ലക്നൗ∙ ഉത്തർപ്രദേശിൽ രണ്ടാം യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ‌ തകൃതി. ലക്നൗവിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് 4നാണ് ഇരുപതിനായിരത്തിലധികം പേർ പങ്കെടുക്കുന്ന വമ്പൻ ചടങ്ങ്. പ്രധാനമന്ത്രി..Uttar Pradesh Yogi Adityanath

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ഉത്തർപ്രദേശിൽ രണ്ടാം യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ‌ തകൃതി. ലക്നൗവിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് 4നാണ് ഇരുപതിനായിരത്തിലധികം പേർ പങ്കെടുക്കുന്ന വമ്പൻ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. യോഗി ആദിത്യനാഥിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ബിജെപി മുഖ്യമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണൗട്ട്, ബോണി കപൂർ, നിരവധി വ്യവസായ പ്രമുഖർ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. അടുത്തിടെ ഇറങ്ങിയ ഹിന്ദി ചിത്രം ‘കശ്മീർ ഫയൽസി’ന്റെ അണിയറപ്രവർത്തകർക്കും ക്ഷണമുണ്ട്. നടൻ അനുപം ഖേർ, സംവിധായകൻ വിവേക് അഗ്നിഹോത്രി എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം.

ADVERTISEMENT

സ്റ്റേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെ.പി.നഡ്ഡ്, രാജ്നാഥ് സിങ്, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന കൂറ്റർ ബാനർ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലെ ടർഫിൽ മാത്രം 20,000 പേർക്കുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഗാലറിയിലെ കസേരകളിലും ഇരിക്കാം.

നിയമസഭാ തിരഞ്ഞെടുപ്പിൽ, ആകെയുള്ള 403ൽ 273 സീറ്റുകൾ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തുടർഭരണം നേടിയത്. യുപിയിൽ 37 വർഷത്തിനുശേഷമാണ് ഒരു പാർട്ടി, അഞ്ച് വർഷം ഭരണം പൂർത്തിയാക്കിയശേഷം വീണ്ടും അധികാരത്തിലെത്തുന്നത്. 2017ൽ, മാർച്ച് 19നാണ് യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റത്.

ADVERTISEMENT

English Summary: PM To Be At Yogi Adityanath Oath, Actors, Team "The Kashmir Files" Called