പാലക്കാട് ∙ യുദ്ധക്കെടുതിക്കിടയിൽ നിന്ന് യുക്രെയ്നിലെ മുഴുവൻ വിദ്യാർഥികളെയും കേന്ദ്രസർക്കാർ രാജ്യത്ത് തിരിച്ചെത്തിച്ച ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ വിജയം രാഷ്ട്രീയമായി ആഘോഷിക്കാൻ സംസ്ഥാന ബിജെപി. ഗൃഹസമ്പർക്കമുൾപ്പെടെ നടത്താനാണ് തീരുമാനം. യുക്രെയ്ൻ..Operation Ganga

പാലക്കാട് ∙ യുദ്ധക്കെടുതിക്കിടയിൽ നിന്ന് യുക്രെയ്നിലെ മുഴുവൻ വിദ്യാർഥികളെയും കേന്ദ്രസർക്കാർ രാജ്യത്ത് തിരിച്ചെത്തിച്ച ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ വിജയം രാഷ്ട്രീയമായി ആഘോഷിക്കാൻ സംസ്ഥാന ബിജെപി. ഗൃഹസമ്പർക്കമുൾപ്പെടെ നടത്താനാണ് തീരുമാനം. യുക്രെയ്ൻ..Operation Ganga

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ യുദ്ധക്കെടുതിക്കിടയിൽ നിന്ന് യുക്രെയ്നിലെ മുഴുവൻ വിദ്യാർഥികളെയും കേന്ദ്രസർക്കാർ രാജ്യത്ത് തിരിച്ചെത്തിച്ച ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ വിജയം രാഷ്ട്രീയമായി ആഘോഷിക്കാൻ സംസ്ഥാന ബിജെപി. ഗൃഹസമ്പർക്കമുൾപ്പെടെ നടത്താനാണ് തീരുമാനം. യുക്രെയ്ൻ..Operation Ganga

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ യുദ്ധക്കെടുതിക്കിടയിൽ നിന്ന് യുക്രെയ്നിലെ മുഴുവൻ വിദ്യാർഥികളെയും കേന്ദ്രസർക്കാർ രാജ്യത്ത് തിരിച്ചെത്തിച്ച ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ വിജയം രാഷ്ട്രീയമായി ആഘോഷിക്കാൻ സംസ്ഥാന ബിജെപി. ഗൃഹസമ്പർക്കമുൾപ്പെടെ നടത്താനാണ് തീരുമാനം. യുക്രെയ്ൻ രക്ഷാദൗത്യം ആരംഭിക്കാൻ താമസിച്ചുവന്നും കേന്ദ്രസർക്കാരിന്റെ ഇടപെടലും തീരുമാനങ്ങളും വൈകിയെന്നും പ്രതിപക്ഷം ശക്തമായി ആരോപണം ഉന്നയിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു.

ചില വിദ്യാർഥികളും രക്ഷിതാക്കളും ഇതിൽ പരാതികളും ഉന്നയിച്ചു. എന്നാൽ ഓപ്പറേഷൻ ഗംഗയുടെ മാതൃകാപരമായ വൻവിജയം വിദ്യാർഥികൾ കൂടുതലുള്ള രാജ്യത്തെ മുഴുവൻ ജില്ലകളിലും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംഗമം ഉൾപ്പെടെ ഒരുക്കി ചർച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനം.

ADVERTISEMENT

ആലപ്പുഴയിൽ ചേർന്ന പാർട്ടി സംസ്ഥാന ഘടകം ഭാരവാഹികളുടെ യോഗത്തിലാണ് വിഷയം ചർച്ചചെയ്തത്. കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾക്കും രക്ഷാദൗത്യ നടപടികൾക്കും കൂടുതൽ പ്രചാരണം ലഭിക്കാത്തവിധത്തിൽ സംസ്ഥാന സർക്കാരും പരിപാടികൾ സംഘടിപ്പിച്ചതായി ചർച്ചയിൽ ആരോപണമുയർന്നു. വിദ്യാർഥികൾ വിമാനത്താവളങ്ങളിൽ വന്നിറങ്ങിയപ്പോൾ സ്വീകരണങ്ങൾ നൽകി, രക്ഷപ്പെടുത്തൽ ഇടതുസർക്കാരിന്റെ നേ‍ട്ടമാണെന്ന രീതിയിൽ വരുത്തിതീർക്കാൻ ശ്രമം നടന്നതായി യോഗത്തിൽ വിമർശനമുയർന്നു.

