എക്സിറ്റ് പോൾ പ്രവചനം പാളിയോ അതോ ഫലിച്ചോ? എഎപിയും എസ്എഡിയും വിശ്വസിക്കില്ലേ?
‘ഞാനൊരിക്കലും എക്സിറ്റ് പോൾ വിശ്വസിക്കില്ല. നേരത്തേ എഎപിക്ക് നൂറിലേറെ സീറ്റാണ് ഒരു എക്സിറ്റ് പോൾ പ്രവചിച്ചത്. അന്ന് അവർക്കു കിട്ടിയത് വെറും 20 സീറ്റ്. ഇതെല്ലാം അധികാരത്തിലിരിക്കുന്നവരുടെ പരിപാടികളാണ്..’ ശിരോമണി അകാലിദൾ തലവൻ സുഖ്‌വീർ സിങ് ബാദലിന്റെ വാക്കുകളാണിത്. എക്സിറ്റ് പോളുകളെ തള്ളിപ്പറയുക മാത്രമല്ല, എസ്എഡി പഞ്ചാബിൽ 80ലേറെ സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞുവച്ചു. പിന്നീട് എന്താണു സംഭവിച്ചത്?
‘ഞാനൊരിക്കലും എക്സിറ്റ് പോൾ വിശ്വസിക്കില്ല. നേരത്തേ എഎപിക്ക് നൂറിലേറെ സീറ്റാണ് ഒരു എക്സിറ്റ് പോൾ പ്രവചിച്ചത്. അന്ന് അവർക്കു കിട്ടിയത് വെറും 20 സീറ്റ്. ഇതെല്ലാം അധികാരത്തിലിരിക്കുന്നവരുടെ പരിപാടികളാണ്..’ ശിരോമണി അകാലിദൾ തലവൻ സുഖ്‌വീർ സിങ് ബാദലിന്റെ വാക്കുകളാണിത്. എക്സിറ്റ് പോളുകളെ തള്ളിപ്പറയുക മാത്രമല്ല, എസ്എഡി പഞ്ചാബിൽ 80ലേറെ സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞുവച്ചു. പിന്നീട് എന്താണു സംഭവിച്ചത്?
‘ഞാനൊരിക്കലും എക്സിറ്റ് പോൾ വിശ്വസിക്കില്ല. നേരത്തേ എഎപിക്ക് നൂറിലേറെ സീറ്റാണ് ഒരു എക്സിറ്റ് പോൾ പ്രവചിച്ചത്. അന്ന് അവർക്കു കിട്ടിയത് വെറും 20 സീറ്റ്. ഇതെല്ലാം അധികാരത്തിലിരിക്കുന്നവരുടെ പരിപാടികളാണ്..’ ശിരോമണി അകാലിദൾ തലവൻ സുഖ്‌വീർ സിങ് ബാദലിന്റെ വാക്കുകളാണിത്. എക്സിറ്റ് പോളുകളെ തള്ളിപ്പറയുക മാത്രമല്ല, എസ്എഡി പഞ്ചാബിൽ 80ലേറെ സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞുവച്ചു. പിന്നീട് എന്താണു സംഭവിച്ചത്?
‘ഞാനൊരിക്കലും എക്സിറ്റ് പോൾ വിശ്വസിക്കില്ല. നേരത്തേ എഎപിക്ക് നൂറിലേറെ സീറ്റാണ് ഒരു എക്സിറ്റ് പോൾ പ്രവചിച്ചത്. അന്ന് അവർക്കു കിട്ടിയത് വെറും 20 സീറ്റ്. ബംഗാളിൽ മമത തോൽക്കുമെന്ന് പറഞ്ഞിട്ട് എന്തു സംഭവിച്ചു? ഇതെല്ലാം അധികാരത്തിലിരിക്കുന്നവരുടെ പരിപാടികളാണ്. ഒപിനിയൻ പോളുകളും എക്സിറ്റ് പോളുകളും അവരാണ് പണമിറക്കി സംഘടിപ്പിക്കുന്നത്. ഇതെല്ലാം നിരോധിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം..’ ശിരോമണി അകാലിദൾ (എസ്എഡി) തലവൻ സുഖ്‌വീർ സിങ് ബാദലിന്റെ വാക്കുകളാണിത്.
