ബിജെപിയെ തോൽപ്പിക്കണമെന്ന് പരസ്യം; ‘വിഐപി മന്ത്രി’യെ പുറത്താക്കണമെന്നു നേതാക്കൾ
പട്ന∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ബിജെപിയെ കടന്നാക്രമിച്ച ബിഹാറിലെ സഖ്യകക്ഷി മന്ത്രി മുകേഷ് സാഹ്നിയെ പുറത്താക്കണമെന്നു ബിഹാർ ബിജെപി നേതാക്കൾ. മുകേഷ് സാഹ്നിയുടെ വികാസ്‌ശീൽ ഇൻസാൻ പാർട്ടി (വിഐപി) പ്രസിദ്ധീകരിച്ച | Mukesh Sahani | Bihar | BJP | Vikassheel Insaan Party | Manorama Online

പട്ന∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ബിജെപിയെ കടന്നാക്രമിച്ച ബിഹാറിലെ സഖ്യകക്ഷി മന്ത്രി മുകേഷ് സാഹ്നിയെ പുറത്താക്കണമെന്നു ബിഹാർ ബിജെപി നേതാക്കൾ. മുകേഷ് സാഹ്നിയുടെ വികാസ്‌ശീൽ ഇൻസാൻ പാർട്ടി (വിഐപി) പ്രസിദ്ധീകരിച്ച മുഴുവൻ പേജ് പരസ്യങ്ങളാണ് വിവാദമായത്.
ബിജെപിയെ പരാജയപ്പെടുത്തണമെന്ന ആഹ്വാനമായിരുന്നു പരസ്യങ്ങളിൽ. ബിജെപിയെ തോൽപിക്കാൻ ശക്തിയുള്ള പാർട്ടി സ്ഥാനാർഥികളെ പിന്തുണയ്ക്കാനും മുകേഷ് സാഹ്നി അണികളോട് ആവശ്യപ്പെട്ടിരുന്നു. ബിജെപിയെ തോൽപിക്കുകയാണു മുഖ്യലക്ഷ്യമെന്നു പ്രഖ്യാപിച്ച മുകേഷ് സാഹ്നിയെ ബിഹാറിലെ എൻഡിഎ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കരുതെന്നു ബിജെപി എംഎൽഎ ഹരിഭൂഷൺ ഠാക്കൂർ പറഞ്ഞു.
വിഐപി കക്ഷിക്കെതിരെയും ബിജെപി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. മുകേഷ് സാഹ്നിയുടെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വ കാലാവധി ജൂലൈയിൽ അവസാനിക്കുമ്പോൾ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതു ബിജെപി തടയും. വിഐപിയുടെ മൂന്ന് എംഎൽഎമാരെയും ചാക്കിടാനും നീക്കം തുടങ്ങി. സാഹ്നിക്കു പകരം എംഎൽഎമാരിൽ ഒരാളെ മന്ത്രിയാക്കാമെന്ന വാഗ്ദാനവും നൽകുന്നുണ്ട്. വിഐപി എംഎൽഎമാർ മൂവരും മുൻ ബിജെപിക്കാരായതിനാൽ അട്ടിമറിക്കുളള സാധ്യതയേറി.
English Summary: BJP MLA demands minister Mukesh Sahani's resignation