അയൽവാസിക്ക് വീടൊരുക്കി എഎസ്ഐയും ഭാര്യയും; ആശ്വാസത്തോടെ വയോധികർ
കോഴിക്കോട് ∙ സ്വന്തമായൊരു മേൽക്കൂരയില്ലാത്ത അയൽവാസിക്കു വീടു നിർമിച്ചുനൽകാൻ എത്ര പേർ തയാറാവും? ഒരു പൊലീസുകാരനും ഭാര്യയും ചേർന്ന്, അൽവാസികളായ വയോധികർക്ക് വീടു നിർമിച്ചു നൽകിയ .... Kannur News, Kannur Malayalam News, Kannur Latest News

കോഴിക്കോട് ∙ സ്വന്തമായൊരു മേൽക്കൂരയില്ലാത്ത അയൽവാസിക്കു വീടു നിർമിച്ചുനൽകാൻ എത്ര പേർ തയാറാവും? ഒരു പൊലീസുകാരനും ഭാര്യയും ചേർന്ന്, അൽവാസികളായ വയോധികർക്ക് വീടു നിർമിച്ചു നൽകിയ നന്മയുടെ കഥയാണ് കണ്ണൂരിലേത്.
കണ്ണൂർ ടൗൺ സ്റ്റേഷനിലെ എഎസ്ഐയാണ് സി.കെ.സുജിത്ത്. ഭാര്യ പി.കെ.സുധ ചുണ്ടങ്ങാപ്പൊയിൽ ഗവ.എച്ച്എസ്എസ്സിലെ ലാബ് അസിസ്റ്റന്റാണ്. ഇവരുടെ തൊട്ടടുത്ത വീട്ടിലാണ് വയോധികരായ നാരായണിയും മകൾ പ്രസന്നയും കഴിഞ്ഞിരുന്നത്. കുടുംബസ്വത്ത് ഭാഗം വച്ചപ്പോൾ അമ്മയ്ക്കും മകൾക്കും ചെറിയൊരു തുണ്ടു ഭൂമി മാത്രമാണ് ലഭിച്ചത്.
ഇരുവരും വാർധക്യസഹജമായ അസുഖങ്ങൾ കാരണം ബുദ്ധിമുട്ടിലുമായിരുന്നു. എന്നും കുടുംബത്തിന്റെ ദയനീയാവസ്ഥ കാണുന്ന സുജിത്തും ഭാര്യയും ഇവർക്കൊരു വീടു നിർമിച്ചുനൽകിയാലോ എന്ന് ആലോചിച്ചു. ഒരു വർഷം മുൻപ് വീടിന്റെ നിർമാണം തുടങ്ങുകയായിരുന്നു.
കുട്ടിക്കാലം മുതലേ നാട്ടിലെ സാമൂഹികസേവന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നയാളാണ് സുജിത്ത്. കുട്ടികളെ പൊലീസുകാരുമായി അടുപ്പിക്കുന്ന കാപ് പദ്ധതിയുടെ കണ്ണൂർ ടൗൺ സ്റ്റേഷനിലെ ചൈൽഡ് വെൽഫെയർ ഓഫിസറുമാണ് അദ്ദേഹം. കലാകാരൻ കൂടിയായ സുജിത്ത് പൊലീസിന്റെ വിവിധ ബോധവത്കരണ പരിപാടികൾക്കായി അനേകം ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ഒരു വർഷം മുൻപ് നിർമാണം തുടങ്ങിയ വീട് മാർച്ചിലാണ് പൂർത്തിയായത്. എല്ലാ പണികളും തീർത്ത് താമസയോഗ്യമായ വീടാണ് നാരായണിക്കും പ്രസന്നയ്ക്കും കൈമാറിയത്. കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന ചടങ്ങിൽ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സുജിത്തിന്റെ മക്കളായ ദേവികയും മധുവന്ദിയും ചേർന്നാണ് പ്രസന്നയ്ക്കു താക്കോൽ കൈമാറിയത്.
English Summary: Kannur Town Station ASI Constructs new home for a homeless neighbour