രാജിന്റേത് ‘ഫെഡക്‌സ് കുടുംബം’; മുൻ ഡിജിപി സുബ്രമണ്യത്തിന്റെ മകൻ

തിരുവനന്തപുരം∙ പ്രമുഖ യുഎസ് പാക്കേജ്–ഡെലിവറി കമ്പനി ഫെഡക്‌സ് കോർപറേഷനു പുതിയ സിഇഒ എത്തുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. മുൻ ഡിജിപി സി.സുബ്രമണ്യം ഐപിഎസിന്റെ മകനും തിരുവനന്തപുരം സ്വദേശിയുമായ Raj Subramaniam, raj subramaniam kerala, raj subramaniam education, fedex, fedex ceo, Frederick Smith, Frederick W Smith, Thiruvananthapuram, former DGP C Subramaniam, Fedex Corporation CEO.

തിരുവനന്തപുരം∙ പ്രമുഖ യുഎസ് പാക്കേജ്–ഡെലിവറി കമ്പനി ഫെഡക്‌സ് കോർപറേഷനു പുതിയ സിഇഒ എത്തുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. മുൻ ഡിജിപി സി.സുബ്രമണ്യം ഐപിഎസിന്റെ മകനും തിരുവനന്തപുരം സ്വദേശിയുമായ രാജ് സുബ്രമണ്യമാണ് കമ്പനിയുടെ പുതിയ സിഇഒ. 30 വർഷം മുൻപ് ഫെഡക്‌സിൽ സാധാരണ ജീവനക്കാരനായി ജോലിയിൽ കയറിയ രാജാണ് ഇനി കമ്പനിയുടെ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുക.
രാജിന്റെ പിതാവ് സി.സുബ്രമണ്യവും മാതാവും റിട്ട. ഹെൽത്ത് അഡീഷനൽ ഡയറക്ടറുമായ ഡോ.ബി.കമലമ്മാളും താമസിക്കുന്ന കവടിയാർ–പട്ടം റോഡിലെ ഫ്ലാറ്റിൽ ഫെഡക്‌സ് സ്ഥാപകനും സിഇഒയുമായിരുന്ന ഫെഡറിക് ഡബ്ലിയു സ്മിത്തിന്റെ ഫോട്ടോയുണ്ട്, മുന്നിലൊരു വിളക്കും. ‘‘അദ്ദേഹം ഈ കുടുംബത്തിനു ദൈവത്തെപോലെയാണ്.’’–സി.സുബ്രമണ്യം പറയുന്നു.
രാജിന്റെ കുടുംബത്തെ വേണമെങ്കിൽ ഫെഡക്‌സ് കുടുംബമെന്നും വിളിക്കാം. നാലു പേരാണു കുടുംബത്തിൽനിന്ന് ഫെഡക്‌സിൽ ജോലി ചെയ്തിരുന്നത്. രാജിനു പുറമേ സഹോദരൻ രാജീവ് സുബ്രമണ്യം, രാജിന്റെ ഭാര്യ ഉമ സുബ്രമണ്യം, രാജിന്റെ മകൻ അർജുൻ രാജേഷ് എന്നിവർ. ഉമ ഇപ്പോൾ മറ്റൊരു മേഖലയിൽ ജോലി ചെയ്യുന്നു.
പത്തു വർഷം മുന്‍പുതന്നെ ഫ്രെഡറിക് സ്മിത്ത് രാജ് സുബ്രമണ്യത്തിനു നേതൃസ്ഥാനത്തേക്കു ഉയരാൻ പരീശീലനം നൽകി തുടങ്ങിയിരുന്നതായി സി.സുബ്രമണ്യം പറയുന്നു. യാത്രകളിൽ എപ്പോഴും ഒപ്പം കൂട്ടി കമ്പനി കാര്യങ്ങളിൽ മാർഗനിർദേശം നൽകിയിരുന്നു. ഇന്നു പുലർച്ചെയാണ് രാജിനെ സിഇഒ ആയി നിയമിച്ച ഉത്തരവിറങ്ങിയത്.
