കലക്‌ടറുടെ അരയിൽ സ്ഫോടക വസ്തുക്കൾ അടങ്ങിയ ബെൽറ്റ് ധരിപ്പിച്ചു. ബെൽറ്റിലെ വയറുകൾ വൈദ്യുതി പ്ലഗുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതു കണ്ടതോടെ ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കലക്ടറുടെ രക്ഷയ്ക്കെത്തിയ ഒരു ജീവനക്കാരനു നേരെ സംഘം ബോംബ് പൊട്ടിച്ചു. ഒരാൾ കലക്‌ടറുടെ തലയ്ക്കു നേരെ തോക്കു ചൂണ്ടി നിന്നു. തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന എഡിഎം ഡോ.കെ.എം.രാമാനന്ദൻ ബഹളം കേട്ട് ഓടിയെത്തുമ്പോഴേക്കും..Pada Story

കലക്‌ടറുടെ അരയിൽ സ്ഫോടക വസ്തുക്കൾ അടങ്ങിയ ബെൽറ്റ് ധരിപ്പിച്ചു. ബെൽറ്റിലെ വയറുകൾ വൈദ്യുതി പ്ലഗുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതു കണ്ടതോടെ ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കലക്ടറുടെ രക്ഷയ്ക്കെത്തിയ ഒരു ജീവനക്കാരനു നേരെ സംഘം ബോംബ് പൊട്ടിച്ചു. ഒരാൾ കലക്‌ടറുടെ തലയ്ക്കു നേരെ തോക്കു ചൂണ്ടി നിന്നു. തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന എഡിഎം ഡോ.കെ.എം.രാമാനന്ദൻ ബഹളം കേട്ട് ഓടിയെത്തുമ്പോഴേക്കും..Pada Story

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലക്‌ടറുടെ അരയിൽ സ്ഫോടക വസ്തുക്കൾ അടങ്ങിയ ബെൽറ്റ് ധരിപ്പിച്ചു. ബെൽറ്റിലെ വയറുകൾ വൈദ്യുതി പ്ലഗുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതു കണ്ടതോടെ ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കലക്ടറുടെ രക്ഷയ്ക്കെത്തിയ ഒരു ജീവനക്കാരനു നേരെ സംഘം ബോംബ് പൊട്ടിച്ചു. ഒരാൾ കലക്‌ടറുടെ തലയ്ക്കു നേരെ തോക്കു ചൂണ്ടി നിന്നു. തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന എഡിഎം ഡോ.കെ.എം.രാമാനന്ദൻ ബഹളം കേട്ട് ഓടിയെത്തുമ്പോഴേക്കും..Pada Story

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമൽ.കെ.എം സംവിധാനം ചെയ്ത ‘പട’ സിനിമ തിയറ്ററുകളിൽ ഹിറ്റായി പടർന്നു കയറുകയാണ്. 25 വർഷം മുൻപ് കേരളത്തിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മൊബൈലും സമൂഹമാധ്യമങ്ങളുമൊന്നും ‘ലൈവാ’കാതിരുന്ന അക്കാലത്ത് കേരളത്തെ ഞെട്ടിച്ചതായിരുന്നു പാലക്കാട് കലക്ടറേറ്റിൽ നടന്ന ആ സംഭവം. അന്നു കലക്ടറേറ്റിൽ കയറിയ നാലു യുവാക്കൾ കലക്ടറെ മണിക്കൂറുകളോളം ബന്ദിയാക്കി. ഭരണസിരാകേന്ദ്രത്തെ വരെ മുൾമുനയിൽ നിർത്തിയ ആ സംഭവത്തിന്റെ യഥാർഥ കഥ എന്താണ്?

ആദിവാസികൾക്ക് അവകാശങ്ങളില്ല!

