‘സ്ത്രീകളുടെ കടവിലായിരുന്നു ഞങ്ങൾ ഇറങ്ങിയത്. തൊട്ടപ്പുറത്ത് പുരുഷന്മാരുടെ കടവിലാണ് അവർ ഉണ്ടായിരുന്നത്. ഞങ്ങളുടെ അവയവങ്ങളെക്കുറിച്ച് വർണനകളുമൊക്കെയായി ‘ഒറിജിനലാണോ എന്ന് നോക്കട്ടെ’ എന്നിങ്ങനെയുള്ള ലൈംഗിക ചുവയുള്ള കമന്റുകൾ അവർ പറഞ്ഞുകൊണ്ടേയിരുന്നു. അതിനിടയിൽ ഒരാൾ വെള്ളത്തിനടിയിലൂടെ വന്ന് എന്റെ... Transgender Women . Kerala Trans Society

‘സ്ത്രീകളുടെ കടവിലായിരുന്നു ഞങ്ങൾ ഇറങ്ങിയത്. തൊട്ടപ്പുറത്ത് പുരുഷന്മാരുടെ കടവിലാണ് അവർ ഉണ്ടായിരുന്നത്. ഞങ്ങളുടെ അവയവങ്ങളെക്കുറിച്ച് വർണനകളുമൊക്കെയായി ‘ഒറിജിനലാണോ എന്ന് നോക്കട്ടെ’ എന്നിങ്ങനെയുള്ള ലൈംഗിക ചുവയുള്ള കമന്റുകൾ അവർ പറഞ്ഞുകൊണ്ടേയിരുന്നു. അതിനിടയിൽ ഒരാൾ വെള്ളത്തിനടിയിലൂടെ വന്ന് എന്റെ... Transgender Women . Kerala Trans Society

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സ്ത്രീകളുടെ കടവിലായിരുന്നു ഞങ്ങൾ ഇറങ്ങിയത്. തൊട്ടപ്പുറത്ത് പുരുഷന്മാരുടെ കടവിലാണ് അവർ ഉണ്ടായിരുന്നത്. ഞങ്ങളുടെ അവയവങ്ങളെക്കുറിച്ച് വർണനകളുമൊക്കെയായി ‘ഒറിജിനലാണോ എന്ന് നോക്കട്ടെ’ എന്നിങ്ങനെയുള്ള ലൈംഗിക ചുവയുള്ള കമന്റുകൾ അവർ പറഞ്ഞുകൊണ്ടേയിരുന്നു. അതിനിടയിൽ ഒരാൾ വെള്ളത്തിനടിയിലൂടെ വന്ന് എന്റെ... Transgender Women . Kerala Trans Society

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊക്കെ ഒറിജിനലാണോ എന്നൊന്നു നോക്കട്ടെ എന്നു പറഞ്ഞായിരുന്നു അവർ ഞങ്ങൾക്കു നേരെ പാഞ്ഞടുത്തത്. 4 പേരായിരുന്നു അവർ. ചിലർ കമന്റടിച്ചപ്പോൾ മറ്റു ചിലർ ദേഹത്തു കയറിപ്പിടിച്ചു’– വേദനയോടെയാണ് അവന്തിക പറഞ്ഞു തുടങ്ങിയത്. രണ്ടാഴ്ച മുൻപാണ് ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ ട്രാൻസ്‌വിമണായ അവന്തികയ്ക്കും അന്നയ്ക്കും നേരെ ചിലർ ആർത്തിയോടെ പാഞ്ഞടുത്തത്. സർവശക്തിയുമെടുത്ത് പ്രതിരോധിച്ച് എങ്ങനെയോ രക്ഷപ്പെട്ടു. 

