പണമില്ലാത്തതു കൊണ്ട് ഒരു വികസന പരിപാടി മാറ്റി വയ്ക്കേണ്ടതുണ്ടോ എന്നതാണു ചോദ്യം. സംസ്ഥാനത്ത് ജനതയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വികസനമുണ്ടാകണം. അവരുടെ ആഗ്രഹത്തിന് അനുസരിച്ചു മാറാൻ കഴിഞ്ഞില്ലെങ്കിൽ ഭരണത്തിന്റെ തകർച്ചയ്ക്കു കാരണമാകും. ലോകത്താകെയുള്ള ഇടതുപക്ഷത്തിന്റെ അനുഭവം നോക്കിയാൽ, നവീകരിക്കുക അല്ലെങ്കിൽ നശിക്കുക എന്നതാണെന്നു കാണാം. ലോകത്താകെ അഭിമുഖീകരിച്ച യാഥാർഥ്യമാണത്.. P Santhosh Kumar CPI

പണമില്ലാത്തതു കൊണ്ട് ഒരു വികസന പരിപാടി മാറ്റി വയ്ക്കേണ്ടതുണ്ടോ എന്നതാണു ചോദ്യം. സംസ്ഥാനത്ത് ജനതയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വികസനമുണ്ടാകണം. അവരുടെ ആഗ്രഹത്തിന് അനുസരിച്ചു മാറാൻ കഴിഞ്ഞില്ലെങ്കിൽ ഭരണത്തിന്റെ തകർച്ചയ്ക്കു കാരണമാകും. ലോകത്താകെയുള്ള ഇടതുപക്ഷത്തിന്റെ അനുഭവം നോക്കിയാൽ, നവീകരിക്കുക അല്ലെങ്കിൽ നശിക്കുക എന്നതാണെന്നു കാണാം. ലോകത്താകെ അഭിമുഖീകരിച്ച യാഥാർഥ്യമാണത്.. P Santhosh Kumar CPI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണമില്ലാത്തതു കൊണ്ട് ഒരു വികസന പരിപാടി മാറ്റി വയ്ക്കേണ്ടതുണ്ടോ എന്നതാണു ചോദ്യം. സംസ്ഥാനത്ത് ജനതയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വികസനമുണ്ടാകണം. അവരുടെ ആഗ്രഹത്തിന് അനുസരിച്ചു മാറാൻ കഴിഞ്ഞില്ലെങ്കിൽ ഭരണത്തിന്റെ തകർച്ചയ്ക്കു കാരണമാകും. ലോകത്താകെയുള്ള ഇടതുപക്ഷത്തിന്റെ അനുഭവം നോക്കിയാൽ, നവീകരിക്കുക അല്ലെങ്കിൽ നശിക്കുക എന്നതാണെന്നു കാണാം. ലോകത്താകെ അഭിമുഖീകരിച്ച യാഥാർഥ്യമാണത്.. P Santhosh Kumar CPI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലബാറിലെ കർഷക സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ തടവുകാരനായി കഴിയവേ, 1950 ഫെബ്രുവരി 11ന് സേലം ജയിലിൽ നടന്ന വെടിവയ്പിൽ രക്തസാക്ഷിയാകുമ്പോൾ ഒ.പി.അനന്തന് വയസ്സ് 36. അദ്ദേഹത്തിന്റെ മകൻ കെ.പി.പ്രഭാകരന് ആറു വയസ്സ് തികയുന്നതേയുണ്ടായിരുന്നുള്ളൂ. അച്ഛന്റെ ധീര രക്തസാക്ഷിത്വത്തിന്റെ വീരകഥകൾ ചുവപ്പു പടർത്തിയതായിരുന്നു പ്രഭാകരന്റെ ജീവിതം. പ്രഭാകരൻ വിവാഹം കഴിച്ചതാവട്ടെ സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.കെ.അടിയോടിയുടെ മകൾ പി.വി.രാധയെ. കമ്യൂണിസ്റ്റ് പാരമ്പര്യം രക്തത്തിലലിഞ്ഞ ആ കുടുംബത്തിലെ കണ്ണിയാണ് സിപിഐയുടെ രാജ്യസഭാ സ്ഥാനാർഥി പി.സന്തോഷ് കുമാർ(51);  കെ.പി.പ്രഭാകരന്റെയും രാധയുടെയും മകൻ. 

