‘കേരള മോഡൽ’ ദേശീയമായി പ്രചരിപ്പിക്കാൻ സിപിഎം; 2021ലേത് അഭൂതപൂർവമായ വിജയം
കണ്ണൂർ ∙ ഇടതുമുന്നണി സർക്കാരിന്റെ വികസന, സാമൂഹ്യക്ഷേമ പദ്ധതികളെ കേരള മോഡൽ വികസന മാതൃകയായി ദേശീയതലത്തിൽ ഉയർത്തിക്കാട്ടാൻ സിപിഎം തയാറെടുക്കുന്നു. കേരള മോഡൽ പരിപാടികളെ CPM, CPM party congress, Kerala model, Manorama News

കണ്ണൂർ ∙ ഇടതുമുന്നണി സർക്കാരിന്റെ വികസന, സാമൂഹ്യക്ഷേമ പദ്ധതികളെ കേരള മോഡൽ വികസന മാതൃകയായി ദേശീയതലത്തിൽ ഉയർത്തിക്കാട്ടാൻ സിപിഎം തയാറെടുക്കുന്നു. കേരള മോഡൽ പരിപാടികളെ ദേശീയതലത്തിൽ ഉയർത്തിക്കാട്ടണമെന്ന് ചർച്ചയിൽ നിർദേശിച്ചത് ഹിമാചലിൽ നിന്നുള്ള രാകേഷ് സിൻഹയാണ്. രാഷ്ട്രീയപ്രമേയത്തിൽ പ്രത്യേകമായി കേരള മോഡലിനെ എടുത്തുകാട്ടിക്കൂടേയെന്നും ചിലർ ചോദിച്ചു.
കേരള മോഡൽ ദേശീയ തലത്തിൽ പ്രചാരണ വിഷയം ആക്കുമെന്ന് പിബി അംഗം വൃന്ദാ കാരാട്ടും വ്യക്തമാക്കി. കരട് രാഷ്ട്രീയപ്രമേയത്തിൽ രണ്ടാം അധ്യായത്തിൽ 150 മുതൽ 153 വരെ ഭാഗങ്ങൾ കേരളത്തെക്കുറിച്ചാണ്. "എൽഡിഎഫ് സർക്കാരിന്റെ മാതൃകാപരമായ പ്രവർത്തനം ജനജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻ എൽഡിഎഫ് സർക്കാർ സാമൂഹ്യസുരക്ഷാ പദ്ധതികൾ ശരിയായ രീതിയിൽ നടപ്പാക്കി.
ഒരു സംസ്ഥാന സർക്കാരിന് ഫെഡറൽ സംവിധാനത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുതന്നെ എന്തൊക്കെ ചെയ്യാനാകുമെന്ന് ജനകീയമായ ബദൽ നയങ്ങൾ തെളിയിച്ചു. സമുദായമൈത്രിയുടെ അടിത്തറയിൽ എല്ലാ ജനവിഭാഗങ്ങൾക്കും സംരക്ഷണം നൽകി. പ്രധാനമായി ആർഎസ്എസ്, ബിജെപി ഉയർത്തുന്ന അപകടസാധ്യതയ്ക്കെതിരായ പോരാട്ടത്തിലും കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ബിജെപിയുമായുള്ള നീക്കുപോക്കിനെ തുറന്നു കാട്ടുന്നതിലും ഊന്നിയുള്ള വ്യക്തമായ രാഷ്ട്രീയലൈൻ 2021ലെ അഭൂതപൂർവമായ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തെ സഹായിച്ചു"- പ്രമേയം പറയുന്നു.
പ്രതിനിധി ചർച്ചയിൽ തമിഴ്നാട്, കർണാടകം, ഒഡിഷ, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കേരളസർക്കാരിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ച് സംസാരിച്ചത്.
Content highlights: CPM party congress, Kerala Model