വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ‌ക്ക് തങ്ങളുടെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ തെളിവാണ് ഒന്നാം മോദി സര്‍ക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ നടപ്പാക്കുന്ന നയപരിപാടികള്‍. ചരിത്രത്തിൽ ആദ്യമായാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയിൽ ഇത്രയധികം പ്രാധാന്യം കിട്ടുന്നത്. തെക്കു കിഴക്കൻ ഏഷ്യയിലേക്കുള്ള കവാടം എന്ന നിലയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ.. AFSPA

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ‌ക്ക് തങ്ങളുടെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ തെളിവാണ് ഒന്നാം മോദി സര്‍ക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ നടപ്പാക്കുന്ന നയപരിപാടികള്‍. ചരിത്രത്തിൽ ആദ്യമായാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയിൽ ഇത്രയധികം പ്രാധാന്യം കിട്ടുന്നത്. തെക്കു കിഴക്കൻ ഏഷ്യയിലേക്കുള്ള കവാടം എന്ന നിലയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ.. AFSPA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ‌ക്ക് തങ്ങളുടെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ തെളിവാണ് ഒന്നാം മോദി സര്‍ക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ നടപ്പാക്കുന്ന നയപരിപാടികള്‍. ചരിത്രത്തിൽ ആദ്യമായാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയിൽ ഇത്രയധികം പ്രാധാന്യം കിട്ടുന്നത്. തെക്കു കിഴക്കൻ ഏഷ്യയിലേക്കുള്ള കവാടം എന്ന നിലയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ.. AFSPA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2021 ക്രിസ്മസ് തലേന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. ഈ യോഗത്തിനു തൊട്ടു മുൻപാണ് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗാല, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന മ്യാൻമറിൽ രണ്ടു ദിവസത്തെ സന്ദർശനം നടത്തിയത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മണിപ്പൂരിന്റെയും നാഗാലാൻഡിന്റെയും പ്രദേശങ്ങളിൽ അതിന് തൊട്ടു മുന്‍പ് രണ്ട് സംഭവങ്ങൾ നടന്നിരുന്നു.

പീപ്പിൾസ് ലിബറേഷൻ ആർമി മണിപ്പൂർ, മണിപ്പൂർ നാഗാ പീപ്പിൾസ് ഫ്രണ്ട് (എംഎൻപിഎഫ്) എന്ന് അവകാശപ്പെടുന്ന സായുധ സംഘം 2021 നവംബർ 13–ന് മണിപ്പൂരിലെ ചുർചന്ദ്പൂർ ജില്ലയിൽ നടത്തിയ ആക്രമണത്തിൽ അസം റൈഫിൾസിലെ കമാൻഡിങ് ഓഫിസർ കേണൽ വിപ്ലവ് ത്രിപാഠി, ഭാര്യ, ഒൻപത് വയസ്സുള്ള മകൻ, നാല് സൈനികർ അടക്കം ഏഴു പേർ കൊല്ലപ്പെടുകയും ആറ് പേർക്കു പരുക്കേൽക്കുകയും ചെയ്തു.

ADVERTISEMENT

ഡിസംബർ നാലിന് നാഗാലാൻഡിലെ മോൺ ജില്ലയിലെ ഓട്ടിങ്–ടിരു ഗ്രാമത്തില്‍ സായുധ സംഘങ്ങൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് 13 ഖനിതൊഴിലാളികളെ സൈന്യം വെടിവച്ചു കൊന്നതാണ് രണ്ടാമത്തെ സംഭവം. ഇതിനു പിറ്റേന്ന് നടന്ന പ്രതിഷേധത്തിനിടെയും വെടിയേറ്റ് ഒരു ഗ്രാമീണനും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. ഇത‌ോടെ അഫ്സ്പ (ദി ആംഡ് ഫോഴ്‌സസ് (സ്പെഷൽ പവേഴ്‌സ്) ആക്ട് 1958 അഥവാ പ്രത്യേക സായുധസേനാ നിയമം) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.

അഫ്സ്പ പിന്‍വലിക്കണമെന്ന് കഴിഞ്ഞ 20 വർഷമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നിഫ്യു റിയോ അന്ന് വ്യക്തമാക്കിയിരുന്നു. ഈ ‘കരിനിയമം’ പിൻവലിക്കണമെന്ന് മേഘാലയ മുഖ്യമന്ത്രി കൊണാർഡ് സാങ്മയും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങും ആവശ്യപ്പെട്ടിരുന്നു. ഈ കാര്യങ്ങൾക്കു പിന്നാലെയാണ് അമിത് ഷാ, നാഗാലാന്‍ഡ് മുഖ്യമന്ത്രി നിഫ്യു റിയോയെയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയേയും വിളിച്ചു വരുത്തിയത്. അസം മുഖ്യമന്ത്രിയും എൻഡിഎയുടെ നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസ് കൺവീനറുമായ ഹിമന്ത ബിശ്വ ശർമയും ഒപ്പമുണ്ടായിരുന്നു.

നിലവിലെ സാഹചര്യങ്ങൾ കാണുമ്പോള്‍, അന്നത്തെ യോഗം വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം, അഫ്സ്പയ്ക്കെതിരെ ദശകങ്ങളായി പോരാട്ടം നടത്തിയിരുന്നത് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ഇറോം ശർമിളയെപ്പോലുള്ള വ്യക്തികളുമായിരുന്നു. രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ ഇക്കാര്യത്തിൽ അത്ര കഠിനമായ സമീപനം സ്വീകരിച്ചിരുന്നില്ല, ഒപ്പം ആദ്യമായാണു വടക്കു കിഴക്കൻ സംസ്ഥാനത്ത് ഒരു സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നതും മൂന്ന് മുഖ്യമന്ത്രിമാർ നിയമം പിൻവലിക്കണമെന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നതും.

ആ യോഗം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോൾ മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന അഫ്സ്പ ഭാഗികമായി പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. നാഗാലാൻഡ് വെടിവയ്പ് അന്വേഷിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലാണ് അഫ്സ്പ പിൻവലിക്കാനുള്ള തീരുമാനമുണ്ടായത് എന്നാണ് അറിയുന്നത്. ദശകങ്ങളായി അനുഭവിക്കുന്ന സായുധ സംഘങ്ങളുടെ അക്രമങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇനി കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ.

ADVERTISEMENT

‘സുരക്ഷ പൊതുവെ മെച്ചപ്പെട്ടതിന്റെയും തുടർശ്രമങ്ങൾ മൂലം വികസന പ്രവർത്തനങ്ങൾ വേഗത്തിലായതിന്റെയും സായുധ കലാപം അവസാനിപ്പിക്കാൻ വിവിധ കരാറുകൾ കൊണ്ടുവന്നതിന്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം കൊണ്ടുവരാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ശ്രമങ്ങളുടെയും ഫലമാണ് അഫ്സ്പ കുറച്ചു സ്ഥലങ്ങളിൽ പിൻവലിക്കാനുള്ള തീരുമാനം’–അമിത് ഷാ ട്വീറ്റ് ചെയ്തു. സത്യത്തിൽ എന്താണ് ഈ നിയമം വടക്കുകിഴക്കൻ സംസ്ഥാനങ്ങളോടു ചെയ്തിരുന്നത്?

അഫ്സ്പ ഇതുവരെ

മിസോറമിൽ 1986ലും ത്രിപുരയിൽ 2015ലും മേഘാലയയിൽ 2018ലും അഫ്സ്പ പൂർണമായി പിന്‍വലിച്ചിരുന്നു. ഏപ്രിൽ മുതൽ അസം, നാഗാലാൻ‍ഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളിലെ ആകെയുള്ള 90 ജില്ലകളിൽ 31 ജില്ലകളിൽ മാത്രമായിരിക്കും പൂർണമായും അഫ്സ്പ പ്രാബല്യത്തിലുണ്ടാവുക. 12 ജില്ലകളിൽ ഭാഗികമായും ഈ നിയമമുണ്ടാകും.

സേനാ വിഭാഗങ്ങൾക്ക് നിയന്ത്രണങ്ങളില്ലാത്ത അധികാരം നൽകുന്നതാണ് ഈ നിയമം. നിയമം അനുശാസിക്കാത്തതെന്ന് തോന്നുന്ന, അല്ലെങ്കിൽ ആയുധങ്ങളോ വെടിക്കോപ്പുകളോ കൈവശം വച്ചിട്ടുള്ള ആർക്കെതിരെയും ‌വെടിയുതിർക്കുന്നതിന് സൈന്യത്തിന് ഈ നിയമത്തിനു കീഴിൽ അധികാരമുണ്ട്. വെടിയേറ്റ് ആളുകൾ മരിച്ചാൽ പോലും നിയമ നടപടികളിൽനിന്ന് സൈനികർക്കു പരിരക്ഷ ലഭിക്കുകയും ചെയ്യും. ‘സംശയാസ്പദമായ സാഹചര്യത്തിൽ’ വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യുന്നതിനും വാറന്റില്ലാതെ പരിശോധനകൾ നടത്തുന്നതിനും സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന നിയമം കൂടിയാണിത്.

ADVERTISEMENT

ഒരു സംസ്ഥാനമോ സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗങ്ങളോ ‘പ്രശ്നബാധിത’മായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ കേന്ദ്ര സർക്കാരിനോ ഗവർണർക്കോ ആണ് അവിടെ അഫ്സ്പ ചുമത്താനുള്ള അധികാരം. 1958ലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്സ്പ ആദ്യമായി ‌ചുമത്തുന്നത്. ഇതു പിൻവലിക്കുന്നതോടെ ഈ പ്രദേശങ്ങള്‍ സൈനികവിമുക്തമാകുമെന്നാണു കരുതപ്പെടുന്നത്. അതുപോലെ ചെക്ക്പോയിന്റുകളിലും മറ്റുമുള്ള നിയന്ത്രണങ്ങളും നിർബന്ധിത പരിശോധനകളും നീങ്ങിയേക്കും.

അവസാനിക്കുമോ അക്രമം?

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സായുധഗ്രൂപ്പുകളും സായുധ പോരാട്ടങ്ങളും നിലനിൽക്കുന്ന പ്രദേശമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. ഇപ്പോഴത്തെ രീതിയിലുള്ള സായുധ പോരാട്ടങ്ങൾ ആരംഭിച്ചിട്ടു തന്നെ അറുപതോളം വർഷങ്ങളായി. എന്നാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഈ സായുധ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അതുപോലെ കുറച്ചധികം ഗ്രൂപ്പുകൾ സായുധ മാർഗം വെടിയുന്നതിന്റെ ഭാഗമായി സർക്കാരുമായി ചർച്ചയിലുമാണ്.

നാഗാലാൻഡിലെ പ്രധാന സായുധ സംഘടനയായ ദ് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡും (ഇസാക്ക്–മുയ്‍വ–എൻഎസ്‍സിഎൻ (ഐ–എം) ഏഴ് സംഘടനകളുടെ കൂട്ടായ്മയായ നാഗാ നാഷണൽ പൊളിറ്റിക്കൽ ഗ്രൂപ്പുകളും (എൻഎൻപിജി) വൈകാതെ സര്‍ക്കാരുമായി ധാരണയിലെത്തിയേക്കുമെന്നാണ് കരുതുന്നത്. ഇതിൽ എൻഎസ്‍സിഎന്നു(ഐ–എം)മായി 2015ൽ ഒപ്പു വച്ച കരാറിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകൾ തുടരുകയാണ്. മ്യാൻമർ, മണിപ്പൂർ, അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്ള നാഗാ ഭൂരിപക്ഷ പ്രദേശങ്ങളെ കൂട്ടിയിണക്കി ഗ്രേറ്റർ നാഗാലിം എന്ന രാജ്യം വേണമെന്ന ആവശ്യത്തിന്മേലാണ് ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയ സായുധ കലാപം അരങ്ങേറിയത്.

നാഗാലാൻഡിൽ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)

ഇതിൽ എൻഎസ്‍സിഎൻ (ഐ–എം)–എൻഎസ്‍സിഎൻ (കെ) എന്നിങ്ങനെയായി സംഘടന 1988ൽ പിരിഞ്ഞു. രണ്ടു സംഘടനകളുടേയും രക്തരൂക്ഷിത ചരിത്രം തന്നയാണ്. ഇതിൽ എൻഎസ്‍സിഎൻ (കെ) മ്യാൻമർ കേന്ദ്രീകരിച്ചാണ് നിലനിൽക്കുന്നത്. ഇതിൽനിന്ന് ഒട്ടേറെ സംഘടനകൾ പൊട്ടിമുളച്ചിട്ടുമുണ്ട്. അതിൽ എൻഎസ്‍സിഎൻ (നിക്കി) ഗ്രൂപ്പ് എന്ന സംഘടനയാണ് 2015ൽ 18 സൈനികരുടെ വീരമൃത്യുവിനിടയാക്കിയത് എന്നു റിപ്പോർട്ടുകളുണ്ട്. ഇവരുമായി കഴിഞ്ഞ വർഷം സർക്കാർ വെടിനിർത്തൽ കരാറിലെത്തിയിരുന്നു. എൻഎസ്‍സിഎൻ (ഐ–എം) ആകട്ടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് കരടു കരാറിൽ ഒപ്പു വച്ചത്.

