പ്രചാരണ വാഹനത്തിന്റെ നിഴൽപറ്റി നിന്ന് അരവിന്ദ് കേജ്‌രിവാൾ ഉച്ചഭക്ഷണം കഴിക്കുകയാണ്. പഞ്ചാബിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നിന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ ചിത്രം വന്നത്. ഇതേ സമയം മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എവിടെയായിരിക്കാം എന്ന് ആ ചിത്രം കണ്ടാൽ ആരും ചിന്തിച്ചുപോകും. അവർ ഏതെങ്കിലും ഗെസ്റ്റ് ഹൗസിൽ ഭക്ഷണം കഴിച്ച് ഉച്ചമയക്കത്തിലായിരിക്കാം... Punjab AAP Arvind Kejriwal

പ്രചാരണ വാഹനത്തിന്റെ നിഴൽപറ്റി നിന്ന് അരവിന്ദ് കേജ്‌രിവാൾ ഉച്ചഭക്ഷണം കഴിക്കുകയാണ്. പഞ്ചാബിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നിന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ ചിത്രം വന്നത്. ഇതേ സമയം മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എവിടെയായിരിക്കാം എന്ന് ആ ചിത്രം കണ്ടാൽ ആരും ചിന്തിച്ചുപോകും. അവർ ഏതെങ്കിലും ഗെസ്റ്റ് ഹൗസിൽ ഭക്ഷണം കഴിച്ച് ഉച്ചമയക്കത്തിലായിരിക്കാം... Punjab AAP Arvind Kejriwal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രചാരണ വാഹനത്തിന്റെ നിഴൽപറ്റി നിന്ന് അരവിന്ദ് കേജ്‌രിവാൾ ഉച്ചഭക്ഷണം കഴിക്കുകയാണ്. പഞ്ചാബിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നിന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ ചിത്രം വന്നത്. ഇതേ സമയം മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എവിടെയായിരിക്കാം എന്ന് ആ ചിത്രം കണ്ടാൽ ആരും ചിന്തിച്ചുപോകും. അവർ ഏതെങ്കിലും ഗെസ്റ്റ് ഹൗസിൽ ഭക്ഷണം കഴിച്ച് ഉച്ചമയക്കത്തിലായിരിക്കാം... Punjab AAP Arvind Kejriwal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു ഡൽഹി വോട്ടർ എന്ന നിലയിൽ എനിക്കൊരു കാര്യം ഉറപ്പിച്ചു പറയാൻ സാധിക്കും. അഴിമതി നടത്താതെ ഇന്ത്യയിൽ രാഷ്ട്രീയ പ്രവർത്തനം നടത്താനും തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാനും ഭരണം നടത്താനും സാധിക്കില്ലെന്ന നമ്മുടെയൊക്കെ ധാരണ തെറ്റാണെന്ന് ആംആദ്മി പാർട്ടി ഡൽഹിയിൽ തെളിയിച്ചു. പക്ഷേ ഡൽഹിയിൽ പൊലീസ് പോലെയുള്ള ചില വകുപ്പുകൾ കേന്ദ്ര സർക്കാരിന് കീഴിലായതു കൊണ്ട് അഴിമതി വിരുദ്ധ ജനപക്ഷ രാഷ്ട്രീയത്തിന്റെ മുഴുവൻ ശക്തിയും സാധാരണക്കാരനു തൊട്ടറിയാൻ സാധിച്ചില്ല.

പൊലീസും സകല സംവിധാനങ്ങളും സമ്പൂർണമായി സംസ്ഥാന സർക്കാരിനു കീഴിൽ വരുന്ന ഒരൊറ്റ സംസ്ഥാനം ആംആദ്മി പിടിച്ചാൽ, അത് ഇന്ത്യയിൽ സമ്പൂർണ പൊളിച്ചെഴുത്തിന്റെ തുടക്കമാവും. ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെ പൊലീസ് അടക്കം സകല വകുപ്പുകളും പ്രവർത്തിക്കുന്നത് ആദ്യമായി കാണാൻ രാജ്യത്തെ സാധാരണക്കാരന് അവസരം ലഭിക്കും. ഇതൊക്കെ ഇന്ത്യയിലും സാധ്യമാണെന്ന ബോധ്യം സമൂഹത്തിൽ വ്യാപിക്കും. അത് വിവിധ സംസ്ഥാനങ്ങളിലെ പാരമ്പരാഗത രാഷ്ട്രീയ ശക്തികളുടെ അടിത്തറ ഇളക്കും.’