ADVERTISEMENT

സംസ്ഥാന രൂപീകരണത്തിനു ശേഷം കേരളത്തിൽ പലയിടങ്ങളിലും ആദിവാസികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെ സമരങ്ങൾ നടന്നിട്ടുണ്ട്. അത്തരത്തിലെ ആദ്യ സംഭവങ്ങളിലൊന്ന് നടന്നത് 1970ൽ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലാണ്. അവിടെ ആദിവാസികളെ കുടിയൊഴിപ്പിച്ച സംഭവത്തെത്തുടർന്ന് ‘ആദിവാസി സ്വയംസേവക് സംഘം’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. സമരവും പിന്നാലെ, ലാത്തിച്ചാർജും നടന്നു. ഒടുവിൽ സമരം ഒത്തുതീർപ്പായി. അങ്ങനെ കുടിയിറക്കപ്പെട്ട ചിലർക്ക് അവരുടെ സ്വന്തം ഭൂമിയും മറ്റു ചിലർക്കു റവന്യു പുറമ്പോക്ക് ഭൂമ‍ിയും ലഭിച്ചു. 

1975ൽ സംസ്ഥാന നിയമസഭ കേരള ഷെഡ്യൂൾഡ് ട്രൈബ്സ് (റെസ്ട്രിക്‌ഷൻ ഓൺ ട്രാൻസ്ഫർ ഓഫ് ലാൻഡ്സ് ആൻഡ് റീസ്റ്റൊറേഷൻ ഓഫ് അലൈനേറ്റഡ് ലാൻഡ്സ്) ആക്ട് പാസാക്കി. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനും ഭാവിയിൽ നഷ്ടപ്പെടാതിരിക്കാനും ലക്ഷ്യമിട്ട നിയമമായിരുന്നു ഇത്. ഈ നിയമം നടപ്പായതോടെ 1976 വരെയുള്ള 16 വർഷത്തിനിടയിൽ നടന്ന ആദിവാസി ഭൂമി കൈമാറ്റങ്ങൾ അസാധുവായി. പക്ഷേ, പിന്നീടു വന്ന സർക്കാരുകൾക്ക് ഈ നിയമത്തോടു കാര്യമായ താൽപര്യമുണ്ടായില്ല. ആദിവാസികളേക്കാൾ അവർക്കു താൽപര്യം മറ്റു പല വിഷയങ്ങളുമായിരുന്നു. 

നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോ.നല്ല തമ്പിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചു. ആദിവാസികൾക്കു ഭൂമി തിരിച്ചെടുത്തു കൊടുക്കാൻ ഹൈക്കോടതി ആറു മാസത്തെ കാലാവധി നൽകി. 1994 ഏപ്രിൽ 15ന് കാലാവധി തീർന്നെങ്കിലും കോടതിയുത്തരവ് നടപ്പായില്ല. 1994 മാർച്ച് ഒന്നിനു മുൻപ് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ആദിവാസികൾ ഭൂമി പിടിച്ചെടുക്കുമെന്ന് അക്കൊല്ലം ജനുവരി 26ന് കൽപ്പറ്റയിൽ ചേർന്ന ആദിവാസി സംയുക്ത സമരസമിതി സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടായി. 

മാർച്ച് ഒന്നിന് കലക്ടറേറ്റ് പിക്കറ്റ് ചെയ്തു. ഒരു വർഷം കൂടി സമയം ആവശ്യപ്പെട്ട് 1994 ഒക്ടോബറിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കാലാവധി നീട്ടിനൽകില്ലെന്നും ആറുമാസത്തിനകം സർക്കാരിന്റെ കൈവശമുള്ള നിവേദകർക്കെല്ലാം ഭൂമി നൽകണമെന്നും കോടതി ഉത്തരവിട്ടു. 1975ലെ നിയമം ഭേദഗതി ചെയ്യാൻ 1995 ഒക്ടോബറിൽ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. 1980 വരെ ആദിവാസി ഭൂമി കൈവശം വച്ച കുടിയേറ്റക്കാരുടെ അവകാശത്തിന് നിയമസാധുത നൽകുന്നതായിരുന്നു ഭേദഗതി. ഈ ഓർഡിനൻസ് നിയമമാക്കാനുള്ള നീക്കത്തിനെതിരെ ആദിവാസികൾ സംഘടിച്ചു.

