കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ്സിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ അന്തരിച്ച കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് വിട്ടുനൽകും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ പാർട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ്സിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ അന്തരിച്ച കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് വിട്ടുനൽകും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീണ ജോസഫൈൻ, കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.

ജോസഫൈന്റെ മൃതദേഹം ഞായറാഴ്ച രാത്രി അങ്കമാലിയിലെ വീട്ടിലെത്തിച്ചു. പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള വൊളന്റിയർ പരേഡിനുശേഷമാണ് മൃതദേഹവുമായുള്ള ആംബുലൻസ് കണ്ണൂരിൽനിന്ന് പുറപ്പെട്ടത്. എം. സ്വരാജിന്റെ നേതൃത്വത്തിലുള്ള പാർട്ടി നേതാക്കൾ മൃതദേഹത്തെ അനുഗമിച്ചു. തിങ്കളാഴ്ച സിപിഎം ഏരിയ കമ്മിറ്റി ഒാഫിസിലും സിഎസ്ഐ ഓഡിറ്റോറിയത്തിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. പൊതുദർശനങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാകും മൃതദേഹം മെ‍ഡിക്കൽ കോളജിനു കൈമാറുക.

ADVERTISEMENT

നിലപാടുകള്‍ക്ക് കാരിരുമ്പിന്‍റെ കരുത്തുള്ള നേതാവായിരുന്നു എം.സി. ജോസഫൈന്‍. വിമര്‍ശനങ്ങളെ ഭയക്കാതെ നിലപാടുകളില്‍ ഉറച്ചുനിന്ന വ്യക്തിത്വം. നിലപാടുകളിലെ ആ സ്ഥൈര്യം തന്നെയാണ് വൈപ്പിന്‍കരയില്‍നിന്ന് സിപിഎമ്മിന്‍റെ കേന്ദ്രകമ്മിറ്റി വരെ ജോസഫൈനെ എത്തിച്ചത്. വിമര്‍ശനങ്ങളില്‍ പതറാത്ത നിലപാടിന്‍റെ കരുത്തുള്ള സഖാവിനെയാണ് എം.സി. ജോസഫൈന്‍ വിട പറയുമ്പോള്‍ ഇടതുപ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമാകുന്നത്.

എം.സി. ജോസഫൈന് അന്ത്യാഞ്ജലി അർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ.

English Summary. MC Josephine's Dead Body Will Be Handed Over To Government Medical College, Ernakulam