ലക്‌നൗ ∙ ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി രണ്ടാംവട്ടവും അധികാരമേറ്റശേഷം ജനപ്രിയ പദ്ധതികള്‍ തുടരാന്‍ തീരുമാനിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സൗജന്യ റേഷന്‍ പദ്ധതി മൂന്നു മാസത്തേക്കു കൂടി നീട്ടാന്‍ സര്‍ക്കാര്‍ | Uttar Pradesh Assembly Elections, Yogi Adityanath, Free Ration, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്‌നൗ ∙ ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി രണ്ടാംവട്ടവും അധികാരമേറ്റശേഷം ജനപ്രിയ പദ്ധതികള്‍ തുടരാന്‍ തീരുമാനിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സൗജന്യ റേഷന്‍ പദ്ധതി മൂന്നു മാസത്തേക്കു കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാരിന്റെ ആദ്യതീരുമാനം.

സംസ്ഥാനത്ത് 15 കോടി ജനങ്ങള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് നടപ്പാക്കിയ സൗജന്യ റേഷന്‍ മാര്‍ച്ചില്‍ അവസാനിക്കാനിരിക്കുകയായിരുന്നു. ദരിദ്രവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണു നടപടിയെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. 

ADVERTISEMENT

37 വര്‍ഷത്തെ ചരിത്രം തിരുത്തിക്കൊണ്ടാണ് യോഗി അഞ്ച് വര്‍ഷത്തെ ഭരണത്തിനു ശേഷം തുടര്‍ച്ചയായ രണ്ടാംവട്ടവും മുഖ്യമന്ത്രിയായി അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ വന്‍നിര സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. യോഗിക്കു പുറമേ 52 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കേശവ് പ്രസാദ് മൗര്യയെയും ദിനേശ് ശര്‍മയ്ക്കു പകരം ബ്രാഹ്മണ നേതാവ് ബ്രജേഷ് പഥക്കിനെയും ഉപമുഖ്യമന്ത്രിമാരാക്കി. 403 അംഗ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 255 സീറ്റും 41.29 ശതമാനം വോട്ടും നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്.

ADVERTISEMENT

English Summary: Yogi Adityanath's First Decision In 2nd Term: Free Ration Scheme Extended

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT