പാർട്ടി നേതൃത്വത്തിന് ഭരണമുള്ള ഏക സംസ്ഥാനം. ഏറ്റവും മികച്ച സംഘടനാ ശേഷിയുള്ള ജില്ല. പാർട്ടി പിറന്ന മണ്ണ്. കേന്ദ്രത്തിലെടുക്കേണ്ട സിപിഎം നിലപാട്, കെ–റെയിൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന പാർട്ടി കോൺഗ്രസ്സിനു കണ്ണൂരിനേക്കാൾ നല്ല വേദിയില്ല...CPM Party Congress, CPM Party Kannur News

പാർട്ടി നേതൃത്വത്തിന് ഭരണമുള്ള ഏക സംസ്ഥാനം. ഏറ്റവും മികച്ച സംഘടനാ ശേഷിയുള്ള ജില്ല. പാർട്ടി പിറന്ന മണ്ണ്. കേന്ദ്രത്തിലെടുക്കേണ്ട സിപിഎം നിലപാട്, കെ–റെയിൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന പാർട്ടി കോൺഗ്രസ്സിനു കണ്ണൂരിനേക്കാൾ നല്ല വേദിയില്ല...CPM Party Congress, CPM Party Kannur News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർട്ടി നേതൃത്വത്തിന് ഭരണമുള്ള ഏക സംസ്ഥാനം. ഏറ്റവും മികച്ച സംഘടനാ ശേഷിയുള്ള ജില്ല. പാർട്ടി പിറന്ന മണ്ണ്. കേന്ദ്രത്തിലെടുക്കേണ്ട സിപിഎം നിലപാട്, കെ–റെയിൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന പാർട്ടി കോൺഗ്രസ്സിനു കണ്ണൂരിനേക്കാൾ നല്ല വേദിയില്ല...CPM Party Congress, CPM Party Kannur News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രിൽ 9നു വൈകിട്ട് നടക്കുന്ന സിപിഎം സെമിനാറിൽ കെപിസിസിയുടെ എതിർപ്പുകളെ അവഗണിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ.വി.തോമസ് പങ്കെടുത്താൽ കണ്ണൂരിൽ നടക്കുന്ന 23–ാം പാർട്ടി കോൺഗ്രസ് വരുകാലങ്ങളിൽ അറിയപ്പെടുന്നത് ചിലപ്പോൾ അതിന്റെയും പേരിലാകാം. പാർട്ടി കോൺഗ്രസുകൾക്കുമുണ്ട് പറയാൻ 80 വർഷത്തോളം വരുന്ന ചരിത്രം. പാർട്ടിയിലുള്ള കുറച്ചു പേർ ചേർന്നു നടത്തുന്ന വെറുമൊരു ചർച്ചയല്ലിത്.

പാർട്ടി കോൺഗ്രസിനു മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ ഓഗസ്റ്റിൽ തന്നെ ആരംഭിച്ചിരുന്നു. ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട എണ്ണൂറോളം പ്രതിനിധികളാണു പാർട്ടി കോൺഗ്രസിനെത്തുന്നത്. രാജ്യാന്തരവും ദേശീയവുമായ വിഷയങ്ങളിൽ പാർട്ടി നിലപാടുകൾ പ്രഖ്യാപിക്കുന്നതും പുതിയ കേന്ദ്ര കമ്മിറ്റി, പോളിറ്റ്ബ്യൂറോ, ദേശീയ കൺട്രോൾ കമ്മിഷൻ എന്നീ ഘടകങ്ങളെ തിരഞ്ഞെടുക്കുന്നതും പാർട്ടി കോൺഗ്രസുകളിലാണ്. 

ADVERTISEMENT

കണ്ണൂര്‍ പാർട്ടി കോൺഗ്രസ് 

പാർട്ടി നേതൃത്വത്തിന് ഭരണമുള്ള ഏക സംസ്ഥാനം. ഏറ്റവും മികച്ച സംഘടനാ ശേഷിയുള്ള ജില്ല. പാർട്ടി പിറന്ന മണ്ണ്. കേന്ദ്രത്തിലെടുക്കേണ്ട സിപിഎം നിലപാട്, കെ–റെയിൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന പാർട്ടി കോൺഗ്രസിനു കണ്ണൂരിനേക്കാൾ നല്ല വേദിയില്ല. കേരളത്തിൽ 4–ാം തവണയാണ് സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്നത്. എട്ടാം കോൺഗ്രസിന് കൊച്ചിയും 13ാം കോൺഗ്രസിന് തിരുവനന്തപുരവും 20ാം പാർട്ടി കോൺഗ്രസിനു കോഴിക്കോടും വേദിയായി. 

