗകര്യമൊരുക്കി. 1.21 ലക്ഷം ഗ്രാമങ്ങളിൽ വൈദ്യുതിയുണ്ടായിരുന്നില്ല. അവിടെയെല്ലാം വൈദ്യുതിയെത്തിച്ചു, 1.47 കോടി കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകി. 1.56 കോടി കുടുംബങ്ങൾക്ക് സൗജന്യ പാചക വാതക കണക്‌ഷൻ നൽകി. 15 കോടി പേർക്ക് സൗജന്യ റേഷൻ ലഭ്യമാക്കുന്നു. കർഷകരുടെ കടങ്ങളും സർക്കാർ എഴുതിത്തള്ളി. 14 വർഷമാണ് ബിഎസ്‌പിയും എസ്‌പിയും മാറി മാറി ഭരിച്ചത്. അക്കാലംകൊണ്ട് ഇരു പാർട്ടികൾക്കും നൽകാനാകാത്തതെല്ലാം 5 വർഷത്തിൽ ബിജെപി നൽകി. കരിമ്പു കർഷകർക്കു മാത്രം 1.55 ലക്ഷം കോടി രൂപയാണ് സർക്കാർ ഇതിനോടകം നൽകിയത്’– യോഗി പറയുന്നു.
ദലിതരുടെയും മറ്റ് പിന്നാക്ക വിഭാഗക്കാരുടെയും വാക്കുകൾക്കു ചെവികൊടുക്കാൻ യോഗി തയാറാകുന്നില്ല എന്ന പരാതിക്കും യോഗി മറുപടി നൽകിയത് വികസന പ്രവൃത്തികളിലൂടെയായിരുന്നു. 43 ലക്ഷം വീടുകൾ ബിജെപി സർക്കാർ നിർമിച്ചു നൽകിയപ്പോൾ അത് തന്റെ ബന്ധുക്കൾക്കല്ല നൽകിയതെന്ന് ആഞ്ഞടിക്കുന്നു യോഗി. ആ വീടുകൾ നൽകിയത് ദലിതർക്കും പിന്നാക്ക വിഭാഗക്കാർക്കും പാവപ്പെട്ടവർക്കുമാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ.
80 ശതമാനവും 20 ശതമാനവും തമ്മിൽ
ഉത്തർപ്രദേശിൽ 80 ശതമാനവും 20 ശതമാനവും തമ്മിലാണ് തിരഞ്ഞെടുപ്പു പോരാട്ടമെന്ന യോഗിയുടെ വാക്കുകൾ വിവാദമായിരുന്നു. എന്നാൽ വികസനവും ക്രിയാത്മക രാഷ്ട്രീയവും സുരക്ഷയും സുഭിക്ഷതയും ആഗ്രഹിക്കുന്ന 80 ശതമാനവും മാഫിയകളെയും ഗുണ്ടായിസത്തെയും കലാപത്തെയും സംഘർഷത്തെയും പിന്തുണയ്ക്കുന്ന 20 ശതമാനവും തമ്മിലാണു പോരാട്ടമെന്നാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ക്രമസമാധാനപാലനത്തിന് അത്രയേറെ പ്രാധാന്യമാണ് യോഗി സർക്കാർ നൽകിയത്.
എസ്പി സർക്കാരിന്റെ ‘ഗുണ്ടാഗിരിക്കാലം’ യോഗിയുടെ കീഴിൽ ഇല്ലാതായെന്ന സത്യം എസ്‍പി പ്രവർത്തകർതന്നെ സമ്മതിക്കും. സർക്കാരിനെപ്പോലും യുപിയിൽ മാഫിയ സംഘങ്ങൾ നിയന്ത്രിക്കുന്ന ഭരണകാലവും നേരത്തേയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ ‘ബുൾഡോസർ ബാബ’ എന്ന പേരും യോഗിക്ക് എതിരാളികൾ ചാർത്തി നൽകി. അനധികൃത നിർമാണങ്ങള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരിലായിരുന്നു അത്. പൊതുസ്വത്തിലോ പാവപ്പെട്ടവരുടെ സ്വത്തിലോ ബിസിനസുകാരുടെ സംരംഭങ്ങളിലോ അനധികൃതമായി കടന്നുകയറുകയോ നശിപ്പിക്കുകയോ ചെയ്യുന്നവരുടെ സാമ്രാജ്യം ബുൾഡോസർ ഉപയോഗിച്ചു തകർക്കുമെന്നത് യോഗിയുടെ തന്നെ വാക്കുകളുമായിരുന്നു.
