ജപ്തി വിവാദം; ഗോപി കോട്ടമുറിക്കൽ രാജിവച്ചു, ഉദ്യോഗസ്ഥർക്കെതിരെ നടപടി
കൊച്ചി∙ ജപ്തി വിവാദത്തിനു പിന്നാലെ മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ പദവിയിൽനിന്നു മുതിർന്ന സിപിഎം നേതാവ് ഗോപി കോട്ടമുറിക്കൽ രാജി വച്ചു. പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണു രാജിയെന്നാണു സൂചന. ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും നപടി സ്വീകരിച്ചിട്ടുണ്ട്. ഡപ്യൂട്ടി ജനറൽ മാനേജർ | Gopi Kottamurikkal | Muvattupuzha Urban Bank | CPM | Manorama News

കൊച്ചി∙ ജപ്തി വിവാദത്തിനു പിന്നാലെ മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ പദവിയിൽനിന്നു മുതിർന്ന സിപിഎം നേതാവ് ഗോപി കോട്ടമുറിക്കൽ രാജി വച്ചു. പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണു രാജിയെന്നാണു സൂചന. ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും നപടി സ്വീകരിച്ചിട്ടുണ്ട്. ഡപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, ബ്രാഞ്ച് മാനേജർ സജീവൻ എന്നിവരെ സസ്പെൻഡ് ചെയ്തു. ഗോപി കോട്ടമുറിക്കൽ നിലവിൽ കേരള ബാങ്ക് ചെയർമാനാണ്. ഗോപി കോട്ടമുറിക്കലിന്റെ രാജി സ്ഥിരീകരിക്കാൻ പാർട്ടി വൃത്തങ്ങൾ തയാറായിട്ടില്ല.
പായിപ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽനിന്നു പുറത്തിറക്കിയ ശേഷം ജപ്തി നടപടി സ്വീകരിച്ച ബാങ്ക് ജീവനക്കാരുടെ നടപടി വൻ വിവാദമാണ് സൃഷ്ടിച്ചത്. ഉദ്യോഗസ്ഥരുടെ നടപടിയിൽ സഹകരണ വകുപ്പു വീഴ്ച കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു നിർദേശമുണ്ടായതിനു പിന്നാലെ ബാങ്ക് സിഇഒ പദവി ജോസ് കെ.പീറ്റർ രാജി വച്ചിരുന്നു. ബാങ്കിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരാണ് ജപ്തി നടപടികൾക്കായി അജീഷിന്റെ വീട്ടിലെത്തിയത്. പൊലീസും കോടതി ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. പൊലീസിനാണ് ജപ്തി നടപടിയുടെ ഉത്തരവാദിത്തം എന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.
സംഭവം വിവാദമായതോടെ അജീഷിന്റെ വായ്പാ കുടിശിക ബാങ്ക് ജീവനക്കാർ ഉൾപ്പെട്ട സിഐടിയു ഇടപെട്ട് അടച്ചു തീർത്തിരുന്നു. സ്ഥലം എംഎൽഎ മാത്യു കുഴൽനാടൻ വായ്പ അടച്ചു തീർക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്. മാത്യു കുഴൽനാടൻ നൽകിയ ചെക്കുമായി അജീഷും ഭാര്യയും ബാങ്കിലെത്തിയപ്പോൾ ലോൺ അടച്ചു തീർത്തതായി അറിയിച്ചു ചെക്കു വാങ്ങാൻ ഉദ്യോഗസ്ഥർ തയാറായില്ല. താൻ ലോൺ അടച്ചിട്ടില്ലെന്നും പണം സിഐടിയുവിനു നൽകുകയുമില്ലെന്നു നിലപാടെടുത്തതോടെയാണ് ഉദ്യോഗസ്ഥർ ചെക്ക് സ്വീകരിച്ചത്.
English Summary: Gopi Kottamurikkal resigned from Muvattupuzha Urban Bank Chairman post