ഇത്തവണത്തെ എക്സിറ്റ് പോളുകളെ തള്ളിപ്പറയുക മാത്രമല്ല, എസ്എഡി പഞ്ചാബിൽ എൺപതിലേറെ സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞുവച്ചു. പിന്നീട് എന്താണു സംഭവിച്ചത്? എക്സിറ്റ് പോളുകളാണോ അതോ സുഖ്‌വീറിന്റെ വാക്കുകളാണോ സത്യമായി ഫലിച്ചത്? ഇന്ത്യയിലെ 10 പ്രമുഖ എക്സിറ്റ് പോളുകൾ വിശകലനം ചെയ്തപ്പോൾ കണ്ടത്...
എക്സിറ്റ് പോൾ ഫലങ്ങളെ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതായിരുന്നു ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി. പഞ്ചാബ് ഒഴികെ മറ്റു നാലു സംസ്ഥാനങ്ങളിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്നാണു ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചത്. പഞ്ചാബിൽ കോൺഗ്രസിനെ മറികടന്ന് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന പ്രവചനവും കൃത്യമായി.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി 200നു മുകളിൽ സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചത്. അതിൽ ന്യൂസ് 24–ടുഡേയ്സ് ചാണക്യ 294 സീറ്റുകൾ വരെ പറഞ്ഞിരുന്നു. ഇന്ത്യ ടുഡേ–ആക്‌സിസ് 288–326 സീറ്റുകളും ഇന്ത്യ ന്യൂസ്–ജൻ കി ബാത്ത് 222–260 സീറ്റുകൾ വരെയും ലഭിക്കുമെന്നു പറഞ്ഞു. ഇതിനോട് ഏതാണ്ട് അടുത്തുനിൽക്കുന്നതാണ് യുപിയിൽ ബിജെപിയുടെ വോട്ടുനേട്ടം. മാർച്ച് 10 രാത്രി 10 വരെയുള്ള കണക്ക് പ്രകാരം ബിജെപിയുടെ അക്കൗണ്ടിൽ 255 സീറ്റുകളുണ്ട്.
യുപിയിൽ നില മെച്ചപ്പെടുത്തി നൂറിൽ കൂടുതൽ സീറ്റുകൾ സമാജ്‌വാദി പാർട്ടി നേടുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ മറ്റൊരു പ്രവചനം. ഇതിൽ 101 സീറ്റുകൾ മുതൽ 165 വരെ എസ്‌പി നേടുമെന്നും പറഞ്ഞിരുന്നു. വോട്ടെണ്ണിത്തീരുമ്പോൾ യുപിയിൽ എസ്പിക്കു ലഭിച്ചത് 111 സീറ്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയ ബിഎസ്പി ഇത്തവണ 21 സീറ്റുകൾ വരെ നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങളിൽ പറഞ്ഞിരുന്നത് പലതും പാളി. ന്യൂസ് 24–ടുഡേയ്‌സ് ചാണക്യയുടെ രണ്ടു സീറ്റുകൾ എന്ന പ്രവചനത്തോടാണ് അന്തിമഫലം അടുത്തുനിൽക്കുന്നത്. ബിഎസ്‌പിക്ക് ആകെ ലഭിച്ചതു പക്ഷേ ഒരു സീറ്റ്! കോൺഗ്രസിന്റെ കാര്യത്തിൽ രണ്ടക്കം കടക്കില്ലെന്നു പ്രധാന എക്സിറ്റ് പോളുകളെല്ലാം പറഞ്ഞിരുന്നു. അതുതന്നെ സംഭവിച്ചു– കിട്ടിയത് 2 സീറ്റ്!
2017ലെ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ ചതിച്ചതു കൊണ്ട് ഇത്തവണ വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് പഞ്ചാബിലെ പ്രവചനങ്ങളെ ആം ആദ്മി പാർട്ടി വരവേറ്റത്. എന്നാൽ 90, 100 സീറ്റുകൾ വരെ ആം ആദ്മിക്കു പ്രവചിച്ച എക്സിറ്റ് പോളുകൾ ഇത്തവണ ‘ചതിച്ചില്ല’. വിജയം മാത്രമല്ല സീറ്റുകളുടെ ഭൂരിപക്ഷത്തിലും എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മിക്ക് അക്കരപ്പച്ചയല്ല കാണിച്ചു കൊടുത്തതെന്നു തെളിഞ്ഞു. വോട്ടെണ്ണിത്തീരുമ്പോള്‍ പഞ്ചാബിൽ എഎപിക്കു ലഭിച്ചത് 92 സീറ്റ്.