ADVERTISEMENT

മനു ജോസഫ് (ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ)

അരവിന്ദ് കേജ്‌രിവാൾ പഞ്ചാബിൽ പ്രചാരണത്തിനിടെ (ചിത്രം: ട്വിറ്റർ)

രാജ്നീതി കോ ബദൽ നേ... ആപ് ആയേ ഗാ..

പ്രചാരണ വാഹനത്തിന്റെ നിഴൽപറ്റി നിന്ന് അരവിന്ദ് കേജ്‌രിവാൾ ഉച്ചഭക്ഷണം കഴിക്കുകയാണ്. പഞ്ചാബിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നിന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ ചിത്രം വന്നത്. ഇതേ സമയം മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എവിടെയായിരിക്കാം എന്ന് ആ ചിത്രം കണ്ടാൽ ആരും ചിന്തിച്ചുപോകും. അവർ ഏതെങ്കിലും ഗെസ്റ്റ് ഹൗസിൽ ഭക്ഷണം കഴിച്ച് ഉച്ചമയക്കത്തിലായിരിക്കാം. ആദ്യമായി അത്തവണ 112 സീറ്റിൽ മത്സരിച്ച പാർട്ടി 20 സീറ്റും 23% വോട്ടും നേടിയപ്പോഴും മറ്റു പാർട്ടികൾ ഉണർന്നില്ല.

ഉണ്ടുറങ്ങിയുണരുന്ന രാഷ്ട്രീയത്തെ, പിന്നീടുള്ള 5 വർഷക്കാലത്തെ തിരക്കുപിടിച്ച പ്രർത്തനംകൊണ്ട് കേജ്‌രിവാളും കുറേ ചെറുപ്പക്കാരും ചേർന്ന് മാറ്റിയെഴുതി. കോൺഗ്രസിന്റെ ഇടത്തിലേക്കാണ് ആംആദ്മി കടന്നുവരുന്നതെന്ന് തെറ്റായ ധാരണയാണെന്ന് കോൺഗ്രസിന്റെ രണ്ടാം സ്ഥാനംകൊണ്ട് പഞ്ചാബും തെളിയിക്കുന്നു. എന്നാൽ മതവും പ്രത്യയശാസ്ത്രവും വിറ്റു ജീവിക്കുന്നവർക്ക് വെല്ലുവിളിയാകും ആപ്. മതമൗലിക വാദികൾ ഒന്നായി എതിർക്കുന്നതും, പ്രത്യയശാസ്ത്രമില്ല എന്ന് ഇടതുമൗലികവാദികൾ ചിന്തിക്കുന്നതും ഒരുപോലെയാണ്. അത്തരം ‘ചാരുകസേര തിയറികളെ’ അപ്രസക്തമാക്കി കോൺഗ്രസിനും ബിജെപിക്കും ശേഷം രണ്ടു സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായി ആംആദ്മി.

ADVERTISEMENT

‘സ്ഥാനാർഥി സാറാമ്മ’യുടെ വാഗ്ദാനം

‘തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും..’ എന്ന സ്ഥാനാർഥി സാറാമ്മയിലെ അടൂർ ഭാസിയുടെ പാട്ട് കേൾക്കുമ്പോൾ രാഷ്ട്രീയ പ്രബുദ്ധതയുടെ നാട്ടുകാരും ഒന്ന് ചിറികോട്ടി ചിരിക്കും. വ്യാജ വാഗ്ദാനങ്ങൾ നൽകുകയും 5 വർഷത്തേക്ക് കാണാതാകുകയും ചെയ്യുന്നതാണ് രാഷ്ട്രീയമെന്ന് പരിതപിക്കും. ആ രാഷ്ട്രീയത്തെ ബോധപൂർവം മാറ്റിയെഴുതാൻ ആംആദ്മി ശ്രമിച്ചപ്പോൾ ഡൽഹിയിലും പഞ്ചാബിലും ജനം കൂടെച്ചേർന്നു. ‘എല്ലാവരും വാഗ്ദാനം ചെയ്യുന്നു, ഞങ്ങൾ നടപ്പാക്കുന്നു’– ഇതാണ് ആംആദ്മി ചെയ്തത്.

പഞ്ചാബിൽ ആം ആദ്മി പാർട്ടി ജയിക്കുകയും പ്രകടനപത്രികയിലെ 70 ശതമാനം വാഗ്ദാനങ്ങളെങ്കിലും നടപ്പാക്കുകയും ചെയ്യുക- ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ചുള്ള ഏക പ്രത്യാശ അതാണ്. ആം ആദ്മി രാഷ്ട്രീയത്തിന് ഒരു ‘ഗുമ്മില്ല’ എന്നതുകൊണ്ടു മാത്രം എതിർക്കുന്ന കക്ഷിരാഷ്ട്രീയ ജല്ലിക്കെട്ട് ആരാധകരോട് സംവാദത്തിനില്ല.

സാങ്കേതികമായി പുരോഗമിച്ചതോടെ ജനങ്ങൾ അവരുടെ അവകാശങ്ങളെപ്പറ്റിയും അതിന് സർക്കാരുകൾ സഹായിക്കേണ്ടതാണെന്നുള്ള കാര്യത്തിലും ബോധവാന്മാരായി. ഞങ്ങൾക്ക് നല്ല ഭരണം വേണം എന്ന് ആവശ്യപ്പെടാൻ തുടങ്ങി. 1960ൽ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ഭരിച്ചവരെല്ലാം പരാജയപ്പെട്ടു എന്ന ആംആദ്മിയുടെ ഉറക്കെയുള്ള പറച്ചിലിൽ പഞ്ചാബിലെ ജനങ്ങളുടെ മാത്രമല്ല, രാഷ്ട്രീയക്കാരുടെയും ഉറക്കംകെട്ടു. ഡൽഹിയിൽ നല്ല ചികിത്സ, നല്ല വിദ്യാഭ്യാസം, മുടക്കമില്ലാതെ വൈദ്യുതി എന്നിവ നൽകിയത് ജനങ്ങളും കണ്ടു. അപ്പോഴാണ് കോൺഗ്രസിന്റെ വക്താവ് പറയുന്നത്, ഡൽഹിയിലെ ഇല്ലാത്ത പുരോഗതിയുടെ പേരിലാണ് ആംആദ്മി വോട്ടുപിടിക്കുന്നതെന്ന്. ജനം അതു തള്ളി.

ഡൽഹിയിലെ ക്ലാസ് മുറികളിലൊന്നിൽ അരവിന്ദ് കേജ്‌രിവാൾ (ചിത്രം: ട്വിറ്റർ)

ലക്ഷ്മണിന്റെ ആംആദ്മി

ADVERTISEMENT

ആർ.കെ.ലക്ഷ്മണിന്റെ കാർട്ടൂൺ നായകനാണ് ആംആദ്മി. സാധാരണക്കാരൻ. അല്ലെങ്കിൽ നാട്ടുകാരൻ. ആറു പതിറ്റാണ്ടോളം ആണ് കാർട്ടൂണിലൂടെ ലക്ഷ്മൺ മുഖ്യമായും ഇന്ത്യയിലെ അഴിമതിക്കെതിരെ പോരാടിയത്. ഒപ്പം രാഷ്ട്രീയക്കാരുടെ ഇരട്ടമുഖവും കാപട്യവും പുറത്തുകൊണ്ടുവന്നു. ജയപ്രകാശ് നാരായണൻ (ജെപി) ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ പൊരുതാൻ ലക്ഷ്മണിന്റെ ആംആദ്മിയെ ഉയർത്തിപ്പിടിച്ചു. എന്നാൽ അധികാരത്തിലെത്തിയപ്പോൾ ജെപിയുടെ ജനതാ പാർട്ടി നേതാക്കളും പരമ്പരാഗത ചെളിക്കുണ്ടിലേക്ക് വീണു.

അടുത്തതായി അണ്ണാ ഹസാരെയാണ് സാധാരണക്കാരനു വേണ്ടി സത്യഗ്രഹവുമായി വാർത്തകളിൽ ഇടംപിടിച്ചത്. അവിടെനിന്ന് അരവിന്ദ് കേജ്‌രിവാളിലേക്ക് എത്തിയപ്പോൾ ആംആദ്മി ഒരു രാഷ്ട്രീയപാർട്ടിയായി. പഞ്ചാബിൽ ആംആദ്മി പാർട്ടി വിജയിക്കുമെന്നു വന്നതോടെ മുഖ്യമന്ത്രി ഛന്നി താൻ തന്നെ ഒരു ആംആദ്മി ആണെന്ന് പ്രഖ്യാപിക്കുകയും ലാളിത്യത്തിന്റെ മുഖം മിനുക്കാൻ നടപടികളെടുക്കുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ അനന്തിരവനെ 10 കോടി രൂപയുമായി പിടിച്ചത്.

