യുപിയിലെ വെല്ലുവിളിക്ക് ബിഹാറിൽ അടി; മുകേഷ് സാഹ്നിയെ കൈവിട്ട് മഹാസഖ്യം
പട്ന ∙ ബിഹാറിൽ എൻഡിഎയിൽനിന്നു പുറത്തായ മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടിയെ (വിഐപി) മഹാസഖ്യത്തിൽ ഉൾപ്പെടുത്താൻ ആർജെഡിക്കു താൽപര്യമില്ലെന്നു സൂചന. മന്ത്രിസഭയിൽനിന്നു..Mukesh Sahani | Bihar | BJP | Manorama news

പട്ന ∙ ബിഹാറിൽ എൻഡിഎയിൽനിന്നു പുറത്തായ മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടിയെ (വിഐപി) മഹാസഖ്യത്തിൽ ഉൾപ്പെടുത്താൻ ആർജെഡിക്കു താൽപര്യമില്ലെന്നു സൂചന. മന്ത്രിസഭയിൽനിന്നു പുറത്താക്കപ്പെട്ട മുകേഷ് സാഹ്നിയുടെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം ജൂലൈയിൽ അവസാനിക്കും. വിഐപിയുടെ മൂന്ന് എംഎൽഎമാരും ബിജെപിയിൽ ചേർന്നതോടെ ബിഹാർ രാഷ്ട്രീയത്തിൽ മുകേഷ് സാഹ്നിക്കു പ്രസക്തി നഷ്ടമായി.
വിഐപിയെയും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയെയും (എച്ച്എഎം) എൻഡിഎയിൽനിന്ന് അടർത്തിയെടുക്കാൻ ശ്രമിച്ചിരുന്ന ആർജെഡിക്കും, വിഐപി എംഎൽഎമാർ ബിജെപിയിൽ ചേർന്നതു തിരിച്ചടിയായി. എൻഡിഎയിൽ ഭിന്നിപ്പുണ്ടാക്കാമെന്ന ആർജെഡിയുടെ പ്രതീക്ഷകൾക്കു മങ്ങലേറ്റു.
നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് വിഐപി, എച്ച്എഎം കക്ഷികൾ മഹാസഖ്യം വിട്ട് എൻഡിഎയിലേക്കു ചേക്കേറിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മുകേഷ് സാഹ്നി പരാജയപ്പെട്ടെങ്കിലും നിതീഷ് കുമാർ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. ബിഹാറിനു പുറമെ യുപിയിലും സ്വാധീനമുണ്ടാക്കാനുള്ള മുകേഷ് സാഹ്നിയുടെ ശ്രമമാണ് തിരിച്ചടിയായത്.
യുപിയിൽ എൻഡിഎ സഖ്യകക്ഷിയാക്കണമെന്ന സാഹ്നിയുടെ ആവശ്യം ബിജെപി നിരാകരിച്ചു. ഇതിൽ പ്രതിഷേധിച്ചു വിഐപി 49 സ്ഥാനാർഥികളെ യുപി തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. ബിഹാറിലെ സഖ്യകക്ഷിയാണു ബിജെപിയെന്നതു കണക്കിലെടുക്കാതെ മുകേഷ് സാഹ്നി യുപിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും നിശിതമായി വിമർശിച്ചാണു പ്രചാരണം നയിച്ചത്.
English Summary :VIP chief Mukesh Sahani from Bihar Cabinet updates