കോൺഗ്രസിന് തോൽവി പ്രവചിച്ച പ്രമുഖ എക്സിറ്റ് പോളുകൾ ബിജെപിക്ക് പഞ്ചാബിൽ രണ്ടക്കം കടക്കാനാകില്ലെന്ന് സസൂക്ഷ്മം നീരീക്ഷിച്ചിരുന്നു. ഒടുവിൽ ലഭിച്ചത് 2 സീറ്റ്. തള്ളിപ്പറഞ്ഞെങ്കിലും, മിക്ക എക്സിറ്റ് പോളുകളും ഇരുപതോളം സീറ്റുകളാണ് ശിരോമണി അകാലിദളിന് പ്രവചിച്ചിരുന്നത്. ഇന്ത്യ ടുഡേ ആക്സിസും ന്യൂസ് 24–ടുഡേയ്‌സ് ചാണക്യയും മാത്രമാണ് അകാലിദൾ 4,6 സീറ്റുകളിൽ ഒതുങ്ങുമെന്നു പറഞ്ഞത്. ഒടുവിൽ കിട്ടിയതാകട്ടെ മൂന്നു സീറ്റും!
ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരം നടക്കുമെന്നാണ് ഗോവയിലെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഇത്തരത്തിൽ ഒരു മത്സരം നിലനിന്നിരുന്നെങ്കിലും അവസാനം വ്യക്തമായ ലീഡോടെ ബിജെപി അധികാരം പിടിക്കുന്ന കാഴ്ചയാണു കണ്ടത്. ശരാശരി 16 മുതൽ 20 വരെ സീറ്റ് ബിജെപി നേടുമെന്ന് പ്രവചിക്കപ്പെട്ടപ്പോൾ, അവർ നേടിയത് 20 സീറ്റ്! കോൺഗ്രസിന് 16–20 സീറ്റ് പ്രവചിക്കപ്പെട്ടെങ്കിലും കിട്ടിയത് 11. ഈ പ്രവചനം ഏറെക്കുറെ ശരിയായത് ന്യൂസ് എക്‌സ്–പോൾസ്ട്രാറ്റിന്റേതായിരുന്നു. തൃണമൂൽ കോണ്‍ഗ്രസിന് പലരും 1 മുതൽ 9 വരെ സീറ്റുകൾ പ്രവചിച്ചിരുന്നെങ്കിലും ഒന്നും നേടാനായില്ല.
വ്യക്തമായ ഭൂരിപക്ഷത്തോടെ മണിപ്പുരിൽ ബിജെപി ഭരണം നിലനിർത്തുമെന്നു തന്നെയായിരുന്നു എക്സിറ്റ് പോളുകൾ പറഞ്ഞിരുന്നത്. എന്നാൽ ആകെ സീറ്റായ 60ൽ കേവലഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റ് കഷടിച്ച് കടന്നു കൂടുകയാണ് ബിജെപി ചെയ്തത്– നേടിയത് 32 സീറ്റ്. കോൺഗ്രസിന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും 16 സീറ്റ് വരെ പ്രവചിച്ചപ്പോൾ ഇന്ത്യ–ടുഡേ ആക്സിസിന്റെ പ്രവചനം മാത്രം ഏകദേശം കൃത്യമായി. 4–8 സീറ്റുകൾ അവർ പ്രവചിച്ചപ്പോൾ കിട്ടിയത് 5 എണ്ണം.
70 സീറ്റുള്ള ഉത്തരാഖണ്ഡിൽ തൂക്കുമന്ത്രിസഭ വരെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ടുഡേ–ആക്‌സിസിന്റെ പ്രവചനമാണ് ഏറെക്കുറെ യാഥാർഥ്യമായത്. 36–46 സീറ്റുകൾ ബിജെപിക്ക് പ്രവചിച്ചപ്പോൾ കിട്ടിയത് 47 എണ്ണം. മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചതു പോലെ ബിജെപിക്കു ഭീഷണി ഉയർത്താൻ കോൺഗ്രസിനു സാധിച്ചില്ല. കിട്ടിയത് 19 സീറ്റ് മാത്രം. ആം ആദ്മി ഉത്തരാഖണ്ഡിൽ അക്കൗണ്ട് തുറക്കുമെന്നുള്ള ഭൂരിപക്ഷം പ്രവചനങ്ങളും തെറ്റിപ്പോയി. ഒരാളു പോലും ജയിച്ചില്ല
English Summary : Has exit polls matches with the final results of Assembly election 2022?