1968 ഡിസംബർ 23 മുതൽ 29 വരെയായിരുന്നു എട്ടാം പാർട്ടി കോൺഗ്രസ്.1988ൽ ആയിരുന്നു 13ാം പാർട്ടി കോൺഗ്രസ്. 20ാം പാർട്ടി കോൺഗ്രസ് 2012 ഏപ്രിൽ 4 മുതൽ 9 വരെയായിരുന്നു. പാർട്ടി പിളർപ്പിനു ശേഷം കൊൽക്കത്തിയിൽ ചേർന്ന 7–ാം പാർട്ടി കോൺഗ്രസ് മുതലാണ് സിപിഎം പാർട്ടി കോൺഗ്രസ് ചരിത്രം ആരംഭിക്കുന്നത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അതിനു മുൻപ് 6 കോൺഗ്രസുകൾ നടത്തി. അതിൽ 1956ലെ പാലക്കാട് കോൺഗ്രസും ഉൾപ്പെടും.

തുടക്കം മുംബൈയിൽ

ADVERTISEMENT

∙1943ൽ മുംബൈയിലാണ് ആദ്യ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. 133 പ്രതിനിധികൾ പങ്കെടുത്തു. 22 അംഗ കേന്ദ്ര കമ്മിറ്റിയെയും 3 പേരടങ്ങുന്ന പോളിറ്റ് ബ്യൂറോയെയും തിരഞ്ഞെടുത്തു. പി.സി.ജോഷി ആദ്യ ജനറൽ സെക്രട്ടറിയായി. സായുധസമരത്തിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കണമെന്നു ആഹ്വാനം ഉന്നയിച്ച് ബി.ടി.രണദിവെ അവതരിപ്പിച്ച ‘കൽക്കട്ട തിസീസ്’ എന്ന രാഷ്ട്രീയ പ്രമേയത്തിന്റെ പേരിലായിരുന്നു 1948ൽ കൊൽക്കത്തയിൽ നടന്ന 2–ാം പാർട്ടി കോൺഗ്രസ് പ്രശസ്തമാകുന്നത്.

∙നാലാം പാർട്ടി കോൺഗ്രസായിരുന്നു പാലക്കാട് നടന്നത്. 1956 ഏപ്രിൽ 19 മുതൽ 29 വരെ. ഈ കോൺഗ്രസിലാണ് വിഭാഗീയത പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സമ്മേളനത്തിൽ ഒരു വിഭാഗം ബദൽ പ്രമേയം അവതരിപ്പിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന്റെ വക്കിലെത്തിയിരുന്നു 1961ലെ വിജയവാഡ പാർട്ടി കോൺഗ്രസിൽ. 

സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലെ കാഴ്‌ച. ചിത്രം: എസ്.എസ്.ഹരിലാൽ ∙ മനോരമ

∙1962ൽ അന്നത്തെ സിപിഐ ജനറൽ സെക്രട്ടറിയായിരുന്ന അജയ് ഘോഷ് അന്തരിച്ചതോടെ ഇഎംഎസ് നമ്പൂതിരിപ്പാട് പുതിയ ജനറൽ സെക്രട്ടറിയായും എസ്.എ.ഡാങ്കെ ചെയർമാനുമായി. ഇരുവരും പാർട്ടിയിലെ രണ്ടു വിഭാഗങ്ങളെ പ്രതിനിധീകരിച്ചിരുന്നവരാണ്. ഇത് അഭിപ്രായഭിന്നതകൾക്ക് വഴിയൊരുക്കി.1964 ഏപ്രിൽ 11-ന് നടന്ന നാഷനൽ കൗൺസിൽ യോഗത്തിൽ നിന്ന് ഇഎംഎസും നായനാരും വി.എസ്.അച്യുതാനന്ദനും ഉൾപ്പെടെ 32 അംഗങ്ങൾ ഇറങ്ങിപ്പോയി. ഇവർ ആന്ധ്രാപ്രദേശിലെ തെന്നാലിയിൽ കൺവൻഷൻ വിളിച്ചുകൂട്ടി. പാർട്ടി കോൺഗ്രസ് കൊൽക്കത്തയിൽ നടത്താൻ തീരുമാനിച്ചു.

കണ്ണൂരിൽ തുടങ്ങിയ സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനു ശേഷം വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയെയും ഉച്ചഭക്ഷണത്തിനായി ക്ഷണിക്കുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, പിബി അംഗം ഹനൻ മൊള്ള എന്നിവർ സമീപം. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൊൽക്കത്തയിൽ സിപിഎം പാർട്ടി കോൺഗ്രസ് നടന്നു. സിപിഐ മുംബൈയിലും. കൊൽക്കത്തയിൽ ചേർന്ന പാർട്ടി കോൺഗ്രസിൽ പി.സുന്ദരയ്യ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റു. 1972ലെ 9–ാം പാർട്ടി കോൺഗ്രസ് വരെ അദ്ദേഹം തുടർന്നു. സായുധവിപ്ലവത്തോട് എന്തു നിലപാട് എടുക്കണമെന്ന് സുപ്രധാനമായ തീരുമാനമെടുത്തത് ഈ കാലയളവിലാണ്. ഒരുതരത്തിലും സായുധകലാപവുമായി ബന്ധം വേണ്ടെന്നു പാർട്ടി തീരുമാനിച്ചു.

ചിത്രം: മനോരമ
ADVERTISEMENT

∙1978 ജലന്തർ പാർട്ടി കോൺഗ്രസിൽ ഇ.എം.എസ് ജനറൽ സെക്രട്ടറിയായി. 13–ാം കോൺഗ്രസ് വരെ അദ്ദേഹത്തിന്റെ കാലഘട്ടമായിരുന്നു. ബംഗാളിൽ പാർട്ടിക്ക് അധികാരം ലഭിക്കുന്നതും പ്രധാന ശക്തിയായി അവിടെ പാർട്ടി മാറുന്നതും ഈ കാലത്താണ്. 

∙1992ലെ 14–ാം കോൺഗ്രസ്സിൽ ഹർകിഷൻ സിങ് സുർജിത് ജനറൽ സെക്രട്ടറിയായി. 2002ലെ 17–ാം പാർട്ടി കോൺഗ്രസ് വരെ അദ്ദേഹം തുടർന്നു. ദേശീയ രാഷ്ട്രീയത്തിൽ പലഘടത്തിലും നിർണായകമായ സ്വാധീനമാകാൻ പാർട്ടിക്ക് ഈ കാലയളവിൽ കഴിഞ്ഞു. മൂന്നാം മുന്നണിയുടെ പിന്തുണയോടെ പ്രധാനമന്ത്രി പദത്തിലേക്ക് ജ്യോതി ബസുവിന്റെ പേര് നിർദേശിച്ചപ്പോൾ അതു വേണ്ടന്നു പാർട്ടി തീരുനാനിച്ചത് ഈ സമയത്താണ്. ചരിത്രപരമായ മണ്ടത്തരമെന്നാണ് ജ്യോതി ബസു നിലപാടിനെ വിശേഷിപ്പിച്ചത്. 

ഹർകിഷൻ സിങ് സുർജിത്.

∙2005ൽ ഡൽഹിയിൽ ചേർന്ന 18–ാം പാർട്ടി കോൺഗ്രസ്സിൽ സിപിഎം ചരിത്രത്തിലെ തലമുറമാറ്റം കണ്ടു. സുർജിത് സിങ്ങിനു ശേഷം പുതുതലമുറയിൽപ്പെട്ട ചെറുപ്പക്കാരനായിരുന്ന പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറിയായി. കേരള ഘടകത്തിനു സിപിഎമ്മിനുള്ളിൽ നിർണായക സ്വാധീനം ഉണ്ടാകുന്നത് ഈ കാലഘട്ടത്തിലാണ്. 3 പാർട്ടി കോൺഗ്രസ്സുകളിൽ അദ്ദേഹം ജനറൽ സെക്രട്ടറിയായി തുടർന്നു. പിണറായി–വി.എസ് പോര് ഏറ്റവും കടുത്തുനിന്ന കാലമായിരുന്നു. പിണറായിയുടെ ഔദ്യോഗിക പക്ഷത്തിനൊപ്പം ദേശീയ നേതൃത്വം നിന്നു. 

കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ. ചിത്രം: എസ്.എസ് ഹരിലാൽ.

∙2015ൽ വിശാഖപട്ടണത്തിൽ ചേർന്ന 21–ാം പാർട്ടി കോൺഗ്രസിലാണ് സീതാറാം യച്ചൂരി ജനറൽ സെക്രട്ടറിയായത്. കോൺഗ്രസിനോട് കേന്ദ്രത്തിൽ എന്തു നിലപാട് എടുക്കണമെന്ന് ചർച്ച നടക്കുന്ന സമയമായിരുന്നു. സീതാറാം യച്ചൂരി കോൺഗ്രസിനോട് ഒത്തു പോകാമെന്ന നിലപാട് എടുത്തെങ്കിലും പ്രകാശ് കാരാട്ടും കേരള ഘടകവും കോൺഗ്രസ് ബന്ധം വേണ്ടെന്ന നിലപാടിലായിരുന്നു. കണ്ണൂരിലെ പാർട്ടി കോൺഗ്രസും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന സംഭവങ്ങൾ നിരവധിയാകാം. കോൺഗ്രസുമായി സഖ്യം ചേരുന്നത്, കെ–റെയിലിൽ പാർട്ടി കോൺഗ്രസ് എടുക്കുന്ന നിലപാട് എന്നിവ വരും വർഷങ്ങളിലും ചർച്ച ചെയ്യപ്പെടാം.

English Summary: History and Present Status of CPM Party Congress; How is Party Congress Crucial for CPM?