ചണ്ഡിഗഡ്∙ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് പഞ്ചാബിലെ ആം ആദ്മി നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ ഭഗവന്ത് സിങ് മാൻ, ഗവർണർ ബൻവാരി ലാൽ പുരോഹിത്തിനെ ....Bhagwant Mann | Punjab Assembly elections 2022 | Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ്∙ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് പഞ്ചാബിലെ ആം ആദ്മി നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ ഭഗവന്ത് സിങ് മാൻ, ഗവർണർ ബൻവാരി ലാൽ പുരോഹിത്തിനെ കണ്ടു. രാവിലെയാണ് മാൻ രാജ്‌ഭവനിലെത്തി ഗവർണറെ കണ്ടത്. ആം ആദ്മി മന്ത്രിസഭ 16നു സത്യപ്രതിജ്ഞ ചെയ്യും. 

സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ നവൻഷഹർ ജില്ലയിലെ ഖട്കർ കലനിലായിരിക്കും ചടങ്ങ് നടക്കുകയെന്നു തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മാൻ വ്യക്തമാക്കിയിരുന്നു. വിജയം ആഘോഷിക്കാൻ മാനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും നാളെ അമൃത്‌സറിൽ റോഡ് ഷോ നടത്തും. കേജ്‌രിവാളിനെ മാൻ ഇന്നലെ ഡൽഹിയിൽ സന്ദർശിച്ചു.

ADVERTISEMENT

‘പഞ്ചാബിലെ എല്ലാ വീടുകളിൽനിന്നും ആളുകൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുകയും ഭഗത് സിങ്ങിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യും. ഞങ്ങൾക്ക് നല്ലൊരു മന്ത്രിസഭയും ഇതുവരെ ഉണ്ടാകാത്ത ചരിത്രപരമായ തീരുമാനങ്ങളും ഉണ്ടാവും. നിങ്ങൾ അതിനായി കാത്തിരിക്കുക’– മാൻ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. 

English Summary : Bhagwant Mann Meets Governor To Form Government After AAP's Giant Punjab Win