ത്രിപുരയിലും ബംഗാളിലും പാർട്ടി തിരിച്ചുവരും, സിൽവർലൈൻ കേരളവികസനത്തിന്’’
കണ്ണൂർ∙ സിപിഎമ്മിലെ സൗമ്യമുഖങ്ങളിലൊന്നാണ് എസ്.രാമചന്ദ്രന്‍ പിള്ളയെന്ന എസ്ആർപി. 75 വയസെന്ന പ്രായപരിധി മാനദണ്ഡം നിലവിൽവന്നതോടെ ഈ പാർട്ടി കോൺഗ്രസിൽ എസ്ആർപി പിബിയിൽനിന്ന് ഒഴിയും. പാർട്ടിക്കുള്ളിലെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനും പുറത്തെ ആശയപ്രചാരണത്തിനും കൂടുതൽ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കെ റെയിൽ പദ്ധതി... K Rail, CPM, Kerala, SRP
കണ്ണൂർ∙ സിപിഎമ്മിലെ സൗമ്യമുഖങ്ങളിലൊന്നാണ് എസ്.രാമചന്ദ്രന്‍ പിള്ളയെന്ന എസ്ആർപി. 75 വയസെന്ന പ്രായപരിധി മാനദണ്ഡം നിലവിൽവന്നതോടെ ഈ പാർട്ടി കോൺഗ്രസിൽ എസ്ആർപി പിബിയിൽനിന്ന് ഒഴിയും. പാർട്ടിക്കുള്ളിലെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനും പുറത്തെ ആശയപ്രചാരണത്തിനും കൂടുതൽ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കെ റെയിൽ പദ്ധതി... K Rail, CPM, Kerala, SRP
കണ്ണൂർ∙ സിപിഎമ്മിലെ സൗമ്യമുഖങ്ങളിലൊന്നാണ് എസ്.രാമചന്ദ്രന്‍ പിള്ളയെന്ന എസ്ആർപി. 75 വയസെന്ന പ്രായപരിധി മാനദണ്ഡം നിലവിൽവന്നതോടെ ഈ പാർട്ടി കോൺഗ്രസിൽ എസ്ആർപി പിബിയിൽനിന്ന് ഒഴിയും. പാർട്ടിക്കുള്ളിലെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനും പുറത്തെ ആശയപ്രചാരണത്തിനും കൂടുതൽ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കെ റെയിൽ പദ്ധതി... K Rail, CPM, Kerala, SRP
കണ്ണൂർ∙ സിപിഎമ്മിലെ സൗമ്യമുഖങ്ങളിലൊന്നാണ് എസ്.രാമചന്ദ്രന്‍ പിള്ളയെന്ന എസ്ആർപി. 75 വയസെന്ന പ്രായപരിധി മാനദണ്ഡം നിലവിൽവന്നതോടെ ഈ പാർട്ടി കോൺഗ്രസിൽ എസ്ആർപി പിബിയിൽനിന്ന് ഒഴിയും. പാർട്ടിക്കുള്ളിലെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനും പുറത്തെ ആശയപ്രചാരണത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സിൽവർലൈൻ പദ്ധതി കേരളത്തിന്റെ വികസനത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം മനോരമ ഓണ്‍ലൈനോടു പറഞ്ഞു. പിബിയിലും കേന്ദ്ര കമ്മിറ്റിയിലും ഇത്തവണ കൂടുതൽ ചെറുപ്പക്കാർ വരും. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരുമ്പോൾ പാവപ്പെട്ടവരുടെ താൽപര്യം സംരക്ഷിക്കും. കേരളത്തിലെ തുടർഭരണം ദേശീയതലത്തിൽ ഇടതുപാർട്ടികൾക്ക് അവേശമാണെന്നും ത്രിപുരയിലും ബംഗാളിലും പാർട്ടി തിരിച്ചു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
∙ രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?
ഭരണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. വികസനം സംബന്ധിച്ച നയരേഖ സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ചു. ഇപ്പോഴത്തെ നിലയിൽനിന്നു കൂടുതൽ വികസനത്തിലേക്കു സംസ്ഥാനത്തെ എത്തിക്കാനാണു ലക്ഷ്യമിടുന്നത്. നയരേഖയിലെ തീരുമാനങ്ങൾ നടപ്പിലാക്കണം. ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ അതു സഹായിക്കും.
∙ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണത്തിനു നയരേഖയിൽ ഊന്നൽ നൽകുന്നുണ്ട്. സാമൂഹ്യനീതി ഉറപ്പാക്കാൻ എന്തു നിർദേശമാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്?
