രതീഷിന്റെ മൃതദേഹത്തിൽ കണ്ട അസ്വാഭാവികമായ പരുക്കുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകളുമാണ് മരണം കൊലപാതകമാണെന്ന തരത്തിലേക്ക് അന്വേഷണം എത്തിച്ചത്. മരണത്തിനു മുൻപ് രതീഷിന്റെ ആന്തരാവയങ്ങൾക്കു പരുക്കേറ്റെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിന് അമിത സമ്മർദമുണ്ടായി. ഇതു സാധാരണ ആത്മഹത്യയിൽ സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ പരുക്കാണ്... Panoor Murder Case. Kannur Murder

രതീഷിന്റെ മൃതദേഹത്തിൽ കണ്ട അസ്വാഭാവികമായ പരുക്കുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകളുമാണ് മരണം കൊലപാതകമാണെന്ന തരത്തിലേക്ക് അന്വേഷണം എത്തിച്ചത്. മരണത്തിനു മുൻപ് രതീഷിന്റെ ആന്തരാവയങ്ങൾക്കു പരുക്കേറ്റെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിന് അമിത സമ്മർദമുണ്ടായി. ഇതു സാധാരണ ആത്മഹത്യയിൽ സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ പരുക്കാണ്... Panoor Murder Case. Kannur Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രതീഷിന്റെ മൃതദേഹത്തിൽ കണ്ട അസ്വാഭാവികമായ പരുക്കുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകളുമാണ് മരണം കൊലപാതകമാണെന്ന തരത്തിലേക്ക് അന്വേഷണം എത്തിച്ചത്. മരണത്തിനു മുൻപ് രതീഷിന്റെ ആന്തരാവയങ്ങൾക്കു പരുക്കേറ്റെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിന് അമിത സമ്മർദമുണ്ടായി. ഇതു സാധാരണ ആത്മഹത്യയിൽ സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ പരുക്കാണ്... Panoor Murder Case. Kannur Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സിപിഎം പ്രവർത്തകൻ ചെക്യാട് രതീഷിന്റെ മരണം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും അന്തിമ റിപ്പോർട്ട് സമർപ്പിച്ചില്ല. ആത്മഹത്യയെന്നും കൊലപാതകമെന്നും ആരോപണമുയർന്ന കേസിന്റെ സത്യാവസ്ഥ ഇപ്പോഴും പുറത്തു വന്നിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റെടുത്ത അന്വേഷണത്തിൽ അന്തിമ റിപ്പോർട്ട് ഇപ്പോഴും സമർപ്പിച്ചിട്ടില്ല. 

കണ്ണൂർ പാനൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിയായ രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തുടക്കം മുതല്‍തന്നെ ആരോപണം ഉയർന്നിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വീണ്ടും ആത്മഹത്യ എന്ന സൂചനയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഫൊറൻസിക് പരിശോധന ഫലം വൈകുന്നതു കൊണ്ടാണു അന്തിമ റിപ്പോർട്ട്  സമർപ്പിക്കുന്നതു വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. സംഭവം കൊലപാതകമാണെന്നും സത്യം തെളിയിക്കാൻ കോടതിയെ സമീപിക്കുമെന്നും പ്രഖ്യാപിച്ച കോൺഗ്രസും പാതിവഴിയിൽ വിഷയം അവസാനിപ്പിച്ചു. 

ADVERTISEMENT

ആന്തരിക പരുക്ക് ആത്മഹത്യയിൽ സംഭവിക്കുന്നതിനേക്കാൾ ഗുരുതരം 

2021ൽ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കണ്ണൂർ പാനൂരിൽ സിപിഎം പ്രവർത്തകർ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലെ രണ്ടാം പ്രതിയായിരുന്നു കൂലോത്ത് രതീഷ്. സംഭവത്തിനു ശേഷം രതീഷ് അടക്കമുള്ള പ്രതികൾ ഒളിവിൽ പോയി. എന്നാൽ രണ്ടു ദിവസത്തിനു ശേഷം സിപിഎം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗമായ കൊച്ചിയങ്ങാടി രതീഷിനെ (35) നാദാപുരം ചെക്യാട് കായലോട്ട് താഴെ അരൂണ്ടയിലെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കൊല്ലപ്പെട്ട മൻസൂർ

