കെ.ഹരികൃഷ്ണന് ഒരു ലക്ഷം രൂപയുടെ മീഡിയ അക്കാദമി ഫെലോഷിപ്
കൊച്ചി ∙ കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. സൂക്ഷ്മ ഗവേഷക ഫെലോഷിപ് (ഒരു ലക്ഷം രൂപ) മലയാള മനോരമ ലീഡർ റൈറ്റർ കെ. ഹരികൃഷ്ണനും മാതൃഭൂമി സീനിയർ സ്റ്റാഫ് റിപ്പോർട്ടർ ... K Harikrishnan, VR Jyothish, G Ragesh, Media Academy Fellowship

കൊച്ചി ∙ കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. സൂക്ഷ്മ ഗവേഷക ഫെലോഷിപ് (ഒരു ലക്ഷം രൂപ) മലയാള മനോരമ ലീഡർ റൈറ്റർ കെ. ഹരികൃഷ്ണനും മാതൃഭൂമി സീനിയർ സ്റ്റാഫ് റിപ്പോർട്ടർ കെ.പി.പ്രവിതയ്ക്കുമാണ്. പൊതു ഗവേഷണ മേഖലയിൽ (10,000 രൂപ) വി.ആർ.ജ്യോതിഷ് കുമാർ (വനിത), ജി.രാഗേഷ് (മനോരമ ഓൺലൈൻ) എന്നിവരും ഫെലോഷിപ്പിന് അർഹരായി. ‘മലയാള പത്രങ്ങളിലെ മുഖപ്രസംഗങ്ങളുടെ ചരിത്രം’ എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് ഹരികൃഷ്ണന് ഫെലോഷിപ്.
75,000 രൂപയുടെ സമഗ്ര ഗവേഷക ഫെലോഷിപ്പ് ജിഷാ ജയൻ (ദേശാഭിമാനി), സി.അശ്വതി (24 ന്യൂസ് ), ഐ.സതീഷ് (സമകാലിക മലയാള വാരിക), പി.കെ. മണികണ്ഠൻ (മാതൃഭൂമി), പി.സുബൈർ, എം.സി.നിഹ്മത്ത് (മാധ്യമം), എൻ.പി.സജീഷ് (ചലച്ചിത്ര അക്കാദമി ), വി.ശ്രീകുമാർ (സ്പൈസസ് ബോർഡ്) എന്നിവർക്ക് നൽകുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അറിയിച്ചു.
പൊതു ഗവേഷണ മേഖലയിൽ എസ്. അനിത (മാധ്യമം), ബി. ഉമേഷ് (ന്യൂസ് 18), ബിജു ജി. കൃഷ്ണൻ (ജീവൻ ടി.വി), കെ.പി.എം റിയാസ് (മാധ്യമം), ജി.കെ.പി. വിജേഷ് (ഏഷ്യാനെറ്റ് ന്യൂസ്), ലെനി ജോസഫ് (ദേശാഭിമാനി), രമ്യാ മുകുന്ദൻ (കേരള കൗമുദി), അനസ് അസിൻ (മാധ്യമം), കെ.ആർ. അനൂപ് (കൈരളി ന്യൂസ്) അഷറഫ് തൈവളപ്പ് (ചന്ദ്രിക), ടി. സൂരജ് (മാതൃഭൂമി), നിലീന അത്തോളി (മാതൃഭൂമി ഓൺലൈൻ) കെ.എച്ച്.ഹസ്ന (സ്വതന്ത്ര മാധ്യമപ്രവർത്തക), പി.ആർ.രാജേശ്വരി (എഴുത്ത് മാസിക) എന്നിവർക്ക് 10000 രൂപ വീതം ഫെലോഷിപ് നൽകും.
തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യൻ പോൾ, പി.കെ.രാജശേഖരൻ, ഡോ.മീന ടി.പിളള, ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് ഹെലോഷിപ്പിന് അർഹരായവരെ തിരഞ്ഞെടുത്തത്.
English Summary: K Harikrishnan awarded Media Academy Fellowship