സി.കെ.ജാനു.
ADVERTISEMENT

സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ എട്ട് ആദിവാസി വനിതകൾ 1996 ഫെബ്രുവരി 26 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തി. 13–ാം ദിവസം, അവശയായ ജാനുവിനെ എടുത്തുയർത്തി സെക്രട്ടേറിയറ്റിൽ കയറാൻ സമരക്കാർ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ജാനുവിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കാനുള്ള നീക്കം സമരക്കാരും എതിർത്തു. ആംബുലൻസിൽ ജാനുവിനെ ആശുപത്രിയിലേക്കു മാറ്റി.

എതിർത്തതു ഗൗരിയമ്മ മാത്രം

1996 സെപ്റ്റംബർ 23ന് ഭേദഗതി ബില്ലിന് നിയമസഭയിൽ മുഴുവൻ എംഎൽഎമാരും അംഗീകാരം നൽകി; ഒരാളൊഴികെ! കെ.ആർ.ഗൗരിയമ്മ മാത്രമാണ് ബില്ലിനെ എതിർത്തത്. അന്ന് ആദിവാസി ഭൂസംരക്ഷണവേദി പ്രവർത്തകർ നിയമസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാർ അവരെ തല്ലിച്ചതച്ചു. ആദിവാസികൾ സമരരംഗത്തേക്കിറങ്ങി. ബിൽ അവതരിപ്പിച്ച റവന്യു മന്ത്രി കെ.ഇ.ഇസ്മായിലും കലക്ടർ ബിശ്വാസ് മേത്തയും മീനങ്ങാടിയിൽ വച്ച് ആദിവാസികളുടെ പ്രതിഷേധത്തിന് ഇരയായി. 

വൈകാതെ സിപിഐ (എംഎൽ) റെഡ്ഫ്ലാഗ് എന്ന സംഘടന സമരം ഏറ്റെടുത്തു. പാർട്ടിയുടെ കീഴിലുള്ള ആദിവാസി ഭൂസംരക്ഷണ വേദിയാണ് സമരത്തിനു നേതൃത്വം നൽകിയത്. ചോമൻ മൂപ്പൻ നയിച്ച വാഹനജാഥ സംസ്ഥാനമാകെ പര്യടനം നടത്തി. 1996 സെപ്റ്റംബർ രണ്ടു മുതൽ ഭൂസംരക്ഷണ വേദി കൺവീനർ രവി കല്ലാച്ചി സെക്രട്ടേറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സെപ്റ്റംബർ 21ന് വഴിതടയൽ സമരമുണ്ടായി. ചിലയിടങ്ങളിൽ റിലേ സത്യഗ്രഹങ്ങൾ തുടങ്ങി. ഇ.കെ.നായനാരായിരുന്നു അക്കാലത്ത് മുഖ്യമന്ത്രി.

ADVERTISEMENT

കലക്ടർ ബന്ദിയായപ്പോൾ...

ആദിവാസി ഭൂമി സംബന്ധിച്ച ബിൽ പാസാകുകയും സമരം ശക്തമാകുകയും ചെയ്ത കാലത്ത് പാലക്കാട് കലക്ടർ ഡോ.ഡബ്ല്യു.ആർ.റെഡ്ഡി ആയിരുന്നു. 1996 ഒക്ടോബർ 4 രാവിലെ 10 മണി. കലക്ടറേറ്റിൽ നാലു ചെറുപ്പക്കാർ പരാതി സമർപ്പിക്കാനെന്ന വ്യാജേനെ കലക്ടറുടെ ചേംബറിൽ കയറി. 10.55ന് കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചയുടൻ അവർ കലക്ടറെ ബന്ദിയാക്കി. വാതിൽ അടയ്ക്കുകയും കല്കടറുടെ കൈകൾ പുറകിൽ കെട്ടിയിടുകയും ചെയ്തു. 

‘പട’ സിനിമയിലെ രംഗം.

അരയിൽ സ്ഫോടക വസ്തുക്കൾ അടങ്ങിയ ബെൽറ്റ് ധരിപ്പിച്ചു. ബെൽറ്റിലെ വൈദ്യുതി വയറുകൾ വൈദ്യുതി പ്ലഗുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതു കണ്ടതോടെ ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കലക്ടറുടെ രക്ഷയ്ക്കെത്തിയ ഒരു ജീവനക്കാരനു നേരെ സംഘം ബോംബ് പൊട്ടിച്ചു. ഒരാൾ കലക്‌ടറുടെ തലയ്ക്കു നേരെ തോക്കു ചൂണ്ടി നിന്നു. തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന എഡിഎം ഡോ.കെ.എം.രാമാനന്ദൻ ബഹളം കേട്ട് ഓടിയെത്തുമ്പോഴേക്കും എല്ലാം ജീവനക്കാരെയും പുറത്താക്കി കലക്ടറെ ബന്ദിയാക്കിക്കഴിഞ്ഞിരുന്നു.

ആദിവാസി ഭൂമി ആദിവാസികൾക്കു നൽകണമെന്ന ആവശ്യമുയർത്തിയ സംഘം, തങ്ങൾ ‘അയ്യങ്കാളിപ്പട’യുടെ പ്രവർത്തകരാണെന്ന് അവകാശപ്പെട്ടു. എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലായി സർക്കാർ സംവിധാനങ്ങൾ. അതിനിടെ പൊലീസ് എത്തി. ഇടിച്ചു മുറിയിൽ കയറാനായിരുന്നു തീരുമാനം. എഡിഎമ്മിന്റെ മുറിയിലേക്കുള്ള വാതിൽ ആ സമയത്ത് നാലു പേരും കണ്ടിരുന്നില്ല. അതുവഴി കയറാനായി ആരോ ഒരാൾ ശ്രമിച്ചതും സംഘം കലക്ടറുടെ മുറിയിൽ പടക്കം പൊട്ടിച്ചു, എഡിഎമ്മിന്റെ മുറിയിലേക്കുള്ള വാതിലിന്റെ കുറ്റിയുമിട്ടു.

അതിനിടെ കലക്ടറേറ്റ് ജീവനക്കാരെയെല്ലാം കെട്ടിട വളപ്പിനു പുറത്തേക്കു മാറ്റി. എസ്‍പി നിതിൻ അഗർവാളിന്റെ നേതൃത്വത്തിൽ സുരക്ഷാ ചുമതല ഏറ്റെടുത്തു. സംസ്ഥാനം മുഴുവൻ വളരെ വേഗം വാർത്തയെത്തി. ജില്ലാ ജഡ്ജി ജി.രാജപ്പനാചാരിയുടെ സാന്നിധ്യത്തിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ, അഡ്വ.കെ.ബി.വീരചന്ദ്രമേനോൻ, പത്രപ്രവർത്തകൻ മുകുന്ദൻ സി.മേനോൻ എന്നിവരുമായി ചർച്ച നടത്തി പ്രശ്നം തീർക്കാമെന്നു സഘം അറിയിച്ചു. കലക്ടർ, ചീഫ് സെക്രട്ടറി സി.പി.നായരെ വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചു. കലക്ടർ ചീഫ് സെക്രട്ടറിയുമായി ഫോണിൽ സംസാരിച്ചു. 

കലക്ടറെ മോചിപ്പിച്ചതിനു ശേഷം മാധ്യമ പ്രവർത്തകർക്കു മുന്നിൽ കളിത്തോക്കും കള്ള ബോംബും പ്രദർശിപ്പിക്കുന്ന അയ്യങ്കാളിപ്പടയുടെ നേതാക്കൾ. ഫയൽ ചിത്രം: മലയാള മനോരമ ആർക്കൈവ്

അതിനിടെ, നക്സൽ നേതാവ് മുണ്ടൂർ രാവുണ്ണിയാണ് ഓപറേഷനു പിന്നിലെന്ന സംശയത്തിൽ പൊലീസ് അദ്ദേഹത്തെ തിരയാൻ തുടങ്ങി. വൈകിട്ട് അഞ്ചോടെ അഡ്വ.വീരചന്ദ്രമേനോൻ എത്തി. ജില്ലാ ജഡ്ജിയുടെ ചേംബറിൽനിന്ന് ഫോണിൽ സംഘവുമായി ബന്ധപ്പെട്ടു. ആദ്യം വീരചന്ദ്രമേനോൻ തനിയെ സംഘവുമായി ചർച്ച നടത്തി. പിന്നീട് ജില്ലാ ജഡ്ജിയും എസ്‌പിയുമെത്തി. ഇവരുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറിയുമായും ആഭ്യന്തര സെക്രട്ടറിയുമായും ബന്ധപ്പെട്ട് ചർച്ച നടന്നു. 

തങ്ങൾക്കു നേരെ നിയമനടപടി ഉണ്ടാകരുതെന്നും ആദിവാസി നിയമഭേദഗതി ബിൽ പിൻവലിക്കണമെങ്കിൽ നിയമസഭ ചേരണമെന്നതിനാൽ അക്കാര്യം സർക്കാരിനു മുന്നിൽ കലക്ടർ ഗൗരവപൂർവം അവതരിപ്പിക്കാമെന്ന ഉറപ്പു വേണമെന്നുമായിരുന്നു സംഘത്തിന്റെ ആവശ്യം. ആവശ്യങ്ങൾ അംഗീകരിക്കാമെന്നും കേസെടുക്കില്ലെന്നും ധാരണയായി. രാത്രി ഏഴരയോടെ കലക്ടറെ തലയ്ക്ക് തോക്കു ചൂണ്ടിയ നിലയിൽ നാലംഗ സംഘം പുറത്തേക്ക് കൊണ്ടുവന്നു. മാധ്യമങ്ങള്‍ക്കു മുന്നിൽ സംഘത്തിലെ ഒരാൾ പ്രസ്താവന വായിച്ചു. അതിലിങ്ങനെ പറഞ്ഞിരുന്നു: ‘രാജ്യാന്തര മര്യാദകളനുസരിച്ച് ഞങ്ങൾ തടവുകാരന് ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകിയിട്ടുണ്ട്. ആദിവാസികൾക്കെതിരെ ഇടതും വലതും കക്ഷികൾ നടത്തിയ തട്ടിപ്പ് തുറന്നു പറയണം. ഞങ്ങൾക്ക് നിയമനടപടികളെ പേടിയില്ല. ഒരു ധാരണയെത്തുടർന്നാണു പിൻവാങ്ങുന്നത്..’ 

കളിത്തോക്കും നൂലുണ്ടയും

കലക്ടറെ രക്ഷിക്കാൻ കമാൻഡോ സംഘത്തെയും ഏർപ്പെടുത്തിയിരുന്നു. പക്ഷേ, അവർ എത്തുന്നതിനു മുൻപു പ്രശ്നം പരിഹരിക്കപ്പെട്ടു. കലക്‌ടറെ പുറത്തെത്തിച്ച സംഘം കൈവശമുണ്ടായിരുന്ന തോക്കും ബോബും കാണിച്ചു. കളിത്തോക്കും നൂലുണ്ടയുമാണ് തോക്കും ബോംബുമായി തെറ്റിദ്ധരിപ്പിച്ചതെന്നും അകത്തു പൊട്ടിച്ചത് പടക്കമായിരുന്നുവെന്നും അവർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. നൂലുണ്ടകളും പ്ലാസ്റ്റിക് പൈപ്പുകളും കേടു വന്ന ബാറ്ററികളും ഇലക്ട്രിക് വയറുകളുമായിരുന്നു നാലംഗ സംഘത്തിന്റെ ‘ബോംബ്’. അതിന്റെ ഭാഗങ്ങൾ അഴിച്ച് മാധ്യമപ്രവർത്തകരെ കാണിക്കുകയും ചെയ്തു. ശേഷം, ഒത്തുതീർപ്പ് ധാരണയുടെ അടിസ്ഥാനത്തിൽ പൊലീസ് ഒരുക്കിയ വാഹനത്തിൽ നാലു പേരും കടന്നു. സംഘത്തെ രക്ഷപ്പെടാൻ അനുവദിച്ചത് നിയമവാഴ്ചയുടെ ലംഘനമാണെന്നു പറഞ്ഞ് പുറത്ത് സിപിഎം നേതാക്കൾ എസ്പിയോടും കലക്ടറോടും തട്ടിക്കയറിയത് വാക്കേറ്റത്തിനും ബഹളത്തിനുമിടയാക്കി. അതിനിടെ നാലു പേരും സ്ഥലംവിട്ടിരുന്നു.

കലക്ടറേറ്റിൽ നടന്ന സംഭവങ്ങളുടെ അനുരണനങ്ങൾ കലക്ടറുടെ വീട്ടിലുമെത്തിയിരുന്നു. ആന്ധ്ര സ്വദേശിനിയാണ് കലക്ടറുടെ ഭാര്യ മാലതി റെഡ്ഡി. ഇവർക്ക് രണ്ട് ആൺമക്കളായിരുന്നു. ഉച്ചയോടെയാണ് ആരോ ഫോൺ വിളിച്ചു പറഞ്ഞ് വിവരം മാലതി അറിയുന്നത്. പിന്നീട് പ്രശ്നങ്ങളെല്ലാം കലങ്ങിത്തെളിയും വരെ കലക്ടറുടെ വസതിയിലും ആശങ്കയുടെ കാർമേഘങ്ങളായിരുന്നു. 

പാലക്കാട് ജില്ലാ കലക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡി മോചിതനായതിനു ശേഷം. അദ്ദേഹത്തിന്റെ വീട്ടിലേക്കു വിളിക്കുന്ന കലക്ടറേറ്റ് ഉദ്യോഗസ്ഥനാണ് വലത്. ഫയൽ ചിത്രം: മലയാള മനോരമ ആർക്കൈവ്

വിടാതെ പൊലീസ്

കെ.മുരളി, എം.എൻ.രാവുണ്ണി എന്നിവർ നയിച്ച കേരള കമ്യൂണിസ്റ്റ് പാർട്ടിയുടെ തന്ത്രമായിരുന്നു ബന്ദിനാടകം. മാവോയിസ്റ്റ് സംഘടനയായി രൂപീകരിച്ച അയ്യങ്കാളിപ്പടയുടെ ആദ്യ ഇടപെടലായിരുന്നു പാലക്കാട് കലക്ടറെ ബന്ദിയാക്കിയത്. കേരള കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രസമിതി അംഗവും കോട്ടയം സ്വദേശിയുമായ ജി.ബാബുരാജ് (കല്ലറ  ബാബു), പാലക്കാട് സ്വദേശി വിളയോടി ശിവൻകുട്ടി, മൂവാറ്റുപുഴ സ്വദേശി മണ്ണൂർ അജയൻ, കാഞ്ഞങ്ങാട് സ്വദേശി രമേശൻ എന്നിവരാണ് കലക്ടറെ ബന്ദിയാക്കിയ സംഘത്തിലുണ്ടായിരുന്നത്.  

പക്ഷേ, ഒത്തുതീർപ്പ് വ്യവസ്ഥയിൽനിന്നു സർക്കാർ പിന്മാറി. കലക്ടറുടെ പരാതിയിൽ ബന്ദിനാടകത്തിലുൾപ്പെട്ടവർക്കെതിരെ പൊലീസ് കേസെടുത്തു. നാലുപേരെയും പിടിക‍ൂടാൻ പൊലീസ് നീക്കം തുടങ്ങി. 1997 മേയിൽ മണ്ണൂർ അജയൻ ബസ് യാത്രയ്ക്കിടയിൽ പിടിയിലായി. 1997 ഡിസംബറിൽ വിളയോടി ശിവൻകുട്ടി അഗളിയിൽ വച്ച് പിടിയിലായി. 1998 മാർച്ചിൽ കൽപറ്റയിൽ വച്ച് രമേശനും പിടിയിലായി. ബാബുരാജ് പക്ഷേ, 14 വർഷം ഒളിവിൽ കഴിഞ്ഞു. 2015 മേയിൽ ആണ് അദ്ദേഹം പിടിയിലായത്. 

പാലക്കാട് കലക്ടറേറ്റ് പൊലീസ് വളഞ്ഞപ്പോൾ. ഫയൽ ചിത്രം: മലയാള മനോരമ ആർക്കൈവ്

2003 നവംബറിൽ പാലക്കാട് സെഷൻസ് കോടതി ആദ്യത്തെ മൂന്നുപേർക്കും 3 വർഷം വീതം ശിക്ഷയും 5000 രൂപ പിഴയും ശിക്ഷിച്ചു. 11 വർഷവും 5000 രൂപയുമായിരുന്നു വിവിധ വകുപ്പുകളിലായി ശിക്ഷ. ശിക്ഷ മൂന്നു വർഷത്തെ വെറും തടവും 5000 രൂപ പിഴയുമായി ഒന്നിച്ച് അനുഭവിച്ചാൽ മതി എന്ന് വിധിക്കുകയായിരുന്നു. പിന്നീട് പാലക്കാട് ജില്ലാ അതിവേഗ കോടതി ശിക്ഷ ഒരു വർഷമാക്കി ചുരുക്കി.

പിന്നീട് അറസ്റ്റിലായ കല്ലറ ബാബുവിനെയും ഗൂഢാലോചനയിൽ പങ്കാളിയായ ഗോപി വള്ളിക്കാട്ടിലിനെയും 2015ൽ കോടതി വിട്ടയച്ചു. ഗൂഢാലോചനക്കേസിൽ നേരത്തേ അറസ്റ്റിലായ എം.എൻ.രാവുണ്ണി, എലപ്പുള്ളി സ്വാമിനാഥൻ എന്നിവരെ 2003ൽ കോടതി വിട്ടയച്ചിരുന്നു. ഈ സംഘത്തിലുണ്ടായിരുന്നവർ പിന്നീട് വ്യത്യസ്ത വഴികളിലേക്കു മാറി. അയ്യങ്കാളിപ്പടയുടെ ഇടപെടലോടെ ആദിവാസിഭൂനിയമം ഭേദഗതി ചെയ്യുന്നത് തടസ്സപ്പെട്ടു. പിന്നീട് പാസ്സാക്കിയപ്പോൾ ആദ്യ ഭേദഗതി അത്രയും കർശനമായിരുന്നില്ല.

ഭീഷണിപ്പെടുത്തിയത് യഥാര്‍ഥ തോക്ക് ഉപയോഗിച്ചെന്ന് കലക്ടർ

തന്നെ ബന്ദിയാക്കിയവർ ഉപയോഗിച്ചത് യഥാർഥ തോക്ക് ആയിരുന്നുവെന്നാണ് അന്നു കലക്ടറായിരുന്ന ഡബ്ല്യു.ആർ.റെഡ്ഡി 2003ൽ കോടതിയെ അറിയിച്ചത്. കൈകൾ കൂട്ടിക്കെട്ടി കസേരയുമായി ബന്ധിപ്പിച്ചിരുന്നുവെന്നും ഉച്ചയ്‌ക്ക് ശേഷം കഴുത്തിൽ കുരുക്കിട്ടിരുന്നുവെന്നും റെഡ്‌ഡി പറഞ്ഞു. ഉദ്യോഗസ്‌ഥർ അകത്തു പ്രവേശിക്കുന്നതു തടയാൻ പ്രതികൾ സ്‌ഫോടക വസ്‌തുക്കൾ പൊട്ടിച്ചിരുന്നു. ഭക്ഷണം നൽകാമെന്ന് പറഞ്ഞെങ്കിലും സ്വീകരിച്ചില്ല. 

കലക്‌ടറുടെ മുറിയിൽ പ്രദർശിപ്പിച്ചത് യഥാർഥ തോക്ക് തന്നെയാണെന്നും അന്നു റെഡ്‌ഡി പറഞ്ഞു. തങ്ങളുടെ കൈവശം സ്‌ഫോടകവസ്‌തുക്കൾ ഇല്ലായിരുന്നെന്നും കളിത്തോക്കും നൂലുണ്ടയും കാട്ടിയാണ് കലക്‌ടറെ ബന്ദിയാക്കിയതെന്നും അയ്യങ്കാളിപ്പട പ്രവർത്തകർ പത്രപ്രവർത്തകരോട് പറഞ്ഞിരുന്നു. പ്രതികൾ മുറിയിലുണ്ടായ സമയം നൂലുണ്ട കണ്ടില്ലെന്നും റെഡ്‌ഡി അന്ന് കോടതിയെ ബോധിപ്പിച്ചു.

English Summary: What is the Real-life 'Maoist' Incident That Inspired KM Kamal's 'Pada' Movie?