ക്രമക്കേടുകളോട് ഉടനടി പ്രതികരിക്കുന്ന യുവ ഉദ്യോഗസ്ഥരും മാധ്യമങ്ങളുടെ തുറന്നെഴുത്തും വനം വകുപ്പിനെ നേരായ ട്രാക്കിലേക്ക് നയിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ഈ സാഹചര്യത്തിലാണ് വനത്തിനുള്ളിൽ വേനൽ സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്...Kerala Forests, Kerala Forest Summer

ക്രമക്കേടുകളോട് ഉടനടി പ്രതികരിക്കുന്ന യുവ ഉദ്യോഗസ്ഥരും മാധ്യമങ്ങളുടെ തുറന്നെഴുത്തും വനം വകുപ്പിനെ നേരായ ട്രാക്കിലേക്ക് നയിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ഈ സാഹചര്യത്തിലാണ് വനത്തിനുള്ളിൽ വേനൽ സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്...Kerala Forests, Kerala Forest Summer

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രമക്കേടുകളോട് ഉടനടി പ്രതികരിക്കുന്ന യുവ ഉദ്യോഗസ്ഥരും മാധ്യമങ്ങളുടെ തുറന്നെഴുത്തും വനം വകുപ്പിനെ നേരായ ട്രാക്കിലേക്ക് നയിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ഈ സാഹചര്യത്തിലാണ് വനത്തിനുള്ളിൽ വേനൽ സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്...Kerala Forests, Kerala Forest Summer

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ലളിതമായി പറഞ്ഞാൽ, ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും ഓർക്കേണ്ട ഒന്നാണ് നമ്മുടെ കാട്... അതാണ് നമ്മുടെ വീട്..’ പറയുന്നത് മറ്റാരുമല്ല–  നടി മഞ്ജു വാര്യർ. വന സംരക്ഷണത്തിനായി വനം വകുപ്പുമായി കൈകോർക്കുകയാണ് നടി. കാലാവസ്ഥാ മാറ്റത്തിന്റെ ഭീഷണിയും ജീവജാലങ്ങളുടെ സംരക്ഷണ സന്ദേശവും ഉൾപ്പെടുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് വനം വകുപ്പ് തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. ഇത് കടുത്ത വേനലിലും കാടുകളെ  സംരക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഒരു നടപടി മാത്രം.

വേനൽ കനക്കുംതോറും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ചങ്കിടിപ്പ് വർധിക്കുകയാണ്. വനത്തിനുള്ളിൽ മൃഗങ്ങൾക്കുള്ള ജലസ്രോതസുകൾ സംരക്ഷിച്ചില്ലെങ്കിലും ആനയും കടുവയും കൂടുതലായി കാടിറങ്ങാൻ തുടങ്ങും. മൃഗങ്ങൾക്ക് തീറ്റയും വേണം. കാട്ടുതീ ഉണ്ടാവാതെ സംരക്ഷിക്കണം. അങ്ങനെ പിടിപ്പത് പണികളിലാണ് വനം വകുപ്പ്. ലക്കും ലഗാനുമില്ലാതെ തടയണകൾ കെട്ടിയും ഫയർലൈൻ തെളിച്ചും കോടികൾ ഒഴുക്കിക്കളയുന്ന പതിവ് ഇത്തവണ വനം വകുപ്പ് അവസാനിപ്പിക്കുകയാണെന്നാണ് സൂചനകൾ. 

ADVERTISEMENT

വന സംരക്ഷണത്തിൽ പ്രതിജ്ഞാബദ്ധരായ ചെറുപ്പക്കാരായ ഉദ്യോഗസ്ഥരുടെ സംഘമാണ് നൂതനമായ ആശയങ്ങൾ നടപ്പാക്കാൻ കളത്തിലുള്ളത്. കാട്ടിലെ തടി, തേവരുടെ ആന, വലിയടോ വലി എന്ന മട്ടിൽ, തൊട്ടതിലൊക്കെയും കമ്മിഷൻ മോഹിച്ച് പദ്ധതികൾ നടപ്പാക്കിയിരുന്ന ഉദ്യോഗസ്ഥരുടെ സംഘം ഇപ്പോൾ പിന്നാമ്പുറത്തേക്കു പോയിക്കഴിഞ്ഞു എന്നാണ് വനം വകുപ്പിലെ തന്നെ സംസാരം. ക്രമക്കേടുകളോട് ഉടനടി പ്രതികരിക്കുന്ന യുവ ഉദ്യോഗസ്ഥരും മാധ്യമങ്ങളുടെ തുറന്നെഴുത്തും വനം വകുപ്പിനെ നേരായ ട്രാക്കിലേക്ക് നയിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ഈ സാഹചര്യത്തിലാണ് വനത്തിനുള്ളിൽ വേനൽ സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്.

കാസർകോട് കുളം വൃത്തിയാക്കുന്നു. ചിത്രം: മനോരമ

വനം വകുപ്പ് ജീവനക്കാർക്കു പുറമെ, കാട്ടിൽ ഏറ്റവും കൂടുതൽ വാച്ചർമാരെ നിയമിക്കുന്ന സമയമാണിത്. ഒരു റേഞ്ചിൽ തന്നെ പത്തോളം ഫയർ ഗ്യാങുകൾ റോന്ത് ചുറ്റുന്നുണ്ടാവും. ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങളായിട്ടുള്ളവരെയാണ് ഇങ്ങനെ നിയമിക്കുക. കാട്ടിൽ അനധികൃതമായ ആരെങ്കിലും കയറുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിനു പുറമെ,  എവിടെയെങ്കിലും കാട്ടുതീ ഉണ്ടായിട്ടുണ്ടെങ്കിൽ അവർ കൃത്യമായ വിവരം കൈമാറി നടപടികൾ ആരംഭിക്കും.

മഴയുടെ സ്വഭാവം മാറി, മണ്ണും

വനത്തിനുള്ളിൽ ജല സംഭരണ കേന്ദ്രങ്ങളുടെ പരിശോധനയാണ് വനം വകുപ്പ് ആദ്യമായി ചെയ്യുക. ഇരുപതു കൊല്ലം മുമ്പ് ഏതു വേനലിലും കാട്ടിനുള്ളിലെ ചില പോക്കറ്റുകളിൽ വെള്ളം നിലനിൽക്കുമായിരുന്നു. ഇപ്പോഴത്തെ പ്രശ്നം വനത്തിൽ പെയ്യുന്ന മഴവെള്ളം അതേപടി ഒഴുകി നദികളിലേക്ക് പോകുന്നു എന്നതാണ്. ഒപ്പം വൻതോതിൽ മേൽമണ്ണും പോകും. വെള്ളം പിടിച്ചു നിർത്താനുള്ള, അല്ലെങ്കിൽ താഴേക്ക് ഇറക്കാനുള്ള  മണ്ണിന്റെ കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇക്കാര്യത്തിൽ ഗൗരവമായ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വന ഭൂമിയിൽ മണ്ണിന്റെ ജല ആവാഹന ശേഷി നന്നേ കുറഞ്ഞു വരുന്നതായാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനു കാരണം കാലാവസ്ഥാ മാറ്റം തന്നെയാണ്. 

വേനലിനു മുന്നോടിയായി പീച്ചിയിൽ ജലസ്രോതസ്സുകളിലെ ആഴം കൂട്ടി വൃത്തിയാക്കുന്നു. ചിത്രം: മനോരമ
ADVERTISEMENT

കാലവർഷത്തിനും തുലാവർഷത്തിനും ശേഷം കേരളത്തിൽ ഏറെ നാൾ ‘നൂൽമഴക്കാലം’ ഉണ്ടാവുമായിരുന്നു. ഈ സീസണിലെ മഴ ഏറെ നേരം ചാറ്റൽ മഴയായി പെയ്യും. ഈ മഴവെള്ളമാണ് മണ്ണിലേക്ക് ഇറങ്ങി, ഭൂമിക്കടിയിലെ ഉറവുകളെ സംരക്ഷിച്ചിരുന്നത്. കടുത്ത വേനലിലും ഈ ഉറവുകൾ വറ്റാറില്ല. ഇത്തരം നൂൽമഴക്കാലം കേരളത്തിൽ അവസാനിച്ചു. പെയ്യുകയാണെങ്കിൽ ചെറിയ സമയത്തിനുള്ളിൽ വലിയൊരു മഴയായി പെയ്തു തീരും. ആ വെള്ളം അപ്പാടേ ഒലിച്ചു പോകും.ഭൂമിക്കടിയിലെ ജലസംഭരണം തീരെ ഇല്ലാതായി എന്നു തന്നെ പറയാം. വനത്തിനുള്ളി‍ൽ മൃഗങ്ങൾക്ക് കുടിവെള്ളം നൽകിയിരുന്ന ചെറിയ ഉറവകളാണ് അസ്തമിച്ചിരിക്കുന്നത്. എന്തു കൊണ്ടാണ് മൃഗങ്ങൾ കാടിനു പുറത്തേക്ക് ഇറങ്ങുന്നത് എന്നതിന്റെ ഒരു ഉത്തരമാണിത്. ഇതാണ് അടിയന്തരമായി നേരിടേണ്ട പ്രശ്നം എന്ന തിരിച്ചറിവിലാണ്് വനംവകുപ്പ് ഇപ്പോൾ.

ബ്രഷ്‌വുഡ് ചെക്ഡാമുകൾ

ജലം തങ്ങി നിൽക്കുന്ന ഇത്തരം സ്വാഭാവിക ഭൂപ്രദേശങ്ങൾ സംരക്ഷിക്കുകയാണ് ആദ്യ പടി. കോൺക്രീറ്റ് തടയണകൾ നിർമിക്കുന്നതായിരുന്നു ആദ്യകാലങ്ങളിൽ ചെയ്തിരുന്നത്. വനത്തിനുള്ളിൽ കോൺക്രീറ്റ് തടയണകൾ നിർമിച്ച് കുറേ ഉദ്യോഗസ്ഥരുടെ പോക്കറ്റ് വീർത്തു എന്നതല്ലാതെ ജലസ്രോതസുകൾക്ക് കാര്യമായ വർധനയൊന്നും ഉണ്ടായില്ല. ഈ രീതിയിൽ ഒരു പൊളിച്ചെഴുത്താണ് ഇപ്പോൾ വനം വകുപ്പിൽ. കോൺക്രീറ്റ് തടയണകൾക്കു പകരം മരക്കമ്പുകൾ ഉപയോഗിച്ച് ചെറിയ തടയണകൾ തീർക്കും. ഏപ്രിൽ‍, മേയ് മാസങ്ങളിൽ പെയ്യുന്ന വേനൽ മഴ ഇത്തരത്തിൽ തടഞ്ഞു നിർത്തുകയാണ് പദ്ധതി. 

സൈലന്റ് വാലിയിൽ സ്വീകരിക്കുന്ന നടപടികൾ ആവില്ല ചിന്നാറിൽ സ്വീകരിക്കേണ്ടത്. സൈലന്റ് വാലിയിൽ ഇപ്പോഴും വെള്ളമുണ്ട്. എന്നാൽ ചിന്നാറിൽ കടുത്ത വരൾച്ചയാണ്. ചിലയിടത്ത് പച്ചപ്പ് ഇപ്പോഴുമുണ്ട്. അവിടെ ഫയർലൈൻ എടുക്കേണ്ട കാര്യമില്ല. അവിടെ ഫയർലൈൻ തെളിക്കുന്നതിനു കൂടുതൽ മനുഷ്യാധ്വാനം വേണ്ടി വരും

നല്ല മഴക്കാലത്ത് ഇത് ഒഴുകിപ്പോകും. വീണ്ടും ഭൂമിക്ക് പ്രശ്നം ഇല്ലാത്ത വിധത്തിൽ ജീവനക്കാർ തന്നെ അടുത്ത തടയണ കെട്ടും. പ്രത്യേക കരാറും മറ്റും നൽകിയിട്ടൊന്നുമല്ല ഇതു ചെയ്യുന്നത്. വാച്ചർമാരുടെ സംഘം തന്നെ വനത്തിനുള്ളിൽ റോന്ത് ചുറ്റുന്നതിനിടയിൽ ഇത്തരം തടയണകൾ നിർമിക്കുകയാണ്. അതിന് പ്രത്യേക നിർമാണച്ചെലവോ, പരിപാലനച്ചെലവോ ഒന്നും ഉണ്ടാകുന്നില്ല. പ്രകൃതിക്ക് ദോഷവും വരുത്തുന്നില്ല. ഭൂമിയുടെ ആർദ്രത നിലനിർത്താനും വ്യാപക മണ്ണൊലിപ്പ് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. കുളങ്ങളുടെ ആഴം കൂട്ടുന്നതും പുതിയ കുളങ്ങൾ

ADVERTISEMENT

ഫയർ ലൈന‍ുകൾ ഇല്ല

തലങ്ങും വിലങ്ങും ഫയർലൈനുകൾ തെളിക്കുന്ന പഴയ രീതിയും പൊളിച്ചെഴുതുകയാണ് വനം വകുപ്പ്. തീ കത്താൻ സാധ്യതയുള്ള കരിയിലകൾ ബ്ലോവർ ഉപയോഗിച്ച് അടിച്ചൊതുക്കുയാണ് ഒരു രീതി. കത്താൻ കൂടുതൽ സാധ്യതയുള്ള ഭാഗം പ്രത്യേകം വേർതിരിച്ച ശേഷം ആ ഭാഗത്ത് നിയന്ത്രിതമായി മുൻകൂട്ടി തീയിടും. ഒരു വലിയ പ്രദേശത്തെ രക്ഷപെടുത്താൻ വേണ്ടി ചെറിയ പ്രദേശത്ത് തീയിടുകയാണ് ചെയ്യുന്നത്. വലിയ കാട്ടുതീ ഉണ്ടായാൽ, ഇത്തരം പ്രദേശങ്ങൾ അതിനു തടയിടും. ഫയർലൈനിനു വേണ്ടി കോടികൾ ഒഴുക്കുന്ന പരിപാടിക്കു പകരം വാച്ചർമാരെ കൂടുതൽ നിയമിച്ച്,നിയന്ത്രിതമായി, ചെറിയ പ്രദേശത്ത് മുൻകൂട്ടി തീ ഇടുകയാണ് വനം വകുപ്പ്.

കാട്ടുതീ തടയാനായി ഫയർ ലൈൻ തെളിച്ചപ്പോൾ. ചിത്രം: മനോരമ

നഷ്ടപ്പെട്ട വനങ്ങളുടെ വീണ്ടെടുപ്പ്

വനം വകുപ്പ് ഒരുകാലത്ത് കാണിച്ചുകൂട്ടിയ വലിയ മണ്ടത്തരങ്ങൾ തെറ്റായിരുന്നു എന്ന തിരിച്ചറിവിലാണ് ഇപ്പോൾ. നഷ്ടപ്പെട്ട സ്വാഭാവിക വന മേഖലകൾ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനാണ് മുൻതൂക്കം. ഭൂമിയിലെ പച്ചപ്പ് അല്ല നഷ്ടപ്പെട്ടിരിക്കുന്നത്, വനത്തിന്റെ ഉൾക്കാമ്പ് ആണ്. സൂക്ഷ്മജീവികൾ മുതൽ ആനകൾ വരെയുള്ളവയ്ക്ക് ജീവിക്കാൻ പ്രകൃതി ഒരുക്കിയിരുന്ന ആവാസ വ്യവസ്ഥ വനം വകുപ്പും സർക്കാരും ചേർന്നു തന്നെയാണ് നശിപ്പിച്ചത്. സ്വാഭാവിക മരങ്ങൾ വെട്ടിമാറ്റി, അവിടെ അക്കേഷ്യയും മാഞ്ചിയവും യൂക്കാലിയും തേക്കും വച്ചു പിടിപ്പിച്ചു. ഭൗമോപരിതലത്തിലെ വെള്ളം മുഴുവൻ ഈ വൃക്ഷങ്ങൾ വലിച്ചെടുത്തു വളർന്നു. ഫലവൃക്ഷങ്ങൾ ഇല്ലാതായതോടെ മൃഗങ്ങൾക്ക് ഭക്ഷണവും കിട്ടാതായി. അതിനെല്ലാം പുറമെ, വിദേശ സസ്യങ്ങളായ സെന്ന സ്പെക്ടബിളിസ് എന്ന മഞ്ഞക്കൊന്നയുടെയും കമ്യൂണിസ്റ്റ് പച്ചയുടെയും പടർന്നുകയറ്റം കൂടിയായതോടെ സ്വാഭാവിക വനം പൂർണമായും ഇല്ലാതാവുകയാണ്. വനത്തെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് വനംവകുപ്പ് ഇപ്പോൾ നടത്തുന്നത്.

തടയണ കെട്ടി വെള്ളം സംരക്ഷിക്കുന്നു. ചിത്രം: മനോരമ

മൃഗങ്ങൾക്കും കിളികൾക്കും കുടിവെള്ളം ഒരുക്കി നൽകിക്കൊണ്ട് സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ പരിപാടികൾ ഉണ്ട്. കാടുകൾ തമ്മിൽ വലിയ വിടവുകൾ ഉണ്ടാക്കുന്ന വിധം ‘വിസ്ത കട്ടിങ്’ ആണ് മറ്റൊരു മാർഗം. വാഹനം പോകുന്ന വഴിയോ, നടവഴിയോ ആകും. അതിനു ഇരുവശത്തുമുള്ള ഉണങ്ങിയ കാടുകൾ വെട്ടിത്തെളിച്ച് വന ഭൂമിയിൽ വിടവ് സൃഷ്ടിക്കുന്നതാണ് വിസ്തകട്ടിങ്.

English Summary: How these Young Forest Officials and Forest Department are Saving Kerala Forests from Excess Summer Heat