കണ്ണൂർ∙ സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യച്ചൂരി തുടരും. മൂന്നാം തവണയാണ് യച്ചൂരി ഈ പദവിയിലെത്തുന്നത്. പൊളിറ്റ് ബ്യൂറോയിൽ ആദ്യ ദലിത് പ്രതിനിധിയായി ബംഗാളിൽനിന്നുള്ള. ... CPM, Sitaram Yechury

കണ്ണൂർ∙ സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യച്ചൂരി തുടരും. മൂന്നാം തവണയാണ് യച്ചൂരി ഈ പദവിയിലെത്തുന്നത്. പൊളിറ്റ് ബ്യൂറോയിൽ ആദ്യ ദലിത് പ്രതിനിധിയായി ബംഗാളിൽനിന്നുള്ള. ... CPM, Sitaram Yechury

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യച്ചൂരി തുടരും. മൂന്നാം തവണയാണ് യച്ചൂരി ഈ പദവിയിലെത്തുന്നത്. പൊളിറ്റ് ബ്യൂറോയിൽ ആദ്യ ദലിത് പ്രതിനിധിയായി ബംഗാളിൽനിന്നുള്ള ഡോ.രാമചന്ദ്ര ദോം എത്തി. കേരളത്തിൽനിന്ന് എ.വിജയരാഘവനും മഹാരാഷ്ട്രയിൽനിന്ന് അശോക് ദാവ്ളെയും പിബിയിലെത്തി. ഹന്നൻമൊള്ളയും എസ്.രാമചന്ദ്രൻ പിള്ളയും ബിമൻ ബോസും പ്രായപരിധിയുടെ പേരിൽ പിബിയിൽനിന്ന് ഒഴിഞ്ഞു. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവരാണ് കേരളത്തിൽ നിന്നുള്ള മറ്റു പൊളിറ്റ് ബ്യൂറോ അംഗങ്ങൾ.

എ.കെ.പത്മനാഭൻ കൺട്രോൾ കമ്മിഷൻ ചെയർമാനും എം.വിജയകുമാർ കൺട്രോൾ കമ്മിഷൻ അംഗവുമായി. കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം 85 ആയി കുറച്ചു. നിലവിൽ 94 അംഗങ്ങളാണ്. 17 പുതിയ അംഗങ്ങൾ കേന്ദ്ര കമ്മിറ്റിയിലെത്തി. കമ്മിറ്റിയിൽ 15 വനിതകളുണ്ട്. പിബിയിലെ അംഗങ്ങളുടെ എണ്ണം 17 ആയി തുടരും. 

ADVERTISEMENT

കേരളത്തിൽനിന്ന് പി.സതീദേവി, സി.എസ്.സുജാത, കെ.എൻ.ബാലഗോപാൽ, പി. രാജീവ് എന്നിവർ കേന്ദ്ര കമ്മിറ്റിയിലെത്തി. പി.കരുണാകരൻ, വൈക്കം വിശ്വൻ, എം.സി.ജോസഫൈൻ എന്നിവർ ഒഴിവായി. കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായിരുന്ന വി.എസ്.അച്യുതാനന്ദനും പാലോളി മുഹമ്മദ് കുട്ടിയും ഒഴിവായി. കേരളത്തിൽനിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ: പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി, എ.വിജയരാഘവൻ, പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, ടി.എം.തോമസ് ഐസക്, കെ.കെ.ശൈലജ, എ.കെ.ബാലൻ, എളമരം കരീം, കെ.രാധാകൃഷ്ണൻ, എം.വി.ഗോവിന്ദൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, പി.സതീദേവി, സി.എസ്.സുജാത. കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കൾ: എസ്.രാമചന്ദ്രൻപിള്ള, ബിമൻ ബോസ്, ഹന്നൻമൊള്ള.

പിബി അംഗങ്ങൾ: സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, വൃന്ദ കാരാട്ട്, മണിക് സർക്കാർ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി, സൂര്യകാന്ത് മിശ്ര, മൊഹമ്മദ് സലീം, സുഭാഷിണി അലി, ബി.വി.രാഘവലു, ജി.രാമകൃഷ്ണൻ, തപൻ സെൻ, നിലോൽപ്പൽ ബസു, രാമചന്ദ്ര ദോം, എ.വിജയരാഘവൻ, അശോക് ദാവ്ളേ.

ADVERTISEMENT

English Summary: Yechury to continue as CPM general secretary