കഴിഞ്ഞ ഏഴു വർഷമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഏറ്റവുമൊടുവിൽ തങ്ങൾക്ക് സ്വന്തമായി പതാകയും ഭരണഘടനയും വേണമെന്ന എൻഎസ്‍സിഎന്നി(ഐ–എം)ന്റെ ആവശ്യത്തിൽ തട്ടി തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. എൻഎസ്‍സിഎൻ (ഐ–എം) ചെയർമാൻ ക്യു ടുക്കു കഴിഞ്ഞ ദിവസവും ഇക്കാര്യം ആവര്‍ത്തിച്ചു. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല എന്നാണ് തങ്ങളുടെ നിലപാട് എന്നാണ് നാഗാ സംഘടനകളിൽ ഏറ്റവും പ്രധാന സംഘടനകളിലൊന്നിന്റെ നിലപാട്. നാഗ രാജ്യം എന്ന നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് എൻഎസ്‍സിഎൻ (നിക്കി) പ്രസിഡന്റ് നിക്കി സുമി അടുത്തിടെ നാഗാ റിപ്പബ്ലിക് ഡേ ആഘോഷ‌ങ്ങൾക്കിടെ വ്യക്തമാക്കിയിരുന്നു. അതേ സമയം, മ്യാൻമാർ കേന്ദ്രീകരിച്ചുള്ള സായുധ സംഘങ്ങളെ ഇന്ത്യൻ സൈന്യം അതിർത്തി കടന്നുപോയി നേരിട്ടിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറിയുടെ മ്യാന്മർ സന്ദർശനവും ഈ കാര്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

മണിപ്പൂരിലാകട്ടെ, ഉണ്ടായിരുന്ന പല സായുധ സംഘങ്ങളും കാലക്രമേണ തട്ടിക്കൊണ്ടു പോകലും പണം പിടുങ്ങലുമൊക്കെയുള്ള കൊള്ള സംഘങ്ങളായി മാറുകയാണ് ചെയ്തിട്ടുള്ളത്. അതേ സമയം, കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിങ് ഇപ്പോഴത്തെ തീരുമാനത്തെ കാണുന്നത് മറ്റൊരു രീതിയിലാണ്. ‘താഴ്‍വരയിലുള്ള ചില പ്രദേശങ്ങളിൽ നിന്ന് അഫ്സ്പ പിൻവലിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ മലമ്പ്രദേശങ്ങളിലുള്ള ഒരു ജില്ല പോലുമില്ല. അവിടെയുള്ള ഗോത്രവിഭാഗങ്ങൾ എങ്ങനെയാണ് ഇതിനെ കാണുക? ഒരു തിരിച്ചടി ഉണ്ടായാൽ താഴ്‌വര–മലമ്പ്രദേശം ഭിന്നിപ്പ് രൂക്ഷമാകുമോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കാരണം 2016ൽ യുണൈറ്റഡ് നാഗാ കൗൺസിൽ പ്രഖ്യാപിച്ച ഉപരോധം രണ്ടു മാസത്തോളമാണ് നീണ്ടു നിന്നത്. നാഗാ–കുക്കി പ്രദേശങ്ങളെ വിഭജിച്ച് പുതിയ ഏഴ് ജില്ലകൾ രൂപീകരിക്കാനുള്ള ഇബോബി സിങ്ങിന്റെ തീരുമാനമായിരുന്നു കാരണം. ഇത് തങ്ങളെ ഭിന്നിപ്പിക്കുന്നതിന്റെ ഭാഗമാണെന്നായിരുന്നു നാഗ വംശജരുടെ ആരോപണം. ഇതോടെ താഴ്‌വര പൂർണമായി അടഞ്ഞു. ഒടുവിൽ താഴ്‌വരയിലെ മേറ്റെയ് വംശജർ തിരിച്ചും ഉപരോധം ഏർപ്പെടുത്തി. അക്രമ സംഭവങ്ങൾക്കും കുറവില്ലായിരുന്നു. ഇവിടുത്തെ 60 സീറ്റിൽ 40 സീറ്റുകളും താഴ്‌വര മേഖലയിലാണ്. ഇതു ലക്ഷ്യമിട്ടാണ് ഇബോബി സിങ് പുതിയ ജില്ലകൾ പ്രഖ്യാപിച്ചത് എന്നായിരുന്നു ആരോപണം. എന്നാൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലടക്കം ഇതിന്റെ ഗുണം ലഭിച്ചത് ബിജെപിക്കാണ്. ഇവിടെയുള്ള നാഗാ വംശജരിൽ ഭൂരിഭാഗവും ക്രൈസ്തവരും മേറ്റെയ് വംശജർ ഭൂരിഭാഗം ഹിന്ദുക്കളുമാണ്.

