‘കേരളത്തിന് ലാറ്റിനമേരിക്കയുടെ സ്വാധീനം’; ബന്ധം ശക്തമാക്കാന്‍ ബജറ്റിൽ 2 കോടി രൂപ
തിരുവനന്തപുരം ∙ കേരളത്തിന്റെയും ലാറ്റിനമേരിക്കയുടെയും സാധ്യതകളെ പരസ്പരം പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. | 2022 Kerala Budget News Updates in Malayalam. കേരള ബജറ്റ് വാർത്തകൾ . കേരള ബഡ്ജറ്റ അവലോകനം. Kerala Budget Highlights and Key Points. Budget News In Malayalam. Malayala Manorama Online News

തിരുവനന്തപുരം ∙ കേരളത്തിന്റെയും ലാറ്റിനമേരിക്കയുടെയും സാധ്യതകളെ പരസ്പരം പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, കാര്‍ഷിക മേഖലകളില്‍ ലാറ്റിനമേരിക്കയുടെ സ്വാധീനമുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
പോര്‍ച്ചുഗീസുകാര്‍ കേരളത്തിലേക്കു വന്ന കാലം മുതല്‍ ലാറ്റിനമേരിക്കന്‍ വിളകള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഭൂമിശാസ്ത്രപരമായ സമാനതകള്‍ ഇരു പ്രദേശങ്ങളിലും ഉള്ളതുകൊണ്ട് ലാറ്റിനമേരിക്കന്‍ വിളകളും കൃഷികളും കേരളത്തിനും അനുയോജ്യമാണ്.
കേരള സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ലാറ്റിനമേരിക്കന്‍ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ഇത്തരം താരതമ്യ പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കും. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ലാറ്റിനമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ലാറ്റിനമേരിക്കന്‍ സെന്ററിന്റെ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍പദ്ധതികള്‍ക്കുമായി രണ്ടു കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നുവെന്നും ബാലഗോപാല്‍ അറിയിച്ചു.
ഇതിനൊപ്പം പ്രവാസികാര്യ വകുപ്പിനായി ആകെ 147.51 കോടി അനുവദിച്ചു. പ്രവാസികളുടെ ഏകോപന പുനഃസംയോജന പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തി. രണ്ടോ അതിലധികമോ വര്‍ഷം ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍ക്കായുള്ള സാന്ത്വന പദ്ധതിക്കായി 33 കോടി ബജറ്റില്‍ വകയിരുത്തി. നോണ്‍ റഡിസന്റ് കേരളൈറ്റ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിന് 9 കോടി രൂപയും വകയിരുത്തി.
English Summary: Kerala Budget 2022; Two crores for Latin American Study Center