അതിനാൽ, വിദ്യാർഥി യോഗങ്ങളിൽ നരേന്ദ്ര മോദി സർക്കാരിന്റെ നടപടികളെ അഭിനന്ദിക്കാനും വിദ്യാർഥികളെ സ്വാഗതം ചെയ്യാനും വേണ്ട കാര്യങ്ങളും നേതൃത്വം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്ന ബോർഡുകൾ ബൂത്ത് അടിസ്ഥാനത്തിൽ സ്ഥാപിക്കണം. ‘ഓപ്പറേഷൻ ഗംഗ’യ്ക്ക് നേതൃത്വം നൽകിയ വിദേശകാര്യസഹമന്ത്രി വി.മുരളീധരനെയും ഉൾപ്പെടുത്തുന്ന രീതിയിൽ വേണം ബോർഡുകൾ തയാറാക്കേണ്ടതെന്നും നിർദ്ദേശമുണ്ട്.

ADVERTISEMENT

ജനറൽ സെക്രട്ടറിമാർ അവർക്ക് ചുമതലയുളള ജില്ലയിലും പ്രഭാരിമാർ സ്വന്തം ജില്ലയിലും,ചുമതലയുളള ജില്ലയിലുമാണ് ഗൃഹസമ്പർക്കം നടത്തേണ്ടത്. മുൻ സംസ്ഥാന പ്രസിഡന്റുമാരെ അടക്കം പരിപാടിയിൽ പങ്കെടുപ്പിക്കണം. ഈ മാസം 30 നു മുൻപ് ജില്ലാതലത്തിൽ വിദ്യാർഥികളുടെ കൂട്ടായ്മ പൂർത്തിയാക്കണമെന്നാണ് കീഴ്ഘടകങ്ങൾക്കുളള നിർദ്ദേശം. തിരഞ്ഞെടുത്തസ്ഥലങ്ങളിൽ അഭിനന്ദനസഭകളും നടത്തുന്നുണ്ട്. വി.മുരളീധരൻ, സുരേ‍ഷ്ഗോപി, അൽഫോൺസ് കണ്ണന്താനം എന്നിവരെ ഈ സഭകളിൽ പങ്കെടുപ്പിക്കും. യുക്രെയ്ൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയക്കളി തുറന്നുകാണിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ‘സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീശക്തി’ എന്ന മുദ്രാവാക്യവുമായി മുഴുവൻ മണ്ഡ‍ലങ്ങളിലും പരമാവധി സ്ത്രീപങ്കാളിത്തം ഉറപ്പാക്കി ജനകീയ ധർണ സംഘടിപ്പിക്കാനും നേതൃയോഗം തീരുമാനിച്ചു. മലപ്പുറം കാവന്നൂരിൽ മാതാവിന്റെ മുൻപിലിട്ട് മാനസിക പ്രശ്നങ്ങളുളള മകളെ പീഡിപ്പിച്ചസംഭവത്തിൽ പൊലീസും സർക്കാരും ഒത്തുകളിക്കുന്നുവെന്നാണ് ബിജെപി ആരോപണം.

ADVERTISEMENT

ഭരണകക്ഷിയും പ്രതിപക്ഷവും വിഷയത്തിൽ നിന്നു വിട്ടുനിൽക്കുന്നതായും പരാതിയുണ്ട്. ആ പ്രശ്നത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിന്റെ ഭാഗമായി 21 ന് സെക്രട്ടറിയേറ്റിലേയ്ക്ക് സ്ത്രീ മുന്നേറ്റം നടത്തും. സത്രീകളുടെ മാത്രമായി നടത്തുന്ന മാർച്ചിൽ 15,000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. പാർട്ടിയിലെയും മോർച്ചകളുടെയും ചുമതലയുളള വനിതകൾ മാർച്ചിന് നേതൃത്വം നൽകും.

നിരവധി തദ്ദേശസ്ഥാപനങ്ങളിലേയ്ക്ക് താമസിയാതെ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ അതീവപ്രാധാന്യത്തോടെ നേരിടണമെന്നും സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ഉയർന്നു. ഉപതിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപന ചുമതലയ്ക്കു സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാറിനെ ചുമതലപ്പെടുത്തി.

ഇതോടൊപ്പം കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കാൻ എല്ലാജില്ലകളിലും അടുത്തമാസം പാർട്ടി ഹെൽപ് ഡസ്ക്കുകൾ ആരംഭിക്കും. പുനസംഘടിപ്പിക്കപ്പെട്ട ബൂത്തുകളുടെ പ്രവർ‌ത്തനം സജീവമാക്കി നിർത്താനുളള പരിപാടികൾക്കും സംസ്ഥാനഭാരവാഹി യോഗത്തിൽ രൂപം നൽകി.

English Summary: State BJP to campaign on 'Operation Ganga' success