പരാതികളേറെ, കോടതി ഇടപെടലുകളും

എക്സ്ട്രാ ജുഡിഷ്യൽ കൊലപാതകങ്ങൾ സംബന്ധിച്ചുള്ള ഒരു പൊതുതാത്പര്യ ഹർജിയെ തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ടതോടെ 2012 മുതൽ മണിപ്പൂരിൽ സായുധാക്രമണങ്ങളിലും സൈനിക ഇടപെടലുകളിലും കുറവ് വന്നിട്ടുണ്ട്. എന്നാൽ 2000–2012 കാലയളവിൽ മാത്രം 1528 വ്യാജ ഏറ്റുമുട്ടൽ കൊലപാതങ്ങളോ, കസ്റ്റഡി മരണങ്ങളോ ഉണ്ടായിട്ടുണ്ടെന്നായിരുന്നു ഹർ‌ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. തുടർന്ന് ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റിട്ട. ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ, മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെഎം ലിങ്തോ, കർണാടക മുൻ ഡിജിപി അജയ് കുമാർ സിങ് എന്നിവരെ 2013ൽ സുപ്രീം കോടതി നിയോഗിച്ചു.

സുപ്രീം കോടതി

ഹർജിക്കാർ ചൂണ്ടിക്കാട്ടിയ ആറ് ഏറ്റുമുട്ടൽ കൊലപാതകങ്ങളും വ്യാജമാണ് എന്നായിരുന്നു ഈ സമിതിയുടെ കണ്ടെത്തൽ. തുടർന്ന് കർശനമായ നിർദേശങ്ങളാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. അഫ്സ്പ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം സൈനികനെതിരെ ഏതെങ്കിലും വിധത്തിൽ നിയമനടപടി സ്വീകരിക്കണമെങ്കില്‍ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. ഇതു ചൂണ്ടിക്കാട്ടി, നിയമം ദുരുപയോഗം ചെയ്യരുതെന്നും സുപ്രീംകോടതി വ്യക്തമായ നിർദേശം നല്‍കി.

2004ൽ അന്നത്തെ യുപിഎ സർക്കാരും അഫ്സ്പയെ കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ‘ഒട്ടും അഭികാമ്യമല്ലാത്തത്’ എന്നാണ് അന്നത്തെ ജീവൻ റെഡ്ഢി കമ്മിറ്റി ഈ നിയമത്തെക്കുറിച്ച് പറഞ്ഞത്. പിന്നാലെ 2008ൽ രൂപീകരിച്ച ഒരു ഭരണ പരിഷ്കരണ കമ്മീഷനും ഇതേ നിലപാട് സ്വീകരിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ക്യാബിനറ്റ് സബ് കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തു. ഈ സംഭവ വികാസങ്ങൾക്ക് പിന്നാലെയാണ് 2012ൽ എക്സ്ട്രാ ജുഡിഷ്യൽ എക്സിക്യൂഷൻ വിക്റ്റിംസ് ഫാമിലി അസോസിയേഷൻ ഓഫ് മണിപ്പൂർ പൊതുതാൽപര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്.

തങ്ജാം മനോരമ ദേവി, ഇറോം ശര്‍മിള...

