കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗ്ലോബൽ പാർലമെന്റ് വിളിച്ചു കൂട്ടിയിരുന്നു. അതുകൊണ്ട് പാവപ്പെട്ട പ്രവാസികൾക്കു കാര്യമൊന്നും ഉണ്ടായിട്ടില്ല. ചില പ്രമാണിമാർക്കു മാത്രമാണ് അതുകൊണ്ടു ഫലമുണ്ടായത്. ഇടതുപക്ഷത്തെ ചില നേതാക്കൾക്കു കുറച്ചു പണവും പ്രശസ്തിയുമുണ്ടാകുമെന്നതിനപ്പുറത്തു വലിയ കാര്യമൊന്നും ഇതുകൊണ്ടു സംഭവിക്കുകയില്ല. ടിയൻമെൻ സ്ക്വയർ കൂട്ടക്കുരുതിയെ ഇതുവരെ തള്ളിപ്പറയാത്തവർ എന്തു സമാധാനത്തെപ്പറ്റിയാണിവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവകേരള സൃഷ്ടിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലൂടെ പ്രഖ്യാപിച്ചത്. ലോക സമാധന സമ്മേളനത്തിനും ലാറ്റിനമേരിക്കൻ കൃഷി സംസ്കാരം എന്നിവയെക്കുറിച്ചുള്ള താരതമ്യ പഠനത്തിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഈ സമീപനങ്ങൾ പങ്കുവയ്ക്കുന്ന സന്ദേശങ്ങൾ എന്തൊക്കെയാണ്? നാടക പ്രവർത്തകൻ, എഴുത്തുകാരൻ, സംവിധായകൻ, ചലച്ചിത്ര താരം എന്നീ നിലകളിൽ പ്രസിദ്ധനായ സാമൂഹിക നിരീക്ഷകൻ ജോയ് മാത്യു മനോരമ ഓൺലൈൻ അഭിമുഖ പരമ്പര ‘ദി ഇൻസൈഡറിൽ’ സംസാരിക്കുന്നു.

‘പിഴിയുന്നത്‌ പ്രതികരിക്കാനാവാത്ത സാധാരണക്കാരെ’

ADVERTISEMENT

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബജറ്റിൽ ജനങ്ങൾക്കു മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിച്ചിട്ടില്ലെന്നാണു പറഞ്ഞിരിക്കുന്നത്. നികുതി വർധിപ്പിക്കാത്ത ഒരു ബജറ്റല്ല ഇത്. വാഹന നികുതിയും ഭൂനികുതിയും വർധിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാനോ പണിമുടക്കാനോ കഴിയില്ല. ഉപഭോക്താവിന് വാഹനം നിർത്തിവച്ചിട്ടു പ്രതിഷേധിക്കാനാവില്ല, ജോലിക്കോ മറ്റു കാര്യങ്ങൾക്കോ പോകാൻ വാഹനം വേണം. റോഡിൽ നിർത്തിയിട്ടിട്ടു പ്രതിഷേധിച്ചാൽ അത് പൊലീസ് എടുത്തുകൊണ്ടു പോകും. ഇങ്ങനെ ഏറ്റവും എളുപ്പത്തിൽ പിടിക്കാൻ കഴിയുന്നത് വാഹനം ഉപയോഗിക്കുന്നവരെ ആയതുകൊണ്ടാണ് വാഹന നികുതി വർധിപ്പിച്ചത്.

കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരണത്തിനിടെ. ഇതാദ്യമായി ടാബ്‌ലറ്റിലായിരുന്നു ബജറ്റ് വായന.

അതുപോലെത്തന്നെയാണ് ഭൂനികുതി. കേൾക്കുമ്പോൾ നിസ്സാരമായി കാണാമെങ്കിലും എറ്റവും കൂടുതൽ ബിസിനസ് നടക്കുന്നത് ഭൂമി ഇടപാടുകളിലും റിയൽ എസ്റ്റേറ്റ് മേഖലയിലുമാണ്. അവിടെയും നികുതി 10 ശതമാനം വീതം വർധിപ്പിച്ചിരിക്കുകയാണ്. ഭൂമി ഇടപാടുകൾ നടത്തുന്നത് സാധാരണക്കാരും പ്രവാസികളുമാണ്. മുദ്രപ്രത്രം ഇപ്പോൾ അച്ചടിക്കുന്നില്ല. ആ തുക പോലും ലാഭമാണ്. ഇങ്ങനെ സാധാരണക്കാരനെ പിഴിഞ്ഞെടുക്കുകയാണ്. കെ റെയിൽ പോലെയുള്ള നിർമാണ പ്രവർത്തികളാണ് മറ്റൊന്ന്. പണം ഉണ്ടാക്കാൻ പറ്റുന്ന മറ്റൊരു മേഖലയാണിത്.

‘ലാറ്റിനമേരിക്കയിൽനിന്ന് കേരളം എന്തുപഠിക്കാനാണ്?’

കേരള സർവകലാശാലയുടെ സെന്റർ ഫോർ ലാറ്റിനമേരിക്കൻ സ്റ്റഡീസിന് 2 കോടി രൂപ അനുവദിക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ലാറ്റിനമേരിക്കയുടെ കൃഷിയും സംസ്കാരവും തമ്മിലുള്ള താരതമ്യ പഠനത്തിനാണു തുക അനുവദിച്ചിട്ടുള്ളത്. ലാറ്റിനമേരിക്കയിൽനിന്ന് കേരളത്തിന് എന്താണു പഠിക്കാനുള്ളത്? അവിടെനിന്നു പഠിക്കാനുള്ളത് സായുധ സമരമാണ്. അതിനുള്ള സാധ്യത ഇവിടെ ഇല്ല. നേരത്തേ മാർക്കേസിന്റെ നോവലൊക്കെയുണ്ടായിരുന്നു. അതിലെ മാജിക്കൽ റിയലിസമൊക്കെ അടിച്ചു മാറ്റാനും ഇവിടെ ആളുണ്ടായി.

A farmer at his agriculture Paddy . 2004 August farmers day picture ( Chingam 1 picture ) @ Josekutty Panackal
ADVERTISEMENT

കൃഷി സംബന്ധമായി ഒന്നും നമുക്കു പഠിക്കാനില്ല. അവിടത്തെ കൃഷി അല്ല ഇവിടുത്തെ കൃഷി. അവിടുത്തെ മണ്ണല്ല, ഇവിടുത്തെ മണ്ണ്. അവർ നെൽക്കൃഷി നടത്തുന്നില്ല. പുകയിലയും കരിമ്പുമാണ് അവിടുത്തെ കാർഷിക ഉൽപന്നങ്ങൾ. അത് ഇവിടെ സാമാന്യമായി ഉൽപാദിപ്പിക്കാറില്ല. പഠിക്കാനുള്ളത് വിയറ്റ്നാമിലെ ഒറ്റവൈക്കോൽ വിപ്ലവത്തിൽനിന്നൊക്കെയാണ്. അതേപ്പറ്റിയാണു താരതമ്യ പഠനം വേണ്ടത്. കുറേപേർക്ക് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ സാഹചര്യം ഒരുങ്ങുമെന്നതു മാത്രമാണ് അതിന്റെ മെച്ചം.

‘ലോക സമാധാന സമ്മേളനമെന്ന തട്ടിപ്പ്’

ലോകമെമ്പാടുമുളള പ്രഗൽഭരായ സമാധാന പ്രവർത്തകരെയും ചിന്തകരെയും സംഘടിപ്പിച്ച് ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുമെന്നാണ് ബജറ്റിലെ ഒരു പ്രഖ്യാപനം. എല്ലാ ജാതി–മതത്തിലുമുള്ളരെ പ്രീണിപ്പിക്കുകയും അടുത്ത തിരഞ്ഞെടുപ്പിലും അവരുടെ വോട്ടു നേടുകയും മാത്രമാണ് ഇതിനു പിന്നിലെ ലക്ഷ്യം. സമാധാനത്തിന്റെ വക്താവായ മാർപാപ്പ പോലും സമാധാന സമ്മേളനം നടത്തുന്നില്ല. അപ്പോൾ സംസ്ഥാന സർക്കാർ ഇതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നതിനു പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്.

ജോയ് മാത്യു

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടു നേടുന്നതിനപ്പുറത്തെ ലക്ഷ്യങ്ങളൊന്നും അതിനില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗ്ലോബൽ പാർലമെന്റ് വിളിച്ചു കൂട്ടിയിരുന്നു. അതുകൊണ്ട് പാവപ്പെട്ട പ്രവാസികൾക്കു കാര്യമൊന്നും ഉണ്ടായിട്ടില്ല. ചില പ്രമാണിമാർക്കു മാത്രമാണ് അതുകൊണ്ടു ഫലമുണ്ടായത്. ഇടതുപക്ഷത്തെ ചില നേതാക്കൾക്കു കുറച്ചു പണവും പ്രശസ്തിയുമുണ്ടാകുമെന്നതിനപ്പുറത്തു വലിയ കാര്യമൊന്നും ഇതുകൊണ്ടു സംഭവിക്കുകയില്ല. ചൈനയിലെ ടിയൻമെൻ സ്ക്വയർ കൂട്ടക്കുരുതിയെ ഇതുവരെ തള്ളിപ്പറയാത്തവർ എന്തു സമാധാനത്തെപ്പറ്റിയാണിവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്?

ADVERTISEMENT

‘വേണ്ടത് സുരക്ഷാ സമ്മേളനം’

ഇവിടെ വേണ്ടത് സമാധാന സമ്മേളനമല്ല. ഒരു സുരക്ഷാ സമ്മേളനമാണ്. ആളെക്കൊന്നിട്ട് തല പൊലീസ് സ്റ്റേഷനിൽ കൊണ്ടുവച്ച കഥ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അങ്ങനെ ഇവിടെ ഒരു ഗുണ്ട പ്രവർത്തിച്ചില്ലേ? ഇവിടെ ഒരു സ്ത്രീക്ക് സ്വതന്ത്രയായി രാത്രി ഇറങ്ങി നടക്കാനാവുന്നില്ല. സ്ത്രീക്കു മാത്രമല്ല പുരുഷന്മാർക്കും അതിനു കഴിയുന്നില്ല. മനുഷ്യർക്കു സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സുരക്ഷയെങ്കിലും പ്രദാനം ചെയ്യുന്ന സംസ്ഥാനമായി ആദ്യം കേരളം മാറട്ടെ.

English Summary: Actor, Writer Joy Mathew Speaks about Kerala Budget, Politics etc