പ്രതിപക്ഷ പ്രചാരണത്തെ വൈകാതെ ബിജെപി പ്രചാരണ മുദ്രാവാക്യമാക്കി മാറ്റി. പല പ്രചാരണ യോഗത്തിലും ‘ബുൾഡോസർ ബാബ സിന്ദാബാദ്’ വിളികളോടെയായിരുന്നു അണികൾ യോഗിയെ സ്വീകരിച്ചത്. സംസ്ഥാനത്തെ എൻകൗണ്ടർ കൊലപാതകങ്ങളുടെ എണ്ണവും യോഗിയുടെ ഭരണത്തിനിടെ കൂടി. പൊലീസിന് സമ്പൂർണ സ്വാതന്ത്ര്യം അനുവദിച്ചെന്നും യോഗി പറയുന്നു. രാഷ്ട്രീയക്കാർ ക്രമസമാധാന പാലനത്തിൽ ഇടപെടുന്നത് അവസാനിപ്പിച്ചാൽ യുപിയിൽ ഇപ്പോൾ സംഭവിച്ചതുപോലെ സമാധാനപരമായ ഭരണം സാധ്യമാകുമെന്നും യോഗിയുടെ വാക്കുകള്‍. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് ഒരു കലാപം പോലുമുണ്ടായില്ലെന്നതും യോഗി ഭരണ നേട്ടമായി അവതരിപ്പിക്കുന്നു.
കോവിഡ് മരണങ്ങൾ മറച്ചുവച്ചു, തൊഴിലില്ലായ്മ കൂടി തുടങ്ങിയ ആരോപണങ്ങള്‍ ഉയർന്നപ്പോഴും യോഗി പ്രതിരോധിച്ചു. 1.61 കോടി യുവാക്കൾക്ക് ജോലി നൽകിയെന്ന് അദ്ദേഹം പറയുന്നു. ബിസിനസ് നടത്താൻ ഏറ്റവും സകൗര്യങ്ങളുള്ള സംസ്ഥാനങ്ങളിൽ 2016ൽ പതിനാലാം സ്ഥാനത്തായിരുന്നു യുപി. എന്നാൽ ഇന്ന് അത് രണ്ടാം സ്ഥാനത്തെത്തി നിൽക്കുന്നു. ഒൻപത് വിമാനത്താവളങ്ങളാണ് സംസ്ഥാനത്ത് ഇന്നുള്ളത്, ആറ് എക്സ്പ്രസ് ഹൈവേകളും. ഇതെല്ലാം അഞ്ചു വർഷത്തിനിടെ സംഭവിച്ചതാണ്.
വികസനത്തിന്റെ ‘യോഗി മോഡൽ’
ഹിന്ദുത്വവും വികസനവും ഒന്നിപ്പിച്ച ‘യോഗി മോഡൽ’ കൃത്യമായി പ്രതിഫലിക്കുന്നതായിരുന്നു ഇത്തവണത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പു തീം സോങ് വിഡിയോ. ‘യുപിക്ക് വീണ്ടും വേണം ബിജെപി സർക്കാരിനെ’ എന്നായിരുന്നു വിഡിയോ തലക്കെട്ട്. അയോധ്യ, കാശി, വാരാണസി, പ്രഗ്യാരാജ്, മഥുര എന്നിവിടങ്ങളിലെ തീർഥാടന കേന്ദ്രങ്ങളുടെ മാറിയ മുഖമാണ് വിഡിയോയിൽ ഏറെയും. ഒപ്പം സംസ്ഥാനത്തെ മറ്റു വികസനക്കാഴ്ചകളും. മിക്ക ഫ്രെയിമുകളിലും മോദിയും യോഗിയുമുണ്ട്. തനിക്കൊപ്പം എന്നും പ്രധാനമന്ത്രിയുണ്ടാകുമെന്ന ഉറപ്പ് യുപിയിലെ ജനങ്ങള്‍ക്കു നൽകാനും യോഗി ശ്രമിച്ചിരുന്നു. മോദിയുടെ ചുമലിൽ കയ്യിട്ട് ഒപ്പം നടക്കുന്ന മോദിയുടെ ചിത്രത്തിന് യുപിയിൽ അത്രയേറെ പ്രചാരമാണ് ബിജെപി നൽകിയത്.