രതീഷിന്റെ മൃതദേഹത്തിൽ കണ്ട അസ്വാഭാവികമായ പരുക്കുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകളുമാണ് മരണം കൊലപാതകമാണെന്ന തരത്തിലേക്ക് അന്വേഷണം എത്തിച്ചത്. മരണത്തിനു മുൻപ് രതീഷിന്റെ ആന്തരാവയങ്ങൾക്കു പരുക്കേറ്റെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിന് അമിത സമ്മർദമുണ്ടായി. ഇതു സാധാരണ ആത്മഹത്യയിൽ സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ പരുക്കാണ് എന്നതാണു കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലേക്കു നയിച്ചത്. രതീഷിന്റെ മൂക്കിനു സമീപത്തും ശരീരത്തിൽ പലയിടങ്ങളിലും മുറിവുകളുണ്ടായിരുന്നു. ഇതു ബലപ്രയോഗം മൂലം സംഭവിച്ചതാണെന്നും അന്നു പൊലീസ് പറഞ്ഞിരുന്നു. മരണത്തിനു തൊട്ടുമുൻപു വരെ മൻസൂർ വധക്കേസിലെ കൂട്ടുപ്രതികൾ രതീഷിനൊപ്പം ഉണ്ടായിരുന്നതായും പൊലീസിനു സൂചന ലഭിച്ചിരുന്നു. 

ആളൊഴിഞ്ഞ പറമ്പിൽ വന്നതെന്തിന്?

ADVERTISEMENT

ചെക്യാട് പഞ്ചായത്തിലെ അരൂണ്ട കൂളിപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ രതീഷ് എത്തിയതിലും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതിലും ദുരൂഹതകളേറെയുള്ളതായി ആരോപണം ഉയർന്നു. സിപിഎമ്മിന്റെ പാർട്ടി ഗ്രാമത്തിലാണു രതീഷിന്റെ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ കാണുന്നത്. അന്നു തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ആത്മഹത്യയായി പൊലീസ് കണക്കാക്കിയ മരണം സംബന്ധിച്ച്, പോസ്റ്റുമോർട്ടം നടത്തിയ ഫൊറൻസിക് വിദഗ്ധ ഡോ.പി.പ്രിയത, റൂറൽ ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസനു നൽകിയ മൊഴിയോടെയാണു വിഷയം സങ്കീർണമായത്. 

രതീഷ് (ഇടത്), രതീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു (വലത്)

ആന്തരിക അവയവങ്ങളിൽ പരുക്കുണ്ടെന്നു സൂചനയുണ്ടായതോടെ കൂടുതൽ അന്വേഷണത്തിന് പൊലീസ് സന്നദ്ധരാകേണ്ടി വന്നു. എസ്പിയും ഫൊറൻസിക് വിദഗ്ധയും  അരൂണ്ടയിൽ വീണ്ടും വിശദപരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നു രാത്രി 11 മുതൽ പുലർച്ചെ വരെ റൂറൽ എസ്പി എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തു പരിശോധന നടത്തിയിരുന്നു. വിശദമായ പരിശോധനയ്ക്കൊടുവിൽ മരണം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തെ തുടർന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. 