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എല്ലാക്കാലത്തും സംഘർഷഭരിതമാണ് മണിപ്പൂർ. ഇവിടുത്തെ നാഗാ പ്രദേശങ്ങൾ വിഭജിച്ച് ഗ്രേറ്റർ നാഗാലിം രൂപീകരിക്കണമെന്ന ആവശ്യത്തിന്മേലുള്ള നാഗാ സംഘടനകളുടെ കലാപം ഒരിടത്ത്. നാഗാ–കുക്കി വംശജർ തമ്മില്‍ പരമ്പരാഗതമായി നിൽക്കുന്ന വംശീയ വൈരം മറ്റൊരിടത്ത്. താഴ്‌വാരങ്ങളിൽ താമസിക്കുന്ന തദ്ദേശീയരായ മെറ്റേയ് വംശജർ നാഗകൾക്കെതിരെ രൂപീകരിച്ച സായുധ സംഘങ്ങൾ തുടങ്ങി എല്ലാക്കാലത്തും സംഘർഷഭരിതമായിരുന്നു മണിപ്പൂർ. ഇതിനിടെ സംസ്ഥാനം ഒന്നാകെ പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും അഫ്സ്പ ചുമത്തുകയും ചെയ്തു.

ഇറോം ശർമിള

തുടർന്നുണ്ടായ സായുധ കലാപത്തിന്റെ ഭാഗമായി നിരവധി പേർ കൊല്ലപ്പെട്ടു. സൈന്യം നടത്തുന്ന കൊലപാതകങ്ങൾക്കെതിരെയും പ്രതിഷേധം വർധിച്ചു. 2000 നവംബറിലാണ് ഇറോം ശർമിള തന്റെ 16 വര്‍ഷം നീണ്ട ഐതിഹാസികമായ നിരാഹാര സമരം ആരംഭിക്കുന്നത്. തലസ്ഥാനമായ ഇംഫാലിലെ പടിഞ്ഞാറൻ മേഖലയില്‍ ധീരതയ്ക്കുള്ള ദേശീയ അവാർഡ് നേടിയ കുട്ടിയടക്കം 10 പേരെ ഒരു ബസ് സ്റ്റോപ്പിൽ വച്ച് സൈന്യം വെടിവച്ചു കൊന്നതോടെയാണിത്. അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യത്തിന്മേൽ ഏറ്റവും കൂടുതൽ പ്രധാനമായതായിരുന്നു ഇറോം ശർമിളയുടെ സമരം.

2004–ണ് 32കാരിയായ മനോരമ ദേവിയെ ചോദ്യം ചെയ്യാനായി അസം റൈഫിൾസിലെ സൈനികർ വീട്ടിൽനിന്ന് പിടിച്ചു കൊണ്ടു പോകുന്നത്. സായുധ കലാപകാരികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യാന്‍ കൊണ്ടു പോകുന്നു എന്നായിരുന്നു ഭാഷ്യം. പിറ്റേന്ന് വീട്ടിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ വെടിയുണ്ടകളേറ്റ് തുളഞ്ഞ അവരുടെ മ‍ൃതദേഹം കണ്ടുകിട്ടി. ക്രൂരമായ ബലാത്സംഗത്തിനും പീഡനങ്ങൾ‌ക്കും അവർ ഇരയായി എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് 30–ഓളം വരുന്ന ‘മണിപ്പൂരിലെ അമ്മമാർ’ നഗ്‍നരായി അസം റൈഫിൾസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.

ഇറോം ശർമിള

‘കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആ പാവപ്പെട്ട പെൺകുട്ടിയുടെ അമ്മമാരാണ് ഞങ്ങളെന്ന് ഞങ്ങൾക്കെല്ലാം തോന്നി. ഈ സായുധ കലാപത്തിന്റെ ഏറ്റവും വലിയ ഇരകളാണ് മണിപ്പൂരിലെ സ്ത്രീകൾ. സ്ത്രീകൾ ആയതുകൊണ്ടു തന്നെ സായുധരായ അക്രമികളുടെയും ഒരു വിഭാഗം സുരക്ഷാ സേനയുടേയും അതിക്രമത്തിന് ഞങ്ങൾ ഇരകളാകുന്നു. അതിൽ നിന്നാണ് ഞങ്ങളുടെ പ്രതിഷേധം ഉണ്ടാകുന്നത്’– അന്ന് ഈ സമരത്തിൽ പങ്കെടുത്ത ഗ്യാനേഷ്വരി പിന്നീട് പറഞ്ഞു. സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അഫ്സ്പ നിലനിൽക്കുന്നതിനാൽ കേന്ദ്രത്തിനു മാത്രമേ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. പിന്നീട് 2012–ലാണ് ഈ കേസ് ഉൾപ്പെടെ സുപ്രീം കോടതി മുൻപാകെ വരുന്നത്.

‘ക്വിറ്റ് ഇന്ത്യ’യിൽനിന്നു തുടക്കം

ബ്രിട്ടിഷ് ഭരണകാലത്ത് ക്വിറ്റ് ഇന്ത്യ സമരത്തെ അടിച്ചൊതുക്കാൻ കൊണ്ടുവന്ന 1942ലെ ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ഓർഡിനൻസിന്റെ മാതൃകയിൽ സംഘർഷങ്ങൾ തുടരുന്ന ഓരോ സംസ്ഥാനത്തും ഈ നിയമം സ്വാതന്ത്ര്യത്തിനു ശേഷവും നിലനിർത്തുകയായിരുന്നു. അസമിലും മണിപ്പൂരിലുമായിരുന്നു നിയമം ആദ്യം കൊണ്ടുവന്നത്. തൊട്ടു പിന്നാലെ നാഗാലാൻഡിലും. മണിപ്പൂർ ഇന്ത്യയിൽ ചേരുന്ന സമയത്തുണ്ടായ അതിക്രമങ്ങൾ അടിച്ചമർത്താനായിരുന്നു ഈ നിയമം ആദ്യമായി പ്രയോഗിച്ചത്. നാഗാ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ പ്രത്യേക രാജ്യം ആവശ്യപ്പെട്ടതായിരുന്നു കാരണം.

പിന്നാലെ ആംഡ് ഫോഴ്സസ് (അസം ആൻഡ് മണിപ്പൂർ) സ്പെഷ്യൽ പവേഴ്സ് ആക്ട് 1958 നിലവിൽ വന്നു. 1960കളിലാവട്ടെ, സായുധ സംഘങ്ങളുടെ പിറവിയായിരുന്നു. ക്രമേണ എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അഫ്സ്പയ്ക്കു കീഴിലായി. ഇതിനിടെ പ‍ഞ്ചാബിലും ജമ്മു–കശ്മീരിലും അഫ്‍സ്പ പ്രാബല്യത്തില്‍ വന്നെങ്കിലും പഞ്ചാബിൽ പിന്നീടിത് പിൻവലിച്ചു. ജമ്മു–കശ്മീരിൽ ഇപ്പോഴും തുടരുന്നു.

ബിജെപിയുടെ ലക്ഷ്യമെന്ത്?

സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) ആദ്യമായി ഇന്ത്യൻ മണ്ണില്‍ ദേശീയപതാകയുയർത്തിയത് 1944ൽ മണിപ്പൂരിലെ മൊയ്‍രാങ്ങിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരായ വിമർശനത്തിന്റെ കൂട്ടത്തിൽ ചൂണ്ടിക്കാട്ടിയതും സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ള സ്വാതന്ത്ര്യ സമര സേനാനികൾക്കൊന്നും ആവശ്യമായ ആദരം അവർ നൽകിയിട്ടില്ല എന്നും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയാണ് അത് ചെയ്തത് എന്നുമാണ്. എന്തായാലും ഈയടുത്തു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 60ൽ 32 സീറ്റോടെ ബിജെപി അധികാരം നിലനിർത്തുകയും ചെയ്തു.

നരേന്ദ്ര മോദി. ചിത്രം: AFP

ചരിത്രത്തിൽ ആദ്യമായാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയിൽ ഇത്രയധികം പ്രാധാന്യം കിട്ടുന്നത്. രണ്ട് ക്യാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരുമാണ് രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലുള്ളത്. യുപിഎ ഭരണകാലത്ത് അസമിൽനിന്നുള്ള കോൺഗ്രസ് നേതാവ് ബിജോയ് കൃഷ്ണ ഹാന്‍ഡിക് ആദ്യം ഖനി വകുപ്പിന്റെയും പിന്നീട് വടക്കുകിഴക്കൻ സംസ്ഥാന ചുമതലയുള്ള മന്ത്രാലത്തിന്റെയും മന്ത്രിയായി. അരുണാചൽ പ്രദേശിൽനിന്നുള്ള കിരൺ റിജിജുവിനെ ആഭ്യന്തര സഹമന്ത്രിയായും യുപിഎ സർക്കാരിൽ നിയമിച്ചെങ്കിലും വൈകാതെ അദ്ദേഹം ബിജെപിയിലെത്തി. ഇപ്പോൾ ഏറെ പ്രധാനപ്പെട്ട കേന്ദ്ര നിയമ വകുപ്പ് മന്ത്രിയാണ്.

