കെ.വി.തോമസിന് എപ്പോഴും സ്വാഗതമോതി പി.സി.ചാക്കോ; വിലക്ക് അറിഞ്ഞില്ലെന്ന് കുര്യൻ
കോഴിക്കോട് / ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് പി.സി.ചാക്കോ. കെ.വി.തോമസിനെ പോലുള്ളവർക്ക് വരാൻ പറ്റുന്ന പാർട്ടിയാണിത്. കോൺഗ്രസ് പാരമ്പര്യമുണ്ട് എൻസിപിക്ക്. ... PC Chacko, PC Chacko Manorama news, KV Thomas, NCP, PJ Kurian,

കോഴിക്കോട് / ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് പി.സി.ചാക്കോ. കെ.വി.തോമസിനെ പോലുള്ളവർക്ക് വരാൻ പറ്റുന്ന പാർട്ടിയാണിത്. കോൺഗ്രസ് പാരമ്പര്യമുണ്ട് എൻസിപിക്ക്. കെ.വി.തോമസിനെതിരെ നടപടിയെടുത്തത് കോൺഗ്രസിന്റെ ചരിത്രത്തിനുതന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
'എല്ലാം തിരുത്തേണ്ട ഹൈക്കമാൻഡ് എല്ലാം അംഗീകരിക്കുന്നു. ഇത് നിർഭാഗ്യകരമായ സ്ഥിതിവിശേഷമാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ചെയ്ത നല്ല കാര്യങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി പ്രശംസിച്ചിട്ടുണ്ട്. സഹപ്രവർത്തകരെ വിശേഷിപ്പിക്കാൻ പറ്റുന്ന മനോഹരമായ പദമാണ് സഖാവ്. കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണ് എൻസിപി. തോമസിനെ പോലുള്ളവർക്ക് എപ്പോൾ വേണമെങ്കിലും എൻസിപിയിലേക്ക് വരാം'- ചാക്കോ പറഞ്ഞു.
അതേസമയം, ഹൈക്കമാൻഡ് വിലക്കുണ്ടെന്ന് അറിയാതെയാണ് തോമസിനെ പിന്തുണച്ചതെന്നു മുതിർന്ന നേതാവ് പി.ജെ.കുര്യൻ വിശദീകരിച്ചു. അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ ആരും കടക്കാൻ പാടില്ല. ഹൈക്കമാൻഡ് വിലക്ക് ലംഘിച്ചത് ശരിയായില്ല. സമൂഹമാധ്യമ ആക്രമണം ഏറ്റവും കൂടുതൽ നേരിട്ട ആളാണ് താൻ. സൈബർ ആക്രമണത്തിൽ നടപടി വേണമെന്നും കുര്യൻ ആവശ്യപ്പെട്ടു
English Summary: PC Chacko welcomes KV Thomas to NCP