മോദി–യോഗി എന്നിവർ സൃഷ്ടിക്കുന്ന തരംഗം മാത്രമല്ല യുപിയിൽ ബിജെപിയെ പിന്തുണയ്ക്കുന്നത്. പാർട്ടി പറയുന്നതെല്ലാം പ്രാവർത്തികമാക്കാൻ ഏറ്റവും താഴെത്തട്ടു മുതൽ ബിജെപിയുടെ സംഘടനാസംവിധാനം ശക്തമാണ്. ആർഎസ്എസ് പിന്തുണയോടെ ഒരുക്കിയ ഈ കേഡർ സംവിധാനം തിരഞ്ഞെടുപ്പുകാലത്തു മാത്രമല്ല, എല്ലായിപ്പോഴും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്താൽ ഇവരുടെ അധ്വാനം കൂടുമെന്നു മാത്രം– ബൂത്തുകളിൽ ത്രിതല സംവിധാനമാണ്. അധ്യക്ഷനും പ്രഭാരിയും ബൂത്ത് സമിതിയുമുണ്ടാകും.
ഓരോ ബൂത്ത് സമിതിക്കും ഒരു തലവനും. ബൂത്തിനു കീഴിലെ നിശ്ചിത വോട്ടർമാരുടെ വോട്ട് ഉറപ്പാക്കുകയാണ് ഇദ്ദേഹത്തിന്റെ ജോലി. അതിന് അവരുടെ വീടുകളിൽ നിരന്തര സന്ദർശനമുണ്ടാകും, തുടർച്ചയായി വോട്ടു ചോദിക്കും. ബിജെപിയുടെ പ്രചാരണ മാധ്യമങ്ങൾ കൃത്യമായി ഇവരിലേക്ക് എത്തിക്കുയും ചെയ്യും. അങ്ങനെ യുപിയിലെ ഓരോ വീട്ടിലും ബിജെപി പ്രതിനിധിയെത്തും. അമിത് ഷാ യുപിയിൽ പ്രചാരണം തുടങ്ങിയത് ഓരോ വീടുകളിലും കയറിയിറങ്ങിയായിരുന്നുവെന്നുതും ഈ പ്രചാരണ തന്ത്രത്തോടൊപ്പം ചേർത്തു വായിക്കണം.
അതേസമയം എസ്‍പി ആകെ ആശ്രയിച്ചത് അഖിലേഷ് യാദവ് എന്ന മുഖത്തെയാണ്. കോൺഗ്രസ് പ്രിയങ്ക ഗാന്ധിയെയും. പ്രചാരണം കഴിഞ്ഞ് അവർ പോകുമ്പോൾ വോട്ടും ഒപ്പം കൈവിട്ടു പോയി. എന്നാൽ മോദിയുടെ പ്രചാരണം കഴിഞ്ഞ് അദ്ദേഹം പോയാലും പ്രധാനമന്ത്രിയുടെ വാക്കുകൾ ഓരോ വീട്ടിലുമെത്തിക്കാൻ ബിജെപിയുടെ കേഡർ സംവിധാനം തയാറായി നിന്നിരുന്നു. ഹത്രസ് വിവാദം, ലഖിംപുർ ഖേരി സംഭവം തുടങ്ങിയവയെല്ലാം പ്രതിരോധിക്കാൻ ബിജെപിയെ സഹായിച്ചതും ഈ കേഡർ സംവിധാനമാണ്. ഒപ്പം ശക്തമായ ഐടി പ്രചാരണ ശൃംഖലയും ബിജെപി സംസ്ഥാനത്ത് ഒരുക്കി.
യുപിയുടെ സമ്പദ്‌വ്യവസ്ഥ ലക്ഷം കോടി ഡോളറാക്കുമെന്നാണ് യോഗിയുടെ വാഗ്ദാനം. അതിന്, അടുത്ത അഞ്ചു വർഷത്തേക്കുള്ള പദ്ധതികള്‍ പോലും തയാറാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും തിരഞ്ഞെടുപ്പിൽ തോറ്റിരുന്നെങ്കിലോ എന്ന ചോദ്യവും യോഗി നേരിട്ടിരുന്നു. അതിന് അദ്ദേഹം നൽകിയ മറുപടിയിലുണ്ടായിരുന്നു എല്ലാം: ‘ഞാനൊരിടത്തും തോറ്റിട്ടില്ല, ഇനിയൊരിക്കലും തോൽക്കുകയുമില്ല’.
English Summary: How Yogi Adityanath has emerged as BJP's Star Chief Minister in Uttar Pradesh?