രാജ്യസഭാ തിരഞ്ഞെടുപ്പ്: എം.ലിജു പരിഗണനയിൽ; തീരുമാനം 2 ദിവസത്തിനകം
തിരുവനന്തപുരം∙ കേരളത്തിൽനിന്ന് വിജയ സാധ്യതയുള്ള ഒരു രാജ്യസഭാ സീറ്റിലെ സ്ഥാനാർഥിയെ സംബന്ധിച്ച് കോൺഗ്രസിൽ നേതൃതല ചർച്ചകൾ ആരംഭിച്ചു. K. Sudhakaran, KPCC, Congress, Rajyasabha, M. Liju, Manorama News

തിരുവനന്തപുരം∙ കേരളത്തിൽനിന്ന് വിജയ സാധ്യതയുള്ള ഒരു രാജ്യസഭാ സീറ്റിലെ സ്ഥാനാർഥിയെ സംബന്ധിച്ച് കോൺഗ്രസിൽ നേതൃതല ചർച്ചകൾ ആരംഭിച്ചു. യുവാക്കളെ പരിഗണിക്കണമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം. എം. ലിജുവിന്റെ പേരു പരിഗണിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിനകം ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു. സിഎംപി സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കാനിടയില്ല.
യുവത്വത്തെ പരിഗണിക്കണമെന്നാണു പൊതുവിലുള്ള അഭിപ്രായമെന്ന് കെ.സുധാകരൻ പ്രതികരിച്ചു. സതീശൻ പാച്ചേനി, വി.ടി.ബൽറാം എന്നിവരുടെ പേരും പരിഗണനയിലുണ്ട്. വനിതകളെ പരിഗണിക്കാൻ തീരുമാനിച്ചാൽ ബിന്ദു കൃഷ്ണയ്ക്കോ ഷാനിമോൾ ഉസ്മാനോ സാധ്യതയുണ്ട്. മുതിർന്ന നേതാക്കളുടെ പേരുകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും സാധ്യത കുറവാണ്.
സീറ്റിൽ അവകാശവാദം ഉന്നയിച്ച് കെ.വി.തോമസ് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. എം.എം.ഹസന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും പേരുകളും ഉയർന്നു കേൾക്കുന്നു. സിഎംപി ഏറെക്കാലമായി മുന്നണിയുടെ ഭാഗമായതിനാൽ സി.പി.ജോണിനു സീറ്റു നൽകുന്നതിനു നേതൃത്വത്തിൽ ചിലർക്കു താൽപര്യമുണ്ടായിരുന്നു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം.
English Summary: Rajyasabha- Congress likely to feature M. Liju as candidate