വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അനാവശ്യ ചെലവുകളും ധനധൂർത്തും ഒഴിവാക്കി ധനസ്ഥിതി മെച്ചപ്പടുത്തുകയെന്നതുമാണ് സാമാന്യ നടപടി. എന്നാൽ ചെലവു ചുരുക്കാൻ ഉദ്ദേശ്യമില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. BA Prakash, KN Balagopal, Kerala Budget 2022, Malayalam Budget News,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും അഭിമുഖീകരിക്കുന്നതിനിടെയാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ 2022–23 വർഷത്തെ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്. ബജറ്റിലെ കാഴ്ചപ്പാടുകളെന്ത്? സംസ്ഥാന പബ്ലിക് എക്പെൻഡിച്ചർ കമ്മിറ്റി, അഞ്ചാം സംസ്ഥാന ധനകാര്യ കമ്മിഷൻ എന്നിവയുടെ മുൻ അധ്യക്ഷനും സാമ്പത്തിക ശാസ്ത്രജ്ഞനുമായി ഡോ. ബി.എ.പ്രകാശ് മനോരമ ഓൺലൈൻ ‘ദ് ഇൻസൈഡറിൽ’ സംവദിക്കുന്നു.

സംസ്ഥാനം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ ഒരു ധനപ്രതിസന്ധി കണ്ടിലെന്നു നടിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. ഇവിടെ ഒരു ധനകാര്യ പ്രതിസന്ധി നിലനിൽക്കുന്നുവെന്നു സമ്മതിക്കാൻ പോലും തയാറാകുന്നില്ലെന്നു മാത്രമല്ല അങ്ങനെ ഒരു പ്രശ്നമേ ഇല്ലെന്ന നയമാണു സ്വീകരിച്ചിരിക്കുന്നത്. വിഭവങ്ങളുടെ പിന്തുണയില്ലാത്ത പ്രഖ്യാപനങ്ങളുടെ വലിയൊരു പട്ടികയാണിത്. നവകേരള സൃഷ്ടിയാണു ലക്ഷ്യമെന്നു പറയുന്നുവെങ്കിലും രണ്ടു വർഷമായി കോവിഡ് മൂലം തകർച്ച നേരിട്ട വിഭാഗങ്ങൾക്ക് ആശ്വാസ നടപടികളൊന്നും ഇല്ല. ധനകാര്യ നയങ്ങളുടെ രൂപരേഖയാണ് ബജറ്റ്. ഇതിനെ കണക്കവതരണം മാത്രമായി  കാണേണ്ടിവരും. 

ഡോ. ബി.എ. പ്രകാശ്
ADVERTISEMENT

ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ഒരു നികുതി വർധനയ്ക്കുള്ള സാധ്യത തീരെ ഇല്ല. ഈ ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി സമാഹരണം 602 കോടി മാത്രമാണ്. ഇത്ര വലിയ ധനകാര്യ പ്രതിസന്ധിയെ നേരിടാൻ ഈ തുകകൊണ്ടു പ്രയോജനമില്ല. കേരളം നേരിടുന്ന ഇത്ര വലിയ ധന പ്രതിസന്ധിയുടെ കാരണം കേന്ദ്ര നയങ്ങളാണെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്. കേരളത്തിന്റെ വിഹിതം കേന്ദ്രം കുറച്ചിരിക്കുകയാണെന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. അത് വസ്തുതാപരമല്ല. സംസ്ഥാനങ്ങളുടെ ധനകമ്മി കുറയ്ക്കുന്നതിന് കേന്ദ്രം ഒരു ഗ്രാന്റ് കൊടുക്കാറുണ്ട്. മൂന്നു വർഷത്തേക്കുള്ള ഗ്രാന്റ് ആണത്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

സംസ്ഥാനം കടുത്ത ധന പ്രതിസന്ധിയിലായതിനാൽ അതിൽ നിന്നു കരകയറാനാണ് 37,000 കോടി അനുവദിച്ചത്. കേന്ദ്ര ധനകാര്യ കമ്മിഷന്റെ ശുപാർശപ്രകാരം അനുവദിച്ച തുകയാണിത്. അതിന്റെ കാലം കഴിയാറായി. അതൊക്കെ കിട്ടിയതിനാലാണ് കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ വലിയ തകർച്ചയില്ലാതെ സംസ്ഥാനം മുന്നോട്ടു പോയത്.‌

ADVERTISEMENT

ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അനാവശ്യ ചെലവുകളും ധനധൂർത്തും ഒഴിവാക്കി ധനസ്ഥിതി മെച്ചപ്പടുത്തുകയെന്നതുമാണ് സാമാന്യ നടപടി. എന്നാൽ ചെലവു ചുരുക്കാൻ ഉദ്ദേശ്യമില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്. ഇതുമൂലം ധന പ്രതിസന്ധി അവസാനം ഇല്ലാതെ തുടരും. അതിന്റെ രൂക്ഷത മുഴുവൻ അനുഭവിക്കാൻ പോകുന്നത് ദരിദ്ര ജനവിഭാഗങ്ങളും തൊഴിൽരഹിതരായ മറ്റു ജന വിഭാഗങ്ങളുമാണ്.

കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ബജറ്റവതരണം നടത്തുന്നു. ചിത്രം: മനോരമ

അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുള്ള ഏതു വികസനത്തിനും പണം വേണം. ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾക്ക് പണം കാണാൻ ഉദ്ദേശിക്കുന്നത് കിഫ്ബി വഴിക്കാണ്. കിഫ്ബി ബജറ്റിനു പുറത്താണെന്ന വാദത്തിനെതിരെ കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറൽ നിലപാട് എടുത്തിട്ടുണ്ട്. ബജറ്റിനു പുറത്തു കടമെടുക്കാനുള്ള മാർഗമായി കിഫ്ബിയെ നിലനിർത്തുകയെന്ന തെറ്റായ സമീപനമാണ് ഈ ബജറ്റിലും സ്വീകരിച്ചിട്ടുള്ളത്.

ADVERTISEMENT

ഐടി മേഖലയുടെയും റോഡ് വികസനത്തിന്റെയും കാര്യത്തിൽ ചില പ്രഖ്യാപനങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ ഒരു നോളജ് ഇക്കോണമിയായി മുന്നോട്ടുകൊണ്ടു പോകണമെന്ന ആശയം സ്വാഗതാർഹമാണ്.

English Summary: Economic Expert BA Prakash on Kerala Budget 2022