64 ലക്ഷം അംഗങ്ങൾ സിപിഎം ബഹുജന സംഘടനകൾക്ക് ഉണ്ടെന്നു പറയുമ്പോൾ, ബംഗാളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒരു സീറ്റിലും ജയിച്ചില്ല. കിട്ടിയത് വെറും 4.71% വോട്ടു മാത്രമാണ്. മത്സരിച്ച 139 സീറ്റിൽ 120 മണ്ഡലങ്ങളിലും ജാമ്യത്തുക നഷ്ടമായി. ഒപ്പം മുന്നണിയായി മത്സരിച്ച കോൺഗ്രസിനും മറ്റ് ഇടതു പാർട്ടി സ്ഥാനാർഥികൾക്കുമെല്ലാം കൂടി കിട്ടിയത് 49.8 ലക്ഷം വോട്ടു മാത്രം... CPM Party Congress

64 ലക്ഷം അംഗങ്ങൾ സിപിഎം ബഹുജന സംഘടനകൾക്ക് ഉണ്ടെന്നു പറയുമ്പോൾ, ബംഗാളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒരു സീറ്റിലും ജയിച്ചില്ല. കിട്ടിയത് വെറും 4.71% വോട്ടു മാത്രമാണ്. മത്സരിച്ച 139 സീറ്റിൽ 120 മണ്ഡലങ്ങളിലും ജാമ്യത്തുക നഷ്ടമായി. ഒപ്പം മുന്നണിയായി മത്സരിച്ച കോൺഗ്രസിനും മറ്റ് ഇടതു പാർട്ടി സ്ഥാനാർഥികൾക്കുമെല്ലാം കൂടി കിട്ടിയത് 49.8 ലക്ഷം വോട്ടു മാത്രം... CPM Party Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

64 ലക്ഷം അംഗങ്ങൾ സിപിഎം ബഹുജന സംഘടനകൾക്ക് ഉണ്ടെന്നു പറയുമ്പോൾ, ബംഗാളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒരു സീറ്റിലും ജയിച്ചില്ല. കിട്ടിയത് വെറും 4.71% വോട്ടു മാത്രമാണ്. മത്സരിച്ച 139 സീറ്റിൽ 120 മണ്ഡലങ്ങളിലും ജാമ്യത്തുക നഷ്ടമായി. ഒപ്പം മുന്നണിയായി മത്സരിച്ച കോൺഗ്രസിനും മറ്റ് ഇടതു പാർട്ടി സ്ഥാനാർഥികൾക്കുമെല്ലാം കൂടി കിട്ടിയത് 49.8 ലക്ഷം വോട്ടു മാത്രം... CPM Party Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎം അംഗബലം സംബന്ധിച്ച് കണ്ണൂരിൽ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കണക്കിനു പിന്നിലെ യാഥാർഥ്യമെന്താണ്? കണക്കുകൾ തട്ടിക്കൂട്ടിയതാണോ അതോ അംഗങ്ങൾ പോലും പാർട്ടിയെ കൈവിട്ടെന്ന യാഥാർഥ്യം മറച്ചുവയ്ക്കുന്നതാണോ? തുടർച്ചയായി, പതിറ്റാണ്ടുകൾ ഭരണം നടത്തിയ ബംഗാളിലും ത്രിപുരയിലും അടിത്തറ നഷ്ടപ്പെട്ടെന്നു സമ്മതിക്കുന്ന പാർട്ടിരേഖയിൽ, അവിടങ്ങളിലെ അംഗത്വ കണക്കുകളും തിരഞ്ഞെടുപ്പുകളിൽ കിട്ടിയ വോട്ടുകളും തമ്മിൽ വൻ പൊരുത്തക്കേടാണ്. പാർട്ടി വളർച്ച അവകാശപ്പെടുന്ന കേരളത്തിൽ ഉൾപ്പെടെയുള്ള കണക്കുകളാണ് പാർട്ടിയെ  പ്രതിക്കൂട്ടിലാക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി അംഗങ്ങൾ പൊതുവെ കുറവായതിനാൽ അത്തരമൊരു താരതമ്യത്തിന് പ്രസക്തിയില്ല. ബംഗാളിനും ത്രിപുരയ്ക്കുമൊപ്പം കേരളത്തിലും വർഗ, ബഹുജന സംഘടനകളിലെ അംഗങ്ങളുടെ എണ്ണവും തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിന്റെ എണ്ണവും നോക്കിയാൽ, പാർട്ടി അവതരിപ്പിച്ച കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും. ബംഗാളിലും ത്രിപുരയിലും പാർട്ടിയിൽ വൻ കൊഴിഞ്ഞുപോക്കുണ്ടായെന്ന് സമ്മതിക്കുമ്പോഴും പാർട്ടിയുടെ  വർഗ, ബഹുജന സംഘടനകളിൽ ലക്ഷക്കണക്കിന് അംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.  

