വാഷിങ്ടൻ ∙ യുക്രെയ്നിൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ‘യുദ്ധക്കുറ്റവാളി’യായി പ്രഖ്യാപിച്ച് യുഎസ്. ഐകകണ്ഠ്യേനയാണു യുഎസ് കോൺഗ്രസ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. ഫെബ്രുവരി 24ന് യുദ്ധം തുടങ്ങിയെങ്കിലും യുക്രെയ്നിലെ | US | Vladimir Putin | War Criminal | Russia-Ukraine War | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ യുക്രെയ്നിൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ‘യുദ്ധക്കുറ്റവാളി’യായി പ്രഖ്യാപിച്ച് യുഎസ്. ഐകകണ്ഠ്യേനയാണു യുഎസ് കോൺഗ്രസ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. ഫെബ്രുവരി 24ന് യുദ്ധം തുടങ്ങിയെങ്കിലും യുക്രെയ്നിലെ 10 പ്രധാന നഗരങ്ങളിൽ ഒന്നുപോലും റഷ്യൻ സൈന്യത്തിനു പിടിച്ചെടുക്കാനായിട്ടില്ല.

റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം ആണ് പ്രമേയം അവതരിപ്പിച്ചത്. റഷ്യയ്ക്കും പുട്ടിനും എതിരായ പ്രമേയത്തെ രണ്ടു പാർട്ടികളിലെയും സെനറ്റർമാർ പിന്തുണച്ചു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ യുദ്ധക്കുറ്റമായി കണക്കാക്കി ഹേഗിലെ രാജ്യാന്തര ക്രിമിനൽ കോടതിയും (ഐസിസി), മറ്റു രാജ്യങ്ങളും അന്വേഷണം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നു പ്രമേയത്തിൽ പറയുന്നു.

ADVERTISEMENT

‘യുക്രെയ്ൻ ജനതയ്ക്കുനേരെയുള്ള അതിക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്നു പുട്ടിൻ രക്ഷപ്പെടരുത്. അതിനാണു ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും കൈകോർത്തത്’– വോട്ടെടുപ്പിനു മുൻപായി ഡെമോക്രാറ്റ് നേതാവ് ചക് ഷുമർ പറഞ്ഞു. ‘പ്രത്യേക സൈനിക ദൗത്യം’ എന്നാണു യുക്രെയ്ൻ അധിനിവേശത്തെ റഷ്യ വിശേഷിപ്പിക്കുന്നത്. യുക്രെയ്നിലേതു യുദ്ധമാണെന്നും അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി റഷ്യയ്ക്കും പുട്ടിൻ ഉൾപ്പെടെയുള്ള നേതാക്കൾക്കും എതിരെ യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary: US Senate Unanimously Condemns Vladimir Putin As War Criminal