അസമിൽ ഹിമന്ത ബിസ്വ ശർമയെ മുഖ്യമന്ത്രിയാക്കാനാണെങ്കിലും മുൻമുഖ്യമന്ത്രി സർബാനന്ദ സോനോവാളിന് ക്യാബിനറ്റ് വകുപ്പ് നൽകിയാണ് മോദി പരിഹാരം കണ്ടത്. അസമിലെ തോട്ടം മേഖലയിൽനിന്നുള്ള നേതാവ് രാമേശ്വർ തെളിയുടെ സഹമന്ത്രിസ്ഥാനം നിലനിർത്തിയത് ഈ മേഖലയിലെ വോട്ടിന് ബിജെപി എത്രത്തോളം പ്രാധാന്യം കൊടുക്കുന്നു എന്നതിന്റെ തെളിവു കൂടിയാണ്.

ആദ്യമായി ഭരണം പിടിച്ച ത്രിപുരയിൽ പ്രതിമ ഭൗമികിനെ സഹമന്ത്രിയാക്കിയതും വടക്കുകിഴക്കൻ മേഖലയിലെ ഓരോ സംസ്ഥാനവും ബിജെപിക്ക് എത്രത്തോളം പ്രധാനമാണെന്ന് തെളിയിക്കുന്നുണ്ട്. മുഖ്യമന്ത്രി ബിപ്ലവ ദേബിന്റെ അടുത്ത അനുയായി കൂടിയായ ഭൗമികിനെ മന്ത്രിയാക്കിയതോടെ സംസ്ഥാനത്തെ വിമത ശല്യത്തിനും പരിഹാരമായി. ആദ്യതവണ എംപിയായ മണിപ്പൂരിൽനിന്നുള്ള രാജ്‍കുമാര്‍ രഞ്ജൻ സിങ്ങിനെ സഹമന്ത്രിയാക്കി സംസ്ഥാനത്തിന് പ്രാതിനിധ്യവും നൽകി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ‌ക്ക് തങ്ങളുടെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ തെളിവാണ് ഒന്നാം മോദി സര്‍ക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ നടപ്പാക്കുന്ന നയപരിപാടികള്‍. തെക്കു കിഴക്കൻ ഏഷ്യയിലേക്കുള്ള കവാടം എന്ന നിലയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സമ്പൂർണ വികാസം ലക്ഷ്യമിട്ടാണ് മുൻപുണ്ടായിരുന്ന ‘ലുക് ഈസ്റ്റ് പോളിസി’ക്ക് പകരം ‘ആക്ട് ഈസ്റ്റ് പോളിസി’ എന്ന പരിപാടി സർക്കാർ നടപ്പാക്കുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ കൺവീനറായി നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസ് എന്ന കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയും ഇതിനിടെ രൂപീകരിച്ചു.

ഹിമന്ത ബിസ്വ ശർമ

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ‌ സഖ്യകക്ഷികൾക്കൊപ്പം ഭരിക്കുന്ന സ്ഥലങ്ങളിൽ കൂടി ബിജെപിയെ വളര്‍ത്തി സ്വന്തം നിലയിൽ ഭരിക്കുക എന്നതും പാർട്ടിയുടെ ലക്ഷ്യമാവണം. അഫ്സ്പ പിൻവലിക്കുന്നതടക്കമുള്ള കാര്യങ്ങളൊന്നും ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലികളിൽ പറഞ്ഞിരുന്നില്ലെങ്കിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സായുധ അക്രമങ്ങൾ കുറഞ്ഞിട്ടുണ്ട് എന്ന കാര്യം അദ്ദേഹം പറഞ്ഞിരുന്നു. നവംബർ 13ന് മണിപ്പൂരിൽ സൈന്യത്തിന് നേർക്കുണ്ടായ ആക്രമണവും ഡിസംബർ നാലിന് സൈന്യത്തിന്റെ അബദ്ധത്തിലുള്ള വെടിയേറ്റ് 14 ഖനിത്തൊഴിലാളികൾ മരിച്ച സംഭവവും അഫ്സ്പയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരുന്നു. എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടേയും ദീർഘകാലമായുള്ള ആവശ്യമാണ് ഈ നിയമം പിന്‍വലിക്കുക എന്നതിനാൽ ഇത്തരമൊരു തീരുമാനം ബിജെപിയെ രാഷ്ട്രീയമായും സഹായിച്ചേക്കും.

English Summary: What is AFSPA's History and How it will help BJP to Achieve Party's Political Goals in North East?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT