ബാറിൽ വരാനും മദ്യം കഴിക്കാനും ഭക്ഷണം കഴിക്കാനും സ്ത്രീകൾക്ക് അനുവാദമുള്ളപ്പോൾ അവിടെ ജോലി ചെയ്യുന്നതിൽനിന്നു സ്ത്രീകളെ വിലക്കുന്നതിലെ ഇരട്ടത്താപ്പും ഇവർ liquor, excise, kochi, bar,

ബാറിൽ വരാനും മദ്യം കഴിക്കാനും ഭക്ഷണം കഴിക്കാനും സ്ത്രീകൾക്ക് അനുവാദമുള്ളപ്പോൾ അവിടെ ജോലി ചെയ്യുന്നതിൽനിന്നു സ്ത്രീകളെ വിലക്കുന്നതിലെ ഇരട്ടത്താപ്പും ഇവർ liquor, excise, kochi, bar,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാറിൽ വരാനും മദ്യം കഴിക്കാനും ഭക്ഷണം കഴിക്കാനും സ്ത്രീകൾക്ക് അനുവാദമുള്ളപ്പോൾ അവിടെ ജോലി ചെയ്യുന്നതിൽനിന്നു സ്ത്രീകളെ വിലക്കുന്നതിലെ ഇരട്ടത്താപ്പും ഇവർ liquor, excise, kochi, bar,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബാറുകളിൽ സ്ത്രീകൾക്കു മദ്യം വിളമ്പാമോ? ഇല്ലെന്ന് എക്സൈസ് വകുപ്പ് ചട്ടങ്ങൾ നിരത്തി സമർഥിക്കുമ്പോൾ, സ്ത്രീകളെ ബാറിലെ ജോലിയിൽനിന്നു വിലക്കുന്നതു ഭരണഘടനാ വിരുദ്ധമെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. വിദേശമദ്യ ചട്ടം 27 എ പ്രകാരമാണു കൊച്ചിയിലെ ഹാർബർവ്യൂ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തത്. എന്നാൽ സ്ത്രീകൾക്കു ബാറിൽ ജോലി ചെയ്യാമെന്ന് അർഥശങ്കക്കിടയില്ലാതെ അടിവരയിടുന്നതാണ് 2015 ഓഗസ്റ്റിലെ ഹൈക്കോടതി വിധി. കോടതി വിധിയുടെ ലംഘനമാണു കൊച്ചിയിൽ എക്സൈസ് എടുത്ത കേസെന്നു വ്യക്തം. ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപന ശാലകളിൽ അൻപതോളം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെയാണു ബാറിനെതിരെ എക്സൈസിന്റെ നടപടി.

∙ വിദേശമദ്യ ചട്ടം പറയുന്നതെന്ത്?

ADVERTISEMENT

ഹോട്ടലുകൾക്കു ബാർ ലൈസൻസ് (എഫ്എൽ 3) നൽകുന്നതിനുള്ള വ്യവസ്ഥകളിലാണു സ്ത്രീകളെ വിലക്കിയിരിക്കുന്നത്. 1953ലെ വിദേശ മദ്യചട്ടത്തിൽ 2013 ഡിസംബറിൽ കൊണ്ടുവന്ന ഭേദഗതിയിലാണു സ്ത്രീകളെ വിലക്കുന്ന വകുപ്പ് കൂട്ടിച്ചേർത്തത്. ചട്ടത്തിൽ പറയുന്നതിങ്ങനെ: ബാറിൽ ഒരിടത്തും മദ്യം വിളമ്പുന്ന ജോലിക്കു സ്ത്രീകളെ നിയോഗിക്കാൻ പാടില്ല. ബാറിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനെക്കുറിച്ചു പരാതികൾ ലഭിച്ച സാഹചര്യത്തിലാണു ഭേദഗതിയെന്നായിരുന്നു സർക്കാരിന്റെ വാദം. 

കേരള ഫോറിൻ ലിക്വർ റൂളിലെ പ്രസക്തഭാഗം.

∙ ഹൈക്കോടതി പറഞ്ഞത്

ADVERTISEMENT

ഇടുക്കി കട്ടപ്പന സ്വദേശി സി.ജെ.ധന്യാമോളും സംസ്ഥാന സർക്കാരും തമ്മിലുള്ള കേസിൽ 2013 ഡിസംബർ 9 ലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ പറയുന്നതിങ്ങനെ: ഭരണഘടന ഉറപ്പു നൽകുന്ന അവസര സമത്വത്തിന് എതിരായാണു  വിദേശമദ്യ ചട്ടത്തിൽ സർക്കാർ വരുത്തിയ ഭേദഗതി. 

2015ലെ ഹൈക്കോടതി ഉത്തരവിൽ നിന്നും.

തന്നെയുമല്ല, ഈ ചട്ടത്തിന്റെ മൂല നിയമമായ അബ്കാരി നിയമത്തിലോ, 1953ലെ വിദേശമദ്യ ചട്ടത്തിലോ സ്ത്രീകളെ ബാർ ജോലികളിൽനിന്നു വിലക്കുന്ന വ്യവസ്ഥകളിലെന്നും കോടതി കണ്ടെത്തി. 1953ലെ ചട്ടത്തിൽ കുഷ്ഠം രോഗം പോലെയുള്ള സാംക്രമിക രോഗമുള്ളവരെ ബാറിലെ ജോലിക്കു നിയോഗിക്കരുതെന്നാണു പറഞ്ഞിരിക്കുന്നത്. ഇതിൽ ഭേദഗതി വരുത്തിയാണു സ്ത്രീകൾക്കു വേർതിരിവ് കൊണ്ടുവന്നതെന്നു കോടതി കണ്ടെത്തി.

ADVERTISEMENT

∙ ഭരണഘടന ഉറപ്പു നൽകുന്ന തുല്യത ചൂണ്ടിക്കാട്ടിയാണു തിരുവനന്തപുരത്തെ ബാർ ഹോട്ടലിലെ വെയിറ്റർ ധന്യാമോളും സഹപ്രവർത്തക സോണിയാ ദാസും കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ ആർട്ടിക്കിൾ 14, 15 (1), (3), 16 (1), 19 (1) എന്നിവ ലംഘിക്കപ്പെട്ടതായാണ് ഇവർ പരാതിപ്പെട്ടത്. ചട്ടത്തിൽ ഭേദഗതി വന്നതോടെ തങ്ങളെ ജോലിയിൽനിന്നു പിരിച്ചുവിടുകയാണെന്നും കുടുംബത്തിലെ വരുമാനദായകർ തങ്ങൾ മാത്രമാണെന്നും റിട്ട് ഹർജിയിൽ ഇവർ ചൂണ്ടിക്കാട്ടി. ബാറിൽ വരാനും മദ്യം കഴിക്കാനും ഭക്ഷണം കഴിക്കാനും സ്ത്രീകൾക്ക് അനുവാദമുള്ളപ്പോൾ അവിടെ ജോലി ചെയ്യുന്നതിൽനിന്നു സ്ത്രീകളെ വിലക്കുന്നതിലെ ഇരട്ടത്താപ്പും ഇവർ ഉന്നയിച്ചു. വിദേശ രാജ്യങ്ങളിലെ കോടതി വിധികൾ പോലും ഉദ്ധരിച്ചാണ് ഈ കേസിൽ ഹൈക്കോടതി തീർപ്പുണ്ടാക്കിയത്.

∙ കേരളത്തിലെ ബാറുകളിൽ മുന്നൂറിലേറെ സ്ത്രീ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ അധികം പേരും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ബവ്റിജസ് കോർപറേഷനിൽ പിഎസ്‍സി വഴി നിയമിക്കപ്പെട്ട അൻപതോളം പേർ ഔട്ട്ലറ്റുകളിൽ ജോലി ചെയ്യുന്നുണ്ട്. ബാറുകൾക്കു ബാധകമായ എഫ്എൽ 3 ലൈസൻസിനു മാത്രമാണു സ്ത്രീകളെ ജോലി ചെയ്യിക്കാൻ ചട്ടപ്രകാരം തടസ്സമുള്ളതെന്നും, ബെവ്കോയ്ക്ക് ഇതു ബാധകമല്ലെന്നും എക്സൈസ് വകുപ്പ് പറയുന്നു. എന്നാൽ ഹൈക്കോടതി വിധി നിലവിലിരിക്കേ ബാറുകൾക്കെതിരെ എങ്ങനെ കേസെടുക്കാനാകും എന്നതാണു ചോദ്യം.

സംഭവം വിവാദമായതോടെ, ഹോട്ടലിലെ സ്റ്റോക്ക് വ്യത്യാസവുമായി ബന്ധപ്പെട്ടാണു പ്രധാന കേസെന്നും, സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്നു ചട്ടത്തിലുള്ളതിനാൽ ആ വകുപ്പു കൂടി ചേർത്തു കേസെടുത്തതാണെന്നുമാണ് എക്സൈസിന്റെ വിശദീകരണം.

English Summary: Follow up story on Excise action on Kochi hotel manager in hiring foreign women to serve liquor