രാവിലെ രാജ് വീട്ടിലേക്കു വിളിച്ചു സന്തോഷം പങ്കുവച്ചു. ‘‘നീ നീയായി ഇരിക്കുക, വിനയാന്വിതനായി തുടരുക’’ എന്നാണ് അച്ഛൻ ആശംസിച്ചത്. പാലക്കാട് കൽപ്പാത്തി സ്വദേശിയായ സുബ്രമണ്യം 1958ലാണ് ഐപിഎസ് പാസായത്. 1964 ൽ തിരുവനന്തപുരം റൂറൽ എസ്‌പിയായി തലസ്ഥാനത്തെത്തി. കൂടുതൽ കാലവും തലസ്ഥാനത്താണ് ജോലി ചെയ്തത്. 1971–73 കാലഘട്ടത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി. 1991–93 കാലഘട്ടത്തിൽ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി.
ലയോള സ്കൂളിലായിരുന്നു രാജിന്റെ വിദ്യാഭ്യാസം. 1983 ൽ ഐഐടി ബോംബെയിൽ കെമിക്കൽ എൻജിനീയറിങിനു ചേർന്ന് സ്വർണ മെഡലോടെ പാസായി. സിവിൽ സർവീസിൽ ചേരാനായിരുന്നു അച്ഛന്റെ നിർദേശം. എന്നാൽ, വിദേശത്തു പഠിക്കാനുള്ള ആഗ്രഹത്താൽ രാജ് യുഎസിൽ കെമിക്കൽ എൻജിനീയറിങ് മേഖലയിൽ ഉപരിപഠനത്തിനായി പോയി.
യുഎസില്‍നിന്ന് എംബിഎ ബിരുദവുമെടുത്തു. ക്യാംപസ് റിക്രൂട്ട്മെന്റ് വഴിയാണ് ജൂനിയർ അനലിസ്റ്റ് എന്ന തസ്തികയിൽ ഫെഡക്‌സിൽ നിയമിതനായത്. 24–ാം വയസിൽ വീട്ടുകാർ നിശ്ചയിച്ചതു പ്രകാരം ഐഎംഎം അഹമ്മദാബാദിലെ വിദ്യാർഥിയായിരുന്ന ഉമയെ വിവാഹം കഴിച്ചു.
1996–2003 വരെ ഫെഡക്‌സിന്റെ ഹോങ്കോങ് വൈസ് പ്രസിഡന്റായിരുന്നു. 2003–2006 കാലഘട്ടത്തിൽ കാനഡയുടെ ചുമതലയുള്ള പ്രസിഡന്റായി. 2012ൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി. 2017ൽ ഫെഡെക്സ് എക്സ്പ്രസിന്റെ പ്രസിഡന്റ് ആയി. 2019 ൽ ഫെഡക്‌സ് കോർപറേഷന്റെ പ്രസിഡന്റും ചീഫ് സിഇഒയുമായി.
സാങ്കേതിക വൈദഗ്ധ്യം നിറഞ്ഞ കമ്പനിയായി ഫെഡക്‌സിനെ മാറ്റുകയാണ് രാജിന്റെ ലക്ഷ്യമെന്ന് സുബ്രമണ്യം പറയുന്നു. ഇതിനായി ഐടി മേഖലയിൽനിന്ന് കഴിവുറ്റവരെ കണ്ടെത്തി കമ്പനിയിലേക്കു കൊണ്ടുവരുന്നുണ്ട്. ‘‘കമ്പനിയോട് എന്നും വിശ്വസ്തനായിരിക്കണം, മറ്റുള്ളവരോട് മനുഷ്യത്വത്തോടെ പെരുമാറണം.’’ – ഇതാണ് സുബ്രമണ്യം മകനു നൽകുന്ന ഉപദേശം.
കോവിഡ് കാലമായതിനാൽ രാജിനു നാട്ടിലേക്കു വരാൻ കഴിഞ്ഞിട്ടില്ല. അനുജൻ ഡിസംബറിൽ നാട്ടിലേക്കു വരുന്നുണ്ട്. 2006 മുതൽ ഫെഡക്സിന്റെ സ്വകാര്യ ജെറ്റിലാണ് രാജിന്റെ സഞ്ചാരം. 1971ലാണ് ഫെഡറിക് സ്മിത്ത് ഫെഡക്‌സ് സ്ഥാപിച്ചത്. ഇന്ന് ഈ രംഗത്ത് ഒന്നാംനിര കമ്പനിയാണ്. 6.5 ലക്ഷം ജീവനക്കാരുണ്ട്.
English Summary: Raj Subramaniam, FedEx’s new President and CEO, a Malayali