തീവ്രവാദിയായ കേജ്‌രിവാൾ

‘ഞാൻ ലോകത്തിലെ ഏറ്റവും നല്ലവനായ തീവ്രവാദിയാണ്, ആശുപത്രികളും സ്കൂളുകളും പണിയുന്ന തീവ്രവാദി’– പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയും അടക്കമുള്ളവുടെ ആരോപണങ്ങൾക്കാണ് ഡൽഹി മുഖ്യമന്ത്രി ഇങ്ങനെ മറുപടി പറഞ്ഞത്. അതിർത്തി സംസ്ഥാനത്തിലെ തീവ്ര നിലപാടുകാരുമായാണ് കേജ്‌രിവാൾ സഹകരിക്കുന്നതെന്നാണ് മോദി ആരോപിച്ചത്. എന്നാൽ ആത്മവിശ്വാസത്തോടെയാണ്, പഞ്ചാബ് അടക്കമുള്ള സ്ഥലങ്ങളിൽ ജനങ്ങൾ ആഗ്രഹിച്ചുപോകുന്ന വാഗ്ദാനങ്ങൾ പാർട്ടി നൽകിയത്. ഉദാഹരണത്തിന് 2 സീറ്റ് നേടിയ ഗോവയുടെ കാര്യം നോക്കുക.

അരവിന്ദ് കേജ്‌രിവാൾ പഞ്ചാബിൽ പ്രചാരണത്തിനിടെ (ചിത്രം: ട്വിറ്റർ)

ഗോവയിൽ ആംആദ്മിക്ക് ഭരണം കിട്ടിയാൽ 24 മണിക്കൂറിനകം സർക്കാർ ഓഫിസുകളിലെ അഴിമതി അവസാനിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി സ്ഥാനാർഥി അഡ്വ. അമിത് പലേക്കർ പറഞ്ഞത്. നേരത്തേ തന്നെ അഴിമതിക്ക് എതിരെ പൊരുതുന്ന പൊതുപ്രവർത്തകനാണ് അമിത്. ഉത്തർ പ്രദേശിലാകട്ടെ, ഡോക്ടർമാരും എൻജിനീയർമാരും ലിസ്റ്റിൽ ഉൾപ്പെട്ടത് പുതുമയായി. 8 പിഎച്ച്ഡിക്കാർ, 4 ഡോക്ടർമാർ, 8 എംബിഎക്കാർ, 7 എൻജിനീയർമാർ എന്നിവരാണ് മത്സരിച്ചത്. ഉത്തരാഖണ്ഡിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി കേണൽ അജയ് കോത്തിയാൽ ആയിരുന്നു. കീർത്തിചക്ര, ശൗര്യ ചക്ര, വിശിഷ്ട സേവാ മെഡൽ തുടങ്ങിയവ നേടിയ വ്യക്തി. ഇവരെല്ലാം സ്വന്തം നിലയിലാണ് ജനസേവനത്തിനു വന്നത്. മറ്റു പാർട്ടികൾ ഇവർക്ക് ഇടം നൽകുമായിരുന്നില്ല.

പഞ്ചാബിലെ അഴിമതി രാഷ്ട്രീയം

‘ഞങ്ങൾക്ക് ഒരു അവസരം കൂടി നൽകിയാൽ അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചുനീക്കും’ എന്ന് കോൺഗ്രസ് പറഞ്ഞു. പക്ഷേ അപ്പോഴേയ്ക്കും വോട്ടർമാർക്ക് വ്യക്തത വന്നിരുന്നു. ഇന്ത്യയിലെ സമ്പന്നമായ സംസ്ഥാനം മാത്രമല്ല പഞ്ചാബ്, അഴിമതിയുടെ കാര്യത്തിലും മുന്നിലാണ്. മയക്കുമരുന്നാണ് മറ്റൊരു വെല്ലുവിളി. ചെറുപ്പക്കാരുടെ മാതാപിതാക്കൾ ആകെ ആശങ്കാകുലരാണ്. പൊലീസും അവർക്കൊപ്പം ഒത്തുകളിക്കുന്നു എന്നതാണ് പഞ്ചാബിലെ അവസ്ഥ. അകാലിദളിന്റെ ബിക്രം സിങ് മജീതിയ ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ്.

ഭഗവന്ത് മൻ പഞ്ചാബിൽ പ്രചാരണത്തിനിടെ (ചിത്രം: ട്വിറ്റർ)

കഴിഞ്ഞതവണ കോൺഗ്രസ് വാഗ്ദാനങ്ങളിലൊന്ന് സംസ്ഥാനത്തെ മയക്കുമരുന്നു വിമുക്തമാക്കും എന്നായിരുന്നു. അഴിമതി രഹിത ഭരണം, കുറ്റകൃത്യങ്ങളിൽ ഇരകൾക്ക് നീതി, ലഹരിമരുന്നിന്റെ പിടിയിൽനിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങളാണ് ആം ആദ്മി നൽകിയത്. അവർ വാക്കുപാലിക്കുമെന്ന് ഡൽഹി മാതൃകയിൽനിന്ന് ജനം തിരിച്ചറിഞ്ഞു. 300 യൂണിറ്റുവരെ വൈദ്യുതി സൗജന്യം, സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും തുടങ്ങിയ വാഗ്ദാനങ്ങൾ പുതുമയായിരുന്നു.

എന്താണ് ‘ആപ്പിന്റെ’ ആശയം?

യോഗേന്ദ്ര യാദവ് എന്ന മുൻ ആംആദ്മി നേതാവും പിന്നീട് കേജ്‌രിവാളിന്റെ എതിരാളിയുമായ യോഗേന്ദ്രയാദവ് കഴിഞ്ഞ ദിവസം കേജ്‌രിവാളിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടു. പ്രത്യയശാസ്ത്രക്കുരുക്കിൽ പെട്ടാണ് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പോലെ ആത്മാർഥതയുള്ള ആക്ടിവിസ്റ്റുകളും ഒരിക്കൽ സംഘടനയെ ഉപേക്ഷിച്ചുപോയത്. എന്നാൽ സൂറത്ത് നഗരസഭയിലും പിന്നീട് ചണ്ഡിഗഡ് കോർപറേഷനിലും വിജയം നേടി ആം ആദ്മി കരുത്ത് അറിയിച്ചു. വരച്ച വരയിലൂടെ സഞ്ചരിക്കുന്നതാണ് പ്രത്യയശാസ്ത്രം എന്ന ധാരണയാണ് ഇവിടെയൊക്കി തെറ്റിയത്. ജനാഭിലാഷമാണ് പ്രധാനമെന്ന് തെളിഞ്ഞു.

നിലവിൽ മിക്ക രാഷ്ട്രീയപാർട്ടികളിലും ചെറുപ്പം കാണാനില്ല. അധികാരത്തിലേക്ക് വീണ്ടും വീണ്ടും ആണ്ടു മുങ്ങാനുള്ള ശ്രമമാണ് തലപ്പത്തെ നേതാക്കൾ നടത്തുന്നത്. ചെറുപ്പക്കാർക്ക് കയറിവരാൻ കഴിയുന്നില്ല. നേതാവ് പാർട്ടി വിട്ടാൽ കൂടെ ഒലിച്ചു പോവുന്ന വോട്ട് ബാങ്ക് സൃഷ്ടിക്കുകയാണ് അവർ ചെയ്യുന്നത്. അതേസമയം വ്യത്യസ്തമാണ് ആം ആദ്മിയുടെ ഘടന.

ഒരിക്കൽ പാർട്ടിയുടെ മുഖമായിരുന്ന അൽക്കാ ലംബ 2015ൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ട് നേടിക്കൊണ്ട് ചാന്ദ്നി ചൗക്ക് നിയോജകമണ്ഡലത്തിൽനിന്നു വിജയിച്ചു. 2020ൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ചേർന്നു കൊണ്ട് ആംആദ്മി പാർട്ടിക്ക് എതിരെ മത്സരിച്ചു. കിട്ടിയത് വെറും 5 ശതമാനം വോട്ട്. അവിടുത്തെ ആംആദ്മി സ്ഥാനാർഥിക്ക് ലഭിച്ചത് 65 ശതമാനം വോട്ടും. പഞ്ചാബിലെ പ്രതിപക്ഷ നേതാവായി പാർട്ടി തിരഞ്ഞെടുത്ത സുഖ്പാൽ സിങ് ഖൈറയും ഇടയ്ക്ക് പാർട്ടി വിട്ടു പോയി. എന്നിട്ടും പാർട്ടിയെ അതു ബാധിച്ചില്ല.

അൽക്ക ലാംബ

ടെക്നോളജി നൽകിയ ദൃശ്യത

ഡൽഹിയിൽ ചെയ്യാത്ത കാര്യങ്ങളെപ്പറ്റി പറഞ്ഞിട്ടാണ് ആം ആദ്മി വോട്ടുപിടിച്ചത്– കോൺഗ്രസ് വക്താവിന്റെ ആരോപണം ഇങ്ങനെയായിരുന്നു. എന്നാൽ ദൃശ്യത ആണ് ആംആദ്മിക്ക് സഹായമായത്. ഡൽഹിയിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിലെത്തുന്നു. സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പല്ല, മാറ്റത്തിനുള്ള തിരഞ്ഞെടുപ്പാണ് വേണ്ടതെന്ന് ആംആദ്മി പ്രഖ്യാപിച്ചു.

ആരുടെ വോട്ട്?

​ഞങ്ങളുടെ വോട്ട് ആംആദ്മിയെ തോൽപിക്കാനായി മറിച്ചു നൽകും– ഇക്കാര്യം പറഞ്ഞത് കേന്ദ്രമന്ത്രിയാണ്. എന്നാൽ ഒന്നും സംഭവിച്ചില്ല. വോട്ടുകൾ ഓരോ പാർട്ടിയുടെയും കുത്തകയാണെന്ന പരമ്പരാഗത ധാരണയാണ് മന്ത്രിയുടെ ധിക്കാരം നിറഞ്ഞ വാക്കുകളിൽ. ആംആദ്മി ഏതെങ്കിലും ഒരു പാർട്ടിയുടെ വോട്ടാണ് പിടിച്ചെടുക്കുന്നതെന്ന സിദ്ധാന്തവും പരക്കാറുണ്ട്.

ഭഗവന്ത് മൻ പഞ്ചാബിൽ പ്രചാരണത്തിനിടെ (ചിത്രം: ട്വിറ്റർ)

ഡൽഹിയിൽ പാർലമെന്റിലേക്ക് ബിജെപി ജയിക്കുമ്പോഴും നിയമസഭയിലേക്ക് ആം ആദ്മി ജയിക്കുന്നു. ജനം കാര്യങ്ങൾ ഗ്രഹിച്ചാണ് വോട്ടുചെയ്യുന്നത് എന്നതിന്റെ സൂചനയാണത്. പഞ്ചാബിലും ഇതുതന്നെയാണ് ആവർത്തിച്ചത്. ചണ്ഡിഗഡ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ആംആദ്മി പാർട്ടിയാണ്. അവിടെ ബിജെപിയുടെ സീറ്റ് കുറയുകയും കോൺഗ്രസിന്റേത് ഒന്നു കൂടുകയും ചെയ്തു. ഏതെങ്കിലും വോട്ടുബാങ്കിന്റെ അട്ടിപ്പേറ് അവകാശം ഒരു പാർട്ടിക്കും ഇല്ല. ഇക്കാര്യം രാഷ്ട്രീയപാർട്ടികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

കോൺഗ്രസും ബിജെപിയും കടന്ന്...

ദക്ഷിണാഫ്രിക്കയിൽനിന്ന് മോഹൻദാസം കരംചന്ദ് ഗാന്ധി ഇന്ത്യയിലെത്തുമ്പോൾ ഞായറാഴ്ചകളിൽ രാഷ്ട്രീയം ചർച്ച ചെയ്യുന്ന വേദിയായിരുന്നു കോൺഗ്രസ്. അതിനെ ജനകീയ രാഷ്ട്രീയപ്രസ്ഥാനമാക്കുകയാണ് ഗാന്ധിജി ചെയ്തത്. ലോകത്ത് പറഞ്ഞുകേട്ടിരുന്ന മൂല്യങ്ങളെ രാഷ്ട്രീയത്തിലേക്കും പിന്നീട് അധികാരത്തിലേക്കും കൊണ്ടുവരികയായിരുന്നു ഗാന്ധിജിയും കോൺഗ്രസും ചെയ്തത്. ആ മാജിക് ക്രമേണ നിറംകെട്ടു. അതു തിരിച്ചുപിടിക്കാൻ കേജ്‌രിവാൾ ശ്രമിച്ചു.