പൊതുമേഖല കൊണ്ട് മാത്രം കേരളത്തിന്റെ സമഗ്രമായ വികസനം നടത്താൻ കഴിയില്ല. സംസ്ഥാനത്തിന്റെ ധനസ്വാതന്ത്ര്യം കേന്ദ്രം ഹനിക്കുകയാണ്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും കൂടുതൽ നിക്ഷേപം കൊണ്ടുവരാനാണു സർക്കാര്‍ ശ്രമം. ഉൽപ്പാദനമേഖല സജീവമാക്കിയാലേ കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയൂ. ഉൽപ്പാദന മേഖല സജീവമാക്കുമ്പോൾ കാര്യക്ഷമമായ വിതരണം ഉറപ്പു വരുത്തണം. ഉൽപ്പന്നം നീതിപൂര്‍വമായി വിതരണം ചെയ്യും. എല്ലാ മേഖലയിലെയും പാവപ്പെട്ടവരുടെ താൽപര്യം സംരക്ഷിക്കും.
∙ ഒന്നാം പിണറായി സർക്കാര്‍ കിഫ്ബി, കെ ഫോൺ തുടങ്ങി സാധാരണക്കാരുടെ വികസനപദ്ധതികൾക്കാണു മുൻതൂക്കം നൽകിയത്. രണ്ടാം പിണറായി സർക്കാർ സിൽവർലൈൻ പോലെ മധ്യവർഗത്തിന്റെ താൽപര്യങ്ങൾ പരിഗണിക്കുന്നു. സർക്കാർ നയത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ടോ?
ഇല്ലേയില്ല. കഴിഞ്ഞകാല നടപടികളെ കൂടുതൽ സജീവമായി തള്ളി നീക്കുകയാണ് സർക്കാർ ചെയ്യുന്നത്. തൊഴിലില്ലായ്മ, പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം എന്നിവയ്ക്കെല്ലാം അടിയന്തര പ്രാധാന്യം നൽകാനാണ് ശ്രമം.
∙ സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷം സമരത്തിലാണ്. എന്താണ് പാർട്ടി നിലപാട് ?
കേരളത്തിന്റെ സമഗ്രമായ വികസനത്തിനു സിൽവർലൈൻ ആവശ്യമാണ്. പുറത്തുനിന്ന് മൂലധനം വരാതെ കേരളത്തിൽ വികസനം സാധ്യമല്ല. സർക്കാർ നിക്ഷേപത്തിനു പരിമിതിയുണ്ട്. പുറത്തുനിന്ന് നിക്ഷേപം വരണമെങ്കിൽ യാത്രാ സൗകര്യവും വാർത്താ വിനിമയ സൗകര്യവും പ്രധാനമാണ്. കേരളത്തിന്റെ വലിയ പരിമിതിയാണ് യാത്രാ സൗകര്യങ്ങളുടെ കുറവ്. അതിനു വലിയ അളവിൽ പരിഹാരം കാണാൻ സഹായിക്കുന്നതാണ് സിൽവർലൈൻ. ഇത് വികസനത്തെയും നിക്ഷേപത്തെയും സഹായിക്കും. പദ്ധതി സംബന്ധിച്ചു ജനങ്ങൾക്കു ചിലയിടങ്ങളിൽ ആശങ്കയുണ്ട്. അതിനെല്ലാം പരിഹാരം കാണും. ജനത്തെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തും.
∙ ഈ സമ്മേളനത്തിൽ പാർട്ടി കമ്മിറ്റികളിൽ വലിയ മാറ്റമുണ്ടാകുമോ?
പാർട്ടിയുടെ വളർച്ചയ്ക്കു പുതിയ തലമുറ വേണം. കൂടുതൽ ചെറുപ്പക്കാർ കേന്ദ്ര കമ്മിറ്റിയിലും പിബിയിലും ഉണ്ടാകും. 75 വയസെന്ന മാനദണ്ഡത്തിൽനിന്നു മുഖ്യമന്ത്രി പിണറായിക്ക് ഒഴിവു കൊടുത്തിട്ടുണ്ട്. വളരെ പ്രധാന ജോലിയാണ് അദ്ദേഹം നിർവഹിക്കുന്നത്. അത് പാർട്ടിയുടെ വളർച്ചയ്ക്കു പ്രധാനപ്പെട്ടതായതിനാൽ അദ്ദേഹം പിബിയിൽ ഉണ്ടാകും.
∙ ബിജെപിയുടെ നയങ്ങളെ എങ്ങനെ ചെറുക്കാനാണ് ആലോചന?