കോൺഗ്രസും യുഡിഎഫും പരാതി നൽകിയിട്ടും നടപടിയില്ല

സിപിഎം പ്രതിസ്ഥാനത്തെത്തുന്ന രാഷ്ട്രീയ കൊലപാതകക്കേസുകളിൽ പ്രതികളാകുന്ന പാർട്ടിക്കാർ ആത്മഹത്യ ചെയ്യുകയോ, കൊല്ലപ്പെടുകയോ ചെയ്ത സംഭവങ്ങൾ മുൻപും ഉണ്ട്. 6 കൊലപാതകങ്ങളുമായി ബന്ധപ്പെട്ട 10 മരണങ്ങൾ ഇത്തരത്തിൽ ദുരൂഹമാണെന്നാണ് ആരോപണം. ഇതിൽ ഏറെയും കണ്ണൂർ ജില്ലയിലാണ്. ഇതാണ് രതീഷിന്റെ മരണത്തിലും ദുരൂഹത ഉന്നയിക്കാൻ കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരെ പ്രേരിപ്പിച്ചത്. കോഴിക്കോട്, കണ്ണൂർ ജില്ലാ അതിർത്തിയായ ഈ പ്രദേശം ആൾതാമസമില്ലാത്ത വിജനമായ സ്ഥലമാണ്. കിലോമീറ്ററുകൾ അകലെയുള്ള സ്ഥലത്തുനിന്നു രതീഷ് എങ്ങനെ ഇവിടെ എത്തി എന്നതും ദുരൂഹമാണ്. മൻസൂർ കൊല്ലപ്പെട്ടപ്പോൾ പ്രതികൾ ഒളിസങ്കേതമായി ഈ പ്രദേശത്തെ ഉപയോഗപ്പെടുത്തിയാതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. 

കെ.സുധാകരൻ
ADVERTISEMENT

മരണത്തിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി കെ.സുധാകരൻ എംപി പരാതി നൽകിയിരുന്നു. കൊലക്കേസുകളിൽ പ്രതികളാകുന്ന സിപിഎം പ്രവർത്തകർ ദുരൂഹ സാഹചര്യങ്ങളിൽ മരണമടയുന്നതു പരിശോധിക്കണമെന്ന് യുഡിഎഫും ആവശ്യപ്പെട്ടു. ലോക്കൽ പൊലീസ് അന്വേഷിക്കും മുൻപ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് തെളിവു നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സത്യം പുറത്തു വരുമെന്നാണു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും കേസിൽ ക്രൈംബ്രാഞ്ച് ഇതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. 

അന്വേഷണം ആത്മഹത്യയിൽ അവസാനിക്കുമോ?

കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിക്കാനിരിക്കുമ്പോഴും ആത്മഹത്യ എന്ന നിഗമനത്തിലാണ്. കൊലപാതകക്കേസ് പ്രതിയായതിന്റെ സമ്മർദം മൂലം രതീഷ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതു സംബന്ധിച്ച അന്തിമ റിപ്പോർട്ട് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഇതുവരെ സമർപ്പിച്ചിട്ടില്ല. എങ്കിലും ആത്മഹത്യ എന്ന രീതിയിൽ  അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ തന്നെയാണ് സാധ്യത. എല്ലാ തെളിവുകളും ആത്മഹത്യയിലേക്കാണു വിരൽ ചൂണ്ടുന്നതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ മൻസൂറിനെ കൊലപ്പെടുത്തുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ഉണ്ടായതാകാം എന്നും മുഖത്തുണ്ടായ മുറിവുകൾ ഉറുമ്പു കടിയേറ്റതാകാമെന്നുമാണു നിഗമനം. ഒരു ഫൊറൻസിക് പരിശോധനാ ഫലം കൂടി വരാനുണ്ട്. തൂങ്ങി മരിക്കാൻ ഉപയോഗിച്ച കയറിന്റെ അംശം രതീഷിന്റെ നഖത്തിലോ മറ്റോ ഉണ്ടോ, മരിക്കാൻ ഉപയോഗപ്പെടുത്തിയ മരത്തിൽ കയറുന്നതിനിടെ ശരീര ഭാഗങ്ങളിൽ എവിടെയെങ്കിലും മരത്തിന്റെ തൊലിയുടെ അംശം പറ്റിപ്പിടിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ചുള്ള ഫൊറൻസിക് പരിശോധന ഫലമാണു വരാനിരിക്കുന്നത്.

English Summary: Mystery Still Continues over Death of Chekyad Ratheesh, second accused in Manzoor Murder Case