കോൺഗ്രസ് അഴിമതി ലക്ഷ്യമാക്കി അധികാരം പിടിക്കാനെത്തുന്നവരുടെ ക്യാംപ് ആയി മാറിയെന്ന അവസ്ഥയെ മറികടക്കുകയാണ് വെല്ലുവിളി. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും അടിസ്ഥാനമാക്കി, ജനക്ഷേമം ലക്ഷ്യമാക്കുന്ന പാർട്ടികൾ ഭരണപക്ഷവും പ്രതിപക്ഷവും ആകുന്ന കാഴ്ചയാകും ഏറ്റവും മനോഹരം. ഇത്രയും കാലം നാട്ടുരാജാക്കൻമാരും ഉന്നതകുലജാതരും ഭരിച്ചു. ഇനി ആംആദ്മിമാർ മുഖ്യമന്ത്രിമാരാകട്ടെ എന്ന് കോൺഗ്രസ് തീരുമാനിച്ചാൽ മതി. വാസ്തവത്തിൽ ആംആദ്മിയെ നേരിടാൻ സാധാരണക്കാരനെ, ദലിതനെ വേണമെന്ന് കോൺഗ്രസ് ചിന്തിച്ചത് ആ പാർട്ടിയുടെ വഴക്കത്തെയാണ് കാണിക്കുന്നത്. ഇതു മുന്നോട്ടുപോകുന്നത് എങ്ങനെ എന്നതാണ് കോൺഗ്രസിന്റെ മുന്നിലുള്ള വെല്ലുവിളി.

അരവിന്ദ് കേജ്‌രിവാളും ഭഗവന്ത് മന്നും (ചിത്രം: ട്വിറ്റർ)

മുൻ തലമുറ നിർമിച്ചു നൽകിയ കൊട്ടാരത്തിൽ കഴിയുകയണ് കോൺഗ്രസിന്റെ ഉന്നത നേതൃത്വമെന്നാണ് ആരോപണങ്ങൾ ഉയരുന്നത്. അവർക്കു പിന്നാലെ കൂടിയ സംഘമാണ് ഇന്ന് പാർട്ടി എന്ന് അറിയപ്പെടുന്നത്. അടിത്തട്ടിൽ പ്രവർത്തിക്കാൻ സന്നദ്ധരായ പ്രവർത്തകർ ഇല്ല. ദേശസ്നേഹവും ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുമാണ് ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽ പാർട്ടിയിൽ ഉറച്ചുനിന്ന സാധാരണക്കാരായ പ്രവർത്തകർ. പിൽക്കാലത്ത് അധികാരത്തിന്റെ ഒപ്പം നിൽക്കുന്ന നേതാക്കളുടെ കൂട്ടമായി അതു മാറി. ബഹുസ്വരതയുടെ ആഘോഷമാണ് ഇന്ത്യ. ബിജെപി രാജ്യത്ത് നേരിടുന്ന വെല്ലുവിളിയും അതാണ്. ഒരു മതമോ ഒരു സംസ്കാരമോ അല്ല. ഗാന്ധിജിയുടെ പാരമ്പര്യവുമുണ്ട്. ഇതിനെയെല്ലാം മറികടക്കാൻ ജനാധിപത്യവും മതനിരപേക്ഷതയും സ്വീകരിക്കുന്ന രാഷ്ട്രീയപാർട്ടികൾക്കേ സാധിക്കൂ. ബിജെപിക്ക് കൂടുതൽ വിഭാഗങ്ങളെ ഉൾക്കൊള്ളേണ്ടിവരും.