ആക്രമിക്കാൻ വന്നവരിൽനിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് ഇത്രമാത്രമാണ് അവർക്കു പറയാൻ കഴിയുന്നത്. തുടർന്ന് പരാതി നൽകിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥരും അധിക്ഷേപിക്കുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു. ഇതിൽ പ്രതിഷേധിച്ച്, ലോക ട്രാൻസ്ജെൻഡർ ദിനമായ മാർച്ച് 31ന് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മുപ്പതോളം ട്രാൻസ്ജെൻഡർമാർ മാർച്ച് നടത്തി. നേരിടേണ്ടിവന്ന മാനസിക പീഡനങ്ങളെക്കുറിച്ചും കടന്നു വന്ന കനൽ വഴികളെക്കുറിച്ചും അന്നയും അവന്തികയും ‘മനോരമ ഓൺലൈനി’നോട് മനസ്സ് തുറക്കുന്നു.

ADVERTISEMENT

മറക്കാനാവാത്ത ആ ദിവസം

‘എന്റെ സർജറി കഴിഞ്ഞ് ഏകദേശം മൂന്നു മാസം പിന്നിട്ടിട്ടേയുള്ളൂ. ഹോർമോൺ ട്രീറ്റ്മെന്റുകൾ നടന്നുകൊണ്ടിരിക്കുന്നു. അസഹനീയമായ ചൂടും അസ്വസ്ഥതയുമാണ് ഈ സമയത്ത് ഞങ്ങൾക്ക് അനുഭവപ്പെടുന്നത്. വെള്ളത്തിലേക്കൊക്കെ എടുത്തു ചാടാൻ തോന്നും. അതുകൊണ്ടാണ് അന്ന് ഉച്ചയോടെ ഞങ്ങൾ ആലുവപ്പുഴയിലെ ദേശം കടവിലേക്ക് കുളിക്കാനായി പോയയത്.’ അന്നത്തെ ദിവസം ഇന്നലയെന്നപോലെ അന്ന ഓർത്തെടുത്തു. 

അന്ന.

‘സ്ത്രീകളുടെ കടവിലായിരുന്നു ഞങ്ങൾ ഇറങ്ങിയത്. തൊട്ടപ്പുറത്ത് പുരുഷന്മാരുടെ കടവിലാണ് അവർ ഉണ്ടായിരുന്നത്. ഞങ്ങളുടെ അവയവങ്ങളെക്കുറിച്ച് വർണനകളുമൊക്കെയായി ‘എന്റെ ഭാര്യയ്ക്കുള്ളതിനേക്കാൾ നിനക്കുണ്ടല്ലോടീ.. ഒറിജിനലാണോ എന്ന് ഒന്ന് നോക്കട്ടെ’ എന്നിങ്ങനെയുള്ള ലൈംഗിക ചുവയുള്ള കമന്റുകൾ അവർ പറഞ്ഞുകൊണ്ടേയിരുന്നു. അതിനിടയിൽ ഒരാൾ വെള്ളത്തിനടിയിലൂടെ വന്ന് എന്റെ നെഞ്ചിൽ പിടിച്ച് ഞെരിച്ചമർത്തി.  

മോശമായ വസ്ത്രം ആയിരുന്നില്ല ഞാൻ ധരിച്ചിരുന്നത്. എന്നിട്ടും...’ അന്നയ്ക്ക് താൻ നേരിട്ട അപമാനം പറഞ്ഞ് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല. ‘എന്നാൽ അൽപ സമയത്തിനുള്ളിൽ തന്നെ ഞെട്ടലിൽ നിന്നും ഞങ്ങൾ പുറത്തു വന്നു. പ്രതികരിച്ചതിനെത്തുടർന്ന് അവരോട് വാക്കുതർക്കമായി. അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി അവർ വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു’.

ADVERTISEMENT

പൊലീസ് സ്റ്റേഷനിലേക്ക്..

‘മാനസിക സംഘർഷം കാരണം രണ്ടു ദിവസത്തിനു ശേഷമാണ് ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്ന് മൊഴിയെടുത്ത് പൊലീസ് പറഞ്ഞയച്ചു. പിന്നീട് കഴിഞ്ഞ ദിവസമാണ് പൊലീസ് സ്റ്റേഷനിൽനിന്നു വിളിക്കുന്നത്. ജെൻഡർ കൺഫർമേഷൻ (ലിംഗ പരിശോധന) നടത്തണമത്രേ! അതിനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചെല്ലണം. ജെൻഡർ കൺഫർമേഷൻ നടത്തുന്നത് നിയമവിരുദ്ധം ആണെന്ന് പറഞ്ഞെങ്കിലും ആരും കേട്ടില്ല. 

