പഞ്ചാബില്‍ 17 അംഗ മന്ത്രിസഭ; ഭഗവന്ത് മാൻ 16ന് സത്യപ്രതിജ്ഞ ചെയ്യും
ചണ്ഡിഗഡ്∙ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് സിങ് മാൻ മാർച്ച് 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളുമായി ഭഗവന്ത് മാൻ ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തി | Bhagwant Mann | Aam Aadmi Party | Arvind Kejriwal | Punjab Assembly Elections 2022 | Manorama Online

ചണ്ഡിഗഡ്∙ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് സിങ് മാൻ മാർച്ച് 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളുമായി ഭഗവന്ത് മാൻ ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് തീരുമാനം.
സത്യപ്രതിജ്ഞാ ചടങ്ങിൽ കേജ്‍രിവാളും പങ്കെടുക്കും. ഞായറാഴ്ച അമൃത്സറിൽ ഭഗവന്ത് മാന്‍ റോഡ് ഷോ നടത്തും. റോഡ് ഷോയിലും കേജ്‍രിവാള്‍ പങ്കെടുക്കും. ശനിയാഴ്ച ഭഗവന്ത് മാൻ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ട് മന്ത്രിസഭാംഗങ്ങളുടെ പേരുകള്‍ കൈമാറും. മന്ത്രിസഭയില്‍ 17 അംഗങ്ങളുണ്ടാകുമെന്നാണ് സൂചന.
മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു തുടങ്ങിയ പ്രമുഖ നേതാക്കളെ പരാജയപ്പെടുത്തിയവരെല്ലാം മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കുമെന്നാണു വിവരം. സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ നവൻഷഹർ ജില്ലയിലെ ഖട്കർ കലനിൽ വച്ചാണ് ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുക.
English Summary: AAP’s Bhagwant Mann to take oath as Punjab CM on March 16