ജ്യോതിലാലിന്‍റെ നിയമനം: എതിര്‍പ്പില്ലെന്ന് ഗവര്‍ണര്‍; സാഹചര്യം വിശദീകരിച്ചു
തിരുവനന്തപുരം∙ പൊതുഭരണവകുപ്പിലെ കെ.ആർ. ജ്യോതിലാലിന്‍റെ നിയമനത്തില്‍ എതിര്‍പ്പില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതികാര മനോഭാവമില്ല. സാഹചര്യം തന്നോട് വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്‍.ജോതിലാലിനെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സര്‍ക്കാര്‍ തിരികെ കൊണ്ടുവന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Governor arif mohammed khan, Arif mohammed khan, Kerala Governor, K.R Jyothilal, Manorama News

തിരുവനന്തപുരം∙ പൊതുഭരണവകുപ്പിലെ കെ.ആർ. ജ്യോതിലാലിന്‍റെ നിയമനത്തില്‍ എതിര്‍പ്പില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതികാര മനോഭാവമില്ല. സാഹചര്യം തന്നോട് വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്‍.ജോതിലാലിനെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സര്‍ക്കാര്‍ തിരികെ കൊണ്ടുവന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണറുടെ അതൃപ്തിയെ തുടർന്നാണ് ഫെബ്രുവരിയിൽ ജ്യോതിലാലിനെ പൊതുഭരണ വകുപ്പിൽനിന്നു മാറ്റിയത്. ഗവർണറുടെ പഴ്സനൽ സ്റ്റാഫിൽ ബിജെപി നേതാവ് ഹരി എസ്.കർത്തയെ നിയമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സർക്കാർ–ഗവർണർ ഭിന്നത.ഹരി എസ്.കര്‍ത്തയെ സർക്കാർ നിയമിച്ചത് അതൃപ്തിയോടെയാണെന്നു വ്യക്തമാക്കി കെ.ആര്‍.ജ്യോതിലാൽ രാജ്ഭവനിലേക്കു കത്തയച്ചത് ഗവർണറെ ചൊടിപ്പിച്ചു. ഈ വിഷയം അടക്കം ചൂണ്ടിക്കാട്ടി നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചു. തുടർന്ന്, മുഖ്യമന്ത്രി പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തശേഷം ജ്യോതിലാലിനെ മാറ്റി ശാരദ മുരളീധരനെ പൊതുഭരണ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ഇതിനുശേഷം ഗവർണറെ ഫോണിൽ വിളിച്ച മുഖ്യമന്ത്രി, മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനു പെൻഷൻ നൽകുന്നത് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ സന്നദ്ധത അറിയിച്ചു.
കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഐഎഎസിന് മൃഗസംരക്ഷണത്തിന്റെയും ഡയറി ഡവലപ്മെന്റിന്റെയും അധിക ചുമതല നൽകി. തദ്ദേശവകുപ്പ് അഡി.ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഐടി വകുപ്പിന്റെ അധിക ചുമതല നൽകി. ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പിന്റെ ചുമതല നൽകി. പ്ലാനിങ് ബോർഡ് മെംബർ സെക്രട്ടറിയുടെ ചുമതലയും ഇദ്ദേഹം വഹിക്കും.
കെ.എസ്.ശ്രീനിവാസ് ഐഎഎസാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറി. ടിങ്കു ബിസ്വാള്‍ ഐഎഎസിനെ ഭക്ഷ്യ, സിവിൽ സപ്ലൈസ് പ്രിന്‍സിപ്പൽ സെക്രട്ടറിയാക്കി. അജിത് കുമാർ ഐഎഎസാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ സെക്രട്ടറി. പ്രിയങ്ക ഐഎഎസിനെ വനിതാ ശിശുവികസന വകുപ്പിൽ ഡയറക്ടറായി നിയമിച്ചു.
English Summary: Governor on Appointment of Jyothilal