അന്ന.

നീതി കിട്ടണം എന്ന തോന്നൽ എല്ലാറ്റിനും മുകളിലായിരുന്നതിനാൽ വരാമെന്ന് ഏറ്റു. സ്വന്തം വാഹനത്തിൽ ചെല്ലാമെന്നു പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല. കുറ്റവാളികളെപ്പോലെ ഞങ്ങളെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോയി. എന്തൊരു അപമാനമാണത്. അതും സഹിച്ച് ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർമാർ അത്തരമൊരു പരിശോധന നിയമവിധേയമല്ല എന്നു പറഞ്ഞ് പരിശോധിക്കാൻ വിസമ്മതിച്ചു. സംരക്ഷിക്കേണ്ടവർ തന്നെ ഞങ്ങളെ അധിക്ഷേപിച്ചതിനെതിരെയാണ് മാർച്ച് 31നു സംഘടിച്ച് സമരം നടത്തിയത്.’– കണ്ണീരോടെ അവന്തിക പറ‍ഞ്ഞു.

പ്രചരിക്കുന്നത് വ്യാജം

ADVERTISEMENT

‘ഞങ്ങൾ പണം തട്ടാൻ ശ്രമിച്ചുവെന്നു പറഞ്ഞ് അവർ പരാതി നൽകിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാധ്യമങ്ങളിലൂടെയാണ് ഇത് ഞങ്ങൾ അറിഞ്ഞത്. ഇതുവരെയും പൊലീസ് ഇക്കാര്യം ഞങ്ങളോട് പറഞ്ഞിട്ടില്ല. ഞങ്ങളെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അതെന്തുകൊണ്ട് ഇതുവരെ ഞങ്ങളെ അറിയിച്ചില്ല? അതിൽനിന്നു തന്നെ ഇതൊരു വ്യാജ പ്രചരണം ആണെന്നു വ്യക്തമല്ലേ? 

അവന്തിക

അതുപോലെ ഞങ്ങളെ ലിംഗ പരിശോധന നടത്താനല്ല, മറിച്ച് പരുക്ക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ആശുപത്രിയിൽ കൊണ്ടുപോയത് എന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. പരാതി നൽകി 3 ആഴ്ചയ്ക്ക് ശേഷമാണോ അങ്ങനെയെങ്കിൽ പരിശോധിക്കേണ്ടത്? മൊഴി രേഖപ്പെടുത്താൻ വിളിച്ചപ്പോൾ ആവാമായിരുന്നല്ലോ. ലിംഗ പരിശോധന നടത്താൻ കൊണ്ടുപോകുന്നു എന്നതും തുടർന്നുണ്ടായ സംഭവങ്ങളും ഞങ്ങളുടെ ചെവികൊണ്ട് കേട്ട കാര്യമാണ്.. പൊലീസ് ആരെയാണ് പറ്റിക്കാൻ ശ്രമിക്കുന്നത്?’

എങ്ങനെ നടത്തും ലിംഗ പരിശോധന?

ഒട്ടും ശാസ്ത്രീയമല്ലാത്തതും മനുഷ്യാവകാശ ലംഘനവുമാണ് ലിംഗപരിശോധനാ സമ്പ്രദായം. വസ്ത്രങ്ങൾ അഴിച്ചതിനു ശേഷം ലൈംഗിക അവയവം നോക്കി ഏതു ജെൻഡർ അണെന്നു വിലയിരുത്തുന്നതാണ് ഇതിന്റെ രീതി. ശരീരം മാറിക്കയറിയ മനസ്സ്, അല്ലെങ്കിൽ ഹോർമോണൽ വ്യതിയാനങ്ങൾ കൊണ്ടൊക്കെയാണ് ഒരു വ്യക്തി ട്രാൻസ്ജെൻഡർ ആകുന്നത്. അങ്ങനെയായിരിക്കെ, പുരാതനമായ ഈ ലിംഗ പരിശോധന അവകാശങ്ങൾക്കു മേലെയും സ്വകാര്യതയ്ക്കു നേരെയുമുള്ള കടന്നു കയറ്റമാണ്. പൊലീസ് തന്നെ ഇത്തരത്തിൽ ചിന്തിക്കാൻ തുടങ്ങിയാൽ എങ്ങനെ ശരിയാകും?’ – അവന്തികയും അന്നയും ഒരേ സ്വരത്തിൽ ചോദിക്കുന്നു.