ബിജെപിയുടെ തെറ്റായ നയങ്ങൾക്കെതിരായി വർധിച്ച രീതിയിൽ ജനം അണിനിരക്കുന്നു. കൃഷിക്കാരുടെ സമരം ഉദാഹരണം. സർക്കാരിന്റെ കോർപ്പറേറ്റുകൾക്ക് അനുകൂലമായ നയത്തിനെതിരെ സമരം നടന്നു. വൻകിടമുതലാളിമാരുടെ താൽപര്യത്തിനെതിരെ വൻകിടക്കാരല്ലാത്ത മുതലാളിമാരുടെ സംഘർഷം രാജ്യത്ത് വളർന്നു വരുന്നു. ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രാദേശിക സർക്കാരുകൾ രംഗത്തുവരുന്നു. ഈ കാര്യങ്ങളെല്ലാം ബിജെപി സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താൻ സഹായിക്കും. ബിജെപിയെ പരാജയപ്പെടുന്നതിന് എന്തു നയം സ്വീകരിക്കണം, അതു വിജയിപ്പിക്കുന്നതിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തു വളർത്താൻ എന്തു ചെയ്യണം എന്നതാണ് പാർട്ടി കോൺഗ്രസ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
∙ പല പ്രക്ഷോഭങ്ങൾ ഇടതു നേതൃത്വത്തിൽ നടന്നിട്ടും അതു വോട്ടായി മാറുന്നില്ല. ഇതിനെ എങ്ങനെ മറികടക്കാനാകും?
പടിപടിയായുള്ള രാഷ്ട്രീയ പ്രചാരണവേല കൊണ്ടു മാത്രമേ ജനത്തിന്റെ ബോധത്തെ ഉയർത്തിക്കൊണ്ടു വരാനാകൂ. മതത്തെയും ജാതിയെയും ഉപയോഗപ്പെടുത്തി, ബിജെപിക്കെതിരെ ഉയർന്നു വരുന്ന ശബ്ദത്തെ ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. അതിനെതിരായി ജനത്തെ അണിനിരത്തണം.
∙ ബിജെപിക്കെതിരെ കൂട്ടായ്മയെന്നത് രാഷ്ട്രീയ സഖ്യമാണോ?
നയസമീപനങ്ങളുടെ അടിസ്ഥാനത്തിലാണു കൂട്ടായ്മ രൂപപ്പെടുത്തുന്നത്. എന്തിനാണ് ബിജെപിയെ എതിർക്കുന്നത്? രാജ്യത്തിന്റെ മഹത്തായ സംസ്കാരം വൈവിധ്യങ്ങളെ ആശ്രയിച്ചു വന്നതാണ്. അതിനെ പൂർണമായി അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനവിരുദ്ധമായ ഉദാരസാമ്പത്തിക നയങ്ങളാണു കേന്ദ്രം നടപ്പിലാക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ കേന്ദ്രം തടങ്കലിലാക്കി. വിദേശ നയത്തെ അമേരിക്കയ്ക്കു കീഴ്പ്പെടുത്തി. ഇതിനാലാണ് ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തേണ്ടത്. ഇതിന് ആരു തയാറാകുന്നു എന്നതാണു പ്രധാനം. ഇക്കാര്യങ്ങളിൽ യോജിക്കാവുന്ന ശക്തികളെ യോജിപ്പിക്കാനാണു ശ്രമിക്കുന്നത്.
∙ കോൺഗ്രസിന്റെ പങ്കാളിത്തമില്ലാതെ ബിജെപിക്കെതിരായ പോരാട്ടം സാധ്യമാണോ?
കേന്ദ്രനിലപാടുകൾക്കെതിരെ നിൽക്കാൻ കോൺഗ്രസ് തയാറാണോ? ബിജെപി ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനെതിരായി കോൺഗ്രസ് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ ഒരുങ്ങുന്നു. ബിജെപിയുടെ വർഗീയ വൽക്കരണത്തെ എതിർക്കാൻ കോൺഗ്രസ് തയാറാകുന്നില്ല. ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളെയും എതിർക്കുന്നില്ല. ഇന്നത്തെ അമിതാധികാര വാഴ്ച എതിർക്കാൻ തയാറാകുന്നില്ല. ഇതെല്ലാം എതിർക്കുന്നതിനെ ആശ്രയിച്ചാണ് കോൺഗ്രസ് നിലപാട് മനസിലാകുന്നത്.
∙ രാജ്യത്ത് സിപിഎമ്മിന്റെ ശക്തി ക്ഷയിക്കുമ്പോൾ, പാർട്ടി നേതൃത്വത്തിൽ ഒരു കൂട്ടായ്മയ്ക്കു പരിമിതികളില്ലേ?
അനുകൂല ഘടകം കേരളത്തിലെ വിജയമാണ്. അത് ഇടതു ശക്തികൾക്ക് ആത്മവിശ്വാസം നൽകുന്നു. കൂടുതൽപേരെ ഇടതുനയത്തിലേക്കു കൊണ്ടുവരാൻ സഹായിക്കുന്നതാണത്. അത് പരമാവധി ഉപയോഗപ്പെടുത്തും.
∙ ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടോ?
തീർച്ചയായും ഉണ്ടാകും. കേരളത്തിലെ വിജയം പുരോഗമന ശക്തികൾക്ക് അനുകൂലമായ സാഹചര്യം ദേശീയതലത്തിൽ ഉണ്ടാക്കും.
English Summary: CPM will comeback at Bengal, Tripura: S Ramachandran Pillai