ഹൈസ്കൂൾ പഠനകാലത്തു തന്നെ, സിപിഐയുടെ യുവജന സംഘടനയായ എഐഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ സന്തോഷ് കുമാർ ആ സംഘടനയുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. പിന്നീട് എഐവൈഫിന്റെ ദേശീയ പ്രസിഡന്റും സെക്രട്ടറിയുമായി 8 വർഷം ഡൽഹിയിൽ പ്രവർത്തനം കേന്ദ്രീകരിച്ചു. അതിനു ശേഷം സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി 7 വർഷം. ഇനി രാജ്യസഭയിൽ ഇടതുപക്ഷത്തിനു വേണ്ടി ശബ്ദമുയർത്താനുള്ള ചുമതലയാണ് സിപിഐ സന്തോഷിനെ ഏൽപിച്ചിരിക്കുന്നത്. 

ADVERTISEMENT

രാജ്യസഭാ സ്ഥാനാർഥി ആരെന്നു തീരുമാനിക്കാൻ സിപിഐക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. പാർട്ടിയിലെ ജനപ്രിയ യുവനേതാവ് പി.സന്തോഷ്കുമാറെന്ന ഒറ്റപ്പേരു മാത്രമേ പാർട്ടിയുടെ മുന്നിലുണ്ടായിരുന്നുള്ളൂ. സന്തോഷ് കുമാറിന്റെ പാർലമെന്ററി രംഗത്തേക്കുള്ള പ്രവേശനം സിപിഐ അത്രയ്ക്കും വിലമതിക്കുന്നുവെന്നതാണ് തീരുമാനത്തിനു പിന്നിലെ രാഷ്ട്രീയ പ്രാധാന്യം. ദേശീയ രാഷ്ട്രീയ ചലനങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്ന ചെറുപ്പമാണ് സന്തോഷിന്റേത്. യുവജന പ്രസ്ഥാനത്തിന്റെ അമരക്കാരനായി 8 വർഷം ഡൽഹിയിൽ കഴിഞ്ഞതിന്റെ അനുഭവ സമ്പത്തും തുണയായി.

രാജ്യസഭാ സ്ഥാനാർഥിയായി പേര് നിർദേശിക്കപ്പെട്ടപ്പോൾ കണ്ണൂരിലെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ പ്രവർത്തകർക്കൊപ്പം പി.സന്തോഷ് കുമാർ. ചിത്രം: മനോരമ

നല്ലൊരു ചെസ് കളിക്കാരൻ കൂടിയായ സന്തോഷ് ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സംരക്ഷണത്തിനായി കരുക്കൾ നീക്കുമെന്ന വിശ്വാസമുണ്ട് പാർട്ടിക്ക്. രാജ്യം ഇപ്പോൾ ആവശ്യപ്പെടുന്നത് അതാണെന്നും സിപിഐ തിരിച്ചറിയുന്നു. രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം പി.സന്തോഷ് കുമാർ ‘മനോരമ ഓൺലൈനുമായി’ സംസാരിക്കുന്നു. 

ഇപ്പോൾ ലഭിച്ച അവസരത്തെ എങ്ങനെ കാണുന്നു?

ഇടതുപക്ഷത്തിന് രാജ്യത്ത് ഏറ്റവും പ്രസക്തി വർധിച്ച കാലമാണിത്. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അംഗബലം കുറവാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടരും കമ്യൂണിസ്റ്റുകാരെ ഭയക്കുന്നുവെന്നതാണു വസ്തുത. ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാട് തന്നെയാണ് അതിന് അടിസ്ഥാനം. പാർലമെന്റിൽ ബിജെപി നിലപാടുകളെ ശക്തമായി എതിർത്തു നിൽക്കേണ്ടതുണ്ട്. അതിന്റെ ഗൗരവം ഉൾക്കൊണ്ട് പാർട്ടി ഏൽപിച്ച പുതിയ കടമ നിറവേറ്റാൻ കഴിയുമെന്നാണു വിശ്വാസം. 

ADVERTISEMENT

രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഭരണത്തെ എതിർക്കുന്നത് യഥാർഥത്തിൽ ചരിത്രത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. ഫാഷിസം, നാസിസം എന്നൊക്കെ പറയുന്നത് വെറും വാക്കുകളായല്ല, മനുഷ്യരാശിയുടെ അനുഭവങ്ങളായാണ്. ആ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽനിന്നു നോക്കുമ്പോൾ രാജ്യത്തിനകത്ത് ധാരാളം ഫാഷിസ്റ്റ് പ്രവണതകളുണ്ട് എന്നു മനസ്സിലാക്കാൻ സാധിക്കും. പൗരത്വനിയമ ഭേദഗതി ഉൾപ്പെടെയുള്ള കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഫാഷിസത്തിന്റെ വഴിയിലൂടെ രാജ്യത്തെ ബോധപൂർവം കൊണ്ടു പോകാനുള്ള നീക്കം നടക്കുന്നുവെന്നു ബോധ്യപ്പെടും. 

ചിത്രം: റോയിട്ടേഴ്‌സ്

ആർഎസ്എസ് അങ്ങനെയൊരു നീക്കം നടത്തുന്നതിൽ അദ്ഭുതപ്പെടാനില്ല. ഇന്ത്യയുടെ ഭരണഘടന പോലും അവർ അംഗീകരിക്കുന്നില്ല. ദേശീയപതാക പോലും അവർ സ്വീകരിക്കുന്നത് സമീപകാലത്താണ്. രാജ്യത്തിന്റെ അതിർത്തികൾ സംബന്ധിച്ചു പോലും അവർക്ക് വേറൊരു കാഴ്ചപ്പാടാണ് എന്നതാണു വസ്തുത. അങ്ങനെയുള്ളൊരു ഭരണകൂടം ഭാവി ഇന്ത്യയെ അപകടപ്പെടുത്തുമെന്നതിൽ ഒരു സംശയവുമില്ല. അതിനെ പ്രതിരോധിക്കുക എന്ന ഏറ്റവും പ്രധാനമായ രാഷ്ട്രീയ പ്രവർത്തനമാണു നടത്താനുള്ളത്. 

അത് എങ്ങനെ സാധിക്കുമെന്നാണ് പറയുന്നത്? 

ADVERTISEMENT

ഫാഷിസത്തെ പ്രതിരോധിക്കുക എന്നതാണു പ്രധാനം. മതങ്ങളെ അടിസ്ഥാനമാക്കി അതു സാധ്യമാണോ എന്നു ചോദിച്ചാൽ, ഇല്ല. അത് ബിജെപിയെ സഹായിക്കുന്ന രാഷ്ട്രീയമാകും. യുപിയിൽ ബിജെപിയുടെ വിജയത്തിനു പിന്നിൽ അസദുദ്ദീന്‍ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ് പോലുള്ള പാർട്ടികൾക്ക് പങ്കുണ്ട്. ബിഎസ്പിക്ക് കിട്ടേണ്ട വോട്ടുകൾ വിഭജിച്ചു പോയി. ബിജെപി ലക്ഷ്യമിടുന്നതും അതാണ്. മതനിരപേക്ഷ കൂട്ടായ്മയാണു ഫാഷിസത്തെ പ്രതിരോധിക്കാൻ വേണ്ടത്. ആം ആദ്മി വലിയ രാഷ്ട്രീയ സമരങ്ങൾ നടത്തിയതു കൊണ്ടല്ല, പലകാര്യങ്ങളിലും നിലപാടുള്ളതു കൊണ്ടുമല്ല, എന്നിട്ടും വലിയൊരു വിഭാഗം ജനങ്ങളെ ആകർഷിച്ചു. അത്തരം യാഥാർഥ്യം കാണാതെ പോകരുത്. 

സിപിഎമ്മും സിപിഐയും ഒരു പരിപാടി മുന്നോട്ടു വച്ചു നീങ്ങുന്ന പാർട്ടികളാണ്. എന്നാൽ, ഈ പരിപാടി എത്ര പേർക്ക് അറിയാം എന്നൊരു പ്രശ്നമുണ്ട്. ഇടതുപക്ഷത്തെ മാത്രം ശക്തിപ്പെടുത്തി വലിയൊരു മൂവ്മെന്റാക്കുക എന്നു പറഞ്ഞാൽ സമയമെടുക്കും. അതൊരു ഭാഗത്തു നടക്കണം. അതു നടക്കുമ്പോൾ തന്നെ, മതനിരപേക്ഷ സ്വഭാവമുള്ള എല്ലാവരെയും കൂട്ടി യോജിപ്പിക്കണം. അതിന് സംസ്ഥാനതല സഹകരണവും സമീപനവും സ്വീകരിക്കുന്നതായിരിക്കും പ്രായോഗികം. തമിഴ്നാട്ടിൽ ഒരു സഖ്യമുണ്ടാകുന്നു, തെലങ്കാനയിൽ മറ്റൊന്ന്- അങ്ങനെ. അങ്ങനെ മാത്രമേ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനാകൂ. എല്ലാ പാർട്ടികൾക്കും ദേശീയ കാഴ്ചപ്പാട് ഉണ്ടാകണമെന്നില്ല. പാർട്ടി കോൺഗ്രസാണ് ഇതു സംബന്ധിച്ച് സമീപനം വ്യക്തമാക്കേണ്ടത്. 

അത്തരമൊരു കൂട്ടായ്മയിൽ കോൺഗ്രസ് എവിടെ നിൽക്കണമെന്നാണ്?

ഇപ്പോൾ എടുത്ത സമീപനത്തിനകത്ത് കോൺഗ്രസിനെ മതനിരപേക്ഷ പാർട്ടിയായാണ് കണക്കാക്കുന്നത്. കോൺഗ്രസിൽ മൃദു ഹിന്ദുത്വ സമീപനം കൂടി വരുന്നുവെന്ന ആക്ഷേപം ശക്തമാണ്. അവരിൽ ചില നേതാക്കൾ തന്നെ അത് ഉന്നയിച്ചിട്ടുണ്ട്. തീവ്ര ഹിന്ദുത്വവും മൃദു ഹിന്ദുത്വവും മത്സരിക്കുമ്പോൾ സ്വാഭാവികമായും തീവ്ര ഹിന്ദുത്വത്തിനു മാത്രമേ വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ കഴിയൂ എന്നതാണ് വസ്തുത.

ബിജെപിക്ക് നേതാക്കളെ ‘സ്പോൺസർ’ ചെയ്യുന്നതിൽ കോൺഗ്രസ് നല്ല പങ്കുവഹിക്കുന്നുണ്ട്. ബിജെപിയുടെ ആപത്തിനെ ചെറുക്കാൻ ശേഷിയുള്ള എല്ലാവരെയും കൂട്ടി യോജിപ്പിപ്പിക്കണം. ഇന്ന പാർട്ടികൾ എന്നൊക്കെ ഈ അവസ്ഥയിൽ പറയുന്നതു ശരിയായിരിക്കില്ല. പാർട്ടി കോൺഗ്രസാണ് ഇതിൽ അഭിപ്രായം പറയേണ്ടത്. ഇടതു പക്ഷത്തിനിടയ്ക്ക് ഇക്കാര്യത്തിൽ യോജിച്ച അന്തരീക്ഷമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 

ഡൽഹി രാഷ്ട്രീയത്തിലെ അനുഭവങ്ങൾ? 