അവന്തിക

‘ഉണ്ടായിട്ടുണ്ട്, മുൻപും നീതി നിഷേധം’

അന്ന രാജു എന്നാണ് എന്റെ മുഴുവൻ പേര്. കോതമംഗലം സ്വദേശിയാണ്. രാജേഷ് എന്ന ഞാൻ സ്വത്വം തിരിച്ചറിഞ്ഞതോടെ സ്വാഭാവികമായും എല്ലാ ട്രാൻസ്ജെൻഡറുകളെയും പോലെ സ്വയം മാറുകയായിരുന്നു. എല്ലാവരും നേരിട്ടതു പോലെയുള്ള ഒരുപാട് പ്രശ്നങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്. ഇതുവരെയും വീട്ടിൽ കയറ്റിയിട്ടില്ല. അതിൽ നിന്നെല്ലാമുള്ള മോചനമായാണ് ഞാൻ ആ വിവാഹത്തെ കണ്ടത്. പ്രണയം ആയിരുന്നില്ല. എന്നെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം ആലോചിച്ചെത്തിയതായിരുന്നു. 

കാസർകോട് സ്വദേശിയായ അദ്ദേഹം അന്യമതത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കില്ലെന്നു പറഞ്ഞ് സുഹൃത്തുക്കളുമായാണ് എത്തിയത്. ആ സമയത്ത് സർജറി ചെയ്തിരുന്നില്ല ഞാൻ. സർജറിക്ക് സഹായിക്കാമെന്നൊക്കെ അയാൾ വാക്കു തന്നു. ഒടുവിൽ ഹിന്ദു ആചാര പ്രകാരം  കഴിഞ്ഞ ഓണക്കാലത്ത് വിവാഹം നടന്നു. എന്നാൽ വിവാഹം കഴിഞ്ഞ് 2 ദിവസം കഴിഞ്ഞില്ല. കൊടിയ പീഡനങ്ങളായിരുന്നു. 

ഞാൻ ലൈംഗിക ജോലിക്കു പോയി അയാൾക്ക് പണം കൊണ്ടുകൊടുക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. വിസമ്മതിച്ചതോടെ എന്നും അടിയും വഴക്കുമായി. ഒരാഴ്ചയ്ക്കുള്ളിൽ അയാൾ എന്റെ പണവുമായി കടന്നു കളഞ്ഞു. പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നങ്കിലും കേൾക്കാൻ പോലും കൂട്ടാക്കിയില്ല. ഒരു സ്ത്രീക്കായിരുന്നു ഈ അവസ്ഥയെങ്കിൽ എന്താകുമായിരുന്നു ഇവിടെ? ട്രാൻസ്ജെൻഡർ സ്ത്രീകളെ സമൂഹം എന്ന് ഒരു സ്ത്രീയായി കാണും? അന്നയുടെ വാക്കുകൾക്ക് മൂർച്ചയേറുന്നു.

‘നീ മറ്റേ സാധനമല്ലേ...’