ഇനി രാഷ്ട്രീയം മാറും

ഇന്ത്യയിലെ ജനങ്ങൾ ജാതി അടിസ്ഥാനത്തിലും പണം ഒഴുക്കുന്നവർക്കും അനുകൂലമായാണ് വോട്ടുചെയ്യുന്നതെന്ന പ്രചാരണം ശക്തമാണ്. ഈ രണ്ടിനെയും പ്രയോജനപ്പെടുത്തി അധികാരത്തിലെത്തുന്ന രാഷ്ട്രീയക്കാരെക്കൊണ്ട് രാജ്യം നിറഞ്ഞിരിക്കുന്നു എന്ന ചുറ്റും കാണുന്ന കാഴ്ചയാണ് ഇത്തരമൊരു ചിന്തയ്ക്കു പിന്നിൽ. എന്നാൽ ദേശീയ പ്രസ്ഥാനവും ആദ്യകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയും ഈ രണ്ടിനെയും എതിർത്തു തോൽപിച്ചാണ് ഭരണത്തിലെത്തിയതെന്ന കാര്യം സൗകര്യപൂർവം പലരും മറക്കുന്നു. ഇന്ത്യൻ ജനങ്ങളിൽനിന്ന് പണം ശേഖരിച്ച് പ്രവർത്തിക്കുന്ന ഏക രാഷ്ട്രീയപാർട്ടി എന്ന് പരസ്യം ചെയ്യുന്നു.

ഭഗവന്ത് മൻ പഞ്ചാബിൽ പ്രചാരണത്തിനിടെ (ചിത്രം: ട്വിറ്റർ)

ജനസഞ്ചയത്തിന്റെ രാഷ്ട്രീയത്തിന് ഇന്ത്യയിൽ എല്ലാ കാലത്തും പ്രസക്തിയുണ്ട്. ഞങ്ങൾക്കു വേണ്ടി എന്തു ചെയ്യും എന്ന് ഓരോ വോട്ടറും ചോദിക്കുന്നു. അവർക്കു വേണ്ടി പണിയെടുക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ ഇനി അംഗീകരിക്കൂ എന്നു വരാം. ഈ ഘട്ടത്തിൽ അടിത്തട്ടിൽ പ്രവർത്തകരില്ലാത്ത കോൺഗ്രസ് വെല്ലുവിളി നേരിടും. പാർട്ടി ഘടനയാണ് പ്രധാനമെന്ന് കരുതുന്ന കമ്യൂണിസ്റ്റ് പാർട്ടികളും സമാനമായ പ്രതിസന്ധി നേരിടും. ജനങ്ങൾക്കു വേണ്ടത് ചെയ്യാം എന്ന് തീരുമാനിക്കുന്ന ആംആദ്മി പാർട്ടികളുടെ പ്രസക്തി ഇതാണ്. അടിത്തട്ടിലുള്ള പ്രവർത്തനം ഏറ്റവും സജീവമാക്കിയതിന്റെ ഗുണം ബിജെപിക്കും കിട്ടാം.

എഴുത്തുകാരനും ചിന്തകനുമായ ബി. രാജീവൻ ആംആദ്മി ഉൾപ്പെടെയുള്ള ജനസഞ്ചയ പ്രസ്ഥാനങ്ങളുടെ രീതിശാസ്ത്രം ഇങ്ങനെ വ്യക്തമാക്കുന്നു– ‘ജനസഞ്ചയ ജനാധിപത്യ രാഷ്ട്രീയം ഒരു യൂറോപ്യൻ ആശയത്തിന്റെ കുപ്പിയിലടച്ച ഇറക്കുമതിയല്ല. അത് ആഗോളവത്ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെ കാലത്തെ വർഗസമരമാണ്; രാഷ്ട്രീയ സമരമാണ്. പഴയപ്രതിനിധാന മിഥ്യകളെ തള്ളിക്കളയുന്ന, ജനങ്ങൾ സ്വയം പ്രതിനിധാനം ചെയ്യുന്ന പൂർണ ജനാധിപത്യത്തിന്റെ ഒരു പുതിയ രാഷ്ട്രീയമാണത്. ഇത് മൂർത്തമായി കൺമുൻപിൽ വന്നാലും ജനങ്ങളുടെ രാഷ്ട്രീയ സ്വാധികാരത്തെ തിരിച്ചറിയാൻ കഴിയാത്ത, ഭരണകൂടത്തിനു മാത്രമാണ് അധികാരമെന്ന് വിശ്വസിക്കുന്ന, കാലഹരണപ്പെട്ട രാഷ്ട്രീയ ധാരണകളിൽ ഉറച്ചുപോയ ബുദ്ധിജീവികൾക്ക് ഈ പുതിയ ജനാധിപത്യ രാഷ്ട്രീയം തിരിച്ചറിയാൻ പ്രയാസമാണ്.’

English Summary: What Lessons other Political Parties Needs to learn from AAP's Victory in Punjab Assembly Election 2022?