2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രം വസിക്കുന്ന കേരളത്തിൽ യാദൃച്ഛികമായി ഭരണത്തുടർച്ച ലഭിച്ചത് മാത്രമാണ് ഏക ആശ്വാസം. ഇതിന് നിമിത്തമായ സിപിഎം കേരള ഘടകമാകട്ടെ കേവലം ഒരു പ്രാദേശിക പാർട്ടിയുടെ മനോഭാവത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇവർക്ക് ഫാഷിസത്തെ നേരിടാൻ കോൺഗ്രസിന്റെ സഹകരണം വേണ്ടത്രെ!.. CPM . CPI

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രം വസിക്കുന്ന കേരളത്തിൽ യാദൃച്ഛികമായി ഭരണത്തുടർച്ച ലഭിച്ചത് മാത്രമാണ് ഏക ആശ്വാസം. ഇതിന് നിമിത്തമായ സിപിഎം കേരള ഘടകമാകട്ടെ കേവലം ഒരു പ്രാദേശിക പാർട്ടിയുടെ മനോഭാവത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇവർക്ക് ഫാഷിസത്തെ നേരിടാൻ കോൺഗ്രസിന്റെ സഹകരണം വേണ്ടത്രെ!.. CPM . CPI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രം വസിക്കുന്ന കേരളത്തിൽ യാദൃച്ഛികമായി ഭരണത്തുടർച്ച ലഭിച്ചത് മാത്രമാണ് ഏക ആശ്വാസം. ഇതിന് നിമിത്തമായ സിപിഎം കേരള ഘടകമാകട്ടെ കേവലം ഒരു പ്രാദേശിക പാർട്ടിയുടെ മനോഭാവത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇവർക്ക് ഫാഷിസത്തെ നേരിടാൻ കോൺഗ്രസിന്റെ സഹകരണം വേണ്ടത്രെ!.. CPM . CPI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

''Only by a united struggle, carried on step by step, day by day, Only by tirelessly extending the anti-fascist movement of the masses and thoroughly strengthening the people's front will the working people in town and country cut the claws of fascist beast and carry the struggle against fascism to a victorious conclusion"- Georgi Dimitrov.

1940കളിൽ ജർമൻ നാസിസത്തിനും ഇറ്റാലിയൻ ഫാഷിസത്തിനുമെതിരെ ലോക തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുൾപ്പടെയുള്ള ജനകീയ പ്രതിരോധമുന്നണി രൂപപ്പെടുത്തുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന ബൾഗേറിയൻ കമ്യൂണിസ്റ്റ് നേതാവും കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന ജോർജ് ദിമിത്രോവിന്റെതാണ് മേൽ വാചകം. വർഗീയ ഫാഷിസം അധികാരമുറപ്പിക്കൽ പ്രക്രിയയിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്ന വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഇവിടെ ഇടതുപക്ഷത്തിന് ഫാഷിസത്തിനെതിരെ പോരാടാൻ എങ്ങിനെ ജനകീയ പ്രതിരോധ മുന്നണി സൃഷ്ടിക്കാമെന്നതിനുള്ള ഉത്തമ മാതൃകയാണ് ദിമിത്രോവ് 1940കളിൽ യാഥാർത്ഥ്യമാക്കിയ ഫാഷിസ്റ്റ് വിരുദ്ധ മുന്നണി.

ജോർജ് ദിമിത്രോവ്
ADVERTISEMENT

2 ശതമാനക്കാർക്ക് 20 ശതമാനക്കാരെ വേണ്ട!

ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികളായ സിപിഐയും സിപിഎമ്മും പാർട്ടി കോൺഗ്രസുകളുടെ തിരക്കിലാണ്. സിപിഎം പാർട്ടി കോണ്‍ഗ്രസ് കണ്ണൂരിൽ അവസാനിച്ചിരിക്കുന്നു. സ്വാഭാവികമായും ചർച്ചചെയ്യപ്പെട്ട മുഖ്യവിഷയങ്ങളിലൊന്ന് വർഗീയ ഫാഷിസത്തിനെതിരെയുള്ള ചെറുത്തുനിൽപ് തന്ത്രങ്ങളാണ്. ഫാഷിസത്തിനെതിരെ ദേശീയ ബദൽ എങ്ങനെ സൃഷ്ടിക്കാം? സിപിഐയ്ക്കും സിപിഎമ്മിനും ഇക്കാര്യത്തിൽ പരിപൂർണ യോജിപ്പുണ്ടോ? 

കമ്യൂണിസ്റ്റ് പാർട്ടികൾക്ക് മാത്രമായി ഫാഷിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പ് അസാധ്യമായിരിക്കെ 1940കളിൽ ദിമിത്രോവ് ലോക ഫാഷിസത്തെ ചെറുക്കാനായി രൂപപ്പെടുത്തിയ മാതൃകയിലുള്ള വിശാല ഐക്യമുന്നണിയെന്ന ആശയത്തിന് ഇന്നത്തെ ഇന്ത്യയിൽ പ്രസക്തി ഏറെയുണ്ട്. ഇന്ത്യയിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികളും ഇന്ന് അതിന്റെ ചരിത്രത്തിൽ ഏറ്റവും ദുർബലമായ അവസ്ഥയിലെത്തി നിൽക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ നടന്ന പാർട്ടി കോൺഗ്രസുകൾക്കൊന്നും ഈ അവസ്ഥയിൽ കാര്യമായ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുമില്ല. 

23–ാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത സിപിഎം പ്രതിനിധികൾ. ചിത്രത്തിനു കടപ്പാട്: ഫെയ്‌സ്ബുക്

2019ലെ പൊതുതിരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും ചേർന്നു ലഭിച്ച വോട്ട് വിഹിതം 2 ശതമാനത്തിൽ കുറച്ച് ഏറെ മാത്രം. കോൺഗ്രസിനാകട്ടെ 20 ശതമാനവും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രം വസിക്കുന്ന കേരളത്തിൽ യാദൃച്ഛികമായി ഭരണത്തുടർച്ച ലഭിച്ചത് മാത്രമാണ് ഏക ആശ്വാസം. ഇതിന് നിമിത്തമായ സിപിഎം കേരള ഘടകമാകട്ടെ കേവലം ഒരു പ്രാദേശിക പാർട്ടിയുടെ മനോഭാവത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇവർക്ക് ഫാഷിസത്തെ നേരിടാൻ കോൺഗ്രസിന്റെ സഹകരണം വേണ്ടത്രെ! രണ്ട് ശതമാനക്കാർക്ക് ഇരുപത് ശതമാനക്കാരെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ആവശ്യമില്ലെന്ന് സിപിഎം കേരള നേതാക്കൾ പറയുന്നു! ഇക്കൂട്ടർക്ക് ഒരു കൊച്ചു സംസ്ഥാനത്തെ അധികാരക്കുത്തക നിലനിർത്തുന്നതിൽ മാത്രമാണ് താൽപര്യം. എന്നാൽ സിപിഐയുടെ കാര്യം അതാണോ?

ADVERTISEMENT

ഗാന്ധിസവും മാർക്സിസവും യോജിക്കേണ്ടുന്ന കാലം

1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഎം രൂപീകരിക്കപ്പെടാൻ കാരണം പ്രസ്ഥാനത്തിനകത്ത് ഒരു വിഭാഗത്തിനിടയിൽ ദീർഘകാലമായി നിലനിന്ന കോൺഗ്രസ് വിരുദ്ധ സെക്ടേറിയൻ ചിന്താഗതിയാണ്. അന്ധമായ കോൺഗ്രസ് വിരോധമാണ് അതിന്റെ മുഖമുദ്ര. എന്നാൽ ഈ രാഷ്ട്രീയം ഇന്ന് തീർത്തും അപ്രസക്തമായിരിക്കുന്നു. മാത്രമല്ല വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ വർഗീയ ഫാഷിസത്തിനെതിരെ ഗാന്ധിസത്തിനും മാർക്സിസത്തിനും കൈകോർക്കാനുള്ള അവസരമാണ് സംജാതമായിരിക്കുന്നത്.

സിപിഎം പാർട്ടി കോൺഗ്രസിൽ പതാക ഉയർത്തിയപ്പോൾ. ചിത്രം: ഫെയ്‌സ്ബുക്

മേൽ സാധ്യതയ്ക്ക് തുരങ്കം വയ്ക്കാനാണ് സിപിഎമ്മിന്റെ കേരള ഘടകം പാർട്ടി കോൺഗ്രസിലും ശ്രമിച്ചത്. സിപിഐയും അതിനു തന്നെ തുനിയുമെന്നതിൽ തർക്കമില്ല. അധികാരത്തോടുള്ള ആർത്തി അത്രയ്ക്ക് ഇരു പാർട്ടികളുടെയും സംസ്ഥാന ഘടകങ്ങളെ ഗ്രസിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ കോൺഗ്രസ് വിരുദ്ധതയിലധിഷ്ഠിതമായ ജനകീയ ജനാധിപത്യവിപ്ലവമെന്ന സിപിഎം ലൈനിന് ഇന്ന് ബദലുണ്ട്. സിപിഐ 1978ൽ ഭട്ടിൻഡയിൽ ഉപേക്ഷിച്ച ദേശീയ ജനാധിപത്യ വിപ്ലവമെന്ന ലൈനാണത്. ഇക്കാര്യം ചുരുങ്ങിയപക്ഷം സിപിഐയെങ്കിലും അംഗീകരിക്കുകയും തിരുത്തലുകൾ വരുത്തുകയും ചെയ്യേണ്ടതല്ലേ? അതു സാധ്യമായാൽ 1940കളിൽ ദിമിത്രോവിന്റെ നേതൃത്വത്തിൽ നടന്ന മാതൃകയിലുള്ള ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് സിപിഐയ്ക്ക് രാജ്യത്തിനകത്ത് ചലനമുണ്ടാക്കാൻ സാധിക്കും.

2024 ഉയർത്തുന്ന ഭീഷണി

ADVERTISEMENT

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ 2024ലെ പൊതുതെരഞ്ഞെടുപ്പ് നേരിടുന്നിതിനുള്ള ബിജെപിയുടെ ആത്മവീര്യം വർധിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടുതന്നെ മതേതര–ജനാധിപത്യ ഇന്ത്യയുടെ ഭാവി സംബന്ധിച്ചുള്ള ആശങ്കകളും വർധിക്കുന്നു. അദ്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ, സ്വതന്ത്ര ഇന്ത്യയിൽ ഇരുകമ്യൂണിസ്റ്റ് പാർട്ടികൾക്കും ദേശീയ അംഗീകാരവും ഒപ്പം സ്വന്തം ചിഹ്നവും നഷ്ടപ്പെടുന്ന തിരഞ്ഞെടുപ്പ് കൂടിയായിരിക്കുമത്. 

ഡോ.അജയകുമാർ കോടോത്ത്

എന്നാൽ, ഇരുളടഞ്ഞ ഭാവി തങ്ങളെ തുറിച്ച് നോക്കുമ്പോഴും സിപിഎം കേരള ഘടകത്തിന്റെ കോൺഗ്രസ് വിരോധത്തിൽ യാതൊരു അയവുമില്ലെന്ന വസ്തുത അദ്ഭുതപ്പെടുത്തുന്നു. മതേതര–ജനാധിപത്യ ഇന്ത്യ ആവശ്യപ്പെടുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ അവർക്കുള്ള ആത്മാർത്ഥതയെ സംശയിപ്പിച്ചാലൂം കുറ്റപ്പെടുത്താനാകില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് നേതൃത്വം ദിമിത്രോവിനെ വായിക്കേണ്ടതിലെ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.

2024ൽ സംഘപരിവാർ അധികാരത്തുടർച്ച നേടിയാൽ, 2025ൽ ആർഎസ്എസിന്റെ ജന്മശതാബ്ദി വർഷത്തിൽ, മതേതര–ജനാധിപത്യ ഇന്ത്യ ഒരു മതാധിഷ്ഠിത ഹിന്ദു ഇന്ത്യയായി പരിവർത്തനപ്പെടുത്തുന്നതിന്റെ ആരംഭം കുറിക്കുന്നതുൾപ്പടെ പലതിനും നമ്മൾ സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ...

(Courtesy: Georgi Dimitrov; "The United Front, the struggle against fascism and war", Lawrence and Wishart, London, 1938)

(ഇടതുപക്ഷ ചിന്തകനും ചരിത്രകാരനുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം) 

English Summary: Why are CPM and CPI reluctant to Tie with Congress? Dr. Ajayakumar Kodoth Explains