ഒരിക്കൽ ഒരു പ്രശ്നത്തിനിടെ പരിഹരിക്കാൻ വന്ന പൊലീസുകാരൻ എടുത്ത വായിൽ ചോദിച്ചത് നീ പെണ്ണൊന്നുമല്ലല്ലോ, മറ്റേ സാധനമല്ലേ എന്നാണ്. ഉത്തരവാദിത്തപ്പെട്ടവർ തന്നെ നൽകിയ ആ അപമാനം എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ജീവിതത്തിൽ ഒരുപാട് പ്രാവശ്യം ഒരുപാട് പേർ ചോദിച്ച, കേട്ടു തഴമ്പിച്ച് അഭിമാനത്തിനു മുകളിൽ നിഴലായി നിന്ന ചോദ്യം. ഞാൻ ഒരു സാരിയായിരുന്നു അന്ന് ഉടുത്തിരുന്നത്. മറ്റൊന്നും ചിന്തിച്ചില്ല, അടുത്ത നിമിഷം തന്നെ ഞാൻ സാരി ഉയർത്തി അയാളെ കാണിച്ചു. പ്രശ്നം രൂക്ഷമായതോടെ ജീപ്പിൽ വന്ന അയാൾ, കിട്ടിയ ബൈക്കിൽ കയറി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ പിന്നീട് ഞാൻ പൊലീസുകാരുടെ കൃത്യനിർവഹണത്തിന് തടസ്സം നിന്നു എന്നു പറഞ്ഞ് അവർ കേസാക്കി. അധികാരം കയ്യിലുള്ളവർക്ക് എന്തും ആകാമല്ലോ..

നീതികിട്ടാൻ മരത്തിന്റെ മുകളിൽ

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ആരും തൊഴിൽ നൽകില്ല. തലചായ്ക്കാൻ ഇടം കിട്ടില്ല. പലപ്പോഴും പട്ടിണിയും ദാരിദ്ര്യവും മാത്രമാണ് മുതൽക്കൂട്ട്. ഒരു നേരത്തെ ആഹാരം ഇരന്നാൽ പോലും ആരും നൽകില്ല. അതുകൊണ്ടാണ് രാത്രി ബസ് സ്റ്റാൻഡിലും മറ്റുമായി ലൈംഗികജോലിക്ക് പലർക്കും നിൽക്കേണ്ടി വരുന്നത്. സർജറി കഴിഞ്ഞാലും മറ്റു ചികിത്സകൾക്കായി മാസം 20,000 രൂപയ്ക്കു മുകളിൽ വേണം. ഹോർമോൺ ട്രീറ്റ്മെന്റുകൾ മുടക്കാൻ കഴിയില്ല. മാനസിക ആരോഗ്യം നിലനിർത്താൻ അടക്കം ഒരുപാട് ചികിത്സകളും തെറപ്പികളും വേണം. 

അന്നയും അവന്തികയും.

ലൈംഗിക ജോലിക്കു പോയാലും കിട്ടുന്നത് വളരെ തുച്ഛമാണ്. അതിൽനിന്നു കയ്യിട്ട് വാരാനും ചില ഗുണ്ടകൾ വരും. രണ്ടു വർഷം മുൻപ് അത്തരത്തിൽ വന്ന ഒരാൾക്കെതിരെ രാത്രി തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും പിറ്റേന്ന് സ്റ്റേഷനിൽ ചെന്നപ്പോൾ ‘ഏതു കേസ്’ എന്നൊക്കെ ചോദിച്ച് പൊലീസ് കളിയാക്കി. ഇതിനോടകം ഗുണ്ടാ ഭീഷണിയും ആക്രമണവും തുടങ്ങിയിരുന്നതിനാൽ മറ്റു വഴിയില്ലാതെ സ്റ്റേഷനിലെ മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കേണ്ടി വന്നു. ഒടുവിൽ സഹികെട്ടാണ് പൊലീസ് അയാൾക്കെതിരെ കേസെടുക്കാൻ തയാറായത്– താൻ നേരിട്ട ദുരനുഭവങ്ങൾ അന്ന വേദനയോടെ പറഞ്ഞു.

‘ഞങ്ങൾക്ക് നീതി വേണം. അതു കിട്ടാൻ ഏതറ്റം വരെയും പോകാൻ തയാറാണ്’–അന്നയും അവന്തികയും ഒരേ സ്വരത്തിൽ പറഞ്ഞുനിർത്തി.

English Summary: Transgender Women Anna and Avanthika Share their Life Stories