കൊച്ചി കായലിനരികെ... കൊടികൾ പറത്തി... കൊച്ചിയിൽ സിപിഎം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചു മറൈൻഡ്രൈവിലെ ഉല്ലാസ നൗകകളിലേക്കുള്ള നടപ്പാതയിൽ കൊടികൾ സ്ഥാപിച്ചിരിക്കുന്നു. ചിത്രം: മനോരമ
ADVERTISEMENT

ഈ ബഹുജന സംഘടനകളിൽ ഏതിലെങ്കിലും അംഗങ്ങളായവരായിരിക്കും പൊതുവേ പാർട്ടി അംഗത്വമുള്ളവർ. എന്നാൽ ബഹുജന സംഘടനകളിലെ അംഗങ്ങളെല്ലാം പാർട്ടി ആശയം പേറുന്നവരാണെങ്കിലും പാർട്ടി അംഗത്വം ലഭിച്ചവരാവില്ല. അതേസമയം അടിയുറച്ച പാർട്ടിക്കാരാണെന്നാണ് കണക്കാക്കപ്പെടുന്നത്. ബഹുജന സംഘടനകളിൽ ഇത്രയേറെ അംഗങ്ങളുണ്ടായിരിക്കെ ബംഗാളിലും ത്രിപുരയിലും തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുണ്ടായ തിരിച്ചടികളും  വോട്ടുനഷ്ടവും ഞെട്ടിക്കുന്നതാണ്. ഈ സംഘടനകൾക്കെല്ലാം കേരളത്തിൽ ഉൾപ്പെടെ  ലക്ഷക്കണക്കിന് അംഗങ്ങൾ ഉണ്ടെന്ന കണക്കുകളെല്ലാം  പെരുപ്പിച്ചു കാട്ടിയതാണെന്നു സംശയിക്കേണ്ടി വരും. പാർട്ടിക്കു ശക്തി നഷ്ടമായില്ലെന്നു വരുത്താനുള്ള സംസ്ഥാന ഘടകങ്ങളുടെ ശ്രമമായി വേണം ഇതിനെ കരുതാൻ. 

എന്നിട്ടും പാർട്ടി ജയിച്ചില്ല!

പാർട്ടി കോൺഗ്രസ് ഇത്തരമൊരു കണക്ക് പറയുമ്പോൾ, ബംഗാളിലും ത്രിപുരയിലുമെങ്കിലും വർഗ, ബഹുജന സംഘടനകളിലെ അംഗങ്ങൾ പോലും പാർട്ടിയെ ഉപേക്ഷിച്ച് എതിരാളികളായ ബി ജെപിക്കും തൃണമൂലിനുമാണ് വോട്ടു ചെയ്തതെന്നു വേണം കരുതാൻ. ബഹുജന സംഘടനകൾക്കെല്ലാം കൂടി ഇപ്പോൾ  ബംഗാളിൽ 6,491,698 അംഗങ്ങളും ത്രിപുരയിൽ 4,38,239 പേരും ഉണ്ടെന്നാണ് പാർട്ടി കോൺഗ്രസിൽ സമർപ്പിച്ച റിപ്പോർട്ട് പറയുന്നത്.  2017ൽ ഇത് ബംഗാളിൽ 80,80,282 ഉം ത്രിപുരയിൽ 10,32,369 ഉം ആയിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും സഖ്യകക്ഷികൾക്കും കിട്ടിയ വളരെ കുറഞ്ഞ  വോട്ടുകൾ പാർട്ടി പറയുന്ന ഈ കണക്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.

പാർട്ടി കോൺഗ്രസ് വേദിയിൽ വൊളണ്ടിയർമാരോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്കിലെ ഔദ്യോഗിക പേജിൽ പങ്കുവച്ച ചിത്രം.

64 ലക്ഷം അംഗങ്ങൾ ബഹുജന സംഘടനകൾക്ക് ഉണ്ടെന്നു പറയുമ്പോൾ, ബംഗാളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒരു സീറ്റിലും ജയിച്ചില്ല. കിട്ടിയത് വെറും 28,43,434 (4.71 ശതമാനം) വോട്ടു മാത്രമാണ്. മത്സരിച്ച 139 സീറ്റിൽ 120 മണ്ഡലങ്ങളിലും ജാമ്യത്തുക നഷ്ടമായി. ഒപ്പം മുന്നണിയായി മത്സരിച്ച കോൺഗ്രസിനും മറ്റ് ഇടതു പാർട്ടി സ്ഥാനാർഥികൾക്കും എല്ലാം കൂടി സംസ്ഥാനത്ത് കിട്ടിയത് 49.8 ലക്ഷം വോട്ടു മാത്രം. തൃണമൂലിന് 2.89 കോടിയും ബിജെപിക്ക് 2.29 കോടിയും വോട്ടു കിട്ടിയപ്പോഴാണ് 34 വർഷം ബംഗാൾ ഭരിച്ച സിപിഎമ്മിന്റെ ഈ പതനം. 252 സീറ്റിൽ മുന്നണിക്ക് ജാമ്യസംഖ്യ പോലും നഷ്ടമായി. 

ADVERTISEMENT

ബംഗാളിൽ 2016ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കി മത്സരിച്ചപ്പോൾ നിയമസഭയിലേക്ക് 22 സീറ്റിൽ  ജയിക്കുകയും 19.15 (108 ലക്ഷം) ശതമാനം വോട്ടു നേടുകയും ചെയ്തു. എന്നാൽ ,മൂന്നു വർഷം കഴിഞ്ഞ്  2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ പാർട്ടി എല്ലാ സീറ്റിലും തോൽക്കുകയും വെറും 6 ശതമാനം  വോട്ടിലേക്ക് കുപ്പുകുത്തുകയും ചെയ്തു. 2017ൽ പാർട്ടിക്കും സംഘടനകൾക്കുമായി 80 ലക്ഷം അംഗങ്ങളുണ്ടെന്നായിരുന്നു റിപ്പോർട്ട്. തൊഴിലാളി യൂണിയൻ- 10,16,794, കർഷക സംഘടന– 53,17,317 കർഷകത്തൊഴിലാളി യൂണിയൻ 17,46,171 എന്നിങ്ങനെയായിരുന്ന അംഗബലം ബിജെപിക്കും തൃണമൂലിനുമിടയിൽ ഒലിച്ചുപോയത് നോക്കി നിൽക്കാനേ പാർട്ടിക്കു കഴിയുന്നുള്ളൂ. 

ത്രിപുരയിൽ മൂക്കുകുത്തി!

ത്രിപുരയിലും സ്ഥിതി വ്യത്യസ്തമല്ല. 2017ൽ സിപിഎമ്മിനും ബഹുജന സംഘടനകൾക്കുമായി 10,32,369 അംഗങ്ങളുണ്ടായിരുന്നു. എന്നാൽ 2018ലെ തിരഞ്ഞെടുപ്പിൽ, പതിറ്റാണ്ടുകൾ പിന്നിട്ട ഭരണം നഷ്ടമായി. 50 സീറ്റിൽനിന്ന് 16ലേക്ക് തലകുത്തി വീണു. എന്നാൽ, 9,92,605 വോട്ടുകൾ നേടാനായത് ആശ്വാസമായിരുന്നു. ഒരു വർഷം പിന്നിട്ടപ്പോൾ കഥ മാറി, പാർട്ടി അംഗബലം വെറും കടലാസ് കണക്കു മാത്രമായി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ത്രിപുരയിലെ രണ്ട് ലോക്സഭാ സീറ്റിലും ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 

ചിത്രം: AFP

ഇപ്പോൾ പോലും സിപിഎമ്മിന്  50,612 പേരും ബഹുജന സംഘടനകൾക്കു 4,38,241 അംഗങ്ങളും ഉണ്ടെന്നു പറയുന്ന സ്ഥാനത്ത് പാർട്ടി സ്ഥാനാർഥികൾക്ക് കിട്ടിയത് 3,72,138 വോട്ടു മാത്രമാണ്. കഴിഞ്ഞ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പകുതിയോളം സീറ്റിൽ സിപിഎമ്മിന് മത്സരിക്കാൻ ആളുണ്ടായിരുന്നില്ല. സംസ്ഥാനത്താകെ പത്തിൽ താഴെ പഞ്ചായത്തു സീറ്റിൽ മാത്രമാണു വിജയിച്ചത്. കണക്കുകൾ ഇതായിരിക്കെ, പോഷക സംഘടനകളിൽ അംഗത്വം പെരുപ്പിച്ചു കാട്ടിയോ എന്ന് ആ സംസ്ഥാന ഘടകങ്ങൾ മറുപടി പറയേണ്ടി വരും.

ADVERTISEMENT

കേരളത്തിലെ വോട്ട് എവിടെ?

പാർട്ടി അംഗങ്ങൾ കൂടിയ സംസ്ഥാനമെന്ന തലയെടുപ്പോടെ പാർട്ടി കോൺഗ്രസിന് ആഥിത്യം വഹിക്കുമ്പോഴും, കേരളത്തിലെ കണക്കുകളും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. 2017ലെ 4,63,472ൽ നിന്ന് പാർട്ടി അംഗങ്ങൾ 5,27,174 ആയി. സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തിൽ തുടർഭരണവും കിട്ടി. എന്നാൽ പാർട്ടി അവകാശപ്പെടുന്ന വർഗ, ബഹുജന കരുത്തിന് തുല്യമായ വോട്ടു വിഹിതം കേരളത്തിലും കിട്ടിയില്ലെന്നതാണ് കണക്കിലെ സൂചന.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കാൾ  വോട്ടും കൂടിയെന്നതു മാത്രമാണ് പാർട്ടിക്ക് കേരളത്തിൽ പ്രതീക്ഷ നൽകുന്നത്. കേരളത്തിൽ  ബഹുജന സംഘടനകളിലായി 10,145,031  അംഗങ്ങൾ ഉണ്ടെന്നാണ് പാർട്ടി രേഖ വെളിപ്പെടുത്തുന്നത്. എന്നാൽ, പാർട്ടി നേതൃത്വം നൽകുന്ന ഇടതു മുന്നണിക്കാകെ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയത് 86 ലക്ഷം വോട്ടു മാത്രമാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാകട്ടെ 70 ലക്ഷവും.

ചിത്രം: AFP

രാജ്യത്താകെ പാർട്ടിയുടെ മൊത്തമുള്ള 10,25,352 അംഗങ്ങളിൽ 5,27,174 പേർ കേരളത്തിലാണ്. തൊഴിലാളി യൂണിയനുകളിൽ 23,81,146, കർഷക സംഘടനയിൽ 52,60,505, കർഷക തൊഴിലാളി 25,01,380 എന്നിവ ഉൾപ്പെടെ ഒരു കോടിയിലേറെപ്പേർ കേരളത്തിൽ പാർട്ടിക്കൊപ്പം ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി മാഞ്ഞു പോകുമ്പോഴും കേരള ജനസംഖ്യയുടെ 30 ശതമാനം പേർ സിപിഎമ്മുകാരാണെന്നാണ് പാർട്ടി കണക്ക് അടിവരയിടുന്നത്. എന്നാൽ പാർട്ടി അവകാശപ്പെടുന്നതു പോലെ അംഗങ്ങളുണ്ടെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ട് കേരളത്തിലും ചോർന്നോ എന്ന് പരിശോധിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആമോദത്തിൽ സർവം മറക്കുമ്പോൾ, പാർട്ടിയുടെ കണക്കിലെ പൊരുത്തക്കേടുകൾക്കു മുന്നിൽ ആകെ ഇരുട്ടു മാത്രമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

English Summary: How many Members are there in CPM? Do the Party Report Showing Real Numbers?