‘പിണറായി നല്ല മുഖ്യമന്ത്രിമാരില്‍ ഒരാള്‍’; കെ.വി.തോമസിന് ചുവന്ന ഷാളിട്ട് സ്വീകരണം
കണ്ണൂർ ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് കണ്ണൂരിലെത്തി. വിമാനത്താവളത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ചുവപ്പ് ഷാൾ അണിയിച്ചു തോമസിനെ സ്വീകരിച്ചു. പാർട്ടി വിലക്ക് ലംഘിച്ചെത്തിയ... K.V Thomas, CPM Party congress, Kannur, CPM, Manorama News

കണ്ണൂർ ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് കണ്ണൂരിലെത്തി. വിമാനത്താവളത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ചുവപ്പ് ഷാൾ അണിയിച്ചു തോമസിനെ സ്വീകരിച്ചു. പാർട്ടി വിലക്ക് ലംഘിച്ചെത്തിയ തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വീകരണമാണു സിപിഎം ഒരുക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയാണു തോമസ് സംസാരിച്ചത്. ‘പിണറായി വിജയൻ രാജ്യത്തെ നല്ല മുഖ്യമന്ത്രിമാരില്‍ ഒരാളാണ്. ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ട്. പറഞ്ഞ വിഷയങ്ങളിൽ പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. നാളത്തെ സെമിനാറിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗഭാഗം വച്ചാണ് തുടങ്ങുന്നത്. സിൽവർലൈൻ വികസന കാര്യത്തിൽ യോജിപ്പ് വേണം. ഗുണവും ദോഷവും തിരിച്ചറിഞ്ഞുവേണം വിയോജിക്കാൻ. നെടുമ്പാശ്ശേരി വിമാനത്താവള കാര്യത്തിൽ എല്ലാ പാർട്ടികളും യോജിച്ചാണ് പോയത്’– കെ.വി.തോമസ് മാധ്യമങ്ങളോടു പറഞ്ഞു.
ചുവന്ന ഷാൾ സ്ഥിരമാക്കുമോ എന്ന ചോദ്യത്തിന് ‘കാത്തിരിക്കൂ’ എന്ന് തോമസ് മറുപടി നൽകി. പറയാനുള്ളത് പാർട്ടി കോൺഗ്രസ് വേദിയിൽ പറയുമെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി. ജയരാജനൊപ്പം വിമാനത്താവളത്തിനു പുറത്തെത്തിയ തോമസിനെ ഹർഷാരവത്തോടെയാണ് സിപിഎം പ്രവർത്തകർ സ്വീകരിച്ചത്.
English Summary: Congress leader reaches Kannur party congress seminar