ഓപ്പറേഷൻ ഗംഗയുടെ ഭാഗമായവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി∙ യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർഥികളെ തിരിച്ചെത്തിച്ച ഓപ്പറേഷൻ ഗംഗം പദ്ധതിയുടെ ഭാഗമായവരെ അഭനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായ സർക്കാർ ഉദ്യോഗസ്ഥർ മുതൽ വോളണ്ടിയർമാരെ വരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഓപ്പറേഷൻ ഗംഗയുടെ....Narendra Modi | Operation Ganga | Manorama News

ന്യൂഡൽഹി∙ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചെത്തിച്ച ഓപ്പറേഷൻ ഗംഗം പദ്ധതിയുടെ ഭാഗമായവരെ അഭനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മോദി നടത്തിയ ആശയവിനിമയത്തിലായിരുന്നു സർക്കാർ ഉദ്യോഗസ്ഥർ മുതൽ വൊളന്റീയർമാർ വരെയുള്ളവരെ അഭിനന്ദനം അറിയിച്ചത്. രക്ഷാദൗത്യത്തിൽ പങ്കെടുത്തവരുടെ ദേശസ്നേഹം, സാമൂഹിക സേവനത്തിനുള്ള സന്നദ്ധത, ടീം സ്പിരിറ്റ് എന്നിവയെ അദ്ദേഹം പ്രകീർത്തിച്ചു.
യുക്രെയ്ൻ, പോളണ്ട്, സ്ലോവാക്യ, റുമേനിയ, ഹംഗറി എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാരും സ്വകാര്യ മേഖലകളുടെയും പ്രതിനിധികളും ഓപ്പറേഷൻ ഗംഗയുടെ ഭാഗമായ അനുഭവം വിവരിച്ചു. നേരിട്ട വെല്ലുവിളികൾ വിവരിച്ച ഇവർ ഇത്തരത്തിൽ സങ്കീർണമായൊരു മാനുഷിക പ്രവർത്തനത്തിൽ പങ്കാളികളാകാൻ സാധിച്ചതിലുള്ള സംതൃപ്തിയും അറിയിച്ചു.
23,000 ഇന്ത്യൻ വിദ്യാർഥികളെയും 18 രാജ്യങ്ങളിൽ നിന്നായി 147 വിദേശ വിദ്യാർഥികളെയും ഓപ്പറേഷൻ ഗംഗയിലൂടെ യുക്രെയ്നിൽനിന്ന് ഒഴിപ്പിച്ചെന്ന് സർക്കാർ അറിയിച്ചു. പ്രധാനമന്ത്രിക്കു പുറമേ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നിയമ മന്ത്രി കിരൺ റിജുജു, പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി, സിവിൽ വ്യോമയാന സഹമന്ത്രി വി.കെ.സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഓപ്പറേഷൻ ഗംഗ ഏകോപിപ്പിക്കുന്നതിനായി യുക്രെയ്ന്റെ അയൽരാജ്യങ്ങളിൽ കേന്ദ്ര സർക്കാർ ഈ നാലു മന്ത്രിമാരെ നിയോഗിച്ചിരുന്നു.
English Summary :PM Modi chairs meet with embassy officials, hails evacuation mission in Ukraine