പാർട്ടി പറഞ്ഞതനുസരിച്ച് 8 വർഷക്കാലം ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. അനുഭവങ്ങൾ ഏതൊരു മനുഷ്യനെയും മാറ്റിമറിക്കും. പല യാഥാർഥ്യങ്ങളും അനുഭവിക്കാനുള്ള അവസരമായിരുന്നു അത്. യൂത്ത് ഫെഡറേഷന്റെ ഭാരവാഹിത്വത്തിൽ ഇരിക്കുമ്പോൾ 20 സംസ്ഥാനങ്ങൾ കവർ‌ ചെയ്തുകൊണ്ട് ദേശീയ ജാഥ നടത്തിയിരുന്നു. ഡൽഹിയിലായിരുന്നപ്പോൾ പാർലമെന്റിനു മുന്നിലേക്ക് ചെറുതും വലുതുമായ 70 മാർച്ച് നടത്തിയിട്ടുണ്ട്. ഇറ്റാലിയൻ എംബസിയിലേക്കും മാർച്ച് നടത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ സമയത്താണത്.

രാജ്യസഭാ സ്ഥാനാർഥിയായി പേര് നിർദേശിക്കപ്പെട്ടപ്പോൾ കണ്ണൂരിലെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ പ്രവർത്തകർക്കൊപ്പം പി.സന്തോഷ് കുമാർ. ചിത്രം: മനോരമ

സമയത്ത് പ്രതികരിക്കുകയെന്നതാണ് പ്രധാനം. ഡൽഹിയിൽ പ്രസ്ഥാനം ദുർബലമാണ്. എന്നാലും ഞങ്ങൾ അതിനിടയിൽ നിരവധി പ്രചാരണങ്ങൾ നടത്തി. ഇന്ധന വിലനിർണയ രീതി മാറ്റണമെന്ന്  ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് എഐവൈഎഫ് ആയിരുന്നു. സർക്കാർ നയത്തിൽ ഇടപെടാനാവില്ലെന്നു പറഞ്ഞ് കോടതി അത് തള്ളുകയായിരുന്നു. കഴിയാവുന്നത്ര ചെറുതും വലുതുമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സാർവദേശീയ യുവജന സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സംഘടനാ ജീവിതത്തിലെ അവിസ്മരണീയമായ കാലമായിരുന്നു ഡൽഹിയിലേത്. 16 രാജ്യങ്ങളിൽ യുവജന സമ്മേളനങ്ങളിലും സെമിനാറുകളിലുമെല്ലാം പോയിട്ടുണ്ട്. രണ്ടു തവണ ഇന്ത്യൻ സംഘത്തെ നയിച്ചിട്ടുമുണ്ട്. രാജ്യാന്തര തലത്തിൽ സൗഹൃദങ്ങളുമുണ്ട്. 

കണ്ണൂർ ജില്ലാ സെക്രട്ടറിയെന്ന അനുഭവം?

ഡൽഹിയിലേക്കു പോയിക്കഴിഞ്ഞാൽ നാടുമായുള്ള ബന്ധം പോകുമെന്ന ഒരു ധാരണയുണ്ടായിരുന്നു. കണ്ണൂരിലെ പാർട്ടിയെന്നു പറയുന്നത് സിപിഐക്ക് വളരെ പ്രധാനപ്പെട്ടതാണ്. സ്ഥാപക ജില്ലയിലെ പാർട്ടിയാണ്. പാർട്ടിയെ ആവേശത്തോടെ മാത്രം ഓർമിക്കുന്ന ജനതയാണ്. ചരിത്ര സമരങ്ങളുടെ നാടാണ്. ഞാൻ യൂത്ത് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നപ്പോഴും കണ്ണൂരിലെ പാർട്ടിയുമായുള്ള ബന്ധം വിട്ടിരുന്നില്ല.

ഞാൻ ഇവിടെ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. എന്റെ മുത്തഛന്മാർ രണ്ടു പേരും പാർട്ടിക്കു വേണ്ടി വളരെ ത്യാഗം സഹിച്ചവരാണ്. അവരൊക്കെ പഴയ തലമുറയുടെ ആവേശമാണ്. പ്രസ്ഥാനവുമായുള്ള ബന്ധം വൈകാരികത കൂടിയാണ്. കണ്ണൂരിലെ പാർട്ടി സെക്രട്ടറിയാവുക എന്നത് വലിയൊരു അംഗീകാരമായാണ് എനിക്കു തോന്നിയിട്ടുള്ളത്. കണ്ണൂർ നല്ല അനുഭവങ്ങളാണു നൽകിയിട്ടുള്ളത്.

കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, കാനം രാജേന്ദ്രൻ

ഇടതുപക്ഷത്തിന്റെ പരിസ്ഥിതി കാഴ്ചപ്പാട് പുതുക്കേണ്ട സമയമായോ?

പ്രളയം നമ്മുടെ സങ്കൽപങ്ങളെ മാറ്റി മറിച്ചു. വികസനവും പരിസ്ഥിതിയും ഒത്തു പോകുന്ന സാഹചര്യമുണ്ടാകണം. എൽഡിഎഫ് കെ-റെയിൽ കൊണ്ടു വരുമ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഒരു കാര്യം തണ്ണീർതടങ്ങളും ജലസ്രോതസ്സുകളും വയലുകളുമെല്ലാം നിലനിർത്തുമെന്നാണ്. പരിസ്ഥിതിയെ സംബന്ധിച്ചുള്ള അജൻഡ മുന്നണിയിലെ എല്ലാ പാർട്ടികളുടെയും ഭാഗമാകേണ്ടതാണ്. 

വികസന കാഴ്ചപ്പാട് എങ്ങനെ?

പണമില്ലാത്തതു കൊണ്ട് ഒരു വികസന പരിപാടി മാറ്റി വയ്ക്കേണ്ടതുണ്ടോ എന്നതാണു ചോദ്യം. സംസ്ഥാനത്ത് ജനതയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വികസനമുണ്ടാകണം. അവരുടെ ആഗ്രഹത്തിന് അനുസരിച്ചു മാറാൻ കഴിഞ്ഞില്ലെങ്കിൽ ഭരണത്തിന്റെ  തകർച്ചയ്ക്കു കാരണമാകും. ലോകത്താകെയുള്ള ഇടതുപക്ഷത്തിന്റെ അനുഭവം നോക്കിയാൽ, നവീകരിക്കുക അല്ലെങ്കിൽ നശിക്കുക എന്നതാണെന്നു കാണാം. ലോകത്താകെ അഭിമുഖീകരിച്ച യാഥാർഥ്യമാണത്.

ലോട്ടറി അവതരിപ്പിച്ച കാലത്ത് അത് മറ്റൊരു വരുമാന മാർഗമായിരുന്നു. പണം എങ്ങനെ കണ്ടെത്താം എന്ന ആലോചനയുടെ ഭാഗമായിരുന്നു കിഫ്ബി. പരിമിതമായ വിഭവങ്ങളുമായി കഴിയുന്ന ഒരു ഗവണ്മെന്റിന് സ്വീകരിക്കാവുന്ന ഉചിമതമാർഗമാണ് വികസനത്തിന് ഇടതുപക്ഷം  സ്വീകരിച്ചിരിക്കുന്നത്. അതില്ലാതെ മുന്നോട്ടു പോകാനാവില്ല. 

കുടുംബം?

ഭാര്യ: കൊയ്യം ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ഡോ. എം.ലളിത. മക്കൾ: ഹൃദ്യ (ബിരുദ വിദ്യാർഥിനി, മിറാൻഡ കോളജ് ഡൽഹി), ഹൃത്വിക് (പ്ലസ് വൺ വിദ്യാർഥി, സെന്റ് മൈക്കിൾസ് സ്കൂൾ, കണ്ണൂർ)

English Summary: Interview with CPI Rajya